Blog Post

Karanavars > News

നടിയെ ആക്രമിച്ച കേസിലെ വിചാരണ നിര്‍ത്തിവെച്ചു

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവായി. വെള്ളിയാഴ്ച വരെ വിചാരണ നിര്‍ത്തിവെക്കാനാണ് നിര്‍ദേശം. നടിയുടെയും സര്‍ക്കാരിന്റെയും വാദം കേട്ട ശേഷമായിരുന്നു തീരുമാനം. അതേ സമയം കേസ് ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല. ജഡ്ജിക്കെതിരെ ഗുരുതര ആരോപണവുമായി സംസ്ഥാന സര്‍ക്കാര്‍ നേരത്തെ രംഗത്തു വന്നിരുന്നു. കേസിന്റെ വിചാരണ നിലവിലെ കോടതിയില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മൊഴി രേഖപ്പെടുത്തുന്നതില്‍ വീഴ്ച പറ്റിയെന്നതടക്കമുള്ള ആരോപണങ്ങള്‍ സര്‍ക്കാര്‍ ഉന്നയിച്ചിരിക്കുന്നത്. നടിയുടേയും മഞ്ജുവാര്യര്‍ അടക്കമുള്ളവരുടേയും മൊഴികളിലെ ചില കാര്യങ്ങള്‍ രേഖപ്പെടുത്തുന്നതിലാണ് […]

Read More

കരിപ്പൂർ വിമാനാപകടം: നൽകുന്നത് ചരിത്രത്തിലേറ്റവും ഉയർന്ന നഷ്ടപരിഹാരം, മൊത്തം 660 കോടി രൂപ

കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ നൽകുന്നത് ഇന്ത്യൻ ഏവിയേഷൻ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഇൻഷുറൻസ് നഷ്ടപരിഹാരം. 660 കോടി രൂപയുടെ നഷ്ടപരിഹാരത്തിന് തീരുമാനമായത്. ഇന്ത്യൻ ഇൻഷുറൻസ് കമ്പനികളും ആഗോള ഇൻഷുറൻസ് കമ്പനികളും ചേർന്നാണ് തുക നൽകുന്നത്. ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷൂറൻസ് കമ്പനിയാണ്. നഷ്ടപരിഹാരത്തിൽ 378.83 കോടി രൂപ വിമാനത്തിനുണ്ടായ നഷ്ടം നികത്താനും, 282.49 കോടി രൂപ യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുമാണ് ഉപയോഗിക്കുക.ക്ലെയിമിന്റെ ഭൂരിഭാഗവും വഹിക്കുന്നത് ആഗോള ഇൻഷുറൻസ് കമ്പനികളാണ്. യാത്രക്കാർക്ക് നൽകേണ്ട പ്രാഥമിക നഷ്ടപരിഹാരമെന്ന നിലയിൽ […]

Read More

ഞാൻ എന്തു പ്രധാനമന്ത്രിയാണെന്ന് ചിന്തിക്കുന്നുണ്ടാകാം: ക്ഷമ ചോദിച്ച് മോദി

ന്യൂഡൽഹി ∙ കോവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ഡൗണിനെ തുടർന്നു ജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകളിൽ ക്ഷമ ചോദിച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. മന്‍ കി ബാത്തിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്യവേയാണ് പ്രധാനമന്ത്രിയുടെ വാക്കുകൾ. കൊറോണ വൈറസിനെതിരായ പോരാട്ടം ഒരു ജീവൻ-മരണ പോരാട്ടമാണ്. അതിനായി കടുത്ത തീരുമാനങ്ങൾ ആവശ്യമാണ്. തുടക്കത്തിൽ തന്നെ ഈ രോഗത്തെ കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇന്ത്യ മുഴുവനും ഇപ്പോൾ അതു ചെയ്യുന്നതായി മോദി പറഞ്ഞു…. ‘ലോക്ഡൗൺ ലംഘിക്കുന്നവർ സ്വന്തം ജീവൻവച്ചാണ് പന്താടുന്നത്. ഞാൻ എന്തു പ്രധാനമന്ത്രിയാണെന്ന് ആളുകൾ ചിന്തിക്കുന്നുണ്ടാകാം. […]

Read More

റാപ്പിഡ് ടെസ്റ്റ്: 10,000 കിറ്റുകള്‍ സൗജന്യമായി എത്തിക്കുമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എ.

