Blog Post

Karanavars > News

പുതുവത്സരത്തില്‍ ഇരുട്ടടിയുമായി എയര്‍ടെല്‍; പ്രതിമാസ റീചാര്‍ജ് തുക ഇരട്ടിയാക്കി

പുതുവത്സരത്തില്‍ ഇരുട്ടടിയുമായി എയര്‍ടെല്‍. പ്രതിമാസ മിനിമം റീചാര്‍ജ് തുക ഭാരതി എയര്‍ടെല്‍ ഇരട്ടിയാക്കി. മറ്റ് നിരക്കുകളും ഇതിനൊപ്പം കൂട്ടുമെന്ന സൂചന നല്‍കിയാണ് എയര്‍ടെല്ലിന്റെ നടപടി. ഉപഭോക്താക്കളില്‍നിന്ന് കൂടുതല്‍ തുക ഈടാക്കി കമ്ബനിയുടെ ഈ സാമ്ബത്തിക വര്‍ഷത്തെ വരുമാനം കൂട്ടാനാണ് തീരുമാനം. ഡിസംബര്‍ 29 മുതല്‍ പുതിയ ബേസ് പ്ലാന്‍ നിലവില്‍ വന്നതായി കമ്ബനി അറിയിച്ചു. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ടെലികോം കമ്ബനിയാണ് എയര്‍ടെല്‍. എയര്‍ടെല്‍ ഉപഭോക്താക്കള്‍ മിനിമം റീചാര്‍ജ് തുക ഇനി മുതല്‍ 45 രൂപ […]

Read More

കളക്ടറേറ്റില്‍ എട്ടു കവറുകളിലായി ‘അജ്ഞാത കേക്കുകള്‍’ ; കൊണ്ടുവെച്ചത് പര്‍ദയണിഞ്ഞ സ്ത്രീയെന്ന് വെളിപ്പെടുത്തല്‍ ; പരിഭ്രാന്തിയില്‍ ജീവനക്കാര്‍

കോഴിക്കോട്: കോഴിക്കോട് കളക്ടറേറ്റിലെ കോണ്‍ഫറന്‍സ് ഹാളില്‍ എട്ടു കവറുകളില്‍ കേക്കുകള്‍. ആഴ്ചയിലെ അവസാന ദിവസത്തെ ജോലിയും കഴിഞ്ഞു സ്ഥലം വിടാനൊരുങ്ങവേയാണ് താഴെ നിലയില്‍ കോണ്‍ഫറന്‍സ് ഹാളിനു സമീപത്ത് ജീവനക്കാര്‍ അജ്ഞാത കേക്ക് കണ്ടെത്തുന്നത്. ഇതോടെ ഇത് ആരുടേതാണെന്ന് കണ്ടെത്താനുള്ള പരക്കംപായലായി. ആരാണ് കേക്ക് വെച്ചതെന്ന് ആര്‍ക്കും അറിയില്ല. വൈകിട്ട് മൂന്നരയോടെ പര്‍ദ ധരിച്ച ഒരു സ്ത്രീ കേക്ക് കവറുകള്‍ മേശപ്പുറത്തു നിരത്തുന്നതു കണ്ടുവെന്നു ചില ജീവനക്കാര്‍ പറഞ്ഞു. അവര്‍ എന്തോ ആവശ്യത്തിനു വന്നപ്പോള്‍ തല്‍ക്കാലത്തേക്കു കവര്‍ മേശപ്പുറത്തു […]

Read More

ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം; വെങ്കയ്യ നായിഡു ചടങ്ങുകള്‍ക്ക് തിരിതെളിയിക്കും

