Blog Post

Karanavars > News

എച്ച്‌ഡിഎഫ്സി ബാങ്കിന്റെ മൊബൈല്‍ ആപ്പും നെറ്റ് ബാങ്കിങ്ങും ഡൗണ്‍

എച്ച്‌ഡിഎഫ്സി ബാങ്കിന്റെ മൊബൈല്‍ ആപ്പും നെറ്റ് ബാങ്കിങ് സൈറ്റും ഉപയോഗിക്കാന്‍ കഴിയുന്നില്ലെന്ന് പരാതി. തുടര്‍ച്ചയായി രണ്ട് ദിവസമായി മൊബൈല്‍ ആപ്പും നെറ്റ് ബാങ്കിങും ഡൗണായി കിടക്കുന്നത്. തിങ്കളാഴ്ച രാവിലെ 10 മണി മുതല്‍ മിക്കവര്‍ക്കും സേവനങ്ങള്‍ പരിധിക്ക് പുറത്താണ്. കസ്റ്റമയര്‍ കെയറിനെ വിളിച്ച്‌ ഉഭോക്താക്കള്‍ പരാതി നല്‍കുന്നുണ്ടെങ്കിലും ഇതുവരെ പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ സാധിച്ചിട്ടില്ല. “ഒരു സാങ്കേതിക തകരാര്‍ കാരണം, ഞങ്ങളുടെ ചില ഉപഭോക്താക്കള്‍ക്ക് ഞങ്ങളുടെ നെറ്റ് ബാങ്കിംഗിലേക്കും മൊബൈല്‍ ബാങ്കിംഗ് ആപ്പിലേക്കും പ്രവേശിക്കുന്നതില്‍ പ്രശ്‌നമുണ്ട്. ഞങ്ങളുടെ വിദഗ്ധര്‍ ഇതിന് […]

Read More

കേരളം അമിത തുകയ്ക്ക് വാടകയ്‌ക്കെടുക്കുന്ന ഹെലികോപ്റ്ററിന് ഛത്തീസ്ഗഢില്‍ പകുതി നിരക്ക്

തിരുവനന്തപുരം: അമിത തുക നല്‍കിയാണ് സര്‍ക്കാര്‍ ഹെലികോപ്ടര്‍ വാടകയ്ക്കെടുക്കുന്നതെന്ന ആരോപണത്തിന് കൂടുതല്‍ തെളിവുകള്‍. കേരളം ഒന്നരക്കോടി രൂപക്ക് വാടകയ്ക്ക് എടുക്കുന്ന ഹെലികോപ്ടറിന് ഛത്തീസ്ഗഡ് സര്‍ക്കാര്‍ നല്‍കുന്നത് എണ്‍പത്തിയഞ്ച് ലക്ഷം രൂപ മാത്രം. എന്നാല്‍, പതിനൊന്ന് സീറ്റുള്ള ഇരട്ട എഞ്ചിന്‍, രക്ഷാപ്രവര്‍ത്തനത്തിനുള്ള ഉപകരണങ്ങള്‍ ഇങ്ങിനെ അത്യാധുനിക സൗകര്യങ്ങളുള്ളതുകൊണ്ടാണ് ഇരുപത് മണിക്കൂറിന് ഒരു കോടി 44 ലക്ഷം രൂപ വാടകയെന്നാണ് പൊലീസിന്റെ വിശദീകരണം. ഇതേ സൗകര്യങ്ങളെല്ലാമുള്ള ഹെലികോപ്ടറാണ് ഛത്തീസ്ഗഡ് പൊലീസും ഉപയോഗിക്കുന്നത്. അമിത തുകയ്ക്കു പിന്നില്‍ രഹസ്യപാക്കേജുകള്‍ ഉണ്ടാകാമെന്നാണ് ഛത്തീസ്ഗഡിന് […]

Read More

ഹെല്‍മറ്റ് വയ്ക്കാത്തതില്‍ ഒന്നാമത് കൊല്ലം, സീറ്റ് ബെല്‍റ്റ് ഇടാന്‍ മടിച്ച്‌ മലപ്പുറവും, ഒറ്റ ദിവസത്തെ പിഴയിനത്തില്‍ കിട്ടിയത് ലക്ഷങ്ങള്‍

