Blog Post

Karanavars > News

പുതുവര്‍ഷത്തില്‍ ആദ്യം ദിനം കൊച്ചി മെട്രോയില്‍ യാത്ര ചെയ്തത് ഒരു ലക്ഷത്തിലധികം പേര്‍

കൊച്ചി: പുതുവര്‍ഷത്തിലെ ആദ്യ ദിനമായ ഇന്നലെ ഒരു ലക്ഷത്തിലധികം യാത്രക്കാരുമായി കൊച്ചി മെട്രോയുടെ കുതിപ്പ്. ഇന്നലെ രാത്രി വരെ 1,25,131 യാത്രക്കാരാണ് മെട്രോയില്‍ സഞ്ചരിച്ചത്. കഴിഞ്ഞ വര്‍ഷം നാലാം ഓണ ദിവസം 1.5 ലക്ഷം പേര്‍ മെട്രോയില്‍ യാത്ര ചെയ്തിരുന്നു. ഇന്നലെ തീരക്ക് വര്‍ധിച്ചതോടെ ടിക്കറ്റുകള്‍ നേരിട്ട് നല്‍കേണ്ടി വന്നു. ദിവസവും മൂന്ന് ലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യാനുള്ള ശേഷിയാണ് കൊച്ചി മെട്രോയ്ക്കുള്ളത്. നിലവില്‍ ദിവസവം 60,000 പേരാണ് മെട്രോയില്‍ യാത്ര ചെയ്യുന്നത്. 2019 ജനുവരി മുതല്‍ […]

Read More

നിര്‍ഭയ കേസിലെ പ്രതികളെ ഒരുമിച്ച്‌ തൂക്കിലേറ്റും; പുതിയ തൂക്കുമരം തയ്യാറാക്കി; നാല് പ്രതികളെ ഒരുമിച്ച്‌ തൂക്കിലേറ്റുന്ന ആദ്യത്തെ ജയിലായി തിഹാര്‍

ന്യൂഡല്‍ഹി: രാജ്യത്തെ നടുക്കിയ ഡല്‍ഹി നിര്‍ഭയ കേസിലെ നാല് പ്രതികളേയും ഒരുമിച്ച്‌ തൂക്കിലേറ്റാന്‍ തിഹാര്‍ ജയിലില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. നാല് പ്രതികളെയും ഒരുമിച്ച്‌ തൂക്കിലേറ്റുന്നതിനായുള്ള പുതിയ തൂക്കുമരം തിഹാര്‍ ജയിലില്‍ തയ്യാറായതായി ദേശീയമാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ നാല് പ്രതികളെ ഒരേസമയം വധശിക്ഷയ്ക്ക് വിധേയമാക്കുന്ന ആദ്യത്തെ ജയിലായി തിഹാര്‍ മാറും. ഈ ജയിലില്‍ ഇതുവരെ ഒരു പലക മാത്രമേ തൂക്കിലേറ്റാന്‍ ഉണ്ടായിരുന്നുള്ളു. മൃതദേഹം വഹിക്കാനുള്ള തുരങ്കവും തൂക്കിലേറ്റുന്നതിനുള്ള ചട്ടക്കൂടും നിര്‍മ്മിക്കാന്‍ കഴിഞ്ഞ ദിവസം ജയില്‍ വളപ്പില്‍ ജെസിബി […]

Read More

‘നിങ്ങള്‍ എന്നെ അറസ്റ്റ് ചെയ്തത് നന്നായി’ ജോളിയുടെ വാക്കുകള്‍ കേട്ട് പൊലീസ് ഞെട്ടി, 1800 പേജുളള കുറ്റപത്രത്തില്‍ ജോളി അടക്കം നാലുപ്രതികള്‍

