Blog Post

Karanavars > News

മെഗാ തൊഴില്‍മേള നാളെ

പാലാ: ശനിയാഴ്ച ഹെന്‍ട്രി ബേക്കര്‍ കോളേജില്‍ മെഗാ തൊഴില്‍ മേള നടക്കും. പ്ലസ് ടു മുതല്‍ പി.ജി. വരെ വിദ്യാഭ്യാസമുള്ളവര്‍ക്ക് പങ്കെടുക്കാം. 25-ല്‍പരം കമ്ബനികളും 1000-ലധികം തൊഴിലവസരങ്ങളുമാണ് ഉദ്യോഗാര്‍ഥികളെ കാത്തിരിക്കുന്നത്. ജി–ടെക്കിന്റെ ഓണ്‍ലൈന്‍ ജോബ് പോര്‍ട്ടല്‍ വഴി ഓണ്‍ലൈന്‍ വഴിയാണ് രജിസ്‌ട്രേഷന്‍. സ്പോട്ട് രജിസ്‌ട്രേഷനുമുണ്ടാകും. രജിസ്‌ട്രേഷനും നിയമനവും സൗജന്യമാണ്. ഫോണ്‍: 9544457007. രാവിലെ എട്ടരയ്ക്ക് ബിഷപ്പ് റൈറ്റ് റവ. വി.എസ്.ഫ്രാന്‍സിസ് ഉദ്ഘാടനം ചെയ്യുമെന്ന് പ്രിന്‍സിപ്പല്‍ ഡോ. ജി.എസ്.ഗിരീഷ് കുമാര്‍, ജെറി ജോസഫ്, ശ്യാം ശിവന്‍ എന്നിവര്‍ പറഞ്ഞു.

Read More

ആറ്റിങ്ങല്‍ നഗരസഭയില്‍ പ്ലാസ്റ്റിക് നിരോധനം 16 മുതല്‍

ആറ്റിങ്ങല്‍: പരിസ്ഥിതി വകുപ്പിന്റെ ഉത്തരവ് പ്രകാരം, ഒരു തവണ മാത്രം ഉപയോഗിച്ച്‌ കളയുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ജനുവരി 1 മുതല്‍ സംസ്ഥാനത്ത് പൂര്‍ണമായും നിരോധിക്കും. ഇതിന്റെ ഭാഗമായി ആറ്റിങ്ങല്‍ നഗരസഭാ പരിധിയില്‍ പ്ലാസ്റ്റിക് കാരി ബാഗുകള്‍, ഒറ്റത്തവണ ആവശ്യത്തിനുള്ള പ്ലാസ്റ്റിക് എന്നിവ ഉപയോഗിക്കുന്നത് കുറ്റകരമാണ്. നിയമ ലംഘനം നടത്തുന്ന നിര്‍മ്മാതാക്കള്‍, മൊത്തവിതരണക്കാര്‍, ചെറുകിട വില്പനക്കാര്‍, കടക്കാര്‍, വില്‍ക്കുന്നവര്‍ എന്നിവര്‍ക്കെതിരെ 10,​000 രൂപ പിഴ ആദ്യഘട്ടത്തില്‍ ഈടാക്കുമെന്ന് സെക്രട്ടറി അറിയിച്ചു. രണ്ടാമതും ലംഘനം നടത്തിയാല്‍ 25,​000 രൂപ ഈടാക്കാനാണ് […]

Read More

‘സേവ് ദ ലൈഫ്’; ഹെല്‍മറ്റുമായി വധുവിന്റെയും വരന്റെയും ഫോട്ടോ ഷൂട്ട്; പ്രശംസിച്ച്‌ പൊലീസ്

