കെപിസിസി അധ്യക്ഷൻ: ചർച്ചകൾ അടുത്ത ആഴ്ച; മുഴുവൻ സമയ നേതാവ് വേണമെന്ന ആവശ്യം ശക്തം
കോൺഗ്രസിൽ കെപിസിസി പുനഃസംഘടനയും പുതിയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിനുള്ള നിർണായക ചർച്ചകളും അടുത്ത ആഴ്ച ആരംഭിക്കും. പാർട്ടിക്ക് മുഴുവൻ സമയ അധ്യക്ഷൻ വേണമെന്ന ആവശ്യം സംസ്ഥാനത്ത് ശക്തമായി ഉയർന്നിട്ടുണ്ട്. സംഘടനയെ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ഇന്നലെ ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകളിലും മുതിർന്ന നേതാക്കൾ ഇക്കാര്യം ഹൈക്കമാൻഡിന് മുന്നിൽ ആവർത്തിച്ചു വ്യക്തമാക്കി. നിലവിലെ അധ്യക്ഷന്റെ ചുമതലകളിൽ മാറ്റം വരുത്തി മുഴുവൻ സമയ ചുമതലയുള്ള പുതിയ നേതാവിനെ കണ്ടെത്താനാണ് ഹൈക്കമാൻഡിന്റെ നീക്കം. കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാന്‍, ഷാഫി പറമ്പില്‍, മാത്യു കുഴല്‍നാടന്‍ […]