Blog Post

Karanavars > Articles by: admin

മുഖ്യമന്ത്രിക്കെതിരായ വിവാദ പരാമര്‍ശം: കെപിസിസി‍ പ്രസിഡന്റ് കെ. സുധാകരനെതിരെ പോലീസ് കേസെടുത്തു

കൊച്ചി : തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിവാദ പരാമര്‍ശം നടത്തിയ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ കേസെടുത്തു. ബുധനാഴ്ച രാത്രി ഡിവൈഎഫ്‌ഐ നേതാവിന്റെ പരാതിയില്‍ പാലാരിവട്ടം പോലീസാണ് കേസെടുത്തത്. തൃക്കാക്കര മണ്ഡലത്തില്‍ ചങ്ങല പൊട്ടിയ നായയെ പോലെയാണ് മുഖ്യമന്ത്രി വരുന്നതെന്നായിരുന്നു കെ. സുധാകരന്റെ പരാമര്‍ശം. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സിപിഎം ഇത് വിവാദമാക്കുകയും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആയുധമാക്കുകയും ചെയ്തിരുന്നു. ഡിവൈഎഫ്‌ഐ നേതാവിനെ പോലീസ് സ്‌റ്റേഷനില്‍ വിളിച്ചു വരുത്തി മൊഴി രേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രസംഗം […]

Read More

പാചക വാതക വില വീണ്ടും വര്‍ധിച്ചു

ന്യുഡല്‍ഹി: രാജ്യത്ത് പാചക വാതക വില വീണ്ടും വര്‍ധിച്ചു. ഗാര്‍ഹിക ആവശ്യത്തിനുള്ള 14.2 കിലോഗ്രാം സിലിണ്ടറിനു 3.50 രൂപ വര്‍ധിപ്പിച്ചു. ഇതോടെ സംസ്ഥാനത്ത് സിലിണ്ടര്‍ ഒന്നിന് 1010 രൂപയായി.വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറിന് 8 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 2357.50 രൂപയായി. ഗാര്‍ഹിക ആവശ്യത്തിനുള്ള സിലിണ്ടറിന് ഡല്‍ഹിയിലും മുംബൈയിലും 1003 രൂപയും കൊല്‍ക്കൊത്തയില്‍ 1,029 രൂപയും ചെന്നൈയില്‍ 1018.5 രൂപയുമായി. കഴിഞ്ഞ നവംബര്‍ മുതല്‍ ഇതുവരെ ഗാര്‍ഹിക സിലിണ്ടറിന് 400 രൂപയോളമാണ് ഉയര്‍ന്നത്. റഷ്യ–യുക്രൈന്‍ യുദ്ധത്തിന്റെ് പശ്ചാത്തലത്തില്‍ രാജ്യാന്തര […]

Read More

സംസ്ഥാനത്തു പരക്കെ കനത്ത മഴ; കൊച്ചി നഗരം വെള്ളത്തില്‍ മുങ്ങി

കൊച്ചി: സംസ്ഥാനത്തു പരക്കെ കനത്ത മഴ തുടരുന്നു. കൊച്ചി നഗരത്തില്‍ താഴ്ന്ന പ്രദേശങ്ങളിലും പ്രധാന റോഡുകളിലും ഉള്‍പ്പെടെ പലയിടങ്ങളിലും വെള്ളം കയറി.എറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍്റ് വെള്ളത്തില്‍ മുങ്ങി. എംജി റോഡ്, വളഞ്ഞമ്ബലം, പനമ്ബിള്ളി നഗര്‍ ഭാഗങ്ങളില്‍ വെള്ളം കയറി. വൈപ്പിന്‍, ഞാറക്കല്‍ അടക്കമുള്ള തീരദേശ മേഖലകളിലും ഉള്‍വഴികള്‍ വെള്ളത്തിലാണ്. കോതമംഗലം ഉള്‍പ്പെടെയുള്ള മലയോര മേഖലകളിലും മഴ തുടരുകയാണ്. എറണാകുളം ജില്ലയില്‍ താലൂക്ക് അടിസ്ഥാനത്തില്‍ തുറന്ന കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തനം തുടങ്ങി. […]

Read More

കേരളത്തിന്‍റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോം ‘സി സ്പെയ്സ്’ കേരളപ്പിറവി ദിനത്തില്‍ ലഭ്യമാകും

