Blog Post

Karanavars > News

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് എച്ച്‌5 എന്‍8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചത്. താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ഭോപ്പാല്‍ ലാബിലേക്ക് സാമ്ബിള്‍ അയച്ച്‌ പരിശോധന നടത്തിയതിന് ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എട്ട് സാമ്ബിളുകളില്‍ അഞ്ച് എണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ രാജു അറിയിച്ചു. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ […]

Read More

സംസ്​ഥാനത്ത്​ റെക്കോഡ്​ മദ്യവില്‍പ്പന; 90 കോടിയുടെ വരുമാന വര്‍ധന

സംസ്ഥാനത്ത് മദ്യവില്‍പ്പനയില്‍ വന്‍വര്‍ധന. ക്രിസ്മസ് പുതുവത്സര സീസണില്‍ 90 കോടിയുടെ വരുമാന വര്‍ധനവുണ്ടായെന്ന് ബെവ്കോ അറിയിച്ചു. നികുതി വര്‍ദ്ധിപ്പിച്ചതാണ് വരുമാന വര്‍ദ്ധനക്ക് കാരണമെന്നാണ് വിലയിരുത്തല്‍. ഡിസംബര്‍ 22 മുതല്‍ 31 വരെയുള്ള ദിവസങ്ങളിലെ കണക്കുകളാണ് ബെവ്കോ പുറത്തു വിട്ടിരിക്കുന്നത്. ഏറ്റവും അധികം മദ്യവില്‍പ്പന നടന്നത് തിരുവനന്തപുരത്താണ്. ബെവ്കോയുടെ കണക്കുകള്‍ പ്രകാരം 600 കോടിയുടെ മദ്യം വിറ്റിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം ഇത് 510 കോടിയുടെ വില്‍പ്പനയാണ് ഉണ്ടായിരുന്നത്. സാധാരണ തൃശൂരിലാണ് ഏറ്റവും കൂടുതല്‍ മദ്യം വിറ്റുപോകാറുള്ളത്. എന്നാല്‍ […]

Read More

കവി അനില്‍ പനച്ചൂരാന്റെ മരണം; അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു

തിരുവനന്തപുരം: കവിയും ഗാന രചയിതാവുമായ അനില്‍ പനച്ചൂരാന്റെ മരണത്തില്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. ഭാര്യ മായയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കായംകുളം പൊലീസ് കേസെടുത്തത്. പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം സംസ്കരിക്കും. ഞായറാഴ്ച രാത്രി എട്ടരയോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു . രാവിലെ തലകറങ്ങി വീണതിനെ തുടര്‍ന്ന് മാവേലിക്കരയിലെയും കരുനാഗപ്പള്ളിയിലെയും സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തെ പിന്നീട് ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അദ്ദേഹം കോവിഡ് ബാധിതനായിരുന്നുവെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഹൃദയാഘാതമാണ് മരണ […]

Read More

സ്വകാര്യ ലാബുകളിലെ കോവിഡ് പരിശോധന നിരക്ക് കുറച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ലാബുകളിലെ കോവിഡ് പരിശോധനകള്‍ക്കുള്ള നിരക്ക് കുറച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. ഇതനുസരിച്ച്‌ ആര്‍.ടി.പി.സി.ആര്‍. (ഓപ്പണ്‍) ടെസ്റ്റിന് 1500 രൂപ, എക്‌സ്‌പേര്‍ട്ട് നാറ്റ് ടെസ്റ്റിന് 2500 രൂപ, ട്രൂ നാറ്റ് ടെസ്റ്റിന് 1500 രൂപ, ആര്‍ടി–ലാമ്ബിന് 1150 രൂപ, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റിന് 300 രൂപ എന്നിങ്ങനെയാണ് പുതുക്കിയ നിരക്ക്. എല്ലാ വ്യക്തി സുരക്ഷാ ഉപകരണങ്ങളും സ്വാബിംഗ് ചാര്‍ജുകളും ടെസ്റ്റുമായി ബന്ധപ്പെട്ട മറ്റെല്ലാം ചാര്‍ജുകളും ഉള്‍പ്പടെയുള്ളതാണ് ഈ നിരക്ക്. ഈ നിരക്കുകള്‍ […]