തൃക്കാക്കര: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാനത്ത് ഇന്നലെ നടത്തിയ വാഹന പരിശോധനയില്‍ 623 പേര്‍ കുടുങ്ങി. ഹെല്‍മറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 455 പേരും, ഹെല്‍മറ്റ് ധരിക്കാതെ ഇരുചക്രവാഹനത്തിന്റെ പുറകില്‍ ഇരുന്ന് യാത്ര ചെയ്തതിന് 91 പേര്‍ക്കെതിരെയും സീറ്റ് ബെല്‍റ്റ് ധരിക്കാതെ വാഹനം ഓടിച്ചതിന് 77 പേര്‍ക്കെതിരെയും മോട്ടോര്‍ വാഹന വകുപ്പ് കേസെടുത്തു. സംസ്ഥാനത്തെ 14 ജില്ലകളില്‍ നിന്നായി 2,50,500 രൂപ പിഴ ഈടാക്കി. ഹെല്‍മറ്റ് ധരിക്കാത്തതിന് ഏറ്റവും അധികം കേസ് എടുത്തത് കൊല്ലം ജില്ലയിലാണ്. […]

Read More

വാ​ഹ​ന​ത്തി​ന് സൈ​ഡ് നല്കിയില്ല; നടുറോഡില്‍ യു​വാ​വി​ന് ക്രൂ​ര മ​ര്‍​ദ​നം

തി​രു​വ​ന​ന്ത​പു​രം: വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ല്‍​കാ​ത്ത​തി​ന്‍റെ പേ​രി​ല്‍ യു​വാ​വി​ന് ക്രൂ​ര മ​ര്‍​ദ​നം. അ​നൂ​പ് എ​ന്ന യു​വാ​വി​നാ​ണ് പോ​ത്ത​ന്‍​കോ​ട് ന​ട​ന്ന സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ​ത്. ഇ​യാ​ള്‍ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ല്‍ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. മ​ര്‍​ദ​ന​ത്തി​ന്‍റെ വീ​ഡി​യോ സ​മൂ​ഹമാ​ധ്യ​മ​ങ്ങ​ളി​ല്‍ പ്ര​ച​രി​ച്ചതിനെ ​തു​ട​ര്‍​ന്ന് പോ​ത്ത​ന്‍​കോ​ട് പോ​ലീ​സ് കേ​സെ​ടു​ത്തു. അ​നൂ​പി​നെ മ​ര്‍​ദി​ച്ച ശാ​ന്തി​ഗി​രി പ്രി​യാ ഭ​വ​നി​ല്‍ ഷി​ബു വെ​ഞ്ഞാ​റ​മ്മൂ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടിയിട്ടുണ്ട്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഒ​ളി​വി​ലാ​ണ്. ഷി​ബു​വി​നെ ര​ണ്ടുപേ​ര്‍ ചേ​ര്‍​ന്നു മ​ര്‍​ദി​ച്ച​താ​യി ഭാ​ര്യ പ്ര​തി​ഭ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​. ഷി​ബു​വും സു​ഹൃ​ത്തും ചേ​ര്‍​ന്ന് […]

Read More

കേരള പൊലീസ്​ മൂന്ന്​ ബുള്ളറ്റ് ​പ്രൂഫ്​ കാര്‍ കൂടി വാങ്ങുന്നു

തിരുവനന്തപുരം: സംസ്​ഥാനം കടുത്ത സാമ്ബത്തിക പ്രതിസന്ധിയില്‍ ഉഴലുമ്പോഴും പ്രമുഖരുടെ സുരക്ഷയുടെ പേരില്‍ കേരള പൊലീസ് മൂന്ന് ബുള്ളറ്റ് പ്രൂഫ് കാര്‍ കൂടി വാങ്ങുന്നു. ജപ്പാന്‍ കമ്ബനിയായ ടൊയോട്ട ഫോര്‍ച്യൂണര്‍ കാറാണ്​ കോടികള്‍ മുടക്കി ടെന്‍ഡറില്ലാതെ വാങ്ങുന്നത്​. സുരക്ഷ കാര്യമായതിനാല്‍ ടെന്‍ഡര്‍ വിളിക്കാതെ കാര്‍ വാങ്ങാന്‍ ഓര്‍ഡര്‍ നല്‍കിയതായി പൊലീസ്​ വ​ൃത്തങ്ങള്‍ സമ്മതിച്ചു. നിലവില്‍ നാല് ബുള്ളറ്റ് പ്രൂഫ് വാഹനങ്ങളാണ് വി.ഐ.പി ഡ്യൂട്ടിക്കായി കേരള പൊലീസിനുള്ളത്​. നേരത്തേയുണ്ടായിരുന്ന രണ്ട്​ ടാറ്റാ സഫാരിക്ക്​ പുറമെ രണ്ട് മിസ്തുബിഷി പജേറോ വാങ്ങിയത്​ […]

