Blog Post

Karanavars > News

നാലു ദിവസംകൊണ്ട് സ്വര്‍ണവില കുറഞ്ഞത് 600 രൂപ

കൊച്ചി: നാലു ദിവസം കൊണ്ട് സ്വര്‍ണവില പവന് 600 രൂപ കുറഞ്ഞു. 28,040 രൂപയാണ് ചൊവാഴ്ചയിലെ പവന്റെ വില. ഗ്രാമിനാകട്ടെ 3505 രൂപയും. ഡിസംബര്‍ നാലിന് 28,640 രൂപവരെ വില ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ഓരോ ദിവസവും വില ഇടിയുകയായിരുന്നു. നവംബര്‍ ഒന്നിന് പവന്റെ വില 28,800 രൂപയെന്ന നിലവാരത്തിലെത്തിയിരുന്നു. ആഗോള വിപണികളിലെ വിലയിടിവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ അഞ്ചുദിവസംകൊണ്ട് 10 ഗ്രാം സ്വര്‍ണത്തിന് 750 രൂപയോളം കുറഞ്ഞിരുന്നു. സെപ്റ്റംബറിലാണ് സ്വര്‍ണത്തിന് കമ്മോഡിറ്റി […]

Read More

‘നായനാരുടെ കാര്‍’ ഇരുമ്പുവിലയ്ക്ക് വില്‍പ്പനയ്ക്ക്; ലേലത്തിനൊരുങ്ങുന്നത് 1998 മോഡല്‍ ബെന്‍സ്

ആലുവ: വര്‍ഷങ്ങളോളം ‘കേരള സ്റ്റേറ്റ് നമ്ബര്‍ 1′ ആയി ഓടിയ 1998 മോഡല്‍ മെഴ്സിഡീസ് ബെന്‍സ് കാര്‍ വീണ്ടും ലേലത്തിന്. മുന്‍ മുഖ്യമന്ത്രി ഇ കെ നായനാരുടെ ഓര്‍മകള്‍ പേറുന്ന കാര്‍ ഇത് നാലാം വട്ടമാണ് ലേലത്തിനുവയ്ക്കുന്നത്.1996 – 2001കാലഘട്ടത്തില്‍ നായനാര്‍ മൂന്നാം തവണ മുഖ്യമന്ത്രിയായപ്പോള്‍ മൂന്നുവര്‍ഷത്തോളം ഈ കാര്‍ ഉപയോഗിച്ചിരുന്നു. ‌അംബാസഡര്‍ കാര്‍ ഇഷ്ടപ്പെട്ടിരുന്ന നായനാറോട് ഹൃദ്രോഗ സംബന്ധമായ ആരോ​ഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് അംബാസഡര്‍ മാറ്റി ബെന്‍സാക്കാന്‍ ഉപദേശിച്ചതു കോണ്‍ഗ്രസ് നേതാവ് കെ കരുണാകരനായിരുന്നു. നായനാരുടെ പിന്‍ഗാമിയായി 2001ല്‍ […]

Read More

അമ്മ താമസിച്ചിരുന്ന ഷെഡ്ഡിന് മദ്യപാനിയായ മകന്‍ തീയിട്ടു; ഷെഡ്ഡിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും കത്തിനശിച്ചു

