Blog Post

Karanavars > News

ജാഗിയുടെ മരണം ; അന്വേഷണം കൂടെ താമസിച്ചിരുന്ന ആണ്‍സുഹൃത്തിലേക്ക് നീളുന്നു

തിരുവനന്തപുരം: അവതാരികയും മോഡലുമായ ജാഗി ജോണിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം ആണ്‍സുഹൃത്തിലേക്കും. ജാഗിയുമായി അടുപ്പമുണ്ടായിരുന്ന കൊച്ചിയിലെ ബോഡി ബില്‍ഡറെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. ഇയാളും ജാഗിയും തമ്മിലുള്ള ഫോണ്‍കോള്‍ വിവരങ്ങളും സന്ദേശങ്ങളും അന്വേഷണ സംഘം ശേഖരിച്ചു. ജാഗിയും യുവാവും ഏറെനാളായി ഒരുമിച്ചായിരുന്നു താമസം. രണ്ടു മാസം മുന്‍പു എറണാകുളത്തേക്കു മടങ്ങിയ യുവാവ് ജാഗിയുടെ ഫോണിലേക്കു ദിവസവും വിളിക്കുമായിരുന്നു. സംഭവ ദിവസം രാവിലെ 11നു വിളിച്ചപ്പോള്‍ ജാഗിയെ ഫോണില്‍ കിട്ടിയില്ല. പിന്നീട് രാത്രിയിലും വിളിച്ചു. ഫോണ്‍ എടുക്കാതായപ്പോള്‍ […]

Read More

മലപ്പുറത്ത് ആറു വയസുകാരിയെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി

മലപ്പുറം: ഭാര്യയുടെ മരണത്തില്‍ ആരോപണം നേരിടുന്ന പിതാവ് ആറു വയസുകാരിയായ മകളെ പീഡിപ്പിച്ചതായി പരാതി. പെണ്‍കുട്ടിയുടെ മാതാവ് ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പിഞ്ചുമകളെ പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉയര്‍ന്നത്. മാതാവിന്റെ വീട്ടുകാര്‍ക്കൊപ്പം കുട്ടിയെ വിട്ടുകൊടുത്തപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ആറുവയസുള്ള കുട്ടിയുടെ രഹസ്യഭാഗത്ത് വേദനയുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചപ്പോഴാണ് പെണ്‍കുട്ടി പീഡനത്തിന് ഇരയായതായി അറിയുന്നത്. തുടര്‍ന്ന് ഡോക്ടമാര്‍ പൊലീസില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍ സംഭവം കഴിഞ്ഞ് നാലു മാസം പിന്നിട്ടിട്ടും കേസ് […]

Read More

കോട്ടയത്ത് ഹോട്ടല്‍ ഉടമയെ പെട്രോള്‍ ഒഴിച്ചു തീ കൊളുത്താന്‍ ശ്രമം, ഹോട്ടല്‍ കത്തി നശിച്ചു

കോട്ടയം: ഏറ്റുമാനൂരിനടുത്ത് കാണക്കാരിയില്‍ ഹോട്ടലുടമയെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം. കാണക്കാരി അമ്ബലക്കവലയിലെ അപ്പൂസ് ഹോട്ടലിന്റെ ഉടമ ദേവസ്യയ്ക്ക് നേരേയാണ് ആക്രമണമുണ്ടായത്. ഹോട്ടല്‍ പൂര്‍ണമായും കത്തി നശിച്ചു. ദേവസ്യയ്ക്കും ആക്രമണം നടത്തിയ പൊന്നാമ്മക്കല്‍ ബേബിക്കും പൊള്ളലേറ്റിട്ടുണ്ട്. രാവിലെ ഒമ്ബത് മണിയോടെയായിരുന്നു സംഭവം. ദേവസ്യയും ബേബിയും തമ്മില്‍ പണമിടപാട് സംബന്ധിച്ച തര്‍ക്കം നിലനിന്നിരുന്നു. ഇതിനെതുടര്‍ന്നാണ് രാവിലത്തെ സംഭവമെന്നാണ് പൊലീസ് പറയുന്നത്. രാവിലെ ഹോട്ടലിലെത്തിയ ബേബി കൈയില്‍ കരുതിയ കന്നാസില്‍നിന്ന് പെട്രോളൊഴിച്ച്‌ തീ കൊളുത്തുകയായിരുന്നു. സംഭവസമയത്ത് കടയിലുണ്ടായിരുന്ന മറ്റുള്ളവര്‍ ഇറങ്ങിയോടി. പൊള്ളലേറ്റവരെ തെള്ളകത്തെ […]

