Blog Post

Karanavars > News

ട്രെയിന്‍ യാത്രക്കൂലി കൂട്ടി , സീസണ്‍ ടിക്കറ്റ്‌ നിരക്കില്‍ മാറ്റമില്ല

ന്യൂഡല്‍ഹി: ടിക്കറ്റ്‌ നിരക്കുകളില്‍ വര്‍ധന പ്രഖ്യാപിച്ച്‌ ഇന്ത്യന്‍ റെയില്‍വേ. വര്‍ധന ഇന്നു പുലര്‍ച്ചെ നിലവില്‍ വന്നു. റെയില്‍വേയുടെ നവീകരണത്തിനാണ്‌ നിരക്ക്‌ വര്‍ധനയെന്നാണ്‌ വിശദീകരണം. കിലോമീറ്ററിന്‌ ഒരു പൈസ മുതല്‍ നാലു പൈസ വരെയാണു കൂട്ടിയത്‌. സബര്‍ബന്‍ ട്രെയിന്‍ നിരക്കുകളിലും സീസണ്‍ ടിക്കറ്റ്‌ നിരക്കിലും മാറ്റമില്ല. റിസര്‍വേഷന്‍ ഫീ, സൂപ്പര്‍ ഫാസ്‌റ്റ്‌ ചാര്‍ജ്‌ എന്നിവയിലും മാറ്റമില്ല. നേരത്തെതന്നെ ബുക്ക്‌ചെയ്‌ത ടിക്കറ്റുകള്‍ക്കും നിരക്കു വര്‍ധന ബാധകമാകില്ല. ഓര്‍ഡിനറി നോണ്‍ എ.സി, നോണ്‍ സബര്‍ബന്‍ ട്രെയിനുകളില്‍ ടിക്കറ്റ്‌ നിരക്കില്‍ കിലോമീറ്ററിന്‌ ഒരു […]

Read More

കാശ്മീരില്‍ നാലര മാസത്തിന് ശേഷം എസ്‌.എം.എസ് സേവനം പുനഃരാരംഭിച്ചു

ശ്രീനഗര്‍: നാലര മാസത്തിന് ശേഷം കാശ്മീരില്‍ എസ്‌.എം.എസ് സേവനം പുനഃരാരംഭിച്ചു. ചൊവ്വാഴ്ച അര്‍ധരാത്രിയോടെ മൊബൈല്‍ ഫോണുകളില്‍ എസ്‌.എം.എസ് സേവനം പുനഃരാരംഭിച്ചത്. ഇതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികളില്‍ ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളും ലഭ്യമായി തുടങ്ങിയിട്ടുണ്ട്. കഴിഞ്ഞ ഓഗസ്റ്റ് നാലിനാണ് ജമ്മു കാശ്മീരിലുടനീളം ഇന്റര്‍നെറ്റ്, ലാന്‍ഡ് ലൈന്‍, മൊബൈല്‍ ഫോണ്‍ തുടങ്ങിയുടെ സേവനങ്ങള്‍ നിലച്ചത്. ജമ്മുകാശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളഞ്ഞ് രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു ഇവിടെ നിരോധനം ഏര്‍പ്പെടുത്തിയത്. അതേസമയം, ഇന്റര്‍നെറ്റ് ഒഴികെയുള്ള മറ്റു സേവനങ്ങള്‍ കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ […]

Read More

കേരളത്തില്‍ പ്ലാസ്റ്റിക് നിരോധനം നിലവില്‍ വന്നു; വ്യാഴാഴ്ച മുതല്‍ വ്യാപാരികളുടെ കടയടപ്പ് സമരം

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് ഉപയോഗത്തിന് നിരോധനം ഏര്‍പ്പെടുത്തി. ഇന്ന് മുതലാണ് നിരോധനം നിലവില്‍ വരിക. പ്ലാസ്റ്റിക് പരിസ്ഥിതിക്കുണ്ടാക്കുന്ന ആഘാതം മറികടക്കാനാണ് പുനരുപയോഗിക്കാനാവാത്ത പ്ലാസ്റ്റിക് വസ്തുക്കള്‍ നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് കവര്‍, പ്ലേറ്റ്, സ്‌ട്രോ, അലങ്കാര വസ്തുക്കള്‍, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ ഗ്ലാസ് എന്നിവയ്ക്കാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബ്രാന്‍ഡഡ് വസ്തുക്കളുടെ കവറുകള്‍, അരലിറ്ററിന് മുകളിലുളള കുടിവെളള കുപ്പികള്‍, മത്സ്യം, ഇറച്ചി, ധാന്യങ്ങള്‍ എന്നിവ പൊതിയുന്ന പ്ലാസ്റ്റിക് കവറുകള്‍ എന്നിവയ്‌ക്കെല്ലാം ഇളവ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിരോധനം ലംഘിച്ചാല്‍ […]

Read More

ബലാത്സംഗ ശ്രമത്തിനിടെ യുവതിയുടെ മാറിടം കടിച്ചുമുറിച്ചു; പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്