തിരുവനന്തപുരം: അമ്മ താമസിച്ചിരുന്ന ഷെഡ്ഡിന് മദ്യപാനിയായ മകന്‍ തീയിട്ടു നശിപ്പിച്ചു. മുല്ലൂര്‍ പുളിങ്കുടി ശീവക്കിഴങ്ങുവിള വീട്ടില്‍ ലീലയുടെ വീടിനാണ് ഇന്നലെ വൈകുന്നേരത്തോടെ മകന്‍ തീയിട്ട് നശിപ്പിച്ചത്. തീപിടിച്ച്‌ ഷെഡ്ഡിലുണ്ടായിരുന്ന കട്ടിലും കിടക്കയും അടക്കം എല്ലാ സാധനങ്ങളും കത്തിനശിച്ചു. മാറി താമസിക്കുന്ന മാതാവിനെ തിരിച്ചെത്തിക്കാനാണ് തീയിട്ടതെന്ന് മകന്‍ പോലീസിന് മൊഴി നല്‍കി. സംഭവുമായി ബന്ധപ്പെട്ട് ലീലയുടെ മകന്‍ ഉണ്ണിയെന്ന് വിളിക്കുന്ന ബിജു (28)നെയാണ് വിഴിഞ്ഞം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഭര്‍ത്താവിന്റെ മരണശേഷം മകള്‍ രാധികയ്ക്ക് നല്‍കിയ വസ്തുവില്‍ നിര്‍മ്മിച്ച ഷീറ്റുമേഞ്ഞ […]

Read More

10 ഡിസംബർ- മനുഷ്യാവകാശ ദിനം

മനുഷ്യന്‍റെ അവകാശങ്ങള്‍ക്കായി ഒരു ദിനം. എല്ലാ വര്‍ഷവും ഡിസംബര്‍ 10 മനുഷ്യാവകാശദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ പ്രഖ്യാപന പ്രകാരമാണിത്. 1948 ഡിസംബര്‍ 10നാണ് ഈ ദിനം മനുഷ്യാവകാശ ദിനമായി പ്രഖ്യാപിക്കപ്പെട്ടത്. 1950ല്‍ എല്ലാ അംഗ രാജ്യങ്ങളെയും മനുഷ്യാവകാശ രംഗത്ത് പ്രവര്‍ത്തിക്കുന്ന സംഘടനകളെയും വിളിച്ച് കൂട്ടി ഈ ദിനം ആഘോഷിക്കാന്‍ തീരുമാനമെടുത്തു. എല്ലാ വര്‍ഷവും ഈ ദിനത്തില്‍ ഉന്നതതല രാഷ്ട്രീയ സമ്മേളനങ്ങളും സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കുന്നു. മനുഷ്യാവകാശ പ്രശ്നങ്ങള്‍ സംബന്ധിച്ചുള്ള വിഷയങ്ങളിലാകും പരിപാടികള്‍ സംഘടിപ്പിക്കുന്നത്. അഞ്ച് വര്‍ഷം കൂടുമ്പോള്‍ നല്‍കുന്ന […]

Read More

ഷെയിന്‍ വിവാദം; ഇനി ഒരു ഒത്തുതീര്‍പ്പിനില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍

കൊച്ചി: നടന്‍ ഷെയിന്‍ നിഗവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മിലുള്ള വിവാദം ആളിപ്പടരുന്ന സാഹചര്യത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്ത്. നിര്‍മ്മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചയാളുമായി ചര്‍ച്ച നടത്താനാകില്ലെന്നും നിരവധി ശ്രമങ്ങള്‍ക്കുശേഷമാണ് ചര്‍ച്ച അവസാനിപ്പിച്ചതെന്നും രഞ്ജിത്ത് പറഞ്ഞു. ഷെയിന്‍ നിഗം വിവാദം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നിന്ന് താരസംഘടനയായ അമ്മയും ഫെഫ്കയും ഇന്നലെ പിന്മാറിയിരുന്നു. നിര്‍മാതാക്കളെ ഷെയിന്‍ മനോരോഗികളെന്ന് വിളിക്കുകയും സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചുവെന്നും സംഘടനകള്‍ ആരോപിച്ചതിനെത്തുടര്‍ന്നാണ് പ്രശ്‌ന പരിഹാരത്തില്‍ നിന്ന് പിന്മാറിയത്. ഇതോടെ […]

