Blog Post

Karanavars > News

2022ഓടെ മുഴുവന്‍ ട്രെയിന്‍ കോച്ചുകളിലും സിസിടിവി; അടിമുടി മാറ്റത്തിനൊരുങ്ങി ഇന്ത്യന്‍ റെയില്‍വേ

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ട്രെയിന്‍ കോച്ചുകളിലും 2022ഓടു കൂടി സിസിടിവി സ്ഥാപിക്കുമെന്ന് ഇന്ത്യന്‍ റെയില്‍വേ. കുറ്റവാളികളെ കണ്ടെത്താന്‍ മുഖം തിരിച്ചറിയുന്ന നിര്‍മിത ബുദ്ധി(ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്റ്‌സ്) സംവിധാനം ഉപയോഗിക്കുമെന്നും റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ വികെ യാദവ് പറഞ്ഞു. കോറിഡോറിനും വാതിലിന്റെ മുകളിലുമായിട്ടായിരിക്കും ക്യാമറകള്‍ സ്ഥാപിക്കുക. എന്നാല്‍, സ്വകാര്യത ലംഘിക്കുന്ന തരത്തിലായിരിക്കില്ല ക്യാമറകള്‍ സ്ഥാപിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. 58,600 കോച്ചുകളിലും 6100 റെയില്‍വേ സ്റ്റേഷനുകളിലും 2022 മാര്‍ച്ചോടുകൂടി സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രെയിനുകളിലും റെയില്‍വേ സ്റ്റേഷനുകളിലും കുറ്റവാളികള്‍ കയറാതിരിക്കാന്‍ […]

Read More

പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി 2020 മാര്‍ച്ച്‌ വരെ നീട്ടി

ദില്ലി: വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി അടുത്ത വര്‍ഷം മാര്‍ച്ച്‌ വരെ നീട്ടിയതായി സി.ബി.ഡി.ടി തിങ്കളാഴ്ച അറിയിച്ചു. നേരത്തെ ഡിസംബര്‍ 31 ചൊവ്വാഴ്ചയായിരുന്നു അവസാന സമയപരിധിയായി നിശ്ചയിച്ചിരുന്നത്. 1961 ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 139 എഎയിലെ ഉപവകുപ്പ് 2 പ്രകാരം നിര്‍ദ്ദേശിച്ച പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി 2019 ഡിസംബര്‍ 31ല്‍ നിന്ന് 2020 മാര്‍ച്ച്‌ 31ലേക്ക് മാറ്റിയതായി ഔദ്യോഗിക ട്വിറ്ററില്‍ വകുപ്പ് അറിയിച്ചു. വ്യക്തികള്‍ക്ക് പാന്‍ കാര്‍ഡ് […]

Read More

വാങ്ങാനാളില്ല… എയര്‍ ഇന്ത്യ അടച്ചു പൂട്ടല്‍ ഭീഷണിയില്‍

ന്യൂഡല്‍ഹി: കടത്തില്‍ മുങ്ങിയ, രാജ്യത്തെ പൊതുമേഖലാ വിമാന കമ്ബനിയായ എയര്‍ ഇന്ത്യ അടുത്ത ജൂണ്‍ മാസത്തോടെ അടച്ച്‌ പൂട്ടേണ്ടി വരുമെന്ന് റിപ്പോര്‍ട്ട്. വാങ്ങാന്‍ സ്വകാര്യ കമ്ബനികളൊന്നും രംഗത്തുവരാത്ത സാഹചര്യത്തിലാണ് എയര്‍ ഇന്ത്യ അടച്ച്‌ പൂട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്. ‘എയര്‍ ഇന്ത്യക്ക് നിലവില്‍ ഏകദേശം 60,000 കോടി രൂപയുടെ കടബാധ്യതയുണ്ട്, ഓഹരി വിറ്റഴിക്കലിനുള്ള നടപടികള്‍ സര്‍ക്കാര്‍ എടുത്തിട്ടുണ്ടെങ്കിലും തണുത്ത പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. വാങ്ങാന്‍ ആളില്ലെങ്കില്‍ അടുത്ത വര്‍ഷം ജൂണോട് കൂടി ജെറ്റ് എയര്‍വെയ്‌സിന് സംഭവിച്ചത് പോലെ എയര്‍ ഇന്ത്യക്കും […]

Read More

കലാഭവന്‍ മണിയുടേത് കൊലപാതകമല്ലെന്ന് വ്യക്തമാക്കി സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട്.