Read More

വിദ്യാര്‍ഥിയുടെ ശ്വാസനാളത്തില്‍ പേന കുടുങ്ങി ; ശസ്ത്രക്രിയയില്ലാതെ പുറത്തെടുത്തു

പുളിക്കല്‍: കൊണ്ടോട്ടി ഗവ. യു.പി. സ്കൂളിലെ ആറാംക്ലാസ് വിദ്യാര്‍ഥിയുടെ ശ്വാസനാളത്തില്‍ പേനയുടെ മുകള്‍ ഭാഗം കുടുങ്ങി. കോഴിക്കോട് ഗവ. മെഡിക്കല്‍കോളേജ് തീവ്രപരിചരണവിഭാഗം ഡോക്ടര്‍മാരുടെ കഠിനപരിശ്രമത്തിലൂടെ ശസ്ത്രക്രിയ ചെയ്യാതെ തന്നെ പേനയുടെ ഭാഗം പുറത്തെടുത്തു. ആറാംക്ലാസ് വിദ്യാര്‍ഥി ഷാമിലിന്റെ ശ്വാസനാളത്തിലാണ് പേനയുടെ മുകള്‍ഭാഗം കുടുങ്ങിയത്. വീട്ടില്‍നിന്ന് സ്‌കൂളിലേക്ക് വരുന്ന വഴി ഷാമില്‍ കടിച്ചുപിടിച്ച പേനയുടെ മുകള്‍ഭാഗം അബദ്ധത്തില്‍ വിഴുങ്ങുകയായിരുന്നു. കുട്ടി വിദ്യാലയത്തിലെത്തി ഇക്കാര്യം പറഞ്ഞതോടെ അധ്യാപകര്‍ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. തുടര്‍ന്ന് കോഴിക്കോട് ഗവ. മെഡിക്കല്‍കോളേജ് ആശുപത്രിയിലെ തീവ്രപരിചരണവിഭാഗത്തിലെത്തിക്കുകയായിരുന്നു […]

Read More

ഭാര്യയുടെ സുഹൃത്തായ യുവതിയെ കയറിപ്പിടിച്ച 33കാരന്‍ അറസ്റ്റില്‍

വണ്ണപ്പുറം: ഭാര്യയുടെ കൂട്ടുകാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. വണ്ണപ്പുറം പൊടിപാറയ്ക്കല്‍ ഷരീഫിനെയാണ് (33) കാളിയാര്‍ എസ്‌.ഐ വി.സി. വിഷ്ണുകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. മൂന്നു ദിവസം മുമ്ബായിരുന്നു കേസിനാസ്പദമായ സംഭവം. ഭാര്യയുടെ സുഹൃത്തായ യുവതിയുടെ വീട്ടില്‍ പാചകവാതക സംവിധാനത്തിന്റെ തകരാര്‍ പരിഹരിക്കാനാണ് ഇയാള്‍ എത്തിയത്. വീട്ടില്‍ മറ്റാരുമില്ലെന്നു മനസിലാക്കിയ ഇയാള്‍ യുവതിയെ പീഡിപ്പിക്കന്‍ ശ്രമിക്കുകയായിരുന്നു. യുവതിയുടെ പരാതിയില്‍ അന്നു തന്നെ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചതോടെ ഒളിവില്‍ പോയി. ഇന്നലെ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ […]

Read More

ഫേസ്ബുക്കിലൂടെ പരിചയം, പേരക്കുട്ടിയുടെ പിറന്നാളിനെത്തി മകളുടെ ഭര്‍ത്താവായി,​ ഒടുവില്‍ മോളെ കൊന്ന് കട്ടിലില്‍ ഇട്ട്,​ അവളുടെ കൂട്ടുകാരിക്ക് ആ സന്ദേശങ്ങളയച്ചു