Read More

പൗരത്വ ബില്‍ നാളെ രാജ്യസഭയില്‍; എതിർപ്പുമായി മമത, ജെ.ഡി.യുവിൽ ഭിന്നത

ന്യൂഡൽഹി ∙ പൗരത്വ ബില്‍ ബുധനാഴ്ച രാജ്യസഭയില്‍ അവതരിപ്പിക്കും. ബില്ലിനെ പിന്തുണച്ചതിനെച്ചൊല്ലി ജെഡിയുവില്‍ ഭിന്നതയുടലെടുത്തു. പൗരത്വ ബില്ലും പൗരത്വ റജിസ്റ്ററും തൃണമൂല്‍ കോണ്‍ഗ്രസ് അധികാരത്തിലുള്ള കാലത്തോളം നടപ്പാക്കില്ലെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി വ്യക്തമാക്കി. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ രോഷം പുകയുകയാണ്. വിവിധ സംഘടനകള്‍ ഇന്നു ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. അസമില്‍ പല ഭാഗത്തും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. ലോക്സഭയില്‍ വന്‍ ഭൂരിപക്ഷത്തിന് പൗരത്വ ഭേദഗതി ബില്‍ പാസാക്കിയെടുക്കാന്‍ കഴിഞ്ഞെങ്കിലും രാജ്യസഭയില്‍ സര്‍ക്കാരിനു കാര്യങ്ങള്‍ അത്ര എളുപ്പമല്ല. ബിജെപിയുടെ 81ഉം […]

Read More

ഹോട്ടല്‍ മുറിയില്‍ അവിവാഹിതരായ സ്ത്രീയും പുരുഷനും ഒരുമിച്ച്‌ താമസിക്കുന്നത് കുറ്റമല്ല: മദ്രാസ് ഹൈക്കോടതി

ചെന്നൈ: അവിവാഹിതരായ പുരുഷനും സ്ത്രീയും ഹോട്ടല്‍ മുറിയില്‍ താമസിക്കുന്നത് കുറ്റമല്ലെന്ന് മദ്രാസ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുക്കുകയും ഒരുമിച്ച്‌ താമസിക്കുകയും ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ലെന്നും കോടതി വ്യക്തമാക്കി. അവിവാഹിതരാണെന്ന കാരണത്താല്‍ താമസിക്കുന്ന മുറിയില്‍ പോലീസ് കയറി പരിശോധിക്കുന്നത് തീര്‍ത്തും നിയമവിരുദ്ധമായ നടപടിയാണെന്നും ജസ്റ്റിസ് എംഎസ് രമേശ് പറഞ്ഞു. കോയമ്ബത്തൂരില്‍ അവിവാഹിതരായ സ്ത്രീക്കും പുരുഷനും മുറി എന്ന ഓണ്‍ലൈന്‍ ആപ്ലിക്കേഷന്റെ പരസ്യത്തിനെതിരെ സ്വകാര്യവ്യക്തി നല്‍കിയ പരാതിയില്‍ പോലീസ് ഹോട്ടല്‍ റെയ്ഡ് നടത്തുകയും അവിവാഹിതരായ ജോഡികളെ അറസ്റ്റ് […]

Read More

കുളിമുറി ദൃശ്യങ്ങള്‍ കാണിച്ച്‌ പതിനേഴുകാരിയ്ക്ക് പീഡനം ; ഒത്താശ ചെയ്തത് ബന്ധുവായ സ്ത്രീ

അഞ്ചാലുംമൂട് : പതിനേഴുകാരിയെ ബന്ധുവായ സ്ത്രീയുടെ നേതൃത്വത്തില്‍ ലോഡ്ജുകളിലും ഹോം സ്റ്റേയിലുമെത്തിച്ചു പലതവണ പീഡനത്തിനിരയാക്കിയെന്ന കേസില്‍ മൂന്നു പേര്‍ കൂടി അറസ്റ്റില്‍. പെണ്‍കുട്ടിയുടെ മറ്റൊരു ബന്ധു സബിയത്ത് (34), കൊട്ടിയത്ത് ഹോം സ്റ്റേ നടത്തി വന്ന കരിക്കോട് കിണറുവിള കിഴക്കതില്‍ ഷിജു (35), തിരുവനന്തപുരം പള്ളിക്കല്‍ പാറയില്‍ പടിഞ്ഞാറേപ്പുരയില്‍ മിനി (33) എന്നിവരെയാണ് അഞ്ചാലുംമൂട് പൊലീസ് അറസ്റ്റ് ചെയ്തത്. കൊട്ടിയത്ത് വീട് വാടകയ്ക്കെടുത്തായിരുന്നു ഹോം സ്റ്റേ നടത്തിപ്പ്. ഷിജുവും മിനിയും ദമ്ബതികളാണെന്നു പരിചയപ്പെടുത്തിയാണു വീട് വാടകയ്ക്കെടുത്തത്. കുണ്ടറയില്‍ വീടു […]