കല്യാണക്കുറികളും വ്യത്യസ്തമായ ഫോട്ടോഷൂട്ടുകളുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചൂടന്‍ ചര്‍ച്ചകള്‍. ഇരുചക്രവാഹനങ്ങളില്‍ പിന്‍സീറ്റിലിരിക്കുന്നവര്‍ക്കും ഹെല്‍മെറ്റ് നിര്‍ബന്ധമാക്കിയ സാഹചര്യത്തില്‍ ഇത്തരത്തിലൊരു ഫോട്ടോ ഷൂട്ടിനെ പ്രശംസിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് കേരള പോലീസ്. യാത്ര തുടങ്ങാം കരുതലോടെ എന്ന അടിക്കുറിപ്പില്‍ രണ്ട് ഹെല്‍മെറ്റുമായി നില്‍ക്കുന്ന വധുവിന്റെയും വരന്റെയും സേവ് ദ ഡേറ്റ് ചിത്രം പങ്കുവെച്ചുകൊണ്ടാണ് കേരള പോലീസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. സൂക്ഷിച്ചു നോക്കണ്ടടാ ഉണ്ണീ… ഇത് അത് തന്നെ… അനുകരണീയ മാതൃകയായതിനാല്‍ ഇത് ഞങ്ങളിങ്ങെടുക്കുവാ എന്ന അടിക്കുറിപ്പോടെയാണ് ഈ ചിത്രം കേരള പോലീസ് […]

Read More

റെയില്‍വേ സ്റ്റേഷനെ മാലിന്യമുക്തമാക്കാന്‍ ക്ലീന്‍ കേരള

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിലെ മാലിന്യമകറ്റാന്‍ നടപടിയുമായി ക്ലീന്‍ കേരള കമ്ബനി. തിരുവനന്തപുരം റെയില്‍വേ യാര്‍ഡില്‍ നിന്നും ട്രെയിനുകളില്‍ നിന്നും ശേഖരിക്കുന്ന മാലിന്യം ജൈവം, അജൈവം എന്നിങ്ങനെ തരംതിരിച്ച്‌ ശാസ്ത്രീയമായി സംസ്‌കരിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്റെ ക്ലീന്‍ കേരള കമ്ബനിയും ദക്ഷിണ റെയില്‍വേയും തമ്മില്‍ കരാറായത്. മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശപ്രകാരമാണ് നടപടി. തിരുവനന്തപുരം റെയില്‍വേ കോച്ചിംഗ് ഡിപ്പോയില്‍ ഒരു റിസോഴ്‌സ് റിക്കവറി ഫെസിലിറ്റി ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. യൂണിറ്റിന്റെ പ്രവര്‍ത്തന പരിപാലനം ക്ലീന്‍ കേരള കമ്ബനി നിര്‍വഹിക്കും. യൂണിറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ […]

Read More

ജനിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു

കാണ്ടിവാലി: ജനിച്ച്‌ മണിക്കൂറുകള്‍ക്കുള്ളില്‍ പെണ്‍കുഞ്ഞിനെ കെട്ടിടത്തിന് മുകളില്‍ നിന്ന് എറിഞ്ഞുകൊന്നു. മുംബൈയിലെ കാണ്ടിവാലിയിലാണ് ഈ ദാരുണ സംഭവം നടന്നത്. ഇരുപത്തിയൊന്ന് നിലയുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ശുചിമുറിയിലെ ജനലിലൂടെയാണ് പിഞ്ചു കുഞ്ഞിനെ എറിഞ്ഞുകൊന്നത്. ഇന്നലെ വൈകുന്നേരം കാണ്ടിവാലിയിലെ ലാല്‍ജി പദയില്‍ സ്ലം റീഹാബിലറ്റേഷന്‍ അതോറിറ്റി നിര്‍മ്മിച്ച ജയ് ഭാരത് കോപ്ലെക്‌സെന്ന ബഹുനിലക്കെട്ടിടത്തില്‍ നിന്നാണ് പൊക്കിള്‍ക്കെടി പോലും ഉണങ്ങാത്ത പിഞ്ചുകുഞ്ഞിനെ എറിഞ്ഞു കൊന്നത്. അതുകൊണ്ട് തന്നെ കുഞ്ഞ് ജനിച്ച്‌ മണിക്കൂറുകള്‍ക്കകമാണ് എറിഞ്ഞ് കൊന്നത് എന്നാണ് പോലീസ് കരുതുന്നത്. അതേസമയം […]

