Blog Post

Karanavars > News

നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട

കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണ വേട്ട. ഒന്നും രണ്ടുമല്ല മൂന്നേമുക്കാല്‍ കിലോ സ്വര്‍ണ്ണമാണ് വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്. ബഹറിനില്‍ നിന്നുമെത്തിയ മലപ്പുറം സ്വദേശിയുടെ കയില്‍ നിന്നുമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഇത്രയും സ്വര്‍ണ്ണം പിടികൂടിയത്. അതും അയാള്‍ വളരെ ബുദ്ധിപരമായിട്ടാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. കാലിന്‍റെ മുട്ടിനു താഴെ കെട്ടിവച്ചാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്. സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഒളിപ്പിച്ചുവച്ചിരുന്ന സ്വര്‍ണ്ണം പിടികൂടിയത്. ഇതിനിടയില്‍ ഷാര്‍ജയില്‍ നിന്നുമെത്തിയ മറ്റൊരാളില്‍ നിന്നും അരകിലോ സ്വര്‍ണ്ണം പിടികൂടിയിരുന്നു. കോഴിക്കോട് […]

Read More

ചികിത്സാ ചെലവ് കൂടുതല്‍; ഭര്‍ത്താവ് ഭാര്യയെ ജീവനോടെ കുഴിച്ചിട്ടു

രോഗിയായ ഭാര്യയെ ജീവനോടെ കുഴിച്ചിട്ടെന്ന കേസില്‍ നാല്‍പ്പത്തിയാറുകാരനെ പനാജി പോലീസ് അറസ്റ്റ് ചെയ്തു. നോര്‍ത്ത് ഗോവ നിവാസി തുക്കാറാം ഷെത്ഗാവ്കറിനെ (46) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. രോഗിയായ ഭാര്യ തന്‍വിയെ (44) ജലസേചന കനാലിന്റെ നിര്‍മാണ സ്ഥലത്ത് ജീവനോടെ കുഴിച്ചിട്ടെന്നാണ് ആരോപണം. നര്‍വേം ഗ്രാമത്തിലെ തില്ലാരി ഇറിഗേഷന്‍ പ്രോജക്ടിന്റെ നിര്‍മാണ സ്ഥലത്തു നിന്നും തൊഴിലാളികളാണ് യുവതിയെ മൃതദേഹം കണ്ടെടുത്തത്. പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് ഷെത്ഗാവ്കറിനെ പോലീസ് പിടികൂടിയത്. കൃത്യമായ ജോലി ഇല്ലാതിരുന്ന പ്രതി ഭാര്യയുടെ ചികിത്സാ […]

Read More

ഉന്നാവ് പീഡനം: പ്രതികൾ തീ കൊളുത്തിയ പെൺകുട്ടി മരിച്ചു

ന്യൂഡൽഹി ∙ ലൈംഗിക പീഡന പരാതി നൽകിയതിനു പ്രതികൾ തീയിട്ടു കൊല്ലാൻ ശ്രമിച്ച ഉന്നാവിലെ പെൺകുട്ടി സഫ്ദർജങ് ആശുപത്രിയിൽ മരിച്ചു. ഹൃദയാഘാതത്തെത്തുടർന്ന് വെള്ളിയാഴ്ച രാത്രി 11.40 ഓടെയാണ് മരണമുണ്ടായതെന്ന് സഫ്ദർജങ് ആശുപത്രി വക്താവ് അറിയിച്ചു. 11.10 നാണ് പെൺകുട്ടിക്ക് ഹൃദയാഘാതമുണ്ടായതെന്ന് പൊള്ളൽ ചികിത്സാവിഭാഗത്തിലെ തലവൻ ഡോ.ശലഭ് കുമാർ അറിയിച്ചു.  ഹൃദയാഘാതത്തിനുള്ള ചികിൽസ നൽകിയെങ്കിലും 11.40 ഓടെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക ചികിത്സ ലഭ്യമാകാൻ വൈകിയതും ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കു 90% പൊള്ളലേറ്റതുമാണ് നില അപകടത്തിലാക്കിയതെന്ന് ഡോക്ടർമാർ അറിയിച്ചു. നേരത്തെ, ബിജെപി […]

Read More

മകന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്തു; സമുദായത്തിലെ വിലക്കൊഴിവാക്കാന്‍ 50കാരിയായ മാതാവിനെ കൂട്ടബലാത്സംഗം ചെയ്ത് വയോധികര്‍

