മരുന്നടിച്ചാൽ പണി പോകും! പൊലീസിന്റെ ‘പോഡ’ പദ്ധതിക്ക് ഇന്ന് തുടക്കം.
സംസ്ഥാനത്തെ സ്വകാര്യ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്കിടയിലെ ലഹരി ഉപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള കേരള പൊലീസിന്റെ ‘PODA’ (Policy for Prevention of Drug Abuse) പദ്ധതിക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് പൊലീസ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ സംസ്ഥാന പൊലീസ് മേധാവി ഡിജിപി റവാഡ ചന്ദ്രശേഖറും സ്വകാര്യ കമ്പനികളുടെ പ്രതിനിധികളും തമ്മിൽ ഇത് സംബന്ധിച്ച ധാരണാപത്രം കൈമാറും. ആദ്യ ഘട്ടത്തിൽ ഐടി മേഖലയിലെ പ്രമുഖ കമ്പനികളാണ് ഈ പദ്ധതിയുമായി സഹകരിക്കുന്നത്. പദ്ധതി പ്രകാരം കമ്പനികൾ അവരുടെ സർവീസ് […]