Blog Post

Karanavars > News

വീക്കെൻഡ് സ്പെഷൽ കപ്പ–മീൻ കട്​ലെറ്റ്

ചേരുവകൾ (1) കപ്പ മഞ്ഞൾപൊടിയും ഉപ്പുമിട്ടു നന്നായി വേവിച്ച് ഊറ്റിയെടുത്ത് ഉടച്ചെടുത്തത് : അര കി.ഗ്രാം (2) മുള്ളുകുറഞ്ഞ അയക്കൂറ, ആവോലി സ്രാവ് അല്ലെങ്കിൽ വലിയ അയില കുറച്ചു മുളകുപൊടി, മഞ്ഞൾപൊടി, ചെറുനാരങ്ങയുടെ നീര്, ഉപ്പ് ചേർ‌ത്ത് വേവിച്ച് സ്പൂൺകൊണ്ട് മുള്ളു നീക്കിക്കളഞ്ഞെടുക്കണം. ചെറിയ മുള്ളുപ്ലക്കറെടുത്ത് പെറുക്കിയും കളയാം: 350–400 ഗ്രാം (3) ഇഞ്ചി, വെളുത്തുള്ളി പൊടിയായരിഞ്ഞത് : ഒന്നര ടേബിൾസ്പൂൺ (4) സവാള ചെറുതായരിഞ്ഞത് : മുക്കാൽ കപ്പ് (5) കാരറ്റ്, തക്കാളി പൊടിയായി അരിഞ്ഞത് […]

Read More

മലബാറിലെ കക്കറൊട്ടിയും കുഞ്ഞിപ്പത്തലും

ചേരുവകൾ മട്ടൺ – 750 ഗ്രാം മഞ്ഞൾപൊടി – അര ടീസ്പൂൺ മുളകുപൊടി – ഒരു ടീസ്പൂൺ ഉപ്പ് – പാകത്തിന് വെളിച്ചെണ്ണ – രണ്ടു ടേബിൾ സ്പൂൺ നെയ്യ് – ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി, ഇഞ്ചി (പൊടിയായി അരിഞ്ഞത്) – ഒരു ടേബിൾ സ്പൂൺ കറിവേപ്പില – രണ്ടു തണ്ട് സവാള– നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ് ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ് പച്ചമുളക് നീളത്തിൽ അരിഞ്ഞത് – മൂന്നെണ്ണം […]

Read More

വീട്ടില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ‘സ്ഥിരം പുള്ളി’

20കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് പിടികൂടിയ യുവാവ് പ്രദേശത്തെ ‘സ്ഥിരംപുള്ളി‘. ഇയാള്‍ മോഷണക്കേസുകളിലും പ്രതിയാണ്. കാഞ്ഞിരപ്പള്ളി കരിമ്ബുകയം സ്വദേശി അരുണ്‍ സുരേഷിനെ ഇന്ന് പുലര്‍ച്ചെയാണ് ആനക്കല്ലില്‍നിന്നു സ്‌പെഷല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തിനുശഷം ഒളിവിലായിരുന്ന അരുണിനു വേണ്ടി പൊലീസ് ഇന്നലെ മുതല്‍ തെരച്ചിലിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി സ്‌കൂള്‍ വിട്ടെത്തിയ സമയത്തു വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കു പോയിരുന്നു, രണ്ടു […]

Read More

ഒരു കപ്പ് തൈരില്‍ താരന് പരിഹാരം

പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് തലയിലെ താരന്‍. താരനെ പമ്ബ കടത്താന്‍ പല വഴികളും പരീക്ഷിച്ച്‌ മടുത്തെങ്കില്‍ ഇതാ നിങ്ങള്‍ക്കൊരു പരിഹാരം. c. മുടി കഴുകി ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. അല്‍പം പുളിയുള്ള തൈരാണ് കൂടുതല്‍ നല്ലത്. ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി മൃദുവാകുകയും ചെയ്യും. ഒരു മുഴുവന്‍ ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍സ്പൂണ്‍ […]

