Blog Post

Karanavars > News

‘ജവാന്‍’ മദ്യത്തിന് വീര്യം കൂടുതല്‍; സംസ്ഥാനത്ത് വില്‍പ്പന നിര്‍ത്തിവയ്ക്കാന്‍ ഉത്തരവ്

തിരുവനന്തപുരം ∙ രാസപരിശോധനയിൽ ‘ജവാൻ’ ബ്രാൻഡ് മദ്യം പാനയോഗ്യമല്ലെന്നു കണ്ടെത്തിയതോടെ ജൂലൈ 20 ന് ഉൽപാദിപ്പിച്ച മൂന്നു ബാച്ച് മദ്യത്തിന്റെ വിൽപന അടിയന്തരമായി നിർത്താൻ എക്സൈസ് വകുപ്പിന്റെ ഉത്തരവ്. ബവ്റിജസ് കോർപ്പറേഷനിൽ നിന്ന് രാസപരിശോധനയ്ക്കയച്ച മദ്യ സാംപിളുകളിലാണ് സെഡിമെന്റ്സ് അടങ്ങിയതായി കണ്ടെത്തിയത്. സാംപിൾ പരിശോധനയിൽ മദ്യത്തിന്റെ വീര്യം 39.09% v/v, 38.31% v/v, 39.14% v/v വീതമാണ് അടങ്ങിയിട്ടുള്ളതെന്നും കണ്ടെത്തി. ഇതേത്തുടർന്നാണ് ജൂലൈ 20 ന് ഉൽപാദിപ്പിച്ച 245, 246, 247 എന്നീ ബാച്ചുകളിലെ മദ്യത്തിന്റെ വിൽപന […]

Read More

പാലാരിവട്ടം അഴിമതിക്കേസില്‍ മുന്‍ മന്ത്രി ഇബ്രാഹിംകുഞ്ഞ് അറസ്റ്റില്‍

കൊച്ചി: പാലാരിവട്ടം പാലം അഴിമതിക്കേസില്‍ മുന്‍ മന്ത്രിയും എം.എല്‍.എയുമായ വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലന്‍സ് അറസ്റ്റു ചെയ്തു. ഇബ്രാഹിംകുഞ്ഞ് ചികിത്സയിലുണ്ടായിരുന്ന കൊച്ചിയിലെ ആശുപത്രിയിലെത്തിയാണ് ഇന്ന് രാവിലെ 10.25ഓടെ അറസ്റ്റ് രേഖപ്പെടുത്തിയത്. ഇബ്രാഹിംകുഞ്ഞിന്‍റെ വീട്ടില്‍ ഇന്ന് രാവിലെ വിജിലന്‍സ് എത്തിയിരുന്നെങ്കിലും അദ്ദേഹം ആശുപത്രിയിലാണെന്ന വിവരമാണ് വീട്ടുകാര്‍ നല്‍കിയത്. ഇതിന് പിന്നാലെയാണ് വിജിലന്‍സ് ആശുപത്രിയിലെത്തിയത്. ഡോക്ടറുമായി സംസാരിച്ച ശേഷമാണ് അറസ്റ്റെന്നാണ് വിവരം. പാലാരിവട്ടം പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഴിമതിക്കേസില്‍ അഞ്ചാംപ്രതിയാണ് യു.ഡി.എഫ് സര്‍ക്കാറില്‍ പൊതുമരാമത്ത് മന്ത്രിയായിരുന്ന വി.കെ. ഇബ്രാഹിംകുഞ്ഞ്. പൊതുമരാമത്ത്‌ സെക്രട്ടറിയായിരുന്ന ടി.ഒ. […]

Read More

പാലാരിവട്ടം പാലം അഴിമതി: ഇബ്രാഹിം കുഞ്ഞിന്‍റെ വീട്ടില്‍ വിജിലന്‍സ്

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. ഇന്ന് രാവിലെ വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിന്‍റെ ആലുവയിലെ വീട്ടിലെത്തി. 10 അംഗ വിജിലന്‍സ് സംഘമാണ് എത്തിയത്. ഇ​ബ്രാ​ഹിം കു​ഞ്ഞി​നെ അ​റ​സ്റ്റ് ചെ​യ്യാ​നാ​ണ് സം​ഘ​മെ​ത്തി​യ​തെ​ന്നാ​ണ് സൂ​ച​ന. വി​ജി​ല​ന്‍​സ് ഡി​.വൈ​.എ​സ്.പി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്തം​ഗ സം​ഘ​മാ​ണ് വീ​ട്ടി​ലെ​ത്തി​യ​ത്. പൊ​ലീ​സും എ​ത്തി​യി​ട്ടു​ണ്ട്. വീ​ട്ടി​ല്‍ ഇ​ബ്രാ​ഹിം കു​ഞ്ഞി​ന്‍റെ ഭാ​ര്യ മാ​ത്ര​മാ​ണു​ള്ള​ത് എന്നാണ് സൂചന. ഇ​ബ്രാ​ഹിം​കു​ഞ്ഞ് കൊ​ച്ചി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ല്‍​സ​യി​ലാ​ണെ​ന്ന് ഭാ​ര്യ അ​റി​യി​ച്ചു. ഇതിന് മുന്‍പ് വിജിലന്‍സ് സംഘം ഇബ്രാഹിംകുഞ്ഞിനെ വിശദമായി ചോദ്യംചെയ്തിരുന്നു. പാലാരിവട്ടം […]