Read More

പുരുഷന്മാരെ വീട്ടിലെത്തിച്ചു, അമ്മയുടെ ഒത്താശയോടെ 12കാരിയെ ബലാത്സംഗം ചെയ്തു, പരാതി നല്‍കി അച്ഛന്‍!

അഹമ്മദാബാദ്: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പീഡനവാര്‍ത്തകള്‍ പെരുകുകയാണ്. തെലങ്കാനയിലേയും ത്രിപുരയിലേയും ഉന്നാവോയിലേയും അടക്കം ക്രൂരതകളുടെ ഞെട്ടല്‍ മാറും മുന്‍പാണ് നടുക്കുന്ന വാര്‍ത്ത ഗുജറാത്തില്‍ നിന്ന് പുറത്ത് വന്നിരിക്കുന്നത്. പന്ത്രണ്ടുകാരിയായ മകളെ സ്വന്തം അമ്മയുടെ ഒത്താശയോടെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി എന്നാണ് റിപ്പോര്‍ട്ടുകള്‍. പെണ്‍കുട്ടിയുടെ അച്ഛന്‍ തന്നെയാണ് ഇക്കാര്യം പോലീസിനെ അറിയിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തോളമായി പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെടുന്നുണ്ട്. ഗുജറാത്തിലെ ഭാവ്‌നഗര്‍ ജില്ലയിലെ ഭൂട്ടിയ ഗ്രാമത്തിലാണ് സംഭവം. അച്ഛനെ ഭക്ഷണത്തില്‍ മയക്കാനുളള മരുന്ന് നല്‍കി മയക്കി കിടത്തിയ ശേഷമാണ് […]

Read More

കേരളവും കണക്കാണ്; ‘കാമഭ്രാന്തിന്’ ഒരു കുറവുമില്ല, വെറും എട്ടു മാസം, 1537 കേസുകൾ…

കൊച്ചി: രാജ്യത്തിന്റെ വിവിധ ഭാഗത്തും പെൺകുട്ടികൾക്ക് നേരെയുള്ള അതിക്രമങ്ങൾ കൂടുതലാണ്. ഒന്നിനൊന്ന് പുറകെ വാർത്തകൾ വരുന്നുമുണ്ട്. ഇതെല്ലാം കാണുമ്പോഴും മലയാളികളുടെ മനസിൽ ചിന്തിക്കുന്നത് ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ ഇത്തരത്തിലുള്ള ക്രൂരതകൾ‌ അരങ്ങേറില്ല എന്നാണ്. എന്നാൽ അതൊക്കെ വെറും സ്വപംനം മാത്രമാണെന്നേ ഇനി പറയാൻ കഴിയൂ. കേരളത്തിലും ‘കാമഭ്രാന്തന്മാർ‘ കൂടുതലാണ്. കേരളത്തിലെ ബലാത്സംഗം കേസുകളുടെ എണ്ണം പരിശോധിച്ചാൽ അത് കൃത്യമായി മനസിലാക്കാനാകും. മുൻ വർഷത്തേക്കാൾ ഉയർന്ന നിരക്കാണ് കേരളത്തിലെ ബലാത്സംഗ കേസുകളിലുള്ളത്. സ്ത്രീപീഡനക്കേസുകളിലെ കോടതി നടപടി ഇഴയുന്നതിനാൽ […]

Read More