Read More

നടി അഹാന കൃഷ്ണക്ക് കോവിഡ്

ചലച്ചിത്ര താരം അഹാന കൃഷ്ണയ്ക്ക് കോവിഡ് പോസിറ്റീവ്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് താന്‍ കോവിഡ് ടെസ്റ്റ് ചെയ്തതെന്നും അന്ന് മുതല്‍ താന്‍ ക്വാറന്റൈനിലാണെന്നും അഹാന വ്യക്തമാക്കി. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വിവരം പുറത്തു വിട്ടിരിക്കുന്നത്. കുറച്ച്‌ ദിവസം മുമ്ബ് കോവിഡ് ടെസ്റ്റ് ചെയ്തു. പോസിറ്റീവ് ആണ്. അതിന് ശേഷം ഏകാന്തതയില്‍, എന്റെ തന്നെ സാന്നിധ്യം ആസ്വദിച്ച്‌ ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നല്ല ആരോഗ്യവതിയാണ്. നെഗറ്റീവ് ആകുമ്ബോള്‍ എല്ലാരെയും അറിയിക്കുന്നത് ആണ്. എന്നും അഹാന ആരാധകരോട് […]

Read More

വാക്‌സിന്‍ വിതരണത്തിന് കേരളം പൂര്‍ണസജ്ജം; ആരോഗ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വാക്സിന്‍ വിതരണത്തിന് കേരളം പൂര്‍ണ സജ്ജമാണെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജ. വാക്സിന്‍ ലഭ്യമായിത്തുടങ്ങിയാല്‍ അത് വളരെ പെട്ടെന്ന് ജനങ്ങളിലേക്കെത്തിക്കും. വാക്സിന്‍ വിതരണത്തിന്റെ മുന്‍ഗണനാ പട്ടിക, വാക്സിന്‍ സംഭരണം, വാക്സിന്‍ വിതരണത്തിനുള്ള വളണ്ടിയര്‍മാര്‍, അതിനുള്ള പരിശീലനം എന്നിവ പൂര്‍ത്തിയാക്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. വാക്സിന്‍ വിതരണത്തിന് കേന്ദ്രവും ഐസിഎംആറും ചേര്‍ന്ന് മാനദണ്ഡങ്ങളും നടപടിക്രമങ്ങളും നിശ്ചയിട്ടുണ്ട്. മുന്‍ഗണന നിശ്ചയിച്ചതുപ്രകാരമാണ് വാക്സിന്‍ വിതരണം നടത്തുക. ആരോഗ്യപ്രവര്‍ത്തകര്‍, പ്രായം ചെന്നവര്‍, മറ്റ് ജീവിതശൈലീ രോഗങ്ങള്‍ ഉള്ളവര്‍, രോഗബാധ ഏല്‍ക്കാന്‍ കൂടുതല്‍ സാധ്യതയുള്ള […]

Read More

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു

തിരുവനന്തപുരം: ഒമ്ബതുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. പത്ത്, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ഥികളാണ് കര്‍ശന കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ സ്‌കൂളുകളിലെത്തിയത്. കൊവിഡും ലോക്ക് ഡൗണും മൂലം 286 ദിവസമായി അടച്ചിട്ടിരുന്ന സംസ്ഥാനത്തെ സ്‌കൂളുകളാണ് ഇന്ന് ഭാഗികമായി പ്രവര്‍ത്തനം തുടങ്ങിയത്. മാര്‍ച്ച്‌ 17 മുതല്‍ 30 വരെ പൊതുപരീക്ഷ നടക്കുന്ന ക്ലാസുകളിലെ വിദ്യാര്‍ഥികളെന്ന നിലയിലാണ് എസ്‌എസ്‌എല്‍സി, പ്ലസ്ടു ക്ലാസുകളിലെ വിദ്യാര്‍ഥികളെ ബാച്ചുകളായി സ്‌കൂളുകളിലെത്തിക്കുന്നത്. പത്താം ക്ലാസില്‍ 4.25 ലക്ഷം വിദ്യാര്‍ഥികളും രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയില്‍ 3.84 ലക്ഷവും വിഎച്ച്‌എസ്‌ഇയില്‍ […]