ശിവഗിരി: എണ്‍പത്തിയേഴാമത് ശിവഗിരി തീര്‍ത്ഥാടനത്തിന് ഇന്ന് തുടക്കം കുറിക്കും. ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവാണ് ചടങ്ങുകള്‍ക്ക് തിരിതെളിയിക്കുക. തീര്‍ത്ഥാടന സമ്മേളനം ഉദ്ഘാടനം ചെയ്യുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പരിപാടിക്ക് അധ്യക്ഷത വഹിക്കും. തീര്‍ത്ഥാടനത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ ബുധനാഴ്ച വരെ കോട്ടയത്തിനും കൊച്ചുവേളിക്കുമിടയില്‍ ഓരോ പാസഞ്ചര്‍ ട്രെയിന്‍ സ്‌പെഷ്യല്‍ സര്‍വ്വീസ് നടത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. നാളെ രാവിലെയാണ് തീര്‍ത്ഥാടന ഘോഷയാത്ര നടക്കുക. ജനുവരി ഒന്നിന് തീര്‍ത്ഥാടനം അവസാനിക്കും. ഈ പരിപാടിക്ക് പുറമെ കേരളത്തില്‍ […]

Read More

ആദിത്യ താക്കറെ, പ്രണീതി ഷിന്‍ഡെ, അമിത് ദേശ്മുഖ്, അദിതി താക്കറെ; മഹാരാഷ്ട്രയില്‍ മക്കള്‍ മന്ത്രിസഭ; പുന:സംഘടന ഇന്ന്

മുംബൈ: മഹാരാഷ്ട്രയിലെ എന്‍.സി.പി–കോണ്‍ഗ്രസ്–ശിവസേന സഖ്യ സര്‍ക്കാറിന്‍റെ പുനഃസംഘടന നടക്കാനിരിക്കെ മന്ത്രിമാരുടെ സാധ്യതാ പട്ടിക പുറത്ത്. എന്‍.സി.പിയില്‍ നിന്ന് മുതിര്‍ന്ന നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ട്. അദ്ദേഹത്തിന് ആഭ്യന്തര വകുപ്പിന്‍റെ ചുമതല ലഭിക്കുമെന്നും വിവരമുണ്ട്. എന്‍.സി.പിയില്‍ നിന്ന് ബി.ജെ.പി പാളയത്തിലേക്ക് പോയി ഫഡ്നാവിസ് സര്‍ക്കാറില്‍ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത അജിത് പവാര്‍ തിരികെ എത്തിയിരുന്നു. ശിവസേനയില്‍ നിന്ന് യുവനേതാവും മുഖ്യമന്ത്രി ഉദ്ദവ് താക്കറെയുടെ മകനുമായ ആദിത്യ താക്കറെ മന്ത്രിയാകും. പരിസ്ഥിതി വകുപ്പിന്‍റെയോ വിദ്യാഭ്യാസ വകുപ്പിന്‍റെയോ ചുമതലയാണ് ലഭിക്കാന്‍ […]

Read More

വാടകയിനത്തില്‍ ഒരുമാസം ചെലവഴിച്ചത് 15 ലക്ഷം രൂപ, ഓസ്ട്രിയയിലെ ഇന്ത്യന്‍ അംബാസിഡറെ തിരികെ വിളിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ ഓസ്ട്രിയ അംബാസിഡര്‍ രേണു പല്ലിന്റെ സേവനം അവസാനിപ്പിച്ച്‌ തിരികെ വിളിച്ചുവരുത്തി വിദേശകാര്യ മന്ത്രാലം. സ്വന്തം താമസത്തിനായി 15 ലക്ഷം രൂപ മാസവാടകയുള്ള അപ്പാര്‍ട്ട്‌മെന്റ് വാടകയ്ക്ക് എടുത്തതാണ് രേണുവിന് പാരയായത്. സാമ്ബത്തിക ക്രമക്കേടും, സര്‍ക്കാര്‍ ഫണ്ട് ദുരുപയോഗം ചെയ്തതിനുമാണ് രേണു പല്ലിനെ തിരികെ വിളിച്ചത്. 1988 ബാച്ചിലെ ഇന്ത്യന്‍ ഫോറിന്‍ സര്‍വ്വീസ് ഓഫീസറായ രേണുവിന്റെ ഓസ്ട്രിയയിലെ സേവന കാലാവധി അടുത്ത മാസം പൂര്‍ത്തിയാകേണ്ടതായിരുന്നു. കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ഉത്തരവില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം നടത്തിയ അന്വേഷണത്തില്‍ […]

