Blog Post

Karanavars > News

മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന്​ രക്ഷപ്പെട്ടവരില്‍ രണ്ടുപേര്‍ പിടിയില്‍

തൃശൂര്‍: മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന്​ രക്ഷപ്പെട്ട ഏഴുപേരില്‍ രണ്ടുപേര്‍ പിടിയില്‍. രോഗിയായി പ്രവേശിപ്പിക്കപ്പെട്ട രാഹുലിനെയും ഒരു റിമാന്‍ഡ്​ പ്രതിയെയുമാണ്​​ തൃശൂരില്‍ നിന്ന്​ കണ്ടെത്തിയത്​. തൃശൂര്‍ സി.ജെ.എം കോടതിയുടെ ഉത്തരവനുസരിച്ച്‌ പാര്‍പ്പിച്ചയാളാണ് രാഹുല്‍. രക്ഷപ്പെട്ട ഏഴുപേരില്‍​ ആറു പേരും റിമാന്‍ഡ്​ പ്രതികളാണ്​. ഇവരില്‍ അഞ്ച്​ പേരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല. ചൊവ്വാഴ്​ച വൈകീട്ട് എട്ടോടെയാണ് സംഭവം. റിമാന്‍ഡ് തടവുകാരായ തന്‍സീര്‍, വിജയന്‍, നിഖില്‍, വിഷ്ണു (കണ്ണന്‍), വിപിന്‍, ജിനീഷ് എന്നീ പ്രതികളും രോഗിയായ രാഹുലും പൊലീസിനെയും ജീവനക്കാരെയും ആക്രമിച്ച്‌​ രക്ഷപ്പെട്ടത്. […]

Read More

ഹര്‍ത്താലില്‍ തകര്‍ത്തത് 18 കെ.എസ്‌.ആര്‍.ടി.സി ബസുകള്‍; കെ.എസ്‌.ആര്‍.ടി.സിയുടെ നഷ്ടം മാത്രം 25 ലക്ഷം രൂപ

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ കെഎസ്‌ആര്‍ടിസി ബസിനു നേരെയുള്ള ആക്രമണമായി മാറി. പൊതുജനജീവിതത്തെ സാരമായി ബാധിച്ച ഹര്‍ത്താല്‍ ചിലയിടങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്കും ആക്രമണത്തിനും വഴിയൊരുക്കി. ഹര്‍ത്താല്‍ ആരംഭിക്കുന്നതിന് മുമ്ബ് ആലുവയില്‍ കെഎസ്‌ആര്‍ടിസി ബസിന്റെ ചില്ല് തകര്‍ത്താണ് ഹര്‍ത്താല്‍ ആക്രമണങ്ങള്‍ക്ക് തുടക്കമായത്. പിന്നിടങ്ങോട്ട് സംസ്ഥാനത്ത് അങ്ങോളമിങ്ങോളം ചൊവ്വാഴ്ചത്തെ ഹര്‍ത്താലിന്റെ പേരില്‍ എറിഞ്ഞു തകര്‍ത്തത് 18 കെഎസ്‌ആര്‍ടിസി ബസുകളാണ്. ഇതില്‍ പതിമൂന്നെണ്ണം ഓര്‍ഡിനറി ബസുകളാണ്. നാല് ഫാസ്റ്റ്, സൂപ്പര്‍ ഫാസ്റ്റ് ബസുകളുടേയും ഒരു മിന്നല്‍ […]

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും മാതാവിനെയും പീഡിപ്പിച്ചു; ആലപ്പുഴയില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരെ പരാതി

ആലപ്പുഴ: കായംകുളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെയും മാതാവിനെയും യൂത്ത് കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചതായി പരാതി. കായംകുളം മുന്‍ നിയോജക മണ്ഡലം സെക്രട്ടറി ആകാശിനെതിരെയാണ് കേസെടുത്തത്. പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പരാതിയ്ക്ക് പിന്നാലെ ഇയാള്‍ ഒളിവിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പൊലീസ് പറഞ്ഞു.

Read More

ഡല്‍ഹിയില്‍ ആഫ്രിക്കന്‍ പെണ്‍വാണിഭം ; ദില്ലിയില്‍ താമസിക്കുന്ന ആഫ്രിക്കന്‍ യുവാക്കള്‍ക്കായി വിദേശത്തു നിന്നും ആഫ്രിക്കന്‍ യുവതികളെ എത്തിച്ച്‌ വില്‍പ്പന നടത്തുന്നു ; ഞെട്ടിക്കുന്ന റിപ്പോര്‍ട്ട്