Read More

നടി ആക്രമിക്കപ്പെട്ട സംഭവം; പുതിയ നീക്കവുമായി ദിലീപ്, ദൃശ്യം കണ്ട ശേഷം കോടതിയില്‍ ഹര്‍ജി

കൊച്ചി: പ്രമുഖ യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപ് വീണ്ടും കോടതിയില്‍ ഹര്‍ജി നല്‍കി. കോടതി അനുമതിയോടെ നടി ആക്രമിക്കപ്പെടുന്ന വീഡിയോ കണ്ട ശേഷമാണ് ദിലീപിന്റെ പുതിയ ഹര്‍ജി. കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. ദൃശ്യങ്ങളില്‍ കണ്ടതില്‍ നിന്ന് ലഭിച്ച ചില വിവരങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയാണ് ഹര്‍ജി നല്‍കിയത് എന്നാണ് വിവരം. തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രക്കിടെ 2017ലാണ് നടി കാറില്‍ ആക്രമിക്കപ്പെട്ടത്. ആദ്യം ക്വട്ടേഷന്‍ സംഘങ്ങള്‍ പിടിയിലായ കേസില്‍ നടന്‍ ദിലീപിന് പങ്കുണ്ടെന്ന […]

Read More

ചരിത്ര കോണ്‍ഗ്രസില്‍ കനത്ത പ്രതിഷേധം; ഗവര്‍ണര്‍ക്ക്​ പ്രസംഗം നിര്‍ത്തേണ്ടി വന്നു

കണ്ണൂര്‍: പൗരത്വഭേദഗതി വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ്​ മുഹമ്മദ്​ ഖാനെതിരെ കണ്ണൂരില്‍ കടുത്ത പ്രതിഷേധം. കണ്ണൂര്‍ സര്‍വകലാശാലയില്‍ അഖിലേന്ത്യാ ചരിത്ര കോണ്‍ഗ്രസ്​ ഉദ്​ഘാടനം ചെയ്യാനെത്തിയ ഗവര്‍ണര്‍ക്ക്​ പ്രസംഗം നിര്‍ത്തി മടങ്ങേണ്ടി വന്നു. ചരിത്ര കോണ്‍ഗ്രസിന്​ എത്തിയ പ്രതിനിധികളില്‍ നിന്ന്​ തന്നെയാണ്​ ഗവര്‍ണര്‍ക്ക്​ പ്രതിഷേധം നേരിടേണ്ടി വന്നത്​. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന നിലപാട്​ ഗവര്‍ണര്‍ ചരിത്ര കോണ്‍ഗ്രസ്​ ഉദ്​ഘാടന പ്രസംഗത്തിലും ആവര്‍ത്തിച്ചു. ഇതോടെയാണ്​ സദസ്സില്‍നിന്ന്​ പ്രതിഷേധം ഉയര്‍ന്നത്​. ഗവര്‍ണര്‍ക്ക്​ നേരെ ഷെയിം ഷെയിം വിളികളുമായി മുന്‍ നിരയില്‍നിന്നുള്ള പ്രതിനിധികള്‍ എഴുന്നേറ്റു. പൗരത്വനിയമ […]

