ഹൽദ്വാനി ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസിന്റെ കേസ്
ഉത്തരാഖണ്ഡിലെ ഹൽദ്വാനിയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പരിപാടിക്കുശേഷമുള്ള ശുദ്ധീകരണ ചടങ്ങുമായി ബന്ധപ്പെട്ട പരാമർശങ്ങളിൽ ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പൊലീസ് കേസെടുത്തു. മതസ്പർദ്ധ വളർത്താൻ ശ്രമിച്ചെന്നും പട്ടികജാതി വിഭാഗത്തെ അപമാനിച്ചെന്നും കാണിച്ച് വാൽമീകി സമുദായ അംഗം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇന്നലെ രാത്രി ഹൽദ്വാനി സിറ്റി കൊത്‌വാലി പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. ഓഗസ്റ്റ് എട്ടിന് ഹൽദ്വാനി രാംലീല മൈതാനിയിൽ കോൺഗ്രസ് നടത്തിയ റാലിക്ക് ശേഷം, അവിടെ ശുചീകരണവും ഹവനും നടത്തിയതിനെതിരെ ഓഗസ്റ്റ് 29-ന് […]