കലാഭവന്‍ മണിയുടേത് കൊലപാതകമല്ലെന്നും കരള്‍ രോഗം മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്നും വ്യക്തമാക്കി സി.ബി.ഐയുടെ അന്വേഷണ റിപ്പോര്‍ട്ട്. ശരീരത്തില്‍ കണ്ടെത്തിയ വിഷാംശം മദ്യത്തിലൂടെയും കീടനാശിനി ഭക്ഷണത്തിലൂടെയും എത്തിയതാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. ദുരൂഹതകള്‍ പൂര്‍ണമായും തള്ളിക്കളയുന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു 2016 മാര്‍ച്ച്‌ ആറ്, കലാഭവന്‍ മണി പെട്ടന്നില്ലാതായ അന്ന് മുതല്‍ തുടങ്ങിയ ദുരൂഹതകളും ആശങ്കകളുമെല്ലാം അടിസ്ഥാനരഹിതമെന്ന് വിദഗ്ധ പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വ്യക്തമാക്കുകയാണ് സി.ബി.ഐ.. ചാലക്കുടിയിലെ പാടിയില്‍ രക്തം ഛര്‍ദിച്ച്‌ കുഴഞ്ഞ് വീണ് മണി മരിച്ചപ്പോള്‍ ദുരൂഹതകള്‍ വര്‍ധിപ്പിച്ചത് ശരീരത്തിലെ വിഷാംശവും ക്‌ളോര്‍പൈറിഫോസ് […]

Read More

യുവാവിന്റെ തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ട മണിക്കൂറുകള്‍ നീണ്ട ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു

കൊച്ചി: യുവാവിന്റെ തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ട മണിക്കൂറുകള്‍ നീണ്ട അതീവ സങ്കീര്‍ണമായ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. തൃശ്ശൂര്‍ ചേര്‍പ്പ് സ്വദേശിയായ 30 കാരന്റെ തലയില്‍ തുളഞ്ഞുകയറിയ വെടിയുണ്ടയാണ് അമൃത ആശുപത്രിയില്‍ നടന്ന റോബോട്ടിക് എന്‍ഡോസ്‌കോപ്പിക് അസിസ്റ്റഡ് സര്‍ജറിയിലൂടെ വിജയകരമായി നീക്കം ചെയ്തത്. എയര്‍ഗണ്ണില്‍ തിരയില്ലെന്നു കരുതി സുഹൃത്തു കൂടിയായ വിദ്യാര്‍ത്ഥി വെടിയുതിര്‍ക്കുകയായിരുന്നു. തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയ്ക്കു ശേഷമാണ് യുവാവിനെ അമൃത ആശുപത്രിയിലെത്തിച്ചത്. ന്യൂറോ സര്‍ജറി വിഭാഗത്തിലെ ഡോ. പരശുരാമന്‍ ശസ്ത്രക്രിയയ്ക്കു നേതൃത്വം നല്‍കി. തലയോട്ടിയില്‍ 3 […]

Read More

62 കാരിയായ അമ്മയെ മകന്‍ ഇരുമ്ബ് വടികൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു

പല്‍ഖര്‍: മഹാരാഷ്ട്രയില്‍ 62 കാരിയായ അമ്മയെ മകന്‍ ഇരുമ്ബ് വടികൊണ്ട് തലയ്ക്കടിച്ച്‌ കൊന്നു. നില്‍ക്കുന്ന അമ്മയുടെ രോഗത്തില്‍ മനംമടുത്താണ് ഇയാള്‍ കൊലപാതകം നടത്തിയത്. പല്‍ഖറിലാണ് ക്രൂര കൊലപാതകം നടന്നത്. ഞായറാഴ്ചയാണ് വീട്ടിലെ അടുക്കളയില്‍ നില്‍ക്കുകയായിരുന്ന അമ്മ ചന്ദ്രവതിയെ ജയ്പ്രകാശ് ഇരമ്ബുവടികൊണ്ട് അടിച്ചു കൊലപ്പെടുത്തിയത്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇവര്‍ മരിച്ചു. ഇളയമകന്റെ പരാതിയില്‍ മുപ്പതുകാരനായ ജയ്പ്രകാശ് ദിബിയെ പൊലീസ് അറസ്റ്റു ചെയ്തുകൊലചെയ്തതായി ഇയാള്‍ സമ്മതിച്ചു. അമ്മയ്ക്ക് എപ്പോഴും രോഗമാണെന്നും അതില്‍ മനംമടുത്താണ് അമ്മയ്ക്ക് മോക്ഷം ലഭിക്കാനായി കൊലനടത്തിയത് എന്നുമാണ് ഇയാള്‍ […]

Read More

സാരിയില്‍ അതിസുന്ദരിയായി അനുപമ; ചിത്രങ്ങള്‍ വൈറല്‍

സ്റ്റൈലിഷ് ചിത്രങ്ങള്‍ കൊണ്ട് ആരാധകരുടെ ഹൃദയം കവരുന്നതില്‍ മിടുക്കിയാണ് അനുപമ പരമേശ്വരന്‍. ട്രഡീഷണല്‍ ആയാലും മോഡേണ്‍ ആയാലും സ്റ്റൈലിഷ് ആയി തിളങ്ങാന്‍ താരത്തിന് അറിയാം. അനുപമയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നുണ്ട്. സാരിയില്‍ അതിസുന്ദരിയായുള്ള ചിത്രങ്ങളാണ് അനുപമ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഓഫ് വൈറ്റ് നിറത്തില്‍ ഗോള്‍ഡന്‍ ഡിസൈനുകളുള്ള സാരി. കസവു ബോര്‍ഡറിന്റെ പ്രൗഢിയും സാരിയില്‍ നിറയുന്നു. അതിമനോഹരമായി എബ്രോയഡ്രി ചെയ്ത്, കല്ലുകള്‍ പിടിപ്പിച്ച ബ്ലൗസാണ് കൂടുതല്‍ ആകര്‍ഷണം നല്‍കുന്നത്. ഗോള്‍ഡന്‍ ചോക്കറും ട്രഡീഷന‍ല്‍ വളകളുമാണ് ആഭരണങ്ങള്‍. […]