Read More

പൗരത്വ ഭേദഗതി നിയമം: ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധം

കണ്ണൂര്‍: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കരിങ്കൊടി പ്രതിഷേധവുമായി യൂത്ത്‌കോണ്‍ഗ്രസ്–കെഎസ്‌യു പ്രവര്‍ത്തകര്‍. ദേശീയ ചരിത്ര കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ കണ്ണൂരിലെത്തിയതായിരുന്നു ഗവര്‍ണര്‍. പൗരത്വഭേഭഗതി നിയമത്തെ ഗവര്‍ണര്‍ പരസ്യമായി അനുകൂലിച്ച്‌ പ്രസ്താവന നടത്തിയതിനെത്തുടര്‍ന്നാണ് പ്രതിഷേധക്കാര്‍ കരിങ്കൊടി കാണിച്ചത്. പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ കണ്ണൂര്‍ സര്‍വകലാശാലയിലേക്ക് വരും വഴിയായിരുന്നു സംഭവം. പ്രതിഷേധിച്ചവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചരിത്ര കോണ്‍ഗ്രസ് ഉദ്ഘാടനത്തില്‍ നിന്നും ഗവര്‍ണറെ മാറ്റി നിര്‍ത്തണമെന്ന് നേരത്തെ വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ചട്ടപ്രകാരമേ പരിപാടി നടത്തൂ എന്ന് […]

Read More

ഡല്‍ഹിയില്‍ കൊടുംതണുപ്പ്‌; നൂറുവര്‍ഷത്തിനിടെ ഏറ്റവും തണുത്ത രണ്ടാം ഡിസംബര്‍

ന്യൂഡല്‍ഹി: താപനില പതിവിലുമേറെ താണതോടെ ഉത്തരേന്ത്യയൊന്നാകെ കൊടുംതണുപ്പിലേക്ക്. നൂറുവര്‍ഷത്തിനിടെ ഡല്‍ഹിയിലെ പകല്‍ത്തണുപ്പ് ഇത്രയേറെ കൂടുന്ന രണ്ടാം ഡിസംബറാണിത്. 1919-ലെ ഡിസംബറിലാണ് ഇതിനുമുന്പ് ഇതുപോലെ തണുപ്പുകൂടിയത്. തുടര്‍ച്ചയായ 14 ദിവസമായി ഡല്‍ഹിയില്‍ കൊടുംതണുപ്പാണ്. ഡല്‍ഹിയില്‍ 4.2 ഡിഗ്രി സെല്‍ഷ്യസായിരുന്നു വെള്ളിയാഴ്ചത്തെ കുറഞ്ഞ താപനില. കൂടിയ താപനില 15 ഡിഗ്രി സെല്‍ഷ്യസും. ശരാശരി കൂടിയ താപനില താഴ്‌ന്നതാണ് പകല്‍ തണുപ്പ് കഠിനമാകാന്‍ കാരണം. 19.84 ഡിഗ്രി സെല്‍ഷ്യസാണ്‌ ഇത്തവണ രേഖപ്പെടുത്തിയ ശരാശരി കൂടിയ താപനില. 1919 ഡിസംബറില്‍ ഇത്‌ 19.8 […]

Read More

ബൈക്കിന് പിന്നില്‍ നായയെ നിര്‍ത്തി സാഹസിക യാത്ര; ഉടമയ്‌ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി

