Blog Post

Karanavars > News

ദിലീപിന്റെ വിടുതല്‍ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായി ; വിധി ശനിയാഴ്ച

കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് നടന്‍ ദിലീപ് നല്‍കിയ വിടുതല്‍ ഹര്‍ജിയില്‍ കോടതിയില്‍ വാദം പൂര്‍ത്തിയായി. ഹര്‍ജിയില്‍ കൊച്ചിയിലെ വിചാരണ കോടതി ജനുവരി നാലിന് വിധി പറയും. അടച്ചിട്ട കോടതിയിലാണ് കേസില്‍ വാദം നടന്നത്. പ്രതിയായി തന്നെ പ്രോസിക്യൂട്ട് ചെയ്യാന്‍ തെളിവില്ലെന്നാണ് ദിലീപിന്റെ വാദം. അതിനാല്‍ പ്രതിപ്പട്ടികയില്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. കൃത്യത്തില്‍ ദിലീപിന് പങ്കില്ലെന്നും ഹര്‍ജിയില്‍ ദിലീപിന്റെ അഭിഭാഷകന്‍ വാദിക്കുന്നു. അതേസമയം ദിലീപിന്റെ വിടുതല്‍ ഹര്‍ജിയെ […]

Read More

ഹൈദരാബാദില്‍ ഇന്ധനം നിറയ്ക്കുന്നതിനിടെ കാര്‍ കത്തിയമര്‍ന്നു; ആര്‍ക്കും പരിക്കില്ല

ഹൈദരാബാദ്: ഇന്ധനം നിറയ്ക്കുന്നതിനിടെ കാര്‍ കത്തിയമര്‍ന്നു. ഹൈദരാബാദിലെ ഒരു പെട്രോള്‍ പമ്ബിലാണ് സംഭവം. ഇന്ധനം നിറയ്ക്കുന്ന മെഷീനിനോട് ചേര്‍ത്ത് നിര്‍ത്തിയ സ്‌കോഡ റാപ്പിഡ് കാറാണ് കത്തിയമര്‍ന്നത്. ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. ഇന്ധനം നിറയ്ക്കുന്നതിനിടെ കറുത്ത പുക ഉയര്‍ന്നു. തൊട്ടുപിന്നാലെ തീപടരുകയും കാര്‍ കത്തി ചാമ്ബലാകുകയുമായിരുന്നു. കാര്‍ ഇന്ധനം നിറയ്ക്കാനായി നിര്‍ത്തിയിട്ട ശേഷം ഡ്രൈവര്‍ ബാത്ത്റൂമില്‍ പോയ സമയത്താണ് തീ പിടിത്തമുണ്ടായത്. അഞ്ച് ഫയര്‍ഫോഴ്സ് വാഹനങ്ങള്‍ സ്ഥലത്തെത്തിയാണ് തീ അണച്ചത്. തീ ഗ്യാസ് സ്റ്റേഷനിലേക്ക് പടരാന്‍തുടങ്ങിയിരുന്നെങ്കിലും ഫയര്‍ഫോഴ്സിന്റെ സമയോചിത […]

Read More

വോട്ടര്‍ ഐ.ഡി. കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര നിയമ മന്ത്രാലയം