കോഴിക്കോട് : കഴിഞ്ഞ വര്‍ഷം കേരളത്തെ നടുക്കിയ കൂടത്തായി കൊലപാതക പരമ്ബരയിലെ ആദ്യ കുറ്റപത്രം പൊലീസ് താമരശ്ശേരി മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചു. മുഖ്യപ്രതി ജോളി ജോസഫ് (47) ആദ്യഭര്‍ത്താവ് പൊന്നാമറ്റത്തെ റോയ് തോമസിനെ കൊലപ്പെടുത്തിയ കേസില്‍ 1800 പേജുള്ള കുറ്റപത്രമാണ് കഴിഞ്ഞ ദിവസം പൊലീസ് കോടതിയില്‍ നല്‍കിയത്. വെള്ളത്തിലും കടലക്കറിയിലും സയനൈഡ് കലക്കിയാണ് റോയിയെ കൊലപ്പെടുത്തിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു. കൂടത്തായി കൊലപാതക പരമ്ബരയില്‍ ആറു പേരെയാണ് ഭക്ഷണത്തിലും പാനീയത്തിലും മാരക വിഷമായ സയനൈഡ് കലര്‍ത്തി ജോളി കൊലപ്പെടുത്തിയെന്നാണ് […]

Read More

അർധനഗ്നനായ പുരുഷനെ നായയെപ്പോലെ ചങ്ങലയിൽ വലിച്ചിഴച്ച് യുവതി; വിവാദം; മാപ്പ്

ബംഗ്ലാദേശിലെ തിരക്കേറിയ തെരുവിലൂടെ പൊതുജനം നോക്കിനില്‍ക്കെ, അര്‍ധനഗ്നനായ പുരുഷനെ നായയെപ്പോലെ ചങ്ങലയില്‍ വലിച്ചുകൊണ്ടുപോകുന്ന പെണ്‍കുട്ടി. സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയും പ്രതിഷേധങ്ങളും ഉയർത്തുകയാണ് ഇൗ ചിത്രം. രോഷം ഉയർന്നതോടെ മാപ്പപേക്ഷയുമായി ഇരുവരും രംഗത്തെത്തി. അഫ്സാന ഷെജുട്ടി എന്നാണ് വിഡിയോയില്‍ കാണുന്ന പെണ്‍കുട്ടിയുടെ പേര്. ആധുനിക വസ്ത്രം ധരിച്ച്, കൂളിങ് ഗ്ലാസ്സും വച്ച് പരിസരം ശ്രദ്ധിക്കാതെ നടന്നുനീങ്ങുകയാണ് വിഡിയോയില്‍ പെണ്‍കുട്ടി. തുതുല്‍ ചൗധരി എന്നാണു പുരുഷന്റെ പേര്. അയാള്‍ പട്ടിയെപ്പോലെ കാലും കയ്യും നിലത്തുകൂടി ഇഴച്ചുനീക്കുകയാണ്. 1968 –ല്‍ വിയന്നയില്‍ […]

Read More

ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ പോലീസ് ഉദ്യോഗസ്ഥന്‍ ബൈക്ക് മറിഞ്ഞ് റോഡില്‍ കിടന്നത് മണിക്കൂറുകള്‍; ഒടുവില്‍ രക്തം വാര്‍ന്ന് ദാരുണമരണം

തിരുവനന്തപുരം: അര്‍ധരാത്രിയില്‍ ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് മടങ്ങിയ സിവില്‍ പോലീസ് ഓഫീസര്‍ ബൈക്ക് മറിഞ്ഞ് അപകടത്തില്‍പെട്ട് ആരുടേയും ശ്രദ്ധപതിയാതെ കിടന്നത് മണിക്കൂറുകള്‍. ഒടുവില്‍ രാവിലെയോടെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്തം വാര്‍ന്ന് മരണം സംഭവിച്ചു. വിതുര ജനമൈത്രി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ പറണ്ടോട് കീഴ്പാലൂര്‍ കോളനിയില്‍ എസ് സന്തോഷ് കുമാറാണ്(40) മരിച്ചത്. രാവിലെ റബ്ബര്‍ ടാപ്പിങ്ങിനു പോയ തൊഴിലാളികളാണ് അര്‍ധരാത്രിയില്‍ അപകടത്തില്‍പ്പെട്ട സന്തോഷ് കുമാറിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിക്കുമ്ബോഴും ജീവനുണ്ടായിരുന്നുവെങ്കിലും വൈകാതെ മരിക്കുകയായിരുന്നു. രക്തം വാര്‍ന്നാണ് മരിച്ചത്. ഒരു മണിക്ക് പോലീസ് […]

