ഇറാനെ പിന്തുണച്ചാൽ കനത്ത പ്രത്യാഘാതം: ഡൊണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്
ഇറാനെ സാമ്പത്തികമായി പൂർണ്ണമായി ഒറ്റപ്പെടുത്താൻ ലക്ഷ്യമിട്ട് പുതിയ നീക്കവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്തെത്തി. ഇറാനുമായി വ്യാപാരബന്ധമോ സാമ്പത്തിക ഇടപാടുകളോ പുലർത്തുന്ന ഏത് രാജ്യവും കനത്ത പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്ന് ഇന്നലെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. ചരിത്രത്തിലെ ഏറ്റവും ശക്തമായ സാമ്പത്തിക ഉപരോധ നടപടികൾക്കാണ് രാജ്യം തുടക്കമിട്ടിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇറാനെതിരെ ‘ഇക്കണോമിക് ഡി-ഡേ’ പ്രഖ്യാപിച്ചതായി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് വെളിപ്പെടുത്തിയത്. ഇറാനിലേക്ക് പണമൊഴുക്കുന്നതോ മറ്റ് സഹായങ്ങൾ നൽകുന്നതോ […]