ഡല്‍ഹി : രാജ്യതലസ്ഥാനത്തു താമസിക്കുന്ന ആഫ്രിക്കന്‍ യുവാക്കള്‍ക്കായി വിദേശത്തുനിന്നു ആഫ്രിക്കന്‍ സ്ത്രീകളെ ഇന്ത്യയിലെത്തിക്കുന്നതായി ഞെട്ടിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്. രാജ്യാന്തര മാധ്യമമായ ബിബിസിയാണ് ന്യൂഡല്‍ഹിയിലെ ആഫ്രിക്കക്കാര്‍ക്കിടയില്‍ നിലനില്‍ക്കുന്ന പെണ്‍വാണിഭത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരം പുറത്തുകൊണ്ടുവന്നത്. കെനിയയില്‍ മകളെ സംരക്ഷിക്കുന്നതിനു പണമുണ്ടാക്കാനുള്ള സാധ്യതകള്‍ ഇല്ലാതായതിനാലാണ് ഗ്രേസ് എന്ന യുവതി ഒരു ഏജന്റ് വഴി ഇന്ത്യയിലെത്തുന്നത്. ഇന്ത്യയില്‍ ഡാന്‍സര്‍മാരെയും വിനോദ സഞ്ചാരികളെ സ്വീകരിക്കുകയും ചെയ്യുന്ന ജോലിക്കും ഒഴിവുണ്ടെന്ന വാട്സാപ് പോസ്റ്റിനു മറുപടി നല്‍കിയതാണു സംഭവങ്ങളുടെ തുടക്കമെന്നാണ് അവര്‍ പറയുന്നത്. നല്ല പണം ലഭിക്കുമെന്നറിയിച്ചതോടെ ഗ്രേസ് […]

Read More

ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം: പ്രതിഷേധക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടു, പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വീണ്ടും സംഘര്‍ഷം. കിഴക്കന്‍ ഡല്‍ഹിയിലെ സീലംപൂരിലും ജഫറബാദിലും പ്രതിഷേധം അക്രമത്തിലേക്ക് മാറി. പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചു. ജാമിയ സര്‍വകലാശാലയില്‍ ഉണ്ടായ പൊലീസ് അതിക്രമമാണ് ജനങ്ങളെ പ്രലോഭിപ്പിച്ചത്. സമരക്കാര്‍ പൊലീസ് സ്റ്റേഷന് തീയിട്ടതായും ബസുകള്‍ക്ക് കല്ലെറിഞ്ഞതായും റിപ്പോര്‍ട്ട് ഉണ്ട്. രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പുറത്ത് വരുന്ന വിവരം. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സമാധാനമായി പ്രകടനം നടത്തുകയായിരുന്ന തങ്ങള്‍ക്ക് നേരെ പൊലീസ് അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് ജനങ്ങള്‍ ആരോപിച്ചു. ആക്രമണത്തിന്റെ […]

Read More

ആമസോണിനെ കബളിപ്പിച്ച്‌ പണം തട്ടിയ കേസ് യുവാവ് പിടിയില്‍

ബെംഗളൂരു : പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര കമ്ബനിയായ ആമസോണിനെ കബളിപ്പിച്ച്‌ പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ബെംഗളൂരു നഗരത്തിലെ നഗരത്തിലെ ഫുഡ് ഡെലിവറി ബോയ് ആയ ലിംഗരാജപുരം സ്വദേശി തമീം കൗസറിനെയാണ് പിടികൂടിയത്. ഉയര്‍ന്ന വിലയുള്ള മൊബൈല്‍ ഫോണ്‍ ആയ വണ്‍ പ്ലസ് 7 മോഡല്‍ ആമസോണില്‍ നിന്നും ഓര്‍ഡര്‍ ചെയ്ത് വാങ്ങിയ ശേഷം മൊബൈല്‍ തനിക്ക് ലഭിച്ചില്ലെന്നും അതിന്റെ പണം തിരികെ ലഭിക്കണമെന്നും ആവശ്യപ്പെട്ടു. ശേഷം വീണ്ടും കൂടുതല്‍ വിലയുള്ള മോഡല്‍ ഫോണ്‍ ഓര്‍ഡര്‍ ചെയ്തെങ്കിലും […]

Read More

ഇനി ബ്യൂട്ടിപാര്‍ലര്‍ ജയിലില്‍ തന്നെ

തിരുവനന്തപുരം: കേരളത്തില്‍ ഇനി ജയിലിലും ബ്യൂട്ടിപാര്‍ലര്‍. അത്യാധുനിക സൗകര്യങ്ങളോടെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ് ബ്യൂട്ടിപാര്‍ലറിന് തുടക്കമായത്. പാലിയേറ്റീവ് കെയര്‍ ഉല്‍പ്പെടെയുള്ള സൗകര്യങ്ങളോടെ നിര്‍മ്മിച്ച ബ്യൂട്ടിപാര്‍ലറിന്റെ ഉദ്ഘാടനം ഡിജിപി ഋഷിരാജ് സിംഗും ആര്‍ ശ്രീലേഖ ഐപിഎസും ചേര്‍ന്ന് നിര്‍വഹിച്ചു. പൂജപ്പുര കരമന റോഡില്‍ പരീക്ഷ ഭവനോട് ചേര്‍ന്നാണ് ഫ്രീഡം ലുക്ക്സ് പാര്‍ലര്‍. രാവിലെ എട്ട് മുതല്‍ വൈകിട്ട് എട്ട് മണിവരെയാണ് പ്രവര്‍ത്തനം. സര്‍ക്കാര്‍ അംഗീകൃത ബ്യൂട്ടീഷ്യന്‍ കോഴ്സ് കഴിഞ്ഞ 6 പേരുടെ മേല്‍നോട്ടത്തിലാണ് പാര്‍ലറിന്റെ പ്രവര്‍ത്തനം. ഫ്രീഡം ലുക്ക്സ് എന്നാണ് […]

