Blog Post

Karanavars > News

ഡൊണാൾഡ് ട്രംപിന്റെ നിലപാടിന് പിന്നാലെ ഇറാനുമായുള്ള വ്യാപാരം മരവിപ്പിച്ച് യുഎഇ; എണ്ണവില 91 ഡോളറിന് മുകളിൽ

പശ്ചിമേഷ്യയിൽ അതീവ ഗുരുതരമായ സാഹചര്യങ്ങൾ ഉടലെടുത്തുകൊണ്ട്, ഇറാനുമായുള്ള എല്ലാവിധ സാമ്പത്തിക വ്യാപാര ഇടപാടുകളും വാണിജ്യ ബന്ധങ്ങളും യുഎഇ ഇന്നലെ താത്കാലികമായി നിർത്തിവെച്ചു. യുഎഇ സമുദ്രാതിർത്തിക്ക് സമീപം ഇറാനിൽ നിന്നും മിസൈൽ ആക്രമണ ശ്രമങ്ങൾ ഉണ്ടായെന്ന കണ്ടെത്തലിനെതുടർന്നാണ് ഈ കടുത്ത നടപടി. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാനിയൻ ഭരണകൂടവും തമ്മിലുള്ള കടുത്ത നയപരമായ പോര് മേഖലയെ കൂടുതൽ സംഘർഷഭരിതമാക്കുകയാണ്. ഈ അന്താരാഷ്ട്ര പ്രതിസന്ധികളുടെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ അസംസ്‌കൃത എണ്ണവില കുത്തനെ ഉയർന്നു. പ്രധാന മാനദണ്ഡമായ ബ്രെന്റ് […]

Read More

ഓണക്കാലത്ത് ക്ഷേമപെൻഷൻ വിതരണം നേരത്തെ ; ഇന്ന് മുതൽ ആരംഭിക്കും

ഓണക്കാലത്ത് സാധാരണക്കാർക്ക് വലിയ ആശ്വാസമായി സാമൂഹിക സുരക്ഷാ പെൻഷൻ വിതരണം ഇന്ന് ആരംഭിക്കുന്നു. ഓഗസ്റ്റ് 25-ന് നൽകാൻ നിശ്ചയിച്ചിരുന്ന പെൻഷനാണ് ഓണത്തോടനുബന്ധിച്ച് മുൻകൂട്ടി വിതരണം ചെയ്യുന്നത്. ഇതിനായി സർക്കാർ 1,105 കോടി രൂപ അനുവധിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. സംസ്ഥാനത്തെ 59,00,472 ഗുണഭോക്താക്കൾക്കുള്ള സാമൂഹിക സുരക്ഷാ പെൻഷൻ വിതരണത്തിനായി സംസ്ഥാന വിഹിതമായി 951.40 കോടി രൂപയാണ് അനുവദിച്ചിട്ടുള്ളത്. ഇത് കൂടാതെ 16 ക്ഷേമനിധി ബോർഡുകൾ വഴി 6.59 ലക്ഷം പേർക്കുള്ള പെൻഷൻ വിതരണത്തിനായി 130.32 കോടി […]

Read More

ആലപ്പുഴ രക്ഷാപ്രവർത്തന കേസ് അട്ടിമറി: എഡിജിപി എം.ആർ. അജിത് കുമാറിനെതിരെ കേസ് എടുക്കില്ലെന്ന് ആലപ്പുഴ സൗത്ത് സി.ഐ

ആലപ്പുഴയിലെ വിവാദമായ ‘രക്ഷാപ്രവർത്തന’ കേസ് അട്ടിമറിച്ച സംഭവത്തിൽ മുൻ എഡിജിപി എം.ആർ. അജിത് കുമാറിനും മറ്റ് പൊലീസുകാർക്കുമെതിരെ നിലവിൽ പുതിയ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്യാനാകില്ലെന്ന് പൊലീസ് വ്യക്തമാക്കി. ആലപ്പുഴ സൗത്ത് സി.ഐയാണ് കേസ് എടുക്കാനാവില്ലെന്നുള്ള ഔദ്യോഗിക നിലപാട് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് നവകേരള യാത്രയ്ക്കിടയിൽ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് മർദ്ദനമേറ്റ സംഭവവും തുടർന്നുണ്ടായ അന്വേഷണവുമാണ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെട്ട കേസ് തേച്ചുമാച്ചു കളയാൻ ഉയർന്ന ഉദ്യോഗസ്ഥർ […]

Read More

ബാബര്‍ അസം പരിക്കുമൂലം പുറത്ത്; ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്ഥാന് വന്‍ തിരിച്ചടി