കോട്ടയം: വളര്‍ത്തുനായയെ ബൈക്കിന്റെ പിന്നിലിരുത്തി സാഹസിക യാത്ര നടത്തിയ ഉടമയ്‌ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. കോട്ടയം–കുമളി റോഡില്‍ വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം നടന്നത്. ഉടമസ്ഥന്‍ ഹെല്‍മറ്റും ധരിച്ചിരുന്നില്ല. സംഭവം കണ്ട മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എ.സാബു നിയമം ലംഘിച്ചുള്ള ബൈക്ക് യാത്രയുടെ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി. തുടര്‍ന്ന് ബൈക്കിന്റെ ആര്‍.സി ഉടമയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ ടോജോ.എം.തോമസ് നോട്ടീസ് അയക്കുകയായിരുന്നു. വളര്‍ത്തുമൃഗത്തെ അപകടകരമായ രീതിയില്‍ ബൈക്കില്‍ നിര്‍ത്തി പൊതുനിരത്തിലൂടെ യാത്ര ചെയ്തതിനും ഹെല്‍മെറ്റ് ധരിക്കാതെ വാഹനം ഓടിച്ചതിനും […]

Read More

രാഹുല്‍ ഗാന്ധി ഈ വര്‍ഷത്തെ ഏറ്റവും വലിയ നുണയനെന്ന് കേന്ദ്രമന്ത്രി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനവുമായി കേന്ദ്രമന്ത്രി പ്രകാശ് ജാവഡേക്കര്‍. ദേശീയ ജനസംഖ്യാ പട്ടികയെ (എന്‍.പി.ആര്‍.) നോട്ട് അസാധുവാക്കലിനോട് ഉപമിച്ച രാഹുല്‍ ഗാന്ധി ഈ വര്‍ഷത്തെ ഏറ്റവും വലിയ നുണയനാണെന്ന് അദ്ദേഹം പറഞ്ഞു. എന്‍.പി.ആറിന് പണമിടപാടുമായി ബന്ധമില്ലെന്നും നികുതി ചുമത്തുന്നത് കോണ്‍ഗ്രസ് സംസ്‌കാരമാണെന്നും അദ്ദേഹം പറഞ്ഞു. എന്‍.പി.ആറും ദേശീയ പൗരത്വ പട്ടികയും പാവപ്പെട്ടവരെ കഷ്ടത്തിലാക്കുന്ന നടപടികളാണെന്നും നോട്ട് അസാധുവാക്കിയപ്പോള്‍ സംഭവിച്ചത് പോലുള്ള ദുരിതം അവര്‍ അനുഭവിക്കുമെന്നുമാണ് രാഹുല്‍ പറഞ്ഞത്. നികുതിയെന്നതിനൊപ്പം ക്ലേശമെന്നും ദുരിതമെന്നുമൊക്കെ അര്‍ഥം വരുന്ന ‘ടാക്‌സ്‘ […]

Read More

മോദിയുടെ കണ്ണടയുടെ വില ഒന്നര ലക്ഷം രൂപ ?; കണ്ണുതള്ളി സോഷ്യല്‍ മീഡിയ !

ഡല്‍ഹി : വലയ സൂര്യഗ്രഹണം കാണാത്തതില്‍ നിരാശ പങ്കുവച്ച്‌ പ്രധാനമന്ത്രി ഇന്നലെ ട്വീറ്റ് ചെയ്തിരുന്നു. സണ്‍ഗ്ലാസ് വച്ച്‌ കൈയില്‍ ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടയുമായി നില്‍ക്കുന്ന ചിത്രവും ഒപ്പം നല്‍കി. ഈ ചിത്രത്തില്‍ ട്രോളിന് സാധ്യതയുണ്ടെന്നും മോദി കുറിച്ചിരുന്നു. പറഞ്ഞ പോലെ തന്നെ ആദ്യം ഫോട്ടോയാണ് സമൂഹ മാധ്യമങ്ങളില്‍ ട്രോളായതെങ്കില്‍ പിന്നീട് മോദിയുടെ കണ്ണടയാണ് ചര്‍ച്ചാ വിഷയമായത്. പ്രധാനമന്ത്രി വച്ച കണ്ണടയുടെ വില കേട്ട് കണ്ണുതള്ളിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. 1.6 ലക്ഷം രൂപയാണ് കണ്ണടക്കെന്ന് വാദിച്ച്‌ നിരവധി പേര്‍ […]

Read More