കോവിഡ് കേസുകള്‍ കുറയുന്നു; രാജ്യത്ത് 70,421 പേര്‍ക്ക് രോഗം
ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തിന്റെ രണ്ടാം തരംഗത്തില്‍ നിന്ന് മുക്തി നേടുകയാണ് ഇന്ത്യ. നാല് ലക്ഷം വരെയെത്തിയ പ്രതിദിന നിരക്കില്‍ നിന്നും ഇപ്പോള്‍ താഴേക്കാണ് രോഗികളുടെ എണ്ണം പോകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 70421 പേര്‍ക്കാണ് ഇന്ത്യയില്‍ കോവിഡ് സ്ഥിരീകരിച്ചത്. 72 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒരു ലക്ഷത്തിന് താഴെയാണ് പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതേസമയം കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 1,19,501 പേര്‍ രോഗമുക്തി നേടി. എന്നാല്‍ മരണസംഖ്യയില്‍ […]