Blog Post

Karanavars > News

പോണ്‍ സെെറ്റുകള്‍ നിരോധിച്ചിട്ടും ചിക്കി ചികഞ്ഞ് ഇന്ത്യക്കാര്‍: പിന്‍വാതില്‍ വഴി അശ്ലീലം കാണാനെത്തിയത് 5.7 കോടി ജനങ്ങള്‍

ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റില്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയായിരുന്നു. അത് സര്‍ക്കാരും സമ്മതിച്ചിട്ടുള്ളതുമാണ്. ഒരു വര്‍ഷം മുന്‍പാണ് രാജ്യത്തെ നൂറുകണക്കിന് അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ചത്. കൃത്യമായി പറഞ്ഞാല്‍ 2018 ഒക്‌ടോബര്‍ മുതല്‍. എന്നാല്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ അശ്ലീല വെബ്സൈറ്റുകള്‍ കാണാന്‍ മറ്റ് വഴികള്‍ തേടി എത്തുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്നാണ് കണക്കുകള്‍. ഇന്ത്യയിലെ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ആപ്ലിക്കേഷനുകളുടെ ഡൗണ്‍ലോഡുകള്‍ 405 ശതമാനം വര്‍ധിച്ച്‌ 5.7 കോടിയായി. അതായത് ഇത്രയും പേര്‍ […]

Read More

വറുത്ത തേങ്ങയും പുളിയും ഉണക്കച്ചെമ്മീനും കൊണ്ടൊരു നാടന്‍ ചമ്മന്തി

എക്കാലത്തും മലയാളികളുടെ ഇഷ്ട ഭക്ഷണവിഭവങ്ങളിലൊന്നാണ് ചമ്മന്തി. ചോറ്, കഞ്ഞി, കപ്പ തുടങ്ങി ഒട്ടുമിക്ക ആഹാരത്തിനൊപ്പവും കഴിക്കാന്‍ കഴിയുന്ന ചമ്മന്തി ഒരു ശരാശരി മലയാളിയുടെ വീട്ടില്‍ എന്നും തയ്യാറാക്കുന്ന വിഭവം കൂടിയാണ്. എളുപ്പത്തില്‍ തയ്യാറാക്കുന്ന വിഭവം എന്നതിലുപരി സ്വാദേറെയുള്ള ഒന്നുകൂടിയാണ് ചമ്മന്തി. പലവിധത്തില്‍ നമുക്ക് ചമ്മന്തി തയ്യാറാക്കാം. അതില്‍ ഒന്നാണ് തേങ്ങ വറുത്തരച്ച്‌ ഒണക്കച്ചെമ്മീനിട്ട് അരച്ചെടുക്കുന്ന ചമ്മന്തി. രണ്ട് തവി ചോറ് കൂടുതല്‍ കഴിക്കാന്‍ ഈ ഒരൊറ്റ വിഭവം മാത്രം മതിയാവും. തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ […]

Read More

വിവാഹമോചിതര്‍ക്ക് വിധവാ പെന്‍ഷനില്ല, പുതിയ ഉത്തരവുമായി ധന വകുപ്പ്‌

തിരുവനന്തപുരം: വിവാഹമോചിതര്‍ക്ക് വിധവാ പെന്‍ഷന്‍ നല്‍കില്ലെന്ന് വ്യക്തമാക്കി ധനകാര്യ വകുപ്പ്. ഭര്‍ത്താവ് മരണപ്പെടുകയോ, ഏഴ് വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തിട്ടുള്ള വിധവകള്‍ക്ക് മാത്രമാണ് പെന്‍ഷന് അവകാശമുള്ളതെന്ന് ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. വിവാഹമോചിതരും, ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്നവരും എത്ര വര്‍ഷമായാലും വിധവാ പെന്‍ഷന് അര്‍ഹരല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിലവില്‍ വിധവാ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന വിവാഹ മോചിതര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കില്ല. 7 വര്‍ഷം ഭര്‍ത്താവുമായി അകന്ന് കഴിയുന്നവര്‍ക്ക് വിധവാ പെന്‍ഷന് അര്‍ഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വേര്‍പിരിഞ്ഞു താമസിക്കുക എന്നത് ‘7 […]

Read More

‘ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല’; വിവാഹഫോട്ടോ പങ്കുവെച്ച്‌ പ്രിയദര്‍ശന്‍