Read More

ഈ വര്‍ഷത്തെ ദേശിയ ഫ്ലോറന്‍സ് നൈറ്റിഗേല്‍ അവാര്‍ഡ് നഴ്സ് ലിനിക്ക്

ന്യൂഡെല്‍ഹി: ( 06.12.2019) നിപ്പ ബാധിച്ചവരെ ശുശ്രൂഷിക്കുന്നതിനിടെ മരണമടഞ്ഞ കോഴിക്കോട് പേരാമ്ബ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്ക് കേന്ദ്രസര്‍ക്കാരിന്റെ ആദരം. ലിനിയുടെ സേവനത്തിന് മരണാനന്തര ബഹുമതിയായി ആരോഗ്യമന്ത്രാലയത്തിന്റെ ദേശീയ ഫ്‌ലോറന്‍സ് നൈറ്റിങ്കേല്‍ പുരസ്‌ക്കാരം സമ്മാനിച്ചു. രാഷ്ട്രപതി റാംനാഥ് കോവിന്ദില്‍ നിന്ന് ഭര്‍ത്താവ് സജീഷ് പുരസ്‌ക്കാരം ഏറ്റുവാങ്ങി. കേരളത്തില്‍ നിന്നുള്ള മൂന്ന് നഴ്‌സുമാര്‍ക്കാണ് സേവന മികവിനുള്ള പുരസ്‌ക്കാരം ലഭിച്ചത്. സിസ്റ്റര്‍ ലിനി, മലയാളികള്‍ ഒരിക്കലും മറക്കാത്ത പേര്. നിപ്പരോഗം ബാധിച്ച്‌ കോഴിക്കോട് പേരാമ്ബ്ര താലൂക്ക് ആശുപത്രിയില്‍ ജീവന് വേണ്ടി മല്ലിട്ട […]

Read More

മാതാപിതാക്കള്‍ പരാതി നല്‍കി; കഞ്ചാവുമായി മകന്‍ പിടിയില്‍

പുന്നയൂര്‍ക്കുളം: പെരിയമ്ബലത്ത് മാതാപിതാക്കളുടെ പരാതിയില്‍ ഒന്നരക്കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍. പെരിയമ്ബലം കോളനി പയമ്ബിള്ളി ബാബു(38)വിനെയാണ് വടക്കേക്കാട് പോലീസ് പിടികൂടിയത്. വയോധികരായ മാതാപിതാക്കള്‍ കുന്നംകുളം ഡിവൈ.എസ്.പി.ക്ക് നല്‍കിയ പരാതിയെത്തുടര്‍ന്നാണ് പോലീസ് പരിശോധന നടത്തിയത്. മകന്‍ നിരന്തരം ശല്യംചെയ്യുന്നുവെന്നും തങ്ങളെ വീട്ടില്‍നിന്നു പുറത്താക്കിയതായും മാതാപിതാക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നേരത്തേ വടക്കേക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പിന്നീട് നാട്ടുകാര്‍ ഇടപെട്ടാണ് കുന്നംകുളം ഡിവൈ.എസ്.പി.ക്ക് പരാതി നല്‍കിയത്. ഇതേത്തുടര്‍ന്ന് പോലീസ് ബാബുവിന്റെ വീട്ടിലും പരിസരങ്ങളിലും പരിശോധന നടത്തിയിരുന്നു. […]

Read More

ഒരാഴ്ചയ്ക്കുള്ളില്‍ 460 ടണ്‍ സവാള സംസ്ഥാനത്ത് എത്തും; കിലോ 65 രൂപ

കുതിച്ചുയരുന്ന ഉള്ളിവില നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഇടപെടല്‍. ഒരാഴ്ചയ്ക്കുള്ളില്‍ 460 ടണ്‍ സവാള സംസ്ഥാനത്ത് എത്തിക്കും. സപ്ലൈകോയ്ക്ക് വേണ്ടി ഭക്ഷ്യ വകുപ്പ് 300 ടണ്ണും ഹോര്‍ടികോര്‍പിന് വേണ്ടി കൃഷി വകുപ്പ് 160 ടണ്ണും സവാള എത്തിക്കും. ഈജിപ്ത്, യമന്‍ എന്നിവിടങ്ങളില്‍നിന്നാണ് ഇറക്കുമതി ചെയ്യുന്നത്. 65 രൂപയ്ക്ക് സവാള ലഭ്യമാക്കാനാകും. മുംബൈയില്‍നിന്ന് ഇവ ജില്ലകളിലെ സപ്ലൈകോ, ഹോര്‍ടികോര്‍പ് വിപണനശാലകള്‍ വഴി ലഭ്യമാക്കും. നാഫെഡ് വഴി ഇറക്കുമതി ചെയ്ത സവാളയാണിത്. രാജ്യത്താകമാനം സവാളയുടെ വില കുതിച്ചുയരുകയാണ്. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ പ്രളയംമൂലമുണ്ടായ […]