Read More

നടി ആക്രമിക്കപ്പെട്ട കേസ്: കോടതി മാറ്റണമെന്ന ഹര്‍ജികള്‍ വിധി പറയാന്‍ മാറ്റി

കൊച്ചി: നടിയെ ക്വട്ടേഷന്‍ നല്‍കി തട്ടിക്കൊണ്ടു പോയി ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ വിചാരണക്കോടതി മാറ്റണമെന്ന ഹര്‍ജികള്‍ ഹൈക്കോടതി വിധി പറയാനായി മാറ്റി. വിധി വരും വരെ വിചാരണ തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവ് തുടരും. വിചാരണക്കോടതിയില്‍ വിശ്വാസം നഷ്ടപ്പെട്ടെന്ന്പ്രോസിക്യൂഷനും ഇരയും ആവര്‍ത്തിച്ച്‌ ബോധിപ്പിച്ചു. ജഡ്ജി പ്രതിക്ക് അനുകൂലമാണന്ന്പറയാന്‍ എന്താണ് കാരണമെന്ന് കോടതി വാദത്തിനിടെ ഇരയോട് ആരാഞ്ഞു. കോടതിയുടെ ഭാഗത്ത് തെറ്റായ നടപടികള്‍ ഉണ്ടായപ്പോള്‍ എന്തുകൊണ്ട് ഹൈകോടതിയെ സമീപിച്ചില്ലന്നും കോടതി ചോദിച്ചു. എല്ലാത്തിനും എതിര്‍പ്പ് രേഖപ്പെടുത്തേണ്ടന്ന്തോന്നിയെന്നും എന്നാല്‍ അത് തെറ്റായിപ്പോയെന്ന്പിന്നീട് […]

Read More

മഹാനടന്‍ ജയന്റെ ഓര്‍മകള്‍ക്ക് 40 വയസ്

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച നടന്മാരിലൊരാളായ ജയന്‍ വിട പറഞ്ഞിട്ട് 40 വര്‍ഷങ്ങള്‍ പിന്നിടുന്നു. മലയാളി സിനിമാ പ്രേക്ഷകരുടെ മനസില്‍ പൗരുഷത്തിന്‍്റെ പ്രതീകമായി ഇന്നും ജീവിക്കുകയാണ് ആ നടന്‍. നായക വേഷങ്ങളും വില്ലന്‍ വേഷങ്ങളും ഒരുപോലെ അവിസ്മരണീയമാക്കിയ നടന്‍. മലയാള സിനിമയിലെ സാഹസികതയുടെ പര്യായം. അങ്ങനെ എന്നും സാഹസികത ഇഷ്ടപ്പെട്ട ജയന്‍ സാഹസികമായിത്തന്നെ ജീവിതത്തില്‍ നിന്ന് വിടവാങ്ങി. 1980 നവംബര്‍ 16 ചെന്നൈയ്ക്കടുത്തുള്ള ഷോലവാരത്ത്, പി.എന്‍. സുന്ദരം സംവിധാനം ചെയ്ത കോളിളക്കം എന്ന സിനിമയുടെ ചിത്രീകരണത്തിനിടയില്‍ ഹെലികോപ്റ്ററില്‍ […]

Read More

സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു, അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവര്‍ഷം ശക്തിപ്രാപിക്കുന്നു. അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. അടുത്ത രണ്ടു ദിവസങ്ങളില്‍ കേരളത്തിലെ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. നവംബര്‍ 19 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ചൊവ്വാഴ്ച കോട്ടയം, എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് എന്നീ ജില്ലകളിലാണ് ജാഗ്രതാ നിര്‍ദ്ദേശം. ശക്തമായ ഇടിയോട് കൂടിയ മഴയ്ക്കാണ് സാധ്യത. ഉച്ചക്ക് 2 മണി മുതല്‍ രാത്രി 10 […]

Read More

ബിഹാര്‍ മുഖ്യമന്ത്രിയായി നിതീഷ് കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും

പാറ്റ്‌ന: ബിഹാറിന്റെ മുഖ്യമന്ത്രിയായി നിതീഷ്‌കുമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. നാലാം തവണയാണ് നിതീഷ് കുമാര്‍ ബിഹാറിന്റെ മുഖ്യമന്ത്രിയാകുന്നത്. പുതിയ എന്‍.ഡി.എ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഇന്ന് വൈകിട്ട് 4 മണിക്ക് പാട്‌നയിലെ രാജ്ഭവനില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സത്യപ്രതിജ്ഞാ നടക്കുക സംസ്ഥാനത്തെ ജനങ്ങള്‍ നല്‍കിയ അംഗീകാരത്തിന്റെ ഉത്തരവാദിത്വത്തെ ബഹുമാനിച്ച്‌ സത്ഭരണം കാഴ്ചവയ്ക്കുമെന്ന് നിതീഷ് കുമാര്‍ അവകാശപ്പെട്ടു. പാടലിപുത്രത്തില്‍ നിതീഷ് സര്‍ക്കാരിന്റെ തുടര്‍ഭരണം. ഭായ് ദുജ് ദിനമായ ഇന്ന് വൈകിട്ട് നാലരയ്ക്ക് നിതീഷിന് ഗവര്‍ണര്‍ ഫാഗു ചൗഹാന്‍ സത്യവാചകം ചൊല്ലിനല്‍കും. […]