Read More

ആറ് വയസുകാരിയെ ബാത്ത്റൂമില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; പത്തൊമ്ബതുകാരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ആറുവയസുകാരിയെ ബാത്ത്റൂമില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ പത്തൊമ്ബതുകാരന്‍ അറസ്റ്റില്‍. കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച്‌ തര്‍ത്താല റോഡിലെ കെട്ടിടത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ബാത്ത്റൂമിനകത്ത് പെണ്‍കുട്ടിയെ പൂട്ടിയിട്ടശേഷമാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ചത്.സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തതായും പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

Read More

ഉള്ളി കുറഞ്ഞ വിലയ്ക്ക് വിറ്റു; കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ച്‌ തിന്ന് യുവാവ്

ഉള്ളിവില വര്‍ദ്ധനവിന് എതിരെ പ്രതിഷേധിക്കാന്‍ കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ ഒരു യുവാവ് കടിച്ചുമുറിച്ചെടുത്തതായി പരാതി. നൈനിറ്റാളില്‍ ഉള്ളി വിറ്റ് പ്രതിഷേധിക്കവെയാണ് സംഭവം. ബിജെപി അണിയാണ് തന്റെ വിരല്‍ കടിച്ചെടുത്തതെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. എന്നാല്‍ പ്രതിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി വ്യക്തമാക്കി. പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അസഭ്യം വിളിച്ച മനീഷ് ബിഷ്ത് എന്നയാളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നന്ദന്‍ മെഹ്‌റയ്ക്കാണ് വിരല്‍ പോയിക്കിട്ടിയത്. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ വിരലില്‍ […]

Read More

കൊമ്ബനെ കുടുക്കി മോട്ടോര്‍ വാഹനവകുപ്പ്

കാതടപ്പിക്കുന്ന ശബ്ദസംവിധാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകശസംവിധാനവും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.പന്തളത്തു നിന്ന് വക്കത്ത് എത്തി അവിടെ നിന്ന് ശബരിമലയിലേക്ക് തീര്‍ഥാടകരുമായി പോകേണ്ട ബസാണ് വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായിയാണ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.ബസ് പരിശോധന നടത്തിയതിന് ശേഷം നിയമവിരുദ്ധമായാണ് പ്രകാശ സംവിധാനങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതെന്നും ഇത് കൂടാതെ ബസിന്റെ ബോഡി ചട്ടത്തിനു വിരുദ്ധമായാണ് നിര്‍മാണം നടത്തിയത് എന്ന് വാഹന വകുപ്പ് കണ്ടെത്തി.ബസിനെ വരവേല്‍ക്കാന്‍ ഒപ്പം ചെണ്ടമേളവും ബൈക്ക് റാലി തുടങ്ങിയ വലിയ ഘോഷയാത്ര സ്ഥലത്ത് ഒരുക്കിയിരുന്നു. ഇത് […]

Read More

ഒരു വര്‍ഷത്തിനിടയില്‍ 86 ബലാല്‍സംഗങ്ങള്‍: ഉന്നാവോ രാജ്യത്തിന്റെ ബലാല്‍സംഗ തലസ്ഥാനമോ?

ലക്നോ: ഒരു വര്‍ഷത്തിനിടയില്‍ മാത്രം ഉന്നാവോയില്‍ നടന്നത് 86 ബലാല്‍സംഗങ്ങള്‍. ജനുവരി മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ 185 ലൈംഗികാക്രമണങ്ങള്‍ ഈ ജില്ലയില്‍ നടന്നു. ഉത്തര്‍പ്രദേശിന്റെ തലസ്ഥാനമായ ലക്നോവില്‍ നിന്ന് 63 കിലോമീറ്റര്‍ മാത്രം അകലെയാണ് ഉന്നാവോ. 31 ലക്ഷം പേരാണ് ഈ ജില്ലയില്‍ താമസിക്കുന്നത്. ഇക്കൂട്ടത്തില്‍ രാജ്യത്ത് ചര്‍ച്ചയായ അതിക്രൂരമായ ബലാല്‍സംഗങ്ങള്‍ പലതുമുണ്ട്. ഇവയില്‍ ഏറ്റവുമൊടുവില്‍ ഉണ്ടായതാണ് വ്യാഴാഴ്ചത്തേത്. ബലാല്‍സംഗം ചെയ്തതിനു ശേഷം ഇരയെ തീക്കൊളുത്തിക്കൊന്ന സംഭവം. മിക്ക കേസുകളിലും പ്രതികള്‍ പിടിയിലാവുകയും ജാമ്യത്തിലിറങ്ങുകയും ചെയ്തു. ഇവരെല്ലാം […]