റാപ്പിഡ് ടെസ്റ്റ് വിജയകരമായി പരീക്ഷിച്ച കുവൈത്തിലെ കമ്പനിയുമായി സംസാരിച്ചെന്നും പതിനായിരം കിറ്റുകള്‍ എത്തിക്കാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി……. കൊച്ചി: സര്‍ക്കാര്‍ അനുമതി ലഭിച്ചാല്‍ കോവിഡ് 19 വേഗത്തില്‍ പരിശോധിച്ചറിയാന്‍ സാധിക്കുന്ന റാപ്പിഡ് ടെസ്റ്റിനുള്ള പതിനായിരം കിറ്റുകള്‍ കുവൈത്തില്‍ നിന്ന്  സൗജന്യമായി എത്തിക്കുമെന്ന് ആലുവ എംഎല്‍എ അന്‍വര്‍ സാദത്ത്. ഇക്കാര്യം റാപ്പിഡ് ടെസ്റ്റ് വിജയകരമായി പരീക്ഷിച്ച കുവൈത്തിലെ കമ്പനിയുമായി സംസാരിച്ചെന്നും കിറ്റുകള്‍ എത്തിക്കാന്‍ സ്‌പോണ്‍സര്‍മാരെ കണ്ടെത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി……. സാമൂഹവ്യാപനം ഉണ്ടായാല്‍ വേഗത്തില്‍ പരിശോധന നടത്തി ഫലം ലഭിക്കുക […]

Read More

ബാങ്കുകള്‍ താമസിയാതെ മിക്കവാറും ശാഖകള്‍ അടച്ചിട്ടേക്കും

ന്യൂഡല്‍ഹി: രാജ്യത്ത് 21 ദിവസത്തെ അടച്ചിടല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ജീവനക്കാരെ കോവിഡ് ബാധയില്‍നിന്ന് രക്ഷിക്കാന്‍ ബാങ്കുകള്‍ ശാഖകളേറെയും അടച്ചിട്ടേക്കും. പ്രധാന നഗരങ്ങളില്‍ അഞ്ചുകിലോമീറ്ററിനുള്ളില്‍ ഒരു ശാഖമാത്രം തുറന്നാല്‍മതിയാകുമെന്നാണ് ഇതുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്. ഗ്രാമങ്ങിളാകട്ടെ ഭൂരിഭാഗംപേരും പണമിടപാടുകള്‍ക്ക് ആശ്രയിക്കുന്നത് ബാങ്ക് ശാഖകളെയാണ്. ഇവിടങ്ങളില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ പ്രവര്‍ത്തിച്ചാല്‍ മതിയോയെന്നാണ് ആലോചിക്കുന്നത്. കേഷമ പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ വിതരണം ചെയ്യുന്നത് ബാങ്കുകള്‍ വഴിയാണ്. ധനമന്ത്രി നിര്‍മല സീതാരാമന്‍ പ്രഖ്യാപിച്ച 1.70 ലക്ഷംകോടി രൂപയുടെ സാമ്ബത്തിക പാക്കേജില്‍, സാധാരണക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ ബാങ്കുവഴി […]

Read More

കൊറോണ: 24 മണിക്കൂറിനിടെ രാജ്യത്ത് 42 പുതിയ കേസുകള്‍, നാലുമരണം

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 42 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായും നാലുപേര്‍ മരിച്ചതായും ആരോഗ്യമന്ത്രാലയം. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 649 ആയതായും ഡല്‍ഹിയില്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗര്‍വാള്‍ അറിയിച്ചു. കോവിഡ് രോഗികള്‍ക്കു മാത്രമായി ആശുപത്രികള്‍ സജ്ജമാക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യര്‍ഥന പരിഗണിച്ച്‌ 17 സംസ്ഥാനങ്ങള്‍ അത്തരം ആശുപത്രികള്‍ തയ്യാറാക്കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കൊറോണ ബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടാകുന്നുണ്ട്. എന്നാല്‍ അത് വലിയതോതിലുള്ള വര്‍ധനവല്ല. ഇത് […]

Read More

കൊവിഡ് 19: മരണസംഖ്യ 22,000 കടന്നു; രോഗബാധിതരുടെ എണ്ണം അഞ്ചു ലക്ഷത്തിലേക്ക്

ന്യുഡല്‍ഹി: കൊവിഡ് 19 രോഗബാധയെ തുടര്‍ന്ന് ലോകത്ത് മരിച്ചവരുടെ എണ്ണം 22,025 ആയി. വൈറസ് ബാധിതരുടെ എണ്ണം 4,86,863 ആയി. 117,563 പേര്‍ക്ക് രോഗം ഭേദമായി. 347,275 പേര്‍ ചികിത്സയിലുണ്ട്. ഇവരില്‍ 14,965 പേരുടെ (4ശതമാനം) നില ഗുരുതരമാണ്. നിലവില്‍ ലഭ്യമായ കണക്ക് പ്രകാരം 747 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതില്‍ ഇറ്റലി, ഫ്രാന്‍സ്, യു.കെ, നെതര്‍ലാന്‍ഡ്‌സ് എന്നിങ്ങനെ കൊവിഡ് ബാധിതര്‍ ഏറെയുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍ ലഭ്യമായിട്ടില്ല. സ്‌പെയിനിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ മരണം. […]