ആലപ്പുഴ: വീട്ടില്‍ അതിക്രമിച്ച്‌ കയറി യുവതിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിക്കുകയും മാറിടം കടിച്ചുമുറിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിന തടവ്. പുന്നപ്ര സ്വദേശി നജ്മലിനാണ് പത്ത് വര്‍ഷം കഠിന തടവും ഒരു ലക്ഷത്തിഇരുപതിനായിരം രൂപ പിഴയും കോടതി വിധിച്ചത്. ആലപ്പുഴ അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. 2011 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. ആലപ്പുഴ സ്വദേശിയായ യുവതിയുടെ വീട്ടില്‍ അതിക്രമിച്ച്‌ കയറി പ്രതി ഇവരെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. പീഡനശ്രമം തടഞ്ഞ യുവതിയുടെ മാറിടം ഇയാള്‍ കടിച്ചുമുറിച്ചു എന്നതാണ് […]

Read More

സുരേഷ് ഗോപി എം.പിയ്ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു

തിരുവനന്തപുരം: പുതുച്ചേരി വാഹന രജിസ്ട്രേഷന്‍ അഴിമതിയില്‍ സുരേഷ് ഗോപി എം.പിയ്ക്കെതിരെ കുറ്റപത്രം. വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ച കേസില്‍ സുരേഷ് ഗോപി എംപിയ്ക്കെതിരെ കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് മേധാവി മുന്‍പ് അനുമതി നല്‍കിയിരുന്നു. രണ്ട് ആഡംബര കാറുകളുടെ നികുതി വെട്ടിക്കാന്‍ പുതുച്ചേരിയിലെ വ്യാജ വിലാസമുണ്ടാക്കി വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് സുരേഷ് ഗോപി എം.പിയ്ക്കെതിരെ കേസ്. കേസില്‍ നിര്‍ണ്ണായകമായ പല കണ്ടെത്തലുകളാണ് ക്രൈംബ്രാഞ്ച് നടത്തിയിരിക്കുന്നത്. പുതുച്ചേരിയില്‍ വാടകയ്ക്ക് താമസിച്ചുവെന്ന് സുരേഷ് […]

Read More

ബിരിയാണി വാഴയിലയില്‍, പായസം മണ്‍പാത്രത്തില്‍; പ്രകൃതി സൗഹൃദമായി ഈ കല്യാണ വിരുന്ന്

പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെ അകറ്റി നിര്‍ത്തി തീര്‍ത്തും പ്രകൃതി സൗഹൃദ കല്യാണമൊരുക്കി മാതൃകയാകുകയാണ് മലപ്പുറം കല്‍പകഞ്ചേരിയിലെ മുജീബ് തൃത്താല എന്ന പരിസ്ഥിതി പ്രവര്‍ത്തകന്‍. മകന്‍ സജ്ജാദ് അലിയുടെ മംഗല്യ വേദിയാണ് മുജീബ് 100 ശതമാനം പ്രകൃതി സൗഹൃദമാക്കിയത്. ബിരിയാണി വിളമ്ബാന്‍ വാഴയില, പായസം മണ്‍പാത്രത്തില്‍, കുടിവെള്ളത്തിന് സ്റ്റീല്‍ ഗ്ലാസ്, ടിഷ്യൂ പേപ്പര്‍ ശേഖരിക്കാന്‍ ഓലമെടഞ്ഞുണ്ടാക്കിയ കൂട. ഭക്ഷണം കഴിച്ചിറങ്ങുന്ന ഓരോരുത്തര്‍ക്കും പച്ചക്കറി വിത്തുകള്‍ നിറച്ച രണ്ട് തുണി സഞ്ചികളും സമ്മാനമായി നല്‍കി. പ്ലാസ്റ്റിക്കിനെ അകറ്റി നിര്‍ത്തി പ്രകൃതിയെ സംരക്ഷിക്കാമെന്ന […]

Read More

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്; നാളെ മുതല്‍ രാജ്യത്തിന്റെ ഏത് ഭാഗത്ത് നിന്നും റേഷന്‍ വാങ്ങാം

ന്യൂഡല്‍ഹി:രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ ലഭ്യമാക്കുന്ന ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പദ്ധതി നാളെ തുടക്കമാകും.ഇതുവഴി റേഷന്‍ കാര്‍ഡ് ഉപയോഗിച്ച്‌ പൊതുവിതരണ സംവിധാനത്തിലൂടെ രാജ്യത്തിന്റെ ഏത് ഭാഗത്തു നിന്നും റേഷന്‍ വാങ്ങാന്‍ സാധിക്കും.ജോലി തേടി മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്നവര്‍ക്ക് പൊതു വിതരണ സംവിധാനം വഴി റേഷന്‍ ലഭ്യമാക്കുന്നതിനു വേണ്ടിയാണ് ഈ നടപടി. പദ്ധതിയുടെ ആദ്യഘട്ടമാണ് നാളെ മുതല്‍ നടപ്പിലാക്കുന്നത്.മലയാളികള്‍ക്ക് കേരളം കൂടാതെ 11 സംസ്ഥാനങ്ങളില്‍ നിന്നും റേഷന്‍ വാങ്ങാം. സമാന രീതിയില്‍ മറ്റ് […]