Read More

‘കീഴടങ്ങാന്‍ ഞങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നിന്നില്ല, വെടിവെയ്ക്കാതെ മറ്റൊരു വഴിയുമില്ലായിരുന്നു’; പോലീസ് കമ്മീഷണര്‍ വിസി സജ്ജനാര്‍

ഹൈദരാബാദ്: ഹൈദരാബാദില്‍ യുവ വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളെയും വെടിവെച്ച്‌ കൊന്ന സംഭവത്തില്‍ വിശദീകരണവുമായി പോലീസ് കമ്മീഷണര്‍ വിസി സജ്ജനാര്‍. ‘അവര്‍ എങ്ങനെയാണ് കുറ്റകൃത്യം ചെയ്തതെന്ന് കാണിച്ചുതരാന്‍ ആവശ്യപ്പെട്ടു. തെളിവെടുപ്പ് പുരോഗമിക്കുന്നതിനിടെ അവര്‍ ഞങ്ങള്‍ക്ക് നേരെ കല്ലെടുത്ത് എറിയുകയും സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയും ചെയ്തു. അവരോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ നിന്നില്ല. മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ ഞങ്ങള്‍ക്ക് വെടിയുതിര്‍ക്കേണ്ടിവന്നു, എല്ലാവരും സംഭവസ്ഥലത്തുതന്നെ മരിച്ചു‘ എന്നാണ് സൈബരാബാദ് പോലീസ് കമ്മീഷണര്‍ പറഞ്ഞത്. ബലാത്സംഗ […]

Read More

നീ​തി ല​ഭി​ച്ചു: പ്ര​തി​ക​ളെ വെ​ടി​വ​ച്ചു​കൊ​ന്ന​തി​ല്‍ പ്ര​തി​ക​രി​ച്ച്‌ ഡോ​ക്ട​റു​ടെ കു​ടും​ബം

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദി​ല്‍ വ​നി​താ വെ​റ്റ​റി​ന​റി ഡോ​ക്ട​റെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ ശേ​ഷം ക​ത്തി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു​കൊ​ന്ന​തി​ല്‍ പ്ര​തി​ക​ര​ണവു​മാ​യി ഇ​ര​യു​ടെ കു​ടും​ബം. സം​ഭ​വ​ത്തെ കു​റി​ച്ച്‌ രാ​വി​ലെ അ​റി​ഞ്ഞ​പ്പോ​ള്‍ ഞെ​ട്ട​ലാ​ണ് ഉ​ണ്ടാ​യ​തെ​ന്നും നീ​തി ല​ഭി​ച്ച​തി​ല്‍ സ​ന്തോ​ഷ​മു​ണ്ടെ​ന്നും കു​ടും​ബം ദി ​ക്വി​ന്‍റ് ഓ​ണ്‍​ലൈ​നോ​ടു പ​റ​ഞ്ഞു. കു​റ്റ​വാ​ളി​ക​ള്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​തി​ല്‍ സ​ന്തോ​ഷ​മ​തു​ണ്ടെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി. കേ​സി​ലെ മു​ഖ്യ​പ്ര​തി​യാ​യ ലോ​റി ഡ്രൈ​വ​ര്‍ മു​ഹ​മ്മ​ദ് പാ​ഷ എ​ന്ന ആ​രി​ഫ്, ജോ​ളു ന​വീ​ന്‍, ചി​ന്ന​കേ​ശ​വു​ലു, ജോ​ളു ശി​വ എ​ന്നി​വ​രാ​ണ് വ്യാ​ഴാ​ഴ്ച രാ​ത്രി ദേ​ശീ​യ​പാ​ത 44-ല്‍ ​ഉ​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ […]

Read More