Read More

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതി; യുവതിക്ക് എതിരേ പോക്‌സോ കേസ്; സംഭവം മൂന്നാറില്‍

മൂന്നാര്‍: പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവായ യുവതിക്ക് എതിരെ കേസ് എടുത്തു. തമിഴ്‌നാട് സ്വദേശിനിയായ ഇരുപത്തൊന്നുകാരിക്കെതിരേയാണ് പോക്‌സോ നിയമപ്രകാരം മൂന്നാര്‍ പോലീസ് കേസെടുത്തത്. ലക്ഷ്മി സ്വദേശിയായ പതിനഞ്ചുവയസ്സുകാരനാണ് പീഡിപ്പിക്കപ്പെട്ടത്. ആണ്‍കുട്ടിയുടെ ബന്ധുവായ യുവതി തമിഴ്‌നാട്ടില്‍ നിന്ന് ഒരാഴ്ച മുന്‍പാണ് ആണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. ഇവിടെ വെച്ചാണ് പീഡനം നടന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസം കുട്ടിയുടെ രഹസ്യഭാഗത്ത് വേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് അച്ഛനമ്മമാര്‍ ചിത്തിരപുരത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചു. ഡോക്ടറുടെ പരിശോധനയിലാണ് പീഡനവിവരം അറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ […]

Read More

സ്വർണമുണ്ടെന്ന് കരുതി കല്ലെടുത്തു; വർഷങ്ങൾക്കിപ്പുറം സത്യം പുറത്ത്; അമ്പരപ്പ്

സ്വർണശേഖരത്തിന് ഏറെ പേരുകേട്ട സ്ഥലത്തെ നിന്ന് അപൂർവമായി തോന്നിയ ഒരു കല്ല്. സ്വർണമുണ്ടെങ്കിലോ എന്ന് തോന്നി അതെടുത്ത് വീട്ടിലേക്ക് പോയി. 2015 ൽ ഓസ്ട്രേലിയയിലെ മെൽബണിനു സമീപമുള്ള മേരിബറോ റീജണൽ പാർക്കിനു സമീപത്തു നിന്നാണ് ഡേവിഡ് ഹോളിന് കല്ല് ലഭിച്ചത്. എന്നാൽ പിന്നീടാണ് കല്ലിന്റെ പ്രത്യേകതകൾ ഇയാൾ മനസിലാക്കുന്നത്. ഗ്രൈൻഡറും ഗ്രില്ലും ഇരുമ്പു ചുറ്റികയുമൊക്കെ ഉപയോഗിച്ച് കല്ല് പൊട്ടിക്കുവാൻ ഡേവിഡ് ശ്രമിച്ചെങ്കിലും അതിൽ പരാജയപ്പെട്ടു. പിന്നീട് ഈ കല്ല് ആസിഡിൽ മുക്കിവച്ചു. അപ്പോഴും കല്ലിന് ഒരുമാറ്റവുമില്ല. പിന്നീട് […]

Read More

അതിരപ്പിള്ളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ 19 കാരിയെ പാമ്ബുകടിച്ചു; ഫ്രഞ്ച് യുവതി ആശുപത്രിയില്‍

തൃശൂര്‍: അതിരപ്പിളളി വെള്ളച്ചാട്ടത്തില്‍ കുളിക്കുന്നതിനിടെ വിദേശ വനിതക്ക് പാമ്ബു കടിയേറ്റു. പത്തൊന്‍പതുകാരിയായ ഫ്രഞ്ച് വനിതയെയാണ് പാമ്ബുകടിച്ചത്. ഇവരെ കൂടെയുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയായിരുന്നു. എന്നാല്‍ യുവതിയുടെ ശരീരത്തില്‍ വിഷാംശം കയറിയിട്ടില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. വിനോദസഞ്ചാരത്തിന്റെ ഭാഗമായാണ് ഫ്രഞ്ച് യുവതി അതിരപ്പിള്ളിയില്‍ എത്തിയത്. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന്റെ മുകള്‍ഭാഗത്തായി വെള്ളത്തിലിറങ്ങി കുളിക്കുന്നതിനിടെയാണ് പാമ്ബുകടിയേറ്റത്. കാലില്‍ പാമ്ബുകടിയേറ്റ യുവതി കൂടെയുള്ളവരെ അറിയിക്കുകയായിരുന്നു. യുവതിയുടെ കാലില്‍ പാമ്ബുകടിച്ച പാടുകളും കണ്ടെത്തിയതോടെ യുവതിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. വിഷം ഇല്ലാത്ത പാമ്ബാണ് കടിച്ചതെന്നാണ് ഡോക്ടര്‍മാര്‍ […]

Read More