Read More

മാതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍

മാതാവിനെ മര്‍ദിച്ച സംഭവത്തില്‍ താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് വര്‍ക്കല ഇടവ തുഷാരമുക്ക് സ്വദേശിയായ പ്രതി റസാഖ്. കുറ്റബോധം തോന്നുന്നില്ലെന്നും പ്രതി. പെട്ടെന്നുള്ള ദേഷ്യത്തിലാണ് മര്‍ദിച്ചതെന്നും പ്രതി പറഞ്ഞു. അതേസമയം മകന് എതിരെ പരാതിയില്ലെന്ന് മാതാവും വ്യക്തമാക്കി. റസാഖ് മാതാവിനെ മര്‍ദിച്ചതിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. സംഭവത്തില്‍ സ്വമേധയാ കേസ് എടുത്ത അയിരൂര്‍ പൊലീസ് പ്രതിയെ പിടികൂടി. തിരുവനന്തപുരം റൂറല്‍ എസ്പിയോട് വനിതാ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി. ഡിസംബര്‍ പത്തിന് നടന്ന സംഭവം കഴിഞ്ഞ ദിവസമാണ് […]

Read More

വര്‍ക്കലയില്‍ അമ്മയ്ക്കുനേരെ മകന്റെ ക്രൂര മര്‍ദ്ദനം

തിരുവനന്തപുരം: മദ്യലഹരിയില്‍ അമ്മയെ മകന്‍ അടിക്കുന്ന ക്രൂര ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. കേസെടുക്കാതെ അന്വേഷണം തുടങ്ങി പൊലീസും. സമൂഹ മാധ്യമങ്ങളില്‍ ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് അന്വേഷണം തുടങ്ങിയത്. എന്നെ ഇനി നോക്കരുതെന്ന് പറഞ്ഞാണ് അമ്മയെ തല്ലുന്നത്. ചവിട്ടുകയും തൊഴിക്കുകയും ചെയ്യുന്നു. അതി ക്രൂരമാണ് മര്‍ദ്ദനം. എന്ന കൊല്ലരുതെടാ എന്ന് പറഞ്ഞ് അമ്മ കരയുന്നു… എന്റെ പൊന്നോ… എന്നും വിളിക്കുന്നു… കവിളിലും തല്ലുന്നു. ഇത്ര ക്രൂരത കാട്ടിയിട്ടും വീഡിയോ എടുക്കുന്നവര്‍ ഒന്നും ചെയ്യുന്നില്ല. നീ അവന്റെ കൈക്കൊണ്ട് തന്നെ […]

Read More

രാജ്യത്ത് 20 പേർക്ക് ജനിതക മാറ്റം വന്ന കോവിഡ്; 14 പേര്‍ക്ക് ഇന്ന് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: ബ്രിട്ടണില്‍ ആദ്യമായി റിപ്പോര്‍ട്ട് ചെയ്ത ജനിതക മാറ്റം വന്ന കോവിഡ് ഇന്ത്യയില്‍ 14 പേര്‍ക്ക് കൂടി സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇന്നുരാവിലെയാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം ആറ് പേര്‍ക്ക് സ്ഥിരീകരിച്ചിരുന്നു. ഇതോടെ രാജ്യത്ത് കോവിഡിന്റെ വകഭേദം സ്ഥിരീകരിച്ചവരുടെ എണ്ണം 20 ആയി. എന്‍.സി.ഡി.സി ഡല്‍ഹിയില്‍ നടത്തിയ പരിശോധനയില്‍ എട്ട് പേര്‍ക്കും ബെംഗളൂരു നിംഹാന്‍സില്‍  നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും ഹൈദരാബാദ് സി.സി.എം.ബി.യില്‍ നടത്തിയ പരിശോധനയില്‍ രണ്ട് പേര്‍ക്കും പോസിറ്റീവ് ആയി. എന്‍ഐജിബി കൊല്‍ക്കത്ത, എന്‍.ഐ.വി […]

Read More