ആൻ്റിമൈക്രോബയൽ പ്രതിരോധത്തിൽ തിരുവനന്തപുരം രാജ്യത്തിന് മാതൃക
തീയതി: ഡിസംബർ 13, 2023 ആൻ്റിമൈക്രോബയൽ പ്രതിരോധ പ്രവർത്തനങ്ങളിൽ തിരുവനന്തപുരം വലിയ വിജയം നേടി രാജ്യത്തിന് മാതൃകയായി. ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിൻ്റെ (ICMR) അംഗീകാരം തിരുവനന്തപുരം മെഡിക്കൽ കോളേജിന് ലഭിച്ചു. ഈ മേഖലയിലെ ‘സെന്റർ ഓഫ് എക്സലൻസ്’ ആയിട്ടാണ് മെഡിക്കൽ കോളേജിനെ ICMR പ്രഖ്യാപിച്ചത്. ആൻ്റിബയോട്ടിക്കുകളോടുള്ള സൂക്ഷ്മാണുക്കളുടെ പ്രതിരോധം തടയുന്നതിനുള്ള കേരളത്തിൻ്റെ ശ്രമങ്ങൾക്ക് ഇത് ഒരു വലിയ അംഗീകാരമാണ്. കേരള ആൻ്റിമൈക്രോബയൽ റെസിസ്റ്റൻസ് സ്ട്രാറ്റജിക് ആക്ഷൻ പ്ലാൻ്റെ (KARSAP) വിജയകരമായ നടത്തിപ്പാണ് ഈ നേട്ടത്തിന് […]