Read More

സപ്ലൈകോ നാളെ മുതല്‍ ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ വീടുകളില്‍ എത്തിക്കും- സിഎംഡി

കൊച്ചി: കൊച്ചിയില്‍ മാര്‍ച്ച്‌ 27 മുതല്‍ ഓണ്‍ലൈന്‍ വഴി അവശ്യ ഭക്ഷ്യ സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് തുടക്കം കുറിക്കുമെന്ന് സി.എം.ഡി. പി.എം. അലി അസ്ഗര്‍ പാഷ അറിയിച്ചു. ഓണ്‍ലൈന്‍ വഴി ഭക്ഷ്യവസ്തുക്കള്‍ എത്തിക്കുന്നതിന് പ്രമുഖ ഓണ്‍ലൈന്‍ ഭക്ഷ്യദാതാവായ സൊമോറ്റോയുമായിട്ടാണ് കരാര്‍ ഒപ്പിട്ടിട്ടുള്ളത്. പ്രാരംഭ നടപടി എന്ന നിലയില്‍ സപ്ലൈകോയുടെ ആസ്ഥാനമായ ഗാന്ധി നഗറിനു എട്ടുകിലോ മീറ്റര്‍ ചുറ്റളവിലാണ് ഭക്ഷണ സാധനങ്ങള്‍ എത്തിക്കുക. തുടര്‍ന്ന് സംസ്ഥാനത്ത് 17 ഇടങ്ങളില്‍ ഇത്തരത്തില്‍ ഓണ്‍ലൈന്‍ സംവിധാനം വ്യാപിപ്പിക്കുമെന്ന് അലി അസ്ഗര്‍ പാഷ […]

Read More

1.70 ലക്ഷം കോടിയുടെ ആശ്വാസ പാക്കേജുമായി കേന്ദ്രം; ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ

ന്യൂ ഡല്‍ഹി: കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് രാജ്യം സാമ്ബത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ 1,70,000 കോടി രൂപയുടെ ആശ്വാസ പാക്കേജ് പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ യോജന മുഖേനയാണ് പാക്കേജ് നടപ്പാക്കുക. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 50 ലക്ഷം രൂപയുടെ ഇന്‍ഷുറന്‍സ് പരിരക്ഷ ഉറപ്പാക്കും. കോവിഡ് ബാധിതര്‍ക്ക് പ്രത്യേക പരിഗണനയെന്ന് കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ രാജ്യത്ത് ആരും പട്ടിണി കിടക്കേണ്ടി വരില്ലെന്നും നിര്‍മ്മല സീതാരാമന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ശുചീകരണ തൊഴിലാളികളും […]

Read More

13ന് നാട്ടിലെത്തി, 8 ദിവസം പലയിടങ്ങളിലും സഞ്ചരിച്ചു: പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരം

തിരുവനന്തപുരം: കൊറണ വൈറസ് ബാധ സ്ഥിരീകരിച്ച പാലക്കാട് സ്വദേശിയുടെ റൂട്ട് മാപ്പ് ദുഷ്‌കരം. കഴിഞ്ഞ ദിവസം കൊറോണ സ്ഥിരീകരിച്ച കാരാക്കുറിശി സ്വദേശിയുടെ റൂട്ട് മാപ്പ് തയ്യാറാക്കുക ദുഷ്‌കരമാണെന്ന് റിപ്പോര്‍ട്ടുകള്‍. ഇയാള്‍ ദുബായില്‍ നിന്ന് നാട്ടിലെത്തിയത് മാര്‍ച്ച്‌ 13നാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലിറങ്ങി നാട്ടിലെത്തി. ബാങ്കുകള്‍, പള്ളി അടക്കം പല സ്ഥലത്തും പോയി. എന്നാല്‍ നിരീക്ഷണത്തില്‍ കഴിയണമെന്ന നിര്‍ദേശം പാലിക്കാതെ നാട്ടില്‍ നിരവധി സ്ഥലങ്ങളില്‍ ഇയാള്‍ സന്ദര്‍ശനം നടത്തി. പിന്നീട് ഇയാള്‍ നിരീക്ഷണത്തിലേക്ക് മാറിയത് മാര്‍ച്ച്‌ 21ന് ശേഷമാണ്. ഇയാളുടെ […]

Read More