Blog Post

Karanavars > Articles by: admin

സേവ് ദി ഡേറ്റ് ഇനി മെട്രോയില്‍, സിനിമ-പരസ്യ ഷൂട്ടിങ്ങിന് പുറമെ വിവാഹ ഫോട്ടോ ഷൂട്ടുമായി മെട്രോ

കൊച്ചി: മെട്രോ ഇനി വിവാഹ ഫോട്ടോ ഷൂട്ടുകള്‍ക്കും ലഭിക്കും.സേവ് ദി ഡേറ്റ് വിവാഹ ശേഷമുളള ഫോട്ടോ ഷൂട്ടുകള്‍ തുടങ്ങി എല്ലാത്തിനും മെട്രോ റെഡിയാണ്.നിലവില്‍ സിനിമ,പരസ്യ ഷൂട്ടിങ്ങായിരുന്നു അനുവദിച്ചിരുന്നത്. നിര്‍ത്തിയിട്ടിരിക്കുന്ന കോച്ചില്‍ രണ്ട് മണിക്കൂര്‍ ഷൂട്ടിങ്ങിന് അയ്യായിരം രൂപയും, സെക്യൂരിറ്റി ഡെപ്പോസിറ്റായി പതിനായിരം രൂപയും നല്‍കണം. മൂന്ന് കോച്ചിന് 12,000യും, സെക്യൂരിറ്റിയായി 25000 രൂപയും നല്‍കണം.ഓടുന്ന ഒരു കോച്ചിന് രണ്ട് മണിക്കൂര്‍ നേരത്തേക്ക് 8000 രൂപയും, 25000 സെക്യൂരിറ്റിയായും നല്‍കണം.മൂന്ന് കോച്ചുകള്‍ക്ക് 17,500 രൂപയും, 25000 രൂപ സെക്യൂരിറ്റിയായി […]

Read More

ഹാര്‍ദിക് പട്ടേല്‍‍ കോണ്‍ഗ്രസ് വിട്ടു; കോണ്‍ഗ്രസിനും നെഹ്‌റു‍ കുടുംബത്തിനും വിമര്‍ശനം

അഹമ്മദാബാദ്: ഗുജറാത്ത് കോണ്‍ഗ്രസ് വര്‍ക്കിംഗ് പ്രസിഡന്റ് ഹാര്‍ദിക് പട്ടേല്