തിരുവനന്തപുരം: കേരളത്തിന്‍്റെ സ്വന്തം ഒടിടി പ്ലാറ്റ്ഫോമായ (OTT) സി സ്പെയ്സ് (CSPACE) കേരളപ്പിറവി ദിനത്തില്‍ ലഭ്യമാകും.രാജ്യത്ത് സര്‍ക്കാര്‍ മേഖലയില്‍ ആരംഭിക്കുന്ന ആദ്യ ഒടിടി പ്ലാറ്റ്ഫോമാണ് സി സ്പെയ്സ്. തിയേറ്റര്‍ റിലീസിനു ശേഷമമേ ഒടിടിയില്‍ സിനിമ കാണാനാകൂവെന്നും അതു കൊണ്ടു തന്നെ സിനിമാ വ്യവസായത്തെ ബാധിക്കില്ലെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. കലാഭവന്‍ തിയേറ്ററില്‍ നടന്ന ചടങ്ങില്‍ സിനിമാ– സാംസ്കാരിക മന്ത്രി സജി ചെറിയാനാണ് ഒടിടി പ്ലാറ്റ്ഫോമിന്‍റെ പേര് പ്രഖ്യാപിച്ചത്. സാംസ്കാരിക വകുപ്പിന്‍്റെ മേല്‍നോട്ടത്തില്‍ കെ.എസ്.എഫ്.ഡി.സി യുടെ നിയന്ത്രണത്തിലാകും […]

Read More

പി ശ്രീരാമകൃഷ്ണന്റെ മകളുടെ വിവാഹം 22 ന്; വേദിയാവുക തവനൂര്‍ വൃദ്ധ സദനം

പൊന്നാനി: നോര്‍ക്ക റൂട്‌സ് ഉപാധ്യക്ഷനും മുന്‍ സ്പീക്കറുമായ പി.ശ്രീരാമകൃഷ്ണന്റെ മകള്‍ നിരഞ്ജനയുടെ വിവാഹം തവനൂര്‍ വൃദ്ധ സദനത്തില്‍.22ന് രാവിലെ 9ന് ചടങ്ങുകള്‍ നടക്കും. തിരുവനന്തപുരം പി.ടി.നഗറില്‍ വൈറ്റ് പേളില്‍ ശിവകുമാറിന്റെയും ചിത്രലേഖയുടെയും മകന്‍ സംഗീതാണ് വരന്‍. പ്രത്യേകം ക്ഷണിക്കപ്പെട്ടവര്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. വിവാഹ ആഡംബരങ്ങളില്‍ നിന്നു വിട്ടുമാറി തികച്ചും മാതൃകാപരമായാണ് ചടങ്ങുകള്‍ ഒരുക്കുന്നത്. നിരഞ്ജനയുടെ പ്രത്യേക താല്‍പര്യപ്രകാരമാണ് വൃദ്ധസദനത്തില്‍വച്ച്‌ വിവാഹം നടത്തുന്നതെന്നാണ് വിവരം. തവനൂരിലെ വൃദ്ധസദനത്തിലെ സ്ഥിരം സന്ദര്‍ശകരാണ് ശ്രീരാമകൃഷ്ണനും കുടുംബവും

Read More

കെഎസ്‌ആര്‍ടിസിക്ക് 700 ബസ് വാങ്ങാന്‍ അനുമതി; മന്ത്രി ആന്റണി രാജു

കെഎസ്‌ആര്‍ടിസി–സ്വിഫ്റ്റിന് 700 സിഎന്‍ജി ബസ്സുകള്‍ വാങ്ങുവാന്‍ മന്ത്രിസഭയുടെ അനുമതി ലഭിച്ചതായും കിഫ്ബിയില്‍ നിന്ന് നാല് ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ ലഭ്യമാക്കി പുതിയ ബസുകള്‍ വാങ്ങുമെന്നും ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. കെഎസ്‌ആര്‍ടിസി–റീ സ്ട്രക്ചറിങ്ങിന്റെ ഭാഗമായി നഷ്ടം കുറച്ച്‌ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് പുതിയ ബസുകള്‍ വാങ്ങുന്നത്. 2017-ന് ശേഷം ഈ വര്‍ഷമാണ് 116 പുതിയ ബസുകള്‍ വാങ്ങി കെഎസ്‌ആര്‍ടിസി–സ്വിഫ്റ്റിനായി സര്‍വ്വീസ് നടത്തുന്നത്. പുതിയ 700 ബസ്സുകള്‍ നിരത്തിലിറങ്ങുന്നതോടെ പൊതുഗതാഗത സൗകര്യം മെച്ചപെടുകയും […]