മലയാളികളുടെ പ്രിയ സംവിധായകനാണ് പ്രിയദര്‍ശന്‍. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ഫോട്ടോയാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രിയദര്‍ശന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ‘ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല‘ എന്ന അടിക്കുറിപ്പോടെയാണ് പ്രിയദര്‍ശന്‍ വിവാഹ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. 1990 ഡിസംബര്‍ 13നാണ് പ്രിയദര്‍ശന്‍ നടി ലിസിയെ കല്യാണം കഴിച്ചത്. 2016 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍. മകള്‍ കല്യാണി അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ […]

Read More

അമ്മയ്ക്ക് കാന്‍സര്‍, അച്ഛന്‍ തയ്യല്‍ക്കാരന്‍; പോയത് ഒരു കുടുംബത്തിന്റെ താങ്ങ്, അപകട മരണമാക്കി തീര്‍ക്കരുതെന്ന് ബന്ധുക്കള്‍, സര്‍ക്കാര്‍ സഹായിക്കണമെന്നും അപേക്ഷ

കൊച്ചി: പാലാരിവട്ടത്ത് ജലഅതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ട യദുലാല്‍ ഒരു കുടുംബത്തിന്റെ അത്താണ്. മറ്റാരും തുണയ്ക്കില്ലാത്ത കുടുംബത്തെ സഹായിക്കണമെന്ന അപേക്ഷ മാത്രമാണ് സര്‍ക്കാരിനോട് ബന്ധുക്കള്‍ക്ക് പറയാനുള്ളത്. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് കുടുംബത്തിന്റെ ആശ്രയമായ യദുവിന്റെ ജീവന്‍പൊലിഞ്ഞത്. സഹായമില്ലെങ്കില്‍ കാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സയടക്കം മുടങ്ങും. പോലീസ് അന്വേഷിച്ച്‌ യദുവിന്റെ മരണത്തെ വെറുമൊരു അപകടം മരണമാക്കി തീര്‍ക്കരുതെന്നും ബന്ധുക്കള്‍ പറയുന്നു. അര്‍ബുദരോഗിയായ അമ്മ കീമോത്തെറാപ്പിക്കായി വീട്ടില്‍ നിന്ന് ഇറങ്ങവെയാണ് മകന്റെ മരണവാര്‍ത്ത അറിയുന്നത്. ജോലി തേടി നഗരത്തില്‍ […]

Read More

ആദ്യ ദിനം നേടിയത് 23 കോടി; സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും, ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു, മാമാങ്കം നിര്‍മ്മാതാവ്

മാമാങ്കത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതുവരെ ചിത്രം നേടിയത് 23 കോടിയ്ക്ക് മുകളിലാണെന്നാണ് നിര്‍മ്മാതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. അതേസമയം ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും, ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമയെന്നും ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ടുകള്‍ക്ക് ഈ ചിത്രം […]

Read More

ഇനി മുതല്‍ ബിവറേജ് കോര്‍പറേനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം രേഖപ്പെടുത്താന്‍ നിര്‍ദേശം

തിരുവനന്തപുരം: ഇനി മുതല്‍ ബിവറേജ് കോര്‍പറേനില്‍ നിന്നും മദ്യം വാങ്ങുന്നവരുടെ പ്രായം രേഖപ്പെടുത്താന്‍ നിര്‍ദേശം. മദ്യത്തിന്റെ ബ്രാന്‍ഡും ഉപയോഗിക്കുന്നവരുടെ പ്രായവും അറിയുകയാണ് ബവ്റിജസിന്റെ ലക്ഷ്യം. ഡിസംബര്‍ 14,15 തീയതികളില്‍ രാവിലെ പത്തുമുതല്‍ രാത്രി ഒമ്ബതുവരെ 11 മണിക്കൂറിനെ പതിനൊന്നു സ്ലോട്ടുകളാക്കി തിരിച്ചാണ് സര്‍വ്വേ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഈ സമയത്ത് വരുന്നവരുടെ പ്രായവും ഉപയോഗിക്കുന്ന ബ്രാന്‍ഡും ഉദ്യോഗസ്ഥര്‍ രേഖപ്പെടുത്തും. ഈ സര്‍വ്വേ ക്രോഡീകരിച്ച്‌ ഈ മാസം 20ന് ഹെഡ് ഓഫീസിനു കൈമാറണമെന്നാണ് എം.ഡി സ്പര്‍ജന്‍ കുമാറിന്റെ നിര്‍ദേശം. ഇതിനായി […]

Read More

വായുവില്‍ നിന്നും നേരിട്ട് വെള്ളം, വില 5 രൂപ; ശ്രദ്ധേയ പദ്ധതിയുമായി സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷന്‍