ഗാന്ധിനഗര്‍: മകന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്തതിനെ തുടര്‍ന്ന് സമുദായത്തിലെ വിലക്കൊഴിവാക്കാന്‍ 50കാരിയായ മാതാവിനെ കൂട്ടബലാത്സംഗം ചെയ്ത് വയോധികര്‍. ഗുജറാത്തില്‍ ഒരു മാസം മുമ്ബ് നടന്ന സംഭവം ഇപ്പോഴാണ് പുറത്തുവരുന്നത്. മകന്‍ അന്യജാതിക്കാരിയെ വിവാഹം ചെയ്തതിനാല്‍ കുടുംബത്തിന് സമുദായ വിലക്കുണ്ടെന്നും അതൊഴിവാക്കാന്‍ തങ്ങളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടണമെന്നും ആവശ്യപ്പെട്ട് സമുദായത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ യുവാവിന്റെ അമ്മയെ സമീപിക്കുകയായിരുന്നു. വിലക്കൊഴിവാക്കി വീണ്ടും സമുദായത്തിലേക്ക് തിരിച്ചെടുക്കാമെന്നുള്ള മോഹനവാഗ്ദാനവും ഇവര്‍ നല്‍കി. തുടര്‍ന്ന് ഗുജറാത്തിലെ താരാ ടൗണില്‍ വച്ച്‌ ഒരു മാസം മുന്‍പ് […]

Read More

പ്രായപൂര്‍ത്തിയാകാത്ത കസിനുമായുള്ള 24 കാരന്റെ ലൈംഗിക ബന്ധം മുത്തശ്ശി പിടികൂടി; ദൃക് സാക്ഷിയുണ്ടായിട്ടും പ്രതിക്ക് ശിക്ഷയില്ല, കാരണം

ഹൊബാര്‍ട്ട്:  14 കാരിയായ കസിനുമായി 24 കാരന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മുത്തശ്ശി പിടികൂടി. 2017 ല്‍ ടാസ്മാനിയയിലാണ് ഈ സംഭവം നടന്നത്. എന്നാല്‍, അയാള്‍ ജയിലിലാകില്ല. കാരണം പ്രതി മാനസിക വൈകല്യമുള്ളയാളാണ് എന്നത് തന്നെ. നിയമപരമായ കാരണങ്ങളാല്‍ പേര് വെളിപ്പെടുത്താന്‍ കഴിയാത്ത ഇയാള്‍, മദ്യപിച്ച ശേഷം പെണ്‍കുട്ടിയുടെ വീട്ടിലാണ് താമസിച്ചത്. അന്ന് രാത്രി ഇയാള്‍ പെണ്‍കുട്ടിയുടെ കിടക്കയിലാണ് കിടന്നത്. അടുത്ത ദിവസം രാത്രി അലക്കുന്നതിനായി വസ്ത്രങ്ങള്‍ എടുക്കാന്‍ മുത്തശ്ശി മുറിയില്‍ എത്തുമ്ബോള്‍ ഇരുവരും ലൈംഗിക ബന്ധത്തില്‍ […]

Read More

വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട യുവാവിന് 100 ചാട്ടവാറടി

ഇന്തോനീഷ്യ: മത നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന രാജ്യമാണ് ഇന്തോനീഷ്യ. ഇസ്ലാമിക നിയമങ്ങള്‍ കര്‍ശനമായി പാലിക്കുന്ന സുമാത്ര ദ്വീപിലെ എയിസ് മേഖലയില്‍ നടന്ന സംഭവമാണ് ഇപ്പോള്‍ വര്‍ത്തയായിരിക്കുന്നത്. വിവാഹത്തിനു മുന്‍പ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട 22 കാരനായ യുവാവിന് 100 ചാട്ടവാറടി ശിക്ഷ വിധിച്ചു. ശിക്ഷ പൂര്‍ത്തിയാകും മുന്‍പ് തളര്‍ന്നുവീണ യുവാവിന് വിശ്രമം നല്‍കിയ ശേഷം വീണ്ടും അടി തുടര്‍ന്നു. ശിക്ഷ പൂര്‍ത്തിയാക്കിയ ശേഷം യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ആയിരുന്നു സംഭവം. ശരിയത്ത് ഓഫീസര്‍ ആണ് ശിക്ഷ […]

