രണ്ട് ചരക്കുകപ്പലുകൾ റാഞ്ചി കടൽക്കൊള്ളക്കാർ; 22 ഇന്ത്യക്കാരെ ബന്ദികളാക്കി
അറേബ്യൻ സമുദ്രത്തിലും ആഫ്രിക്കൻ തീരങ്ങളിലും വീണ്ടും കടൽക്കൊള്ളക്കാരുടെ ഭീഷണി ശക്തമാകുന്നു. യെമൻ, സോമാലിയ തീരങ്ങളിൽ നിന്നായി രണ്ട് വാണിജ്യ ചരക്കുകപ്പലുകൾ സായുധരായ കടൽക്കൊള്ളക്കാർ റാഞ്ചി. രണ്ട് കപ്പലുകളിലുമായി ആകെ 22 ഇന്ത്യന്‍ പൗരന്മാരാണ് ബന്ദികളാക്കപ്പെട്ടിരിക്കുന്നത്. ഈ ആഴ്ച ആദ്യം മുതൽ നടന്ന വ്യത്യസ്ത സംഭവങ്ങളിലാണ് കപ്പലുകൾ റാഞ്ചപ്പെട്ടത്. ഏദൻ ഉൾക്കടലിൽ യെമൻ തീരത്തുനിന്ന് ഏകദേശം 30 നോട്ടിക്കൽ മൈൽ അകലെവെച്ചാണ് ആദ്യ സംഭവം നടന്നത്. എറിത്രിയയുടെ പതാകയേന്തിയ ‘എം.ടി. സിബു 1’ (MT Sibu 1) എന്ന […]