Read More

യു.ഡി.എഫ് നേതൃത്വത്തെ ഞെട്ടിച്ച്‌ ലോകകേരള സഭയ്ക്ക് രാഹുല്‍ ഗാന്ധിയുടെ അഭിനന്ദനം

തിരുവനന്തപുരം: യു.ഡി.എഫ് ബഹിഷ്കരിച്ച ലോക കേരളസഭയെ അഭനന്ദിച്ച്‌ രാഹുല്‍ ഗാന്ധി. കത്തിലൂടെയാണ് രാഹുല്‍ തന്‍റെ അഭിനന്ദനം മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചത്. പ്രവാസികളുടെ ഏറ്റവും വലിയ വേദിയാണ് ലോകകേരളസഭയെന്ന് രാഹുല്‍ കത്തില്‍ അഭിപ്രായപ്പെട്ടു. 47 രാജ്യങ്ങളില്‍ നിന്നുള്ളവരെ പങ്കെടുപ്പിച്ച്‌ ലോക കേരളസഭയുടെ പ്രതിനിധി സമ്മേളനത്തില്‍ 351 പ്രതിനിധികളാണുള്ളത്. 21 ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരും ഉള്‍പ്പെടുന്നു. 28 രാജ്യങ്ങളിലെ പ്രതിനിധികളായിരുന്നു ആദ്യ സമ്മേളനത്തിനുണ്ടായിരുന്നത്. ലോക കേരളസഭ പരിപാടിയുടെ ഉദ്ഘാടന സമ്മേളനത്തില്‍ യുഡിഎഫ് പ്രതിനിധികള്‍ ആരും പങ്കെടുത്തിരുന്നില്ല. ആന്തൂരില്‍ കണ്‍വന്‍ഷന്‍ […]

Read More

വീണ്ടും വീണ്ടും ഞെട്ടിയ്ക്കുകയാണല്ലോ ദിലീപ്, തിരിച്ചറിയാന്‍ പറ്റാത്ത പുതിയ രൂപമാറ്റം!!

കഥാപാത്രത്തിന് വേണ്ടി രൂപമാറ്റം നടത്തുന്നത് ദിലീപിന് പുതിയ കാര്യമല്ല. കുഞ്ഞിക്കൂനനായും ചക്കരമുത്തായും, പച്ചക്കുതിരയായും മായാമോഹിനിയായുമൊക്കെ ദിലീപ് പ്രേക്ഷകരെ അമ്ബരപ്പിച്ചിട്ടുണ്ട്. കേശു എന്ന പേരിലാണ് ഇത്തവണ വരുന്നത്. അതെ നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ തിരിച്ചറിയാന്‍ പറ്റാത്ത രൂപമാറ്റവുമായി ദിലീപ് എത്തുന്നു. പുതുവത്സരാശംസകള്‍ നേര്‍ന്നുകൊണ്ട് പുതിയ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. കേശു ഈ വീടിന്റെ നാഥന്‍ എന്നാണ് സിനിമയുടെ പേര്. നീണ്ട കാത്തിരിപ്പിനൊടുവില്‍ ഉറ്റ സുഹൃത്തിനെ നായകനാക്കി നാദിര്‍ഷ സംവിധാനം ചെയ്യുന്ന സിനിമ എന്ന പ്രത്യേകത […]