ഡല്‍ഹി : വോട്ടര്‍ ഐ.ഡി. കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനൊരുങ്ങി കേന്ദ്ര നിയമ മന്ത്രാലയം. ഇരട്ടവോട്ടുകള്‍ ഒഴിവാക്കി വോട്ടര്‍പട്ടിക പുതുക്കുന്നതിന്റെ ഭാഗമായാണ് വോട്ടര്‍ തിരിച്ചറിയല്‍ കാര്‍ഡും ആധാറും ബന്ധിപ്പിക്കാന്‍ നിയമ മന്ത്രാലയം പരിഗണിച്ചിരിക്കുന്നത്. വിവിധ രാഷ്ട്രീയപ്പാര്‍ട്ടികള്‍ തങ്ങള്‍ക്കനുകൂലമായി വോട്ടര്‍പ്പട്ടികയില്‍ നടത്തിയിട്ടുള്ള ക്രമക്കേടുകളടക്കം ഇല്ലാതാക്കാന്‍ തിരഞ്ഞെടുപ്പു കമ്മിഷനാണ് ഈ നിര്‍ദേശം മുന്നോട്ടുവെച്ചത്. വോട്ടര്‍ ഐ.ഡി. കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള നിര്‍ദേശം തിരഞ്ഞെടുപ്പുകമ്മിഷന്‍ നേരത്തെയും മുന്നോട്ടുവെച്ചിരുന്നു. എന്നാല്‍, ആധാര്‍ നിര്‍ബന്ധമാക്കരുതെന്ന 2015-ലെ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. പിന്നീട് ഇതിനായി […]

Read More

ചന്ദ്രയാന്‍-3 ദൗത്യത്തിന് കേന്ദ്രാനുമതി ; ഗഗന്‍യാനും ഈ വര്‍ഷം തന്നെയെന്ന് ഐ.എസ്‌.ആര്‍.ഒ ചെയര്‍മാന്‍

ബംഗലൂരു : ചന്ദ്രയാന്‍-3 ദൗത്യത്തിന് കേന്ദ്രത്തിന്റെ അംഗീകാരം. പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചതായി ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ കെ ശിവന്‍ അറിയിച്ചു. ഗഗന്‍യാനും ഈ വര്‍ഷം ഉണ്ടാകും. നാല് ബഹിരാകാശ യാത്രികര്‍ക്ക് ഈ മാസം തന്നെ പരിശീലനം തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ചന്ദ്രയാന്‍-2 വിന്റെ അതേ മാതൃകയില്‍ തന്നെയാണ് ചന്ദ്രയാന്‍-3യും. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. സേഫ് ലാന്‍ഡിംഗിനിടെ വേഗം ക്രമീകരിക്കാന്‍ കഴിയാതെ പോയതാണ് ചന്ദ്രയാന്‍-2 ദൗത്യം പരാജയപ്പെടാന്‍ കാരണമായതെന്നും ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ പറഞ്ഞു. ഐഎസ്‌ആര്‍ഒയെ സംബന്ധിച്ചിടത്തോളം 2020 സംഭവബഹുലമായ വര്‍ഷമായിരിക്കും. […]

Read More

വീണ്ടും ഇരുട്ടടി.പാചക വാതക വില കൂടി: സബ്‍സി‍ഡി ഉള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസ കൂടി

കൊച്ചി: പാചക വാതക വില കൂടി . ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിനും വാണിജ്യാടിസ്ഥാനത്തിലുള്ള സിലിണ്ടറിനും വില കൂടിയിട്ടുണ്ട്. സബ്‍സി‍ഡി ഉള്ള ഗാര്‍ഹിക സിലിണ്ടറിന് 19 രൂപ 50 പൈസയാണ് കൂടിയത്. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് ഇനി മുതല്‍ 28 രൂപ അധികം നല്‍കണം. ഗാര്‍ഹികാവശ്യത്തിനുള്ള സിലിണ്ടറിന് 685 രൂപ ഉണ്ടായിരുന്നത് കൂടി 704 രൂപ ആയി. വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 28രൂപ കൂടിയതിനാണ് ഇനിമുതല്‍ 1213 രൂപക്ക് പകരം 1241 രൂപയായി ഉയര്‍ന്നു.

