കെ റെയില്‍ സമരം; പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികള്‍: ഇ പി ജയരാജന്‍
കണ്ണൂര്‍: കെ റെയിലിനെതിരായ സമരത്തില്‍ ജനങ്ങളില്ലെന്ന് സിപിഎം നേതാവ് ഇ.പി.ജയരാജന്‍. സമരത്തിന് പിന്നില്‍ തെക്കും വടക്കുമില്ലാത്ത വിവര ദോഷികളാണുള്ളത്. കോണ്‍ഗ്രസ്സ് നേതൃത്വം അറുവഷളന്മാരുടെ കയ്യിലാണിപ്പോള്‍. മുസ്ലീം ലീഗിന്റെ തണലില്‍ വളരുന്ന ഒരു പാര്‍ട്ടിയാണ് കോണ്‍ഗ്രസ്സ്. മുസ്ലീം ലീഗ് ഇല്ലങ്കില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ കഴിയാത്ത ഈ ഗതികെട്ട പാര്‍ട്ടിയോട് എന്ത് പറയാനാണെന്നും ഇ.പി ജയരാജന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന് വേറെ പണിയൊന്നുമില്ലെങ്കില്‍ പോയി കുറ്റി പറിക്കട്ടേയെന്നും നേരത്തെ കിഫ്ബിയെ എതിര്‍ത്ത കോണ്‍ഗ്രസ്സ് നേതാക്കള്‍ […]