Read More

അയല്‍വാസിയായ 15കാരനെ നിരവധി തവണ പീഡിപ്പിച്ചു; വിവാഹിതയായ യുവതി അറസ്റ്റില്‍

കല്‍പ്പറ്റ: അയല്‍വാസിയായ പതിനഞ്ചുകാരനെ പലതവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതി അറസ്റ്റില്‍. പോക്‌സോ നിയമപ്രകാരമാണ് വിവാഹിതയായ യുവതിക്കെതിരെ കേസെടുത്തത്. അറസ്റ്റുചെയ്ത യുവതിയെ കോടതി റിമാന്റ് ചെയ്തു. കുട്ടിയെ സ്ത്രീ പലതരത്തിലുള്ള പ്രലോഭനങ്ങളിലൂടെയാണു ലൈംഗികമായി ചൂഷണം ചെയ്തത്. മാസങ്ങളായി ഇവര്‍ കൗമാരക്കാരനെ ചൂഷണം ചെയ്തു വരികയായിരുന്നു എന്ന് പോലീസ് പറഞ്ഞു. കുട്ടിയുടെ അമ്മയാണ് സ്ത്രീയ്ക്കതിരെ പരാതി നില്‍കിയത്.

Read More

ബന്ധം തുടരണമെന്ന് വാശി പിടിച്ചു; കാമുകനെ പട്ടിക കൊണ്ട് അടിച്ച്‌ കൊലപ്പെടുത്തി സീരിയല്‍ നടി; നാടകീയമായി കീഴടങ്ങലും

ചെന്നൈ: വിവാഹേതര പ്രണയബന്ധം തുടരണമെന്ന് നിര്‍ബന്ധിച്ചതിന് കാമുകനെ അടിച്ചു കൊലപ്പെടുത്തി ടെലിവഷന്‍ നടിയായ യുവതി. തിങ്കളാഴ്ച പുലര്‍ച്ചെ കൊളത്തൂരിലെ സഹോദരിയുടെ വീട്ടില്‍ വെച്ചാണ് തമിഴ് സീരിയലുകളിലെ സാന്നിധ്യമായ നടി എസ് ദേവി പട്ടികയും ചുറ്റികയും ഉപയോഗിച്ച്‌ കാമുകന്റെ തല അടിച്ചു തകര്‍ത്തത്. ഫിലിം ടെക്നീഷ്യനായ എം രവിയെയാണ് ദേവി കൊലപ്പെടുത്തിയത്. ദേവി കൃത്യത്തിന് ശേഷം പോലീസില്‍ കീഴടങ്ങി. പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തിനു ശേഷം ദേവിയുടെ ഭര്‍ത്താവ് ബി ശങ്കര്‍, സഹോദരി എസ് ലക്ഷ്മി, ലക്ഷ്മിയുടെ ഭര്‍ത്താവ് […]

Read More

യു.എ.ഇയില്‍ മലയാളി മരിച്ച സംഭവം : കോടികളുടെ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി

ദുബായ് : യു.എ.ഇയില്‍ മലയാളി മരിച്ച സംഭവം, കോടികളുടെ നഷ്ടപരിഹാരം നല്‍കാന്‍ കോടതി വിധി. ചികിത്സാപ്പിഴവുമൂലം മലയാളി യുവാവ് മരിച്ച സംഭവത്തിലാണ് പലിശയടക്കം 10.5 ലക്ഷം ദിര്‍ഹം ( 2 കോടിയിലേറെ രൂപ) നഷ്ടപരിഹാരം നല്‍കാന്‍ കോടതിവിധി വന്നിരിക്കുന്നത്. ദുബായിലെ ഒരു കമ്ബനിയില്‍ മെക്കാനിക്കല്‍ സൂപ്പര്‍വൈസര്‍ ആയിരുന്ന കൊല്ലം മുണ്ടയ്ക്കല്‍ സ്വദേശി അലോഷ്യസ് മെന്‍ഡസ് (40) ആണു മരിച്ചത്. നെഞ്ചുവേദനയെ തുടര്‍ന്നു അജ്മാനിലെ ഒരു ആശുപത്രിയിലെത്തിയ അലോഷ്യസ് ചികിത്സാ പിഴവുമൂലം മരിച്ചതായാണു കേസ്. മരുന്നു വാങ്ങി വീട്ടിലെത്തിയ […]

Read More