Read More

ഗൂഗിള്‍ ഫോട്ടോസ് ഇനി സൗജന്യമല്ല; അടുത്ത ജൂണ്‍ മുതല്‍ പണം നല്‍കണം

ന്യൂഡല്‍ഹി: ഗൂഗിള്‍ ഫോട്ടോസ് സ്‌റ്റോറേജ് ഇനി മുതല്‍ പൂര്‍ണമായും സൗജന്യമല്ലെന്ന് കമ്ബനിയുടെ പുതിയ പോളിസി. 15 ജിബിക്കു മുകളില്‍ ഫോട്ടോകള്‍ സ്‌റ്റോര്‍ ചെയ്യുന്നതിനു പണം ഈടാക്കാനാണ് ഗൂഗിള്‍ ഒരുങ്ങുന്നത്. അടുത്ത ജൂണ്‍ ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരും. പതിനഞ്ചു ജിബിക്കു മുകളില്‍ സ്റ്റേറേജ് വേണമെങ്കില്‍ പണം നല്‍കി കൂടുതല്‍ സ്റ്റോറേജ് സ്‌പെയ്‌സ് വാങ്ങണം. ഫോട്ടോസിനു മാത്രമല്ല, ഡ്രൈവിനും ജിമെയിലിനും ഇതു ബാധകമാണന്ന് പുതിയ പോളിസിയില്‍ ഗൂഗിള്‍ പറയുന്നു. ജി മെയിലിലും ഗൂഗിള്‍ െ്രെഡവിലും മറ്റും ശേഖരിച്ച […]

Read More

സംസ്ഥാനത്ത് ദീപാവലിക്ക് പടക്കം പൊട്ടിക്കാന്‍ രണ്ടുമണിക്കൂര്‍ മാത്രം അനുമതി

ദീപാവലി ദിവസം സംസ്ഥാനത്ത് പടക്കംപൊട്ടിക്കാന്‍ രണ്ടുമണിക്കൂര്‍ സമയം അനുവദിച്ചു ഉത്തരവായി . രാത്രി എട്ടുമുതല്‍ പത്തുവരെ മാത്രമാണ് അനുമതിയുള്ളത്. ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാനും ഉപയോഗിക്കാനും പാടുളളൂ എന്നും ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു. ദേശീയ ഹരിത ട്രൈബ്യൂണലിന്റെയും സംസ്ഥാന മലിനീകരണ നിയന്ത്രണബോര്‍ഡിന്റെയും നിര്‍ദ്ദേശങ്ങള്‍ കണക്കിലെടുത്താണ് ആഭ്യന്തരവകുപ്പിന്റെ ഉത്തരവ്.ക്രിസ്തുമസിന്റെയും പുതുവര്‍ഷത്തിന്റെയും തലേദിവസം രാത്രി 11.55 മുതല്‍ 12.30വരെ മാത്രമാണ് പടക്കംപൊട്ടിക്കാന്‍ അനുമതി നല്‍കിയിട്ടുളളത്. ഉത്തരവ് കര്‍ശനമായി പാലിക്കാനാണ് ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം.ബേരിയം നൈട്രേറ്റ് ഇല്ലാതെ നിര്‍മ്മിക്കുന്നവയാണ് ഹരിത […]

Read More

ഡല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ്; സ്ഥിതി രൂക്ഷം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നാലു പേരില്‍ ഒരാള്‍ക്ക് കോവിഡ് ബാധിച്ചതായും ഭൂരിഭാഗം വീടുകളിലും വൈറസ് ബാധ എത്തിയതായും സീറോ സര്‍വേ ഫലം. ഡല്‍ഹി ഹൈകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. ഒക്ടോബര്‍ 15 മുതല്‍ 21 വരെയാണ് നാലാമത് സീറോ സര്‍വേ നടത്തിയത്. ടെസ്റ്റിന് വിധേയമാക്കിയവരില്‍ 25 ശതമാനം പേരിലും കോവിഡ് ആന്റിബോഡി രൂപപ്പെട്ടതായി കണ്ടെത്തി. മധ്യ ജില്ലകളിലാണ് രോഗബാധ രൂക്ഷം. ഇതേതുടര്‍ന്ന്, സ്ഥിതി ഗുരുതരമായിട്ടും എന്തുകൊണ്ടാണ് നിയന്ത്രണങ്ങളില്‍ ഇളവ് ചെയ്യുന്നതെന്ന് കോടതി സര്‍ക്കാറിനോട് ചോദഗിച്ചു. അതേസമയം, കോവിഡ് […]

Read More