ക്രിസ് ഗെയ്‌ലിനെ ‘പുതുപ്പള്ളി’ എന്ന് പറഞ്ഞു പഠിപ്പിച്ച് ചാണ്ടി ഉമ്മൻ
കേരള ക്രിക്കറ്റ് ലീഗിന്റെ (കെസിഎൽ) ചടങ്ങിനിടെ വെസ്റ്റിൻഡീസ് മുൻ ക്രിക്കറ്റ് താരം ക്രിസ് ഗെയ്‌ലിനെ ‘പുതുപ്പള്ളി’ എന്ന് ഉച്ചരിക്കാൻ പഠിപ്പിച്ച് ചാണ്ടി ഉമ്മൻ എംഎൽഎ. പുതുപ്പള്ളി എന്നു കൃത്യമായി ഉച്ചരിക്കാൻ ബുദ്ധിമുട്ടിയ ഗെയ്‌ലിന് സദസ്സിലിരുന്നുകൊണ്ട് ചാണ്ടി ഉമ്മൻ ‘പുതുപ്പള്ളി, പുതുപ്പള്ളി…’ എന്ന് പറഞ്ഞുനൽകുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ കൗതുകകരമായ കാഴ്ചയായി. കേരള ക്രിക്കറ്റ് ലീഗിലെ ‘കൊച്ചി ബ്ലൂ ടൈഗേഴ്സ്’ ടീമിന്റെ സഹ ഉടമയും മെന്ററുമായ ക്രിസ് ഗെയ്ൽ മത്സരങ്ങളിൽ പങ്കെടുക്കാനായാണ് കേരളത്തിലെത്തിയത്. തിരുവനന്തപുരത്ത് നടന്ന ചടങ്ങിനിടെ സംസാരിക്കവെ, തനിക്ക് […]