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് തൊട്ടുമുമ്പ് പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന് വലിയ തിരിച്ചടി. പരിക്കിനെ തുടർന്ന് നായകൻ ബാബര്‍ അസമിന് ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റ് നഷ്ടമായി. ഇന്ന് ഹെഡിങ്ലിയില്‍ ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരത്തിലാണ് താരം കളിക്കില്ലെന്ന് ഉറപ്പായത്. വെസ്റ്റ് ഇൻഡീസിനെതിരെയുള്ള കഴിഞ്ഞ പരമ്പരയ്ക്കിടെ പരിക്കേറ്റ ബാബറിന്, ഇംഗ്ലണ്ടിനെതിരെയുള്ള സന്നാഹ മത്സരത്തിനിടെ വീണ്ടും കൈവിരലിന് പരിക്കേൽക്കുകയായിരുന്നു. ബെക്കെൻഹാമിൽ നടന്ന പരിശീലന മത്സരത്തിനിടയിലാണ് താരത്തിന്റെ വലതു കൈവിരലിന് പരിക്കേറ്റത്. പരിക്ക് ഗുരുതരമല്ലെന്നും എല്ലിന് പൊട്ടലില്ലെന്നും എങ്കിലും വിരലിലെ കടുത്ത വേദന […]

Read More

ലേക്കർ ഇന്ത്യ മേൽവിലാസത്തിലെ ദുരൂഹത; വീണാ ടിയ്ക്ക് പുതിയ ഇഡി കുരുക്ക്

സിഎംആർഎൽ – എക്സാലോജിക് മാസപ്പടി കേസിൽ വീണ ടി.ക്ക് വീണ്ടും പ്രതിസന്ധി. കേസിൽ ടി. വീണയ്ക്ക് പങ്കാളിത്തമുള്ള കോഴിക്കോട് കേന്ദ്രീകരിച്ചുള്ള ‘ലേക്കർ ഇന്ത്യ കോർപ്’ എന്ന സ്ഥാപനത്തെക്കുറിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണം ശക്തമാക്കി. ഈ സ്ഥാപനം ഒരു ഷെൽ കമ്പനിയാണോയെന്ന സംശയത്തിലാണ് ഇഡി പരിശോധന മുന്നോട്ട് കൊണ്ടുപോകുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്നുവെന്ന് രേഖകളിൽ അവകാശപ്പെടുന്ന ഈ കമ്പനിക്ക് മേൽവിലാസത്തിൽ വ്യക്തതയില്ലെന്നും യഥാർത്ഥത്തിൽ അവിടെ ഓഫീസില്ലെന്നും ഇഡി കണ്ടെത്തിയിട്ടുണ്ട്. മെഡിക്കൽ ഉപകരണങ്ങളുടെയും സർജിക്കലുകളുടെയും വിൽപ്പനയാണ് ലേക്കർ ഇന്ത്യയുടെ […]

Read More

 “പാറ്റകളല്ലാത്തവർ അതുറക്കെ പറയു ” വിസി മോഹനൻ കുന്നുമ്മലിന്റെ പരാമർശത്തിൽ മൗനം പാലിച്ച് വിദ്യാർത്ഥികൾ

തിരുവനന്തപുരത്ത് വിദ്യാർത്ഥികൾക്കായുള്ള അനുമോദന ചടങ്ങിനിടെ കേരള സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ നടത്തിയ വിവാദ പരാമർശവും തുടർന്നുണ്ടായ സംഭവവികാസങ്ങളും വലിയ ചർച്ചയാകുന്നു. രാജ്യത്തെ പ്രമുഖ സ്ഥാപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾ പാറ്റകളാകാനല്ല ശ്രമിക്കേണ്ടതെന്ന വിസിയുടെ പരാമർശവും, അതിനോട് പ്രതികരിക്കാൻ വിസ വിളിച്ച് യാതൊരു മറുപടിയും നൽകാതെ കുട്ടികൾ മൗനം പാലിച്ചതും ചടങ്ങിൽ കൗതുകകരവും എന്നാൽ നാണംകെട്ടതുമായ അന്തരീക്ഷം സൃഷ്ടിച്ചു. കഴക്കൂട്ടം മണ്ഡലത്തിലെ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കുന്നതിനായി സംഘടിപ്പിച്ച ‘വിജയതാരകം’ ചടങ്ങിലാണ് സംഭവം. ഐഐടി […]

Read More

 ഹോക്കി ലോകകപ്പ്: പാകിസ്ഥാനെതിരെ ഇന്ന് പോരാട്ടത്തിനൊരുങ്ങി ഹര്‍മന്‍പ്രീത് സിങ്ങും കൂട്ടരും

ആവേശകരമായ ഹോക്കി ലോകകപ്പ് പോരാട്ടത്തില്‍ ഇന്ന് ഇന്ത്യയും പാക്കിസ്ഥാനും മുഖാമുഖം വരുന്നു. നെതർലൻഡ്സിലെ ആംസ്‌ൽവീനിൽ നടക്കുന്ന എഫ്.ഐ.എൻ.ഐ പുരുഷ ഹോക്കി ലോകകപ്പ് പൂൾ ഡി മത്സരത്തിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നത് വലിയ പ്രതീക്ഷയോടെയാണ് ആരാധകർ ഉറ്റുനോക്കുന്നത്. ഇന്ത്യന്‍ സമയം ഇന്ന് വൈകുന്നേരം 6:30-നാണ് ഈ ലോകോത്തര പോരാട്ടം ആരംഭിക്കുന്നത്. ലോകകപ്പ് വേദിയില്‍ 16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഇന്ത്യയും പാക്കിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നത്. ഒടുവിൽ 2010-ൽ ഡൽഹിയിൽ നടന്ന ലോകകപ്പിലാണ് ഇരുവരും അവസാനമായി ഏറ്റുമുട്ടിയത്. മത്സരത്തിൽ വിജയം […]

Read More

പഴയ വാഹനങ്ങൾക്ക് രക്ഷയായി ഇ10 പെട്രോൾ വരുമോ?