Read More

ഹൈദരാബാദ് പൊലീസിന് അഭിനന്ദന പ്രവാഹം ; കേരളാ പൊലീസിന് പൊങ്കാല

ഡല്‍ഹി : ഹൈദരബാദില്‍ യുവ ഡോക്ടറെ ബലാത്സംഗം ചെയ്തു തീവെച്ചു കൊന്ന കേസിലെ പ്രതികളെ വെടിവെച്ചു കൊന്നു എന്ന വാര്‍ത്ത പുറത്തുവന്നു. തെളിവെടുപ്പിന് കൊണ്ടു പോയപ്പോള്‍ പ്രതികള്‍‌ രക്ഷപ്പെടാന്‍ ശ്രമിച്ചെന്നും ഏറ്റുമുട്ടലിനിടെ കൊല്ലപ്പെട്ടു എന്നുമാണ് പൊല‌ീസ് അറിയിച്ചത്. ഇതോടെ വിവിധ രീതിയിലുള്ള പ്രതികരണങ്ങളാണ് ഉയരുന്നത്. ഹൈദരബാദില്‍ പൊലീസുകാര്‍ക്ക് വന്‍സ്വീകരണം നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. സിനിമാ മേഖലയിലെ പ്രമുഖരുള്‍പ്പെടെ പൊലീസിനെ അഭിനന്ദിച്ച്‌ രംഗത്തെത്തി. ഹൈദരബാദ് പൊലീസിന് അഭിനന്ദനങ്ങള്‍ അറിയിച്ചുള്ള പോസ്റ്റുകള്‍ മലയാളത്തിലും നിറഞ്ഞു. ഇപ്പോഴാണ് നീതി നടപ്പിലായത് എന്ന തരത്തിലാണ് പ്രതികരണങ്ങള്‍. […]

Read More

ഇന്ത്യ-വിന്‍ഡീസ് രണ്ടാം ടി20 നാളെ തിരുവനന്തപുരത്ത്

കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഡിസംബര്‍ എട്ടിന് നടക്കുന്ന ഇന്ത്യ–വെസ്റ്റിന്‍ഡീസ് ടി20 മത്സരത്തിന് ക്രമീകരണങ്ങള്‍ പൂര്‍ത്തിയായി. താരങ്ങള്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. 90 ശതമാനത്തിലധികം ടിക്കറ്റുകള്‍ വിറ്റഴിഞ്ഞിട്ടുണ്ട്. വൈകിട്ട് അഞ്ചുമുതല്‍ കാണികളെ പ്രവേശിപ്പിക്കും. കാണികളെല്ലാം തിരിച്ചറിയല്‍ കാര്‍ഡ് കൈയില്‍ കരുതണംസ്റ്റേഡിയവും പരിസരവും പോലീസ് നിയന്ത്രണത്തിലായിരിക്കും. മഫ്തി പോലീസ് ഉള്‍പ്പെടെ 1000 പോലീസുകാര്‍ സുരക്ഷക്കായി ഉണ്ടാകും. യൂണിവേഴ്സിറ്റി കാമ്ബസ്, കാര്യവട്ടം കോളേജ്, എല്‍.എന്‍.സി.പി.ഇ തുടങ്ങിയ സ്ഥലങ്ങളില്‍ പാര്‍ക്കിംഗ് അനുവദിക്കും. മത്സരത്തോടനുബന്ധിച്ച്‌ കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകള്‍ നടത്തും. ആദ്യ മത്സരം ജയിച്ച ഇന്ത്യ […]

Read More