അങ്ങനെ ഗുഗിൾ പേയുടെ ലഡ്‌ഡു കച്ചോടം കഴിഞ്ഞു കൂട്ടത്തിലെ കൊമ്പൻ ട്വിങ്കിൾ ലഡ്‌ഡു തന്നെയായിരുന്നു അതിൽ തർക്കമില്ല. ഇവനെന്തിനായിരുന്നു ഇത് ഡിമാൻഡ് ? ചിന്തിച്ചിട്ടുണ്ടോ ?
ഗെയിം സ്‌റ്റാർട്ട് ചെയ്യുമ്പോൾ 5 ലഡ്‌ഡു എളുപ്പത്തിൽ ലഭിക്കും. ഗെയിമിൽ താൽപര്യം ഇല്ലാത്തവരും ആറാമത്തെ ലഡ്‌ഡു തപ്പി ഇറങ്ങും. ഈ വീഡിയോ കാണുന്ന നിങ്ങളിൽ പലരും ട്വിങ്കിളിനെ തപ്പി ഇറങ്ങിയിട്ടുണ്ടാകും. പല വഴികളും നോക്കി പരാജയപ്പെട്ടും കാണും. ശരിക്കും ഇത് ഗൂഗിൾ പേയുടെ കളിയാണെന്ന് എത്ര പേർക്ക് അറിയാം ? സൈക്കോളജിയിലെ സെറ്റ് കംപ്ലീഷൻ എഫക്റ്റ് ആണ് ഗൂഗിൾ പേ ഇതിനായി ഉപയോഗിച്ച സ്ട്രാറ്റജി. കുറച്ചുകൂടെ വിശദമായി പറഞ്ഞാൽ നിങ്ങൾക്ക് കാഷ് ബാക്ക് കിട്ടാൻ ഒരു ലഡ്‌ഡു […]