രാജ്യത്ത് നിലവിൽ വിതരണം ചെയ്യുന്ന E20 പെട്രോൾ (20 ശതമാനം എഥനോൾ കലർത്തിയ ഇന്ധനം) പഴയ വാഹനങ്ങൾക്ക് വലിയ ഭീഷണിയാകുന്നുവെന്ന പരാതികൾ ശക്തമാകുന്നതിനിടെ, E10 പെട്രോൾ വിപണിയിൽ തിരിച്ചെത്തിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിച്ച് കേന്ദ്ര സർക്കാർ. കേന്ദ്ര സർക്കാരിന്റെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത് നാഗേശ്വരനും സാമ്പത്തിക വിദഗ്ധൻ ആകാശ് പൂജാരിയും നൽകിയ നിർദേശങ്ങളുടെ പശ്ചാത്തലത്തിലാണ് പെട്രോളിയം മന്ത്രാലയം ഈ വിഷയത്തിൽ പുനർചിന്തനത്തിന് മുതിരുന്നത്. ഇന്നലെ പുറത്തുവന്ന റിപ്പോർട്ടുകൾ പ്രകാരം, സാങ്കേതിക തകരാറുകൾ ഒഴിവാക്കാനും പഴയ വാഹനങ്ങളുടെ […]

Read More

കരുവാറ്റ കൊലപാതകം: മുത്തച്ഛനെ വകവരുത്താൻ 13കാരിയുടെ ക്രൂരമായ ആസൂത്രണം

ആലപ്പുഴ കരുവാറ്റയിൽ വയോധികനായ ശിവൻകുട്ടിയെ കൊലപ്പെടുത്തിയ കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. സംഭവത്തിൽ ശിവൻകുട്ടിയുടെ 13 വയസ്സുള്ള കൊച്ചുമകളും സുഹൃത്തുക്കളുമായ പ്രായപൂർത്തിയാകാത്ത മറ്റ് മൂന്ന് പേരെയും ഹരിപ്പാട് പൊലീസ് ഇന്നലെ കസ്റ്റഡിയിൽ എടുത്തു. ഐഫോണും ബൈക്കും വാങ്ങുന്നതിനായി വീട്ടിലെ സ്വർണ്ണവും പണവും കവരാനാണ് എട്ടാം ക്ലാസുകാരിയായ പെൺകുട്ടി ഈ ക്രൂരകൃത്യം ആസൂത്രണം ചെയ്തത്. തുടക്കത്തിൽ കല്ല് തലയിലിട്ട് കൊലപ്പെടുത്താനായിരുന്നു സംഘത്തിന്റെ ആദ്യ പദ്ധതി. എന്നാൽ ഇത് എളുപ്പമാകില്ലെന്ന് കണ്ട് പിന്നീട് ‘പ്ലാൻ ബി’ നടപ്പിലാക്കുകയായിരുന്നു. ഭാര്യയും മകളും […]

Read More

സിഎംആര്‍എല്‍ കേസ്: മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാന്‍ നീക്കം

സിഎംആര്‍എല്‍–എക്‌സാലോജിക് മാസപ്പടി വിവാദ കേസിൽ മുൻ മന്ത്രിയും എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഒരുങ്ങുന്നു. ഇതുമായി ബന്ധപ്പെട്ട് പിടിച്ചെടുത്ത രേഖകളുടെയും ഡയറികളുടെയും പരിശോധനകൾ പൂർത്തിയായ ശേഷം അദ്ദേഹത്തെ വിളിപ്പിച്ചേക്കുമെന്നാണ് അന്വേഷണ സംഘത്തിൽ നിന്ന് ലഭിക്കുന്ന വിവരം. കഴിഞ്ഞ ദിവസം കേസിന്റെ അന്വേഷണം കോഴിക്കോട്ടേക്ക് വ്യാപിപ്പിച്ച് മുഹമ്മദ് റിയാസുമായി അടുത്ത ബന്ധമുള്ള ചിലരുടെ വീടുകളിലും സ്ഥാപനങ്ങളിലും ഇഡി വ്യാപക റെയ്ഡ് നടത്തിയിരുന്നു. മുൻപ് തിരുവനന്തപുരത്ത് ടി. വീണയുടെ വസതിയിൽ നടത്തിയ പരിശോധനയിൽ […]

Read More