കൊല്ലം:ദിവസങ്ങള്‍ക്ക് മുമ്ബാണ് യുവതിയെ ഭര്‍ത്താവ് ഭാര്യാവീട്ടിലെത്തി കിടപ്പുമുറിയില്‍ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തിയത്. മുളവന ചരുവിള പടിഞ്ഞാറ്റതില്‍ വീട്ടില്‍ മോഹനന്റെ മകള്‍ കൃതി (26)യാണ് കൊല്ലപ്പെട്ടത്. കേസില്‍ പ്രതിയായ യുവതിയുടെ ഭര്‍ത്താവ് കൊല്ലം കോളേജ് ജംഗ്ഷന്‍ ദേവിപ്രിയയില്‍ എം. ആര്‍. എ 12ബിയില്‍ വൈശാഖ് പൊലീസില്‍ കീഴടങ്ങിയതിന് തൊട്ട് പിന്നാലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതിയുടെ അച്ഛന്‍. വൈശാഖ് തന്റെ മകളെ കൊന്ന് കട്ടിലിലിട്ടിട്ട് അതിനടുത്തിരുന്നു,അവളുടെ ഫോണില്‍ നിന്ന് കൂട്ടുകാരിയുമായി 20 മിനിട്ടോളം ചാറ്റ് ചെയ്തെന്ന് അദ്ദേഹം പറഞ്ഞു. ‘ചേട്ടന്‍ […]

Read More

15 മിനുട്ടിന്റെ ഇടവേളയില്‍ കവര്‍ന്നത് ഡോക്ടറുടെ ഒരു ലക്ഷം രൂപ

കൊച്ചി : സംസ്ഥാനത്ത് വീണ്ടും എടിഎം തട്ടിപ്പ്. കൊച്ചിയില്‍ ഡോക്ടറുടെ ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. രണ്ട് ബാങ്കുകളുടെ എടിഎം വഴിയാണ് മോഷ്ടാക്കള്‍ പണം കവര്‍ന്നത്. 15 മിനുട്ട് ഇടവേളയില്‍ 10 തവണയായി പണം പിന്‍വലിക്കുകയായിരുന്നു. ഇന്നലെ രാവിലെ 6.50 മുതല്‍ 7.15 വരെയുള്ള സമയത്തിനിടയിലാണ് പണം നഷ്ടമായത്. 7.28 നാണ് ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ടതെന്ന് ഡോക്ടര്‍ മുഹമ്മദ് സാബിര്‍ പറഞ്ഞു. വൈകീട്ടും പണം പിന്‍വലിക്കാന്‍ ശ്രമം നടന്നിരുന്നു. എന്നാല്‍ ഇതിനകം കാര്‍ഡ് ബ്ലോക്ക് ചെയ്തിരുന്നതിനാല്‍ കൂടുതല്‍ പണം […]

Read More

യുവ ടെക്കികളുടെ മരണം:കാണാതായ ദിവസം അയച്ച വാട്സ്‌ആപ്പ് സന്ദേശങ്ങള്‍ പുറത്ത്

ബെംഗളൂരു: ബെംഗളൂരുവില്‍ വനത്തിനുള്ളില്‍ യുവാവിനെയും യുവതിയെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത വര്‍ധിക്കുന്നു. ഒക്ടോബര്‍ 11നാണ് ഇരുവരെയും കാണാതായത്. അന്ന് സുഹൃത്തുക്കള്‍ക്ക് അയച്ച വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നത്. വീട്ടിലേക്ക് പോകുന്നുവെന്നും അഭിജിത് കൂടെയുണ്ടെന്നും തിരിച്ചുവരാന്‍ ഇടയില്ലെന്നുമാണ് ശ്രീലക്ഷ്മിയുടെ സന്ദേശം. പാലക്കാടുള്ള വീട്ടിലേക്ക് പോകുന്നുവെന്നാണ് അഭിജിത് അയച്ച സന്ദേശം. തുടര്‍ന്ന് പിറ്റേദിവസം ഉച്ചയ്യോടെ അഭിജിത്തിന്റെ ഫോണില്‍ നിന്നും സുഹൃത്തുക്കള്‍ക്ക് മറ്റൊരു സന്ദേശം കൂടെ എത്തി. അത്യാവശ്യം ആണെന്നും പെട്ടെന്ന് ആരെങ്കിലും വരണം എന്നുമായിരുന്നു സന്ദേശം. നില്‍ക്കുന്ന […]

Read More