Read More

ട്രെയിന്‍ യാത്രക്കൂലി കൂട്ടി , സീസണ്‍ ടിക്കറ്റ്‌ നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: ടിക്കറ്റ്‌ നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. വര്‍ധന ഇന്നു പുലര്‍ച്ചെ നിലവില്‍ വന്നു. റെയില്‍വേയുടെ നവീകരണത്തിനാണ്‌ നിരക്ക്‌ വര്‍ധനയെന്നാണ്‌ വിശദീകരണം. കിലോമീറ്ററിന്‌ ഒരു പൈസ മുതല്‍ നാലു പൈസ വരെയാണു കൂട്ടിയത്‌. സബര്‍ബന്‍ ട്രെയിന്‍ നിരക്കുകളിലും സീസണ്‍ ടിക്കറ്റ്‌ നിരക്കിലും മാറ്റമില്ല. റിസര്‍വേഷന്‍ ഫീ, സൂപ്പര്‍ ഫാസ്‌റ്റ്‌ ചാര്‍ജ്‌ എന്നിവയിലും മാറ്റമില്ല. നേരത്തെതന്നെ ബുക്ക്‌ചെയ്‌ത ടിക്കറ്റുകള്‍ക്കും നിരക്കു വര്‍ധന ബാധകമാകില്ല. ഓര്‍ഡിനറി നോണ്‍ എ.സി, നോണ്‍ സബര്‍ബന്‍ ട്രെയിനുകളില്‍ ടിക്കറ്റ്‌ നിരക്കില്‍ കിലോമീറ്ററിന്‌ ഒരു […]

Read More

കാശ്മീരില്‍ നാലര മാസത്തിന് ശേഷം എസ്‌.എം.എസ് സേവനം പുനഃരാരംഭിച്ചു

ശ്രീനഗര്‍: നാലര മാസത്തിന് ശേഷം കാശ്മീരില്‍ എസ്‌.എം.എസ് സേവനം പുനഃരാരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ എസ്‌.എം.എസ് സേവനം പുനഃരാരംഭിച്ചത്. ഇതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് ജമ്മു കാശ്മീരിലുടനീളം ഇന്റര്‍നെറ്റ്, ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയുടെ സേവനങ്ങള്‍ നിലച്ചത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, ഇന്റര്‍നെറ്റ് ഒഴികെയുള്ള മറ്റു സേവനങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ […]

Read More

കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു; വ്യാഴാഴ്ച മുതല്‍ വ്യാപാരികളുടെ കടയടപ്പ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതലാണ് നിരോധനം നിലവില്‍ വരിക. പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവര്‍, പ്ലേറ്റ്, സ്‌ട്രോ, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ ഗ്ലാസ് എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രാന്‍ഡഡ് വസ്തുക്കളുടെ കവറുകള്‍, അരലിറ്ററിന് മുകളിലുളള കുടിവെളള കുപ്പികള്‍, മത്സ്യം, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് കവറുകള്‍ എന്നിവയ്‌ക്കെല്ലാം ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനം ലംഘിച്ചാല്‍ […]

Read More

ബലാത്സംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചുമുറിച്ചു; പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും മാറിടം കടിച്ചുമുറിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്. പുന്നപ്ര സ്വദേശി നജ്മലിനാണ് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷത്തിഇരുപതിനായിരം രൂപ പിഴയും കോടതി വിധിച്ചത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2011 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ സ്വദേശിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പ്രതി ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം തടഞ്ഞ യുവതിയുടെ മാറിടം ഇയാള്‍ കടിച്ചുമുറിച്ചു എന്നതാണ് […]

Read More

സുരേഷ് ഗോപി എം.പിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ അഴിമതിയില്‍ സുരേഷ് ഗോപി എം.പിയ്ക്കെതിരെ കുറ്റപത്രം. വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ച കേസില്‍ സുരേഷ് ഗോപി എംപിയ്ക്കെതിരെ കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് മേധാവി മുന്‍പ് അനുമതി നല്‍കിയിരുന്നു. രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് സുരേഷ് ഗോപി എം.പിയ്ക്കെതിരെ കേസ്. കേസില്‍ നിര്‍ണ്ണായകമായ പല കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് നടത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് സുരേഷ് […]

Read More