Read More

“ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് എന്റെ കൈകളില്‍”; പുതുവല്‍സരാംശകള്‍ നേര്‍ന്ന് ചാക്കോച്ചന്‍

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷത്തെ നെഞ്ചോട് ചേര്‍ത്തുള്ള ക്യൂട്ട് വിഡിയോ പങ്കുവച്ച്‌ പ്രിയതാരം കുഞ്ചാക്കോ ബോബന്‍. മകന്‍ ഇസഹാക്കിനെ മടിയില്‍ വച്ച്‌, മാറോടു ചേര്‍ത്തു പിടിച്ചിരിക്കുന്ന, ചാക്കോച്ചന്റെ പുതുവല്‍സരാംശകള്‍ നേര്‍ന്നുള്ള വിഡിയോ വൈറല്‍. നീണ്ട കാത്തിരിപ്പിന് ശേഷമാണ് ചാക്കോച്ചന്റെയും ഭാര്യ പ്രിയയുടെയും ജീവിതത്തിലേക്ക് ആദ്യത്തെ കണ്‍മണിയായി ഇസഹാക്ക് വന്നത്. കഴിഞ്ഞ ഏപ്രില്‍ 17 നാണ് താന്‍ അച്ഛനായ സന്തോഷം സമൂഹമാധ്യമങ്ങളിലൂടെ കുഞ്ചാക്കോ ബോബന്‍ പങ്കുവച്ചത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ് എന്റെ കൈകളില്‍ എന്നാണ് […]

Read More

ഷൂ നക്കിയ സവര്‍ക്കറെ പിന്‍പറ്റുന്നവര്‍ രാജ്യസ്നേഹം പഠിപ്പിക്കരുത് -ഷാഫി പറമ്ബില്‍

തിരുവനന്തപുരം: ഷൂ നക്കിയ സവര്‍ക്കറുടെ രാജ്യ സ്നേഹം പിന്‍പറ്റുന്നവര്‍ ഞങ്ങളെ രാജ്യസ്നേഹം പഠിപ്പിക്കരുതെന്ന് ഷാഫി പറമ്ബില്‍ എം.എല്‍.എ. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടന തകര്‍ക്കാനും ഭരണഘടനയുടെ മൂല്യങ്ങളെ പിഴുതെറിയാനും ഭരണകൂടം നടത്തുന്ന ശ്രമങ്ങളെ, ഫാസിസത്തെ എന്തു വിലകൊടുത്തും ചെറുക്കാന്‍ എല്ലാവര്‍ക്കും ബാധ്യതയുണ്ട്. ആ പോരാട്ടത്തിന്‍റെ മുന്‍ നിരയില്‍ കേരളമുണ്ടാകും. ജാതിയും മതവും നോക്കാതെ ഇന്ത്യന്‍ തെരുവുകളിലേക്ക് അധികാരത്തോട് വിരല്‍ ചൂണ്ടി പോരാടാന്‍ ഇറങ്ങിയ വിദ്യാര്‍ഥി സമൂഹത്തിന് കേരള നിയമസഭയുടെ ആദരവും […]

Read More

പ്ലാസ്റ്റിക്കിനോട് ‘നോ’ പറയൂ; സംസ്ഥാനത്ത് നാളെ മുതല്‍ പ്ലാസ്റ്റിക്കിന് നിരോധനം

ഒറ്റത്തവണ മാത്രം ഉപയോഗിക്കനാകുന്ന പ്ലാസ്റ്റിക് ഉല്‍പ്പനങ്ങള്‍ക്ക് നാളെ മുതല്‍ കേരളത്തില്‍ നിരോധനം. പ്ലാസ്റ്റിക് സഞ്ചി, പ്ലാസ്റ്റിക് ഷീറ്റ്, പ്ലാസ്റ്റിക് പ്ലേറ്റ്, കപ്പ്, സ്പൂണ്‍, സ്ട്രോ, പ്ലാസ്റ്റിക് ആവരണമുളള പേപ്പര്‍ കപ്പ്, പ്ലാസ്റ്റിക് ആവരണമുളള പ്ലേറ്റ്, പ്ലാസ്റ്റിക് ആവരണമുളള ബാഗ്, പ്ലാസ്റ്റിക് പതാക, പ്ലാസ്റ്റിക് അലങ്കാരങ്ങള്‍, പ്ലാസ്റ്റിക് കുടിവെളള പൗച്ച്‌, ബ്രാന്‍ഡ് ചെയ്യാത്ത പ്ലാസ്റ്റിക് ജ്യൂസ് പാക്കറ്റ്, 500 മില്ലി ലിറ്ററില്‍ താഴെയുളള കുടിവെളള കുപ്പികള്‍, മാലിന്യം ശേഖരിക്കുന്ന പ്ലാസ്റ്റിക് സഞ്ചികള്‍, ഫെല്‍ക്സ്, ബാനര്‍ തുടങ്ങിയവയ്ക്കാണ് നാളെ മുതല്‍ […]

Read More