Read More

തണുത്ത് വിറച്ച്‌ ഉത്തരേന്ത്യ; ഡല്‍ഹിയില്‍ അതിജാഗ്രതാ നിര്‍ദേശം! വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ഉള്‍പ്പെടെയുള്ള ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൊടും ശൈത്യത്തില്‍ വലയുകയാണ്. നൂറുവര്‍ഷത്തിനിടെ ഏറ്റവും ശക്തിയേറിയ തണുപ്പാണ് ഇപ്പോള്‍ ഡല്‍ഹിയില്‍ അനുഭവപ്പെടുന്നത്. തുടര്‍ച്ചയായ 15 ദിവസങ്ങളില്‍ ഡല്‍ഹിയിലെ അന്തരീക്ഷോഷ്മാവ് താഴ്ന്നുകൊണ്ടിരിക്കുന്നു. 2.4 ഡിഗ്രി സെല്‍ഷ്യസ് വരെ ഡല്‍ഹിയില്‍ അന്തരീക്ഷ താപനില കുറഞ്ഞു. അതിതീവ്ര ശൈത്യത്തിന്റെ സാഹചര്യത്തില്‍ കാലാവസ്ഥാ വകുപ്പ് ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഡല്‍ഹി വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവെച്ചു. റോഡ്, റെയില്‍ ഗതാഗതവും തടസ്സപ്പെട്ട നിലയില്‍ത്തന്നെയാണ്. റോഡില്‍ പലയിടത്തും മുന്നോട്ട് അല്‍പം പോലും കാണാനാകാത്ത സ്ഥിതിയാണ്. മുപ്പത് […]

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് പീഡനം : 51കാരന്‍ അറസ്റ്റില്‍

തൃശൂര്‍: വടക്കാഞ്ചേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരക്കിയ കേസില്‍ മധ്യവയസ്കന്‍ അറസ്റ്റില്‍. വാഴാനി കാക്കിനിക്കാട് മഞ്ഞയില്‍ വീട്ടില്‍ കുര്യക്കോസിനെ (51) ആണ് പോലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ മാനസിക വൈകല്യമുള്ള പെണ്‍കുട്ടിയെ ആണ് ഇയാള്‍ പീഡിപ്പിച്ചത്. പെണ്‍കുട്ടി വീട്ടുകാരോട് പറഞ്ഞതിനെ തുടര്‍ന്നാണ് സംഭവം പുറം ലോകം അറിഞ്ഞത്. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പോക്സോ വകുപ്‌ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Read More

‘മരുമകളുടെ സുതാര്യമായ നിശാവസ്ത്രം കണ്ട ദിവസം ഉണ്ടാക്കാന്‍ പുകിലൊന്നും ഇല്ല’ കൗണ്‍സലിങ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ് വായിക്കേണ്ടത്

അന്യന്റെ ദു:ഖത്തില്‍ സന്തോഷം കണ്ടെത്തുന്നവര്‍, അതേസമയം അവരുടെ സന്തോഷങ്ങളില്‍ അസൂയപൂണ്ടവര്‍, എനിക്കില്ലാത്ത സന്തോഷം മറ്റാര്‍ക്കും വേണ്ടെന്ന പക മനസ്സില്‍ സൂക്ഷിക്കുന്നവര്‍, മനുഷ്യമനസ്സ് വിചിത്രമാണ്. നിര്‍വചിക്കാനാകാത്ത വികാരങ്ങളുടെ കയറ്റിറക്കങ്ങളുള്ള ഒന്ന്. കൗണ്‍സലിങ് സൈക്കോളജിസ്റ്റ് കലയുടെ കുറിപ്പ് വായിക്കാം ഫെയ്‌സ്ബുക്ക് പോസ്റ്റ് ‘അവളുടെ അനിയന്‍ വിവാഹം കഴിച്ചു.. പുതുമോടി അല്ലെ… അവര് പുറത്ത് പോകുന്നതും ചിരിക്കുന്നതും സംസാരിക്കുന്നതും ഒന്നും ഇവള്‍ക്ക് ഇഷ്‌ടമില്ല.!!. അകാലത്തില്‍ വിധവ ആയ ഒരു പെണ്‍കുട്ടി.. അവളുടെ പ്രശ്‌നവുമായി എത്തിയതാണ് അച്ഛന്‍.. ഇതില്‍ ഇനി നിഗൂഢത ഒന്നുമില്ല.. അവളുടെ […]