ഹൈദരാബാദ്: വായുവില്‍ നിന്നും നേരിട്ട് കുടിവെള്ളം ലഭ്യമാക്കുന്ന ‘അറ്റ്‌മോസ്‌ഫെറിക് വാട്ടര്‍ ജനറേറ്റര്‍‘ സംവിധാനവുമായി സെക്കന്തരാബാദ് റെയില്‍വേ സ്‌റ്റേഷന്‍. കുപ്പിയില്‍ എട്ട് രൂപയ്ക്കും അല്ലാതെ അഞ്ച് രൂപയ്ക്കുമാണ് വെള്ളം നല്‍കുന്നത്. ഹരിത പദ്ധതിയും ജലസംരക്ഷണവും ലക്ഷ്യമിട്ടാണ് ഇത്തരമൊരു പദ്ധതി സൗത്ത് സെന്‍ട്രല്‍ റെയില്‍വേ നടപ്പാക്കിയത്. മൈത്രി അക്വാട്ടെക്കാണ് സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്. ഈ സാങ്കേതികവിദ്യയിലൂടെ 1000 ലിറ്റര്‍ വെള്ളം ഒരു ദിവസം ഉല്‍പ്പാദിപ്പിക്കാനാകും. ജലസംഭരണി സ്‌റ്റെയിന്‍ലസ് സ്റ്റീല്‍ ഉപയോഗിച്ച്‌ നിര്‍മിച്ചിരിക്കുന്നതിനാല്‍ ദിവസങ്ങളോളം വെള്ളം ശുദ്ധിയോടെ സൂക്ഷിക്കാനും സാധിക്കും. വെള്ളം ശുദ്ധീകരിച്ച്‌ കുപ്പികളിലാക്കി […]

Read More

ഐ.സി.സി ട്വന്‍റി20 റാങ്കിങ്; കോഹ്​ലിയും രാഹുലും രോഹിതും ആദ്യ പത്തില്‍

ന്യൂഡല്‍ഹി: വെസ്റ്റിന്‍ഡീസിനെതിരായ ട്വന്‍റി20 പരമ്ബരയിലെ മികച്ച പ്രകടനം ഇന്ത്യന്‍ ബാറ്റ്സ്മാന്മാര്‍ക്ക് നേട്ടമായി. ഐ.സി.സി റാങ്കിങ്ങില്‍ ഇന്ത്യന്‍ നിരയിലെ മൂന്നുപേരാണ് ആദ്യ പത്തില്‍ സ്ഥാനം പിടിച്ചത്. വെസ്റ്റിന്‍ഡീസിനെതിരെ മികച്ച പ്രകടനം കാഴ്ചവെച്ച ലോകേഷ് രാഹുലാണ് ഏറ്റവും നേട്ടമുണ്ടാക്കിയത്. റാങ്കിങ്ങില്‍ ആറാം സ്ഥാനത്താണ് രാഹുല്‍. രോഹിത് ശര്‍മ ഒമ്ബതാം സ്ഥാനത്തും ക്യാപ്റ്റന്‍ വിരാട് കോഹ്​ലി പത്താം സ്ഥാനത്തുമുണ്ട്. പാക് താരം ബാബര്‍ അസം ആണ് ഒന്നാം സ്ഥാനത്ത്. ഏകദിന, ടെസ്റ്റ് റാങ്കിങ്ങുകളില്‍ വിരാട് കോഹ്​ലിയാണ് ഒന്നാം സ്ഥാനത്ത്. ടെസ്റ്റില്‍ ചേതേശ്വര്‍ […]

Read More

നിര്‍ഭയ കേസ്: പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകും

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കുന്നത് വൈകുമെന്ന് സൂചന. നാല് പ്രതികളുടെയും വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍ഭയയുടെ അമ്മ സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി മാറ്റി. കേസ് ഈ മാസം 18 ന് കോടതി വീണ്ടും പരിഗണിക്കും. പ്രതികളുടെ വധശിക്ഷ നിര്‍ഭയ കൊല്ലപ്പെട്ട ഡിസംബര്‍ 16നോ, അതിന് മുന്പോ നടപ്പാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. പ്രതികളെ തൂക്കിലേറ്റുന്ന തിഹാര്‍ ജയിലിന്‍റെ മരാമത്ത് പണികള്‍ ഇതിനിടെ പൂര്‍ത്തിയാക്കിയിരുന്നു. തൂക്കിലേറ്റുന്നതിന്‍റെ ഡമ്മി ട്രയല്‍ നടത്തിയതായും റിപ്പോ‍ര്‍ട്ടുകളുണ്ടായിരുന്നു. ഇതെല്ലാം അഭ്യൂഹങ്ങള്‍ ശക്തമാകാന്‍ […]

Read More