Read More

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് നിര്‍ബന്ധമാക്കും -മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: ‘നല്ല ഭക്ഷണം നാടിന്റെ അവകാശം‘ കാമ്ബയിന്റെ ഭാഗമായി ഭക്ഷ്യ സുരക്ഷ രജിസ്‌ട്രേഷന്‍/ലൈസന്‍സ് നിര്‍ബന്ധമാക്കുമെന്നും സ്ഥാപനങ്ങള്‍ മൂന്ന് മാസത്തിനകം ഇവ ലഭ്യമാക്കണമെന്നും ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്.ഭക്ഷ്യ സുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. എല്ലാ ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യ സുരക്ഷ വകുപ്പിന്റെ ടോള്‍ ഫ്രീ നമ്ബര്‍ പ്രദര്‍ശിപ്പിക്കണം. സ്ഥാപനങ്ങള്‍ക്കെതി​രായ പരാതികള്‍ ഫോട്ടോ സഹിതം അപ് ലോഡ് ചെയ്യാന്‍ പൊതുജനങ്ങള്‍ക്ക് സൗകര്യമുണ്ടാകും. എഫ്.എസ്.എസ്.എ.ഐ മാനദണ്ഡമനുസരിച്ച്‌ ഒരു സ്ഥാപനത്തിലെ ഒരാളെങ്കിലും പരിശീലനം നേടണം. അവര്‍ മറ്റുള്ളവര്‍ക്ക് […]

Read More

ബിനോയ് വിശ്വം എം പി അറസ്റ്റില്‍

വാറങ്കല്‍: ബിനോയ് വിശ്വം എം പി അറസ്റ്റില്‍.തെലങ്കാന വാറങ്കലിലെ ഭൂസമരത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് ബിനോയ് വിശ്വം എംപി ഉള്‍പ്പെടെയുള്ളവരെ വാറങ്കല്‍ സുബദാരി പൊലീസ് അറസ്റ്റ് ചെയ്തത്. സിപിഐ പ്രഖ്യാപിച്ച ഭൂസമരത്തിന്റെ ഭാഗമായി ആയിരക്കണക്കിനാളുകള്‍ വാറങ്കല്‍ താലൂക്ക് ഓഫിസ് ഉപരോധിക്കുകയാണ്. ഭൂരഹിതര്‍ക്കും ഭവനരഹിതര്‍ക്കും ഭൂമിയും വീടും നല്കുമെന്ന ചന്ദ്രശേഖര റാവു സര്‍ക്കാരിന്റെ വാഗ്ദാന ലംഘനത്തിനെതിരെയാണ് സിപിഐ യുടെ നേതൃത്വത്തില്‍ വാറങ്കലിലെ മട്ടേവാഡയില്‍ നിമ്മയ്യ കുളത്തിന് സമീപം സര്‍ക്കാര്‍ ഭൂമി പിടിച്ചെടുത്ത് കുടിലുകള്‍ കെട്ടി സമരമാരംഭിച്ചത്.

Read More

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: എല്‍ ഡി എഫിന് മുന്‍തൂക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് 42 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് മുന്‍തൂക്കം.24 വാര്‍ഡുകളില്‍ ഇടത് മുന്നണി വിജയിച്ചപ്പോള്‍ യു ഡി എഫ് 12 ഇടത്തും ബി ജെ പി ആറിടത്തും വിജയിച്ചു. കണ്ണൂര്‍ മുഴുപ്പിലങ്ങാട് പഞ്ചായത്ത്, കൊച്ചി കോര്‍പറേഷന്‍, വെളിനല്ലൂര്‍ പഞ്ചായത്ത് എന്നിവിടങ്ങളില്‍ ഭരണമാറ്റമുണ്ടാകില്ല. ഇവിടെ സി പി എമ്മും ബി ജെ പിയും കോഗ്രസും ബി ജെ പിയും സിറ്റിംഗ് സീറ്റുകള്‍ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ തൃപ്പുണിത്തുറ നഗരസഭയില്‍ എല്‍ ഡി എഫിന് ഭൂരിഭക്ഷം നഷ്ടപ്പെട്ടു. […]

Read More

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് 31വര്‍ഷത്തിന് ശേഷം മോചനം

ന്യൂഡല്‍ഹി: മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്.ഭരണഘടനയുടെ അനുച്ഛേദം 142 ഉപയോഗിച്ചാണ് സുപ്രീം കോടതി വിധി. 31 വര്‍ഷത്തിന് ശേഷമാണ് ജയില്‍ മോചനം. 1991 ജൂണ്‍ 11നാണ് പേരറിവാളന്‍ അറസ്റ്റിലായത്. 2018ല്‍ പേരറിവാളന് മാപ്പ് നല്‍കി വിട്ടയയ്ക്കാന്‍ തമിഴ്‌നാട് സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്തിരുന്നു. ഇതിന്മേല്‍ ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. തുടര്‍ന്നാണ് പേരറിവാളന്‍ സുപ്രീം കോടതിയെ സമീപിച്ചത്. രാജീവ് ഗാന്ധിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരസന് സ്‌ഫോടക വസ്തുവായി 9 […]

Read More