Read More

തണലില്‍ ഒരു തുണ ; കൊച്ചനിയനും ലക്ഷ്മിയമ്മാളും പുതുജീവിതത്തിലേക്ക്

തൃശൂര്‍ ‘രാമവര്‍മപുരം ഗവ. വൃദ്ധസദനത്തിലെ താമസക്കാരായ കൊച്ചനിയന്‍ വയസ്സ്‌ 67, ലക്ഷ്മിയമ്മാള്‍ വയസ്സ്‌ 66 എന്നിവര്‍ തമ്മിലുള്ള വിവാഹം കൊല്ലവര്‍ഷം 1195 ധനു 12ന് (2019 ഡിസംബര്‍ 28) രാവിലെ 11 മണിക്കുള്ള ശുഭമുഹൂര്‍ത്തത്തില്‍ നടക്കും‘– ഇത് സര്‍ക്കാര്‍ ചെലവില്‍ അച്ചടിച്ച ആദ്യത്തെ വിവാഹക്ഷണക്കത്ത്. ജീവിക്കാന്‍ തണലേകിയ സര്‍ക്കാര്‍, ഒന്നിച്ചു ജീവിക്കാനും അവസരമൊരുക്കിയപ്പോള്‍ കൊച്ചനിയനും ലക്ഷ്മിയമ്മാളും പുതുജീവിതത്തിലേക്ക്. സര്‍ക്കാര്‍ വ്യദ്ധസദനത്തിലെ ആദ്യവിവാഹത്തിന് ശനിയാഴ്ച രാമവര്‍മപുരം വ്യദ്ധസദനം സാക്ഷ്യം വഹിക്കും. തൃശൂര്‍ പഴയനടക്കാവ് സ്വദേശിനി ലക്ഷ്മിയമ്മാള്‍ പതിനാറാം വയസ്സില്‍ […]

Read More

കുമരകത്ത് നീരാടി സാറാ അലിഖാനും കൂട്ടുകാരിയും,​ ഗ്ലാമര്‍ ചിത്രങ്ങളും വീഡിയോയും ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

ബോളിവുഡ് താരസുന്ദരി സാറ അലിഖാന്‍ ഇത്തവണ ക്രിസ്മസ് ആഘോഷിച്ചത് കേരളത്തിലായിരുന്നു. കൂട്ടുകാരി കമ്യയ്ക്കൊപ്പം കുമരകം റിസോര്‍ട്ടിലായിരുന്നു നടിയുടെ അവധിക്കാല ആഘോഷം. സാറാ അലിഖാന്‍ ഇന്‍സ്റ്റഗ്രാമിലൂടെ ചിത്രങ്ങളും വീഡിയോയും പങ്കുവെച്ചിട്ടുണ്ട്. ഇത് സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഡേവിഡ് ധവാന്‍ സംവിധാനം ചെയ്യുന്ന കൂലി നമ്ബര്‍ 1, ഇത്യാസ് അലി ഒരുക്കുന്ന ചിത്രം എന്നിവയാണ് സാറയുടെ പുതിയ ചിത്രങ്ങള്‍. കേദര്‍നാഥ് എന്ന ചിത്രത്തിലൂടെയാണ് സാറ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്

Read More