Read More

യൂബര്‍ ഈറ്റ്സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ സൊമാറ്റോ ഒരുങ്ങുന്നു; ചര്‍ച്ച തുടങ്ങി

സൊമാറ്റോ, യൂബര്‍ ഈറ്റ്സ് ഇന്ത്യയെ ഏറ്റെടുക്കാന്‍ തയ്യാറെടുക്കുന്നു. യൂബര്‍ ഈറ്റ്സ് ഇന്ത്യ വാങ്ങുന്നതിനായി സൊമാറ്റോ യൂബറുമായി ചര്‍ച്ച നടത്തി വരികയാണ്. ഏകദേശം 400 മില്യണ്‍ ഡോളറിന്റെ (ഏകദേശം 2836.5 കോടി രൂപ) ഇടപാടായിരിക്കും ഇതെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. യൂബര്‍ സൊമാറ്റോയില്‍ 150 മില്യണ്‍ ഡോളര്‍ (ഏകദേശം 1064 കോടി രൂപ) മുതല്‍ ഏകദേശം 200 മില്യണ്‍ ഡോളര്‍ (1418.7 കോടി രൂപ) വരെ നിക്ഷേപം നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഭക്ഷ്യ വിതരണ ബിസിനസ്സ് വില്‍ക്കാന്‍ […]

Read More

വര്‍ഗീയതയുടെ കൂടിച്ചേരല്‍ കൂടി നടക്കുന്നുണ്ട്, അത് പൗരത്വ ബില്ലു പോലെ അപകടം; മുന്നറിയിപ്പുമായി ഹരീഷ് പേരടി

കൊച്ചി: ദേശീയ പൗരത്വ ബല്ലിനെതിരെ രാജ്യക്ക് അലടിക്കുന്ന പ്രതിഷേധത്തില്‍ വര്‍ഗീയത കലര്‍ത്തുന്നവരെ തിരിച്ചറിയണമെന്ന മുന്നറിയിപ്പ് നല്‍കി നടന് ഹരീഷ് പേരടി. ഫേസബുക്കിലൂടെയാണ് അദ്ദേഹം മുന്നറിയിപ്പ് നല്‍കിയത്. പൗരത്വ ഭേദഗതി ബില്ലിനെതിരെ നേരത്തേ തന്നെ നിലപാടെടുത്ത സിനിമാ താരമാണ് ഹരീഷ് പേരടി. വര്‍ഗീയത കലര്‍ത്തിയുള്ള പ്രതിഷേധങ്ങള്‍ പൗരത്വ ബില്ലുപോലെ തന്നെ അപകടകരമാണെന്ന് അദ്ദേഹം കുറിച്ചു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം; പ്രതിഷേധത്തില്‍ കൃത്യമായ വര്‍ഗീയതയുടെ കൂടിച്ചേരല്‍ നടക്കുന്നുണ്ട്. അത് പൗരത്വ ബില്ലു പോലെ തന്നെ അപകടമാണ്. ഏത് വഴിയിലൂടെ […]

Read More

ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കി: നെടുമങ്ങാട് ഭര്‍ത്താവ് അറസ്റ്റില്‍

നെടുമങ്ങാട്: യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 7 വയസ്സുമുള്ള മകനുമൊത്ത് താമസിക്കുകയായിരുന്ന പൂവത്തൂര്‍ ചെല്ലാംകോട് പറമ്ബുവാരം താരാ വിലാസത്തില്‍ രഞ്ജിത(25)നെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രഞ്ജിതയുടെ ഭര്‍ത്താവ് അജിക്കുട്ടന്‍(27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഞ്ജിതയും ഭര്‍ത്താവും അകന്ന് കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് രഞ്ജിതയുടെ ഏഴു വയസുകാരന്‍ മകന്‍ ആദിത്യന്‍ അയല്‍വക്കത്തെ വീട്ടിലെത്തി. അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് വീട്ടിലെ മറ്റൊരു മുറിയില്‍ രഞ്ജിത മരിച്ചു കിടക്കുന്നത് കണ്ടത്. രഞ്ജിതയുടെ കഴുത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നു. കഴുത്ത് […]

Read More