Read More

ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ചു; ഒരാള്‍ അറസ്റ്റില്‍

ഗുജറാത്ത്: പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. നാലുമാസത്തിലേറെയായി ക്രൂര പീഡനത്തിന് ഇരയായ ആദിവാസി പെണ്‍കുട്ടിയെ ഗുജറാത്തിലെ ബനാസ്‌കന്ത ജില്ലയിലെ ഒരു ഫാം ഹൗസില്‍ നിന്ന് വ്യാഴാഴ്ചയാണ് പോലീസുകാര്‍ രക്ഷപ്പെടുത്തിയത്. മൂന്ന് യുവാക്കള്‍ ചേര്‍ന്ന് പതിനാലുവയസ്സുകാരിയെ തടവില്‍ പാര്‍പ്പിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. സംഭവത്തില്‍ മഹേഷ് കോലി എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളാണ് പെണ്‍കുട്ടിയെ ഫാം ഹൗസില്‍ അടച്ചിട്ടിരുന്നത്. അതേസമയം, ഇയാളുടെ സഹോദരനെ പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചിട്ടുണ്ട്. ഈ ഫാം ഹൗസിലെ […]

Read More

കൊല്ലത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് പരിക്ക്

കൊല്ലം: തെരുവ് നായയുടെ ആക്രമണത്തില്‍ പരവൂര്‍ മുന്‍സിഫ് മജിസ്‌ട്രേറ്റിന് പരിക്കേറ്റു. മുന്‍സിഫ് മജിസ്‌ട്രേറ്റ് ഷാനവാസിനെയണ് തെരുവ് നായ കയറി ആക്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാവിലെ നടക്കാന്‍ ഇറങ്ങിയതായിരുന്നു ഷാനവാസ്. ഇതിനിടെ പരവൂരില്‍ വെച്ചായിരുന്നു തെരുവ് നായ ആക്രമിച്ചത്. മുന്‍സിഫ് മജിസ്‌ട്രേറ്റ് ഇപ്പോള്‍ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് തെരുവ് നായ ആക്രമണം വര്‍ധിച്ച്‌ വരുന്നതായാണ്് റിപ്പോര്‍ട്ട്. മുമ്ബും സമാനമായ നിരവധി സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ദിവസം മലപ്പുറത്ത് തെരുവ് നായയുടെ ആക്രമണത്തില്‍ കുട്ടികള്‍ അടക്കം […]

Read More

ഇന്ത്യ-വെസ്റ്റിന്‍ഡീസ് ടി20യുടെ ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി – മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ–വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായതായി സംഘാടകസമിതി ചെയര്‍മാന്‍ കൂടിയായ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 90 ശതമാനത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. വൈകിട്ട് അഞ്ചുമുതല്‍ കാണികളെ പ്രവേശിപ്പിക്കും. കാണികളെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണം. സ്റ്റേഡിയവും പരിസരവും പോലീസ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉള്‍പ്പെടെ 1000 പോലീസുകാര്‍ സുരക്ഷയൊരുക്കും. സിറ്റി പോലീസ് കമ്മീഷണര്‍ എം.ആര്‍. അജിത്ത് കുമാറിന്റെ നേതൃത്വത്തിലാണ് സ്റ്റേഡിയത്തിന്റെയും നഗരത്തിന്റെയും സുരക്ഷാക്രമീകരണങ്ങള്‍ നിയന്ത്രിക്കുക. ആവശ്യമായ സൈന്‍ബോര്‍ഡുകള്‍, […]

Read More

കെ.എ.എസ് പ്രിലിമിനറി ഫെബ്രുവരി 22ന്; ഡിസംബര്‍ 25നകം കണ്‍ഫര്‍മേഷന്‍ നല്‍കണം

കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസിലേക്കുള്ള പ്രാഥമിക പരീക്ഷ ഫെബ്രുവരി 22 ശനിയാഴ്ച നടക്കുമെന്ന് പി.എസ്.സി അറിയിച്ചു. ഉദ്യോഗാര്‍ഥികള്‍ക്ക് ഡിസംബര്‍ ആറ് മുതല്‍ 25 വരെ സ്ഥിരീകരണം നല്‍കാനുള്ള അവസരം ഉണ്ടായിരിക്കും. ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പ്രൊഫൈല്‍ വഴിയാണ് കണ്‍ഫര്‍മേഷന്‍ നല്‍കേണ്ടത്. ഒബ്ജക്ടിവ് രീതിയില്‍ 100 മാര്‍ക്ക് വീതമുള്ള രണ്ട് പേപ്പറുകളാണ് പ്രിലിമിനറി പരീക്ഷയ്ക്കുള്ളത്. 90 മിനിട്ടാണ് ഓരോ പേപ്പറിനും അനുവദിച്ചിട്ടുള്ള സമയം.100 മാര്‍ക്ക് വീതമുള്ള മൂന്ന് പേപ്പറുകളാണ് മെയിന്‍ പരീക്ഷയ്ക്ക് ഉണ്ടാവുക. മെയിന്‍ പരീക്ഷയുടെയും അഭിമുഖത്തിന്റെതുമുള്‍പ്പെടെ ആകെ 350ല്‍ ലഭിക്കുന്ന […]

Read More