Blog Post

Karanavars > News

ആട്ടിറച്ചി വിളമ്ബുന്നതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം; ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി കൊന്നു

മുംബൈ: തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ മണ്ണെണ്ണ ഒഴിച്ച്‌ തീകൊളുത്തി കൊന്നു. ആട്ടിറച്ചി വിളമ്ബിയതിനെ ചൊല്ലിയുണ്ടായ തര്‍ക്കമാണ് മരണത്തില്‍ കലാശിച്ചത്. പല്ലവി സരോഡ് എന്ന യുവതിയെയാണ് ഭര്‍ത്താവ് മാരുതി സരോഡ്(38) തീ കൊളുത്തിയത്. നവി മുംബൈയിലെ ഗ്രാമത്തില്‍ കഴിഞ്ഞ ആഴ്ചയാണ് ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നത്. സംഭവ ദിവസം ഭര്‍ത്താവ് മദ്യ ലഹരിയിലായിരുന്നുവെന്ന് പോലീസ് പറയുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ ഭാര്യ അല്‍പ്പം ആട്ടിറച്ചി വിളമ്ബിയെന്നാരോപിച്ച്‌ മാരുതി ഭാര്യയെ ശകാരിച്ചു. എന്നിട്ടും കലിപ്പ് തീരാതെ വന്നതോടെ ഭാര്യയുടെ ദേഹത്ത് […]

Read More

ഒരു രാത്രിക്ക് ക്ലാസിലെ ഏതെല്ലാം പെണ്‍കുട്ടികളെയാണ് തെരഞ്ഞെടുക്കുക.വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങള്‍: എട്ട് സഹപാഠികളെ സസ്‌പെന്‍ഡ് ചെയ്തു

മുംബൈ: വിദ്യാര്‍ത്ഥിനികളെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാട്‌സ് ആപ്പിലൂടെ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച എട്ട് സഹപാഠികളെ സസ്‌പെന്‍ഡ് ചെയ്തു. 13നും 14നും ഇടയില്‍ പ്രായമുളള വിദ്യാര്‍ത്ഥികള്‍ക്ക് എതിരെയാണ് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ പരാതിയില്‍ നടപടി എടുത്തത്. മുംബൈയിലെ ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് സംഭവം. ലൈംഗികച്ചുവയുളള പരാമര്‍ശങ്ങള്‍ രണ്ട് പെണ്‍കുട്ടികളുടെ മാതാപിതാക്കളുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് മാതാപിതാക്കള്‍ സ്‌കൂള്‍ അധികൃതരെ അറിയിച്ചതോടെയാണ് സംഭവം വിവാദമായത്. മനോവേദന മൂലം ചില പെണ്‍കുട്ടികള്‍ സ്‌കൂളില്‍ പോകാന്‍ പോലും മടിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. അശ്ലീല പരാമര്‍ശങ്ങള്‍ അടങ്ങുന്ന വിദ്യാര്‍ത്ഥികളുടെ സന്ദേശങ്ങള്‍ നൂറിലധികം […]

Read More

ഹരിയാനയില്‍ 40 വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി ചൂഷണം ചെയ്ത കേസില്‍ രണ്ട് അധ്യാപകര്‍ അറസ്റ്റില്‍

ഹരിയാന : ഹരിയാനയില്‍ 40 വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ രണ്ട് സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍ അറസ്റ്റില്‍. ഹരിയാനയിലെ ഹിസാറിലെ സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള മൂന്നാമത്തെ അധ്യാപകനെ തേടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അഞ്ചു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന പെണ്‍കുട്ടികളാണ് ലൈംഗിക ചൂഷണത്തിന് ഇരയായത്. കുട്ടികള്‍ വഴങ്ങിയില്ലെങ്കില്‍ പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് ചൂഷണം ചെയ്തിരുന്നതെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ സുനിതാ യാദവ് പറഞ്ഞു. ചിലര്‍ ലബോറട്ടറിയില്‍ വെച്ചും, മറ്റു […]

Read More

ശശി തരൂരിനും വി മധുസൂദനന്‍ നായര്‍ക്കും കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരം

ന്യൂഡല്‍ഹി: ഈ വര്‍ഷത്തെ കേന്ദ്രസാഹിത്യ അക്കാദമി പുരസ്‌കാരത്തിന് ശശി തരൂരും വി മധുസൂദനന്‍ നായരും അര്‍ഹരായി. മധുസൂദനന്‍ നായരുടെ ‘അച്ഛന്‍ പിറന്ന വീട്‘ എന്ന കാവ്യമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ശശി തരൂരിന്റെ ആന്‍ ഇറ ഓഫ് ഡാര്‍ക്ക്‌നെസ് എന്ന കൃതിക്കാണ് ഇംഗ്ലീഷില്‍ പുരസ്‌കാരം. ഡോ. ചന്ദ്രമതി, എന്‍.എസ്. മാധവന്‍, പ്രൊഫ. എം. തോമസ് മാത്യു. എന്നിവരടങ്ങിയ ജൂറിയാണ് മലയാളവിഭാഗത്തില്‍ പുരസ്‌കാരം നിശ്ചയിച്ചത്. സച്ചിദാനന്ദന്‍ ഉള്‍പ്പെട്ട ജൂറിയാണ് ഇംഗ്ലീഷ് ഭാഷയിലെ പുരസ്‌കാരം നിര്‍ണയിച്ചത്. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും […]

Read More

ക്ലിഫ് ഹൗസിലെ നീന്തല്‍കുളം നവീകരിക്കാന്‍ 26 ലക്ഷം രൂപ അനുവദിച്ചു

മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലെ നീന്തല്‍കുളം നവീകരിക്കാന്‍ 26 ലക്ഷം രൂപ അനുവദിച്ചു. സംസ്ഥാനം സാമ്ബത്തിക പ്രതിസന്ധി നേരിടുമ്ബോഴാണ് സര്‍ക്കാര്‍ കുളം നവീകരണത്തിനായി ഖജനാവിലെ പണം ധൂര്‍ത്തടിക്കുന്നതെന്ന് ആരോപണവും ഉണ്ടായി. എന്നാല്‍ ഉപയോഗ ശൂന്യമായതിനാല്‍ സാധാരണ നിലയിലുള്ള നവീകരണ ജോലികളാണ് നടത്തിയതെന്നാണ് അനൗദ്യോഗിക വിശദീകരണം. ടൂറിസം വകുപ്പാണ് പ്രവര്‍ത്തികളുടെ മേല്‍നോട്ടം നിര്‍വഹിച്ചത്. നീന്തല്‍കുളത്തിലെ നവീകരണ പ്രവൃത്തികള്‍ക്ക് മാത്രമായി പതിനെട്ട് ലക്ഷം രൂപ അനുവദിച്ചു. അനുബന്ധ ജോലികള്‍ക്കായി 8 ലക്ഷവും അനുവദിച്ചു. 26 ലക്ഷം രൂപയാണ് ആകെ […]

Read More

ജോലി സമയം കഴിഞ്ഞു; ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി

കോട്ടയം: ജോലി സമയം കഴിഞ്ഞതോടെ ലോക്കോ പൈലറ്റ് ട്രെയിന്‍ പാതിവഴിയില്‍ നിര്‍ത്തി ഇറങ്ങിപ്പോയി.ഇന്നലെ രാവിലെ പതിനൊന്നോടെ കോട്ടയം കുറുപ്പന്തറ റെയില്‍വേ സ്റ്റേഷനിലാണു സംഭവം. ഇതോടെ മണിക്കൂറുകളോളം ദീര്‍ഘദൂര ട്രെയിനുകള്‍ വേഗം കുറച്ച്‌ ട്രാക്ക് മാറി ഓടേണ്ടി വന്നു. തിരുവനന്തപുരത്ത് നിന്നും കോഴിക്കോട്ടേക്കു പോയ ഗുഡ്‌സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് ജോലി സമയം കഴിഞ്ഞതിനെ തുടര്‍ന്ന് ട്രെയിന്‍ പാതിവഴയില്‍ നിര്‍ത്തി ഇറങ്ങിപ്പോയത്. മേലധികാരികളെയും അധികൃതരെയും വിവരം അറിയിച്ച ശേഷമാണ് ലോക്കോ പൈലറ്റ് ട്രെയിനില്‍ നിന്നും ഇറങ്ങിയത്. കുറുപ്പന്തറ റെയില്‍വേ […]

Read More

നിര്‍ഭയ കേസ്; പ്രതിയായ അക്ഷയ് കുമാര്‍ സിങ് വധശിക്ഷക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി; പ്രതികള്‍ക്ക് വധശിക്ഷ തന്നെ

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി അക്ഷയ് കുമാര്‍ സിങ് വധശിക്ഷക്കെതിരെ സമര്‍പ്പിച്ച പുനപരിശോധനാ ഹര്‍ജി സുപ്രീകോടതി തള്ളി .ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിയില്‍ പുതിയതായി ഒന്നും തന്നെയില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് ഭാനുമതി അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. ഇതോടെ പ്രതികള്‍ക്ക് വധശിക്ഷ ഉറപ്പായിരിക്കുകയാണ്. ഒരാളെയും കൊലപ്പെടുത്താന്‍ ആര്‍ക്കും അവകാശമില്ല. ആ അര്‍ഥത്തില്‍ വധശിക്ഷ മാറ്റിവെക്കണമെന്ന് അക്ഷയ് കുമാറിന്റെ അഭിഭാഷകന്‍ വാദിച്ചു. പൊതുസമ്മര്‍ദ്ദത്തിന് വഴങ്ങി ശിക്ഷ വിധിക്കുന്ന സമ്ബ്രദായം മുമ്ബും ഉണ്ടായിട്ടുണ്ടെന്നും നിര്‍ഭയ കേസില്‍ […]

Read More

വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ: മോദിയുടെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ച്‌ നടി അനശ്വര രാജന്‍

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധിക്കുന്നവരെ ‘ധരിക്കുന്ന വസ്ത്രം കൊണ്ട് തിരിച്ചറിയാം‘ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയോട് പ്രതികരിച്ച്‌ നടി അനശ്വര രാജന്‍. പര്‍ദ്ദ ധരിച്ചുകൊണ്ടുള്ള ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ് അനശ്വര പ്രധാനമന്ത്രിയുടെ വിവേചനപരമായ പ്രസ്താവനയ്ക്ക്തിരെ പ്രതികരിച്ചിരിക്കുന്നത്. ചിത്രത്തിനൊപ്പം മോദിയുടെ പ്രസ്താവനയെ സൂചിപ്പിച്ചുകൊണ്ട് ‘വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ‘ എന്ന ക്യാപ്‌ഷനും അനശ്വര നല്‍കിയിട്ടുണ്ട്. ഇതിലൂടെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ നടക്കുന്ന പ്രതിഷേധങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിരിക്കുകയാണ് യുവനടി. ‘റിജെക്റ്റ് സി.എ.ബി‘ എന്ന ഹാഷ്ടാഗും അനശ്വര പോസ്റ്റിനൊപ്പം നല്‍കിയിട്ടുണ്ട്. […]

Read More

നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക്! സ്വപ്‌നം യാഥാര്‍ത്ഥ്യമാകുന്നു

തിരുവനന്തപുരം: ഇനി നാല് മണിക്കൂര്‍ കൊണ്ട് കാസര്‍കോട് നിന്നും തിരുവനന്തപുരത്തേക്ക് എത്താം. സംസ്ഥാനത്ത് നടപ്പാക്കുന്ന അര്‍ധ അതിവേഗ റെയില്‍പാതാ പദ്ധതിയായ സില്‍വര്‍ ലൈനിന് കേന്ദ്ര റെയില്‍വെ മന്ത്രാലയം തത്വത്തില്‍ അനുമതി നല്‍കി. പദ്ധതിക്ക് വേണ്ടി നിക്ഷേപ സമാഹരണവുമായി മുന്നോട്ടു പോകാന്‍ മന്ത്രാലയം കേരള റെയില്‍ വികസന കോര്‍പറേഷന് (കെ.ആര്‍.ഡി.സി.എല്‍)അനുമതി നല്‍കി. ഇന്ത്യന്‍ റെയില്‍വെയും സംസ്ഥാന സര്‍ക്കാരും ചേര്‍ന്ന് രൂപീകരിച്ച കെ.ആര്‍.ഡി.സി.എല്‍ ആണ് പദ്ധതി നടപ്പാക്കുന്നത്. 200 കിലോമീറ്റര്‍ വരെ വേഗത്തില്‍ ട്രെയിന്‍ ഓടിക്കാവുന്ന രണ്ട് റെയില്‍ലൈനുകളാണ് പദ്ധതിയുടെ […]

Read More

കുതിച്ച്‌ ഉയര്‍ന്ന് വീണ്ടും സവാള വില

സംസ്ഥാനത്ത് സവാള വിലയില്‍ വീണ്ടും വര്‍ധനവ്. കോഴിക്കോട്ട് ഇന്ന് കിലോയ്ക്ക് 160 രൂപയാണ് സവാളയുടെ വില. സവാള വരവ് ഗണ്യമായി  കുറഞ്ഞതാണ് കാരണം. മൂന്നുദിവസം കിലോയ്ക്ക് 100 രൂപ വരെ താഴ്ന്നിരുന്നു. വിലക്കയറ്റത്തില്‍ നട്ടംതിരിയുകയാണ് ജനം. രാജ്യത്ത് കുതിച്ചുയരുന്ന ഉള്ളി വിലയില്‍ ലാഭം കൊയ്യുന്നത് ഇടനിലക്കാര്‍ മാത്രമാണ്. പ്രകൃതിക്ഷോഭത്തില്‍ വലഞ്ഞ കര്‍ഷകര്‍ക്ക് വിപണി വിലയ്ക്ക് ആനുപാതികമായി പ്രതിഫലം ലഭിക്കുന്നില്ല കേരളത്തിലേക്ക് സവാളയെത്തിക്കുന്ന മഹാരാഷ്ട്ര മാര്‍ക്കറ്റിലെ വില കയറ്റത്തിന് ആനുപാതികമായി തന്നെയാണ് കേരളത്തിലെ മാര്‍ക്കറ്റുകളിലും വില വര്‍ധിക്കുന്നത്. സവാള […]

Read More