പീഡന പരാതിയില്‍ മലയിന്‍കീഴ് സി ഐക്ക് എതിരെ നടപടി; അസോസിയേഷന്‍ ഭാരവാഹി കൂടിയായ ഉദ്യോഗസ്ഥനെ പൊലീസ് ആസ്ഥാനത്തേക്ക് സ്ഥലം മാറ്റി
തിരുവനന്തപുരം: ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടില്‍ വിശ്രമത്തിലായിരുന്ന ദന്ത ഡോക്ടറെ ബലപ്രയോഗത്തിലൂടെ പീഡിപ്പിച്ചെന്ന പരാതിയില്‍ മലയിന്‍കീഴ് സി ഐ, എ വി സൈജുവിനെ സ്ഥലം മാറ്റി. പൊലീസ് ആസ്ഥാനത്തേക്കാണ് സ്ഥലം മാറ്റിയത്. കേസില്‍ പ്രതിയും പൊലീസ് ഓഫീസേഴ്സ് അസോസിയേഷന്‍ തിരുവനന്തപുരം റൂറല്‍ ജില്ലാ പ്രസിഡന്റുമായ സൈജു ഇപ്പോള്‍ അവധിയിലാണ്. മുന്‍പ് ഭര്‍ത്താവുമൊത്ത് വിദേശത്തായിരുന്ന യുവതിയായ വനിതാ ഡോക്ടര്‍ ഇവരുടെ പേരിലെ കടമുറി വാടകയ്ക്ക് നല്‍കിയ പ്രശ്നം പരിഹരിക്കാന്‍ മലയിന്‍കീഴ് സ്‌റ്റേഷനിലെത്തിയപ്പോഴാണ് എസ്‌ഐയായ സൈജുവിനെ പരിചയപ്പെട്ടത്. പിന്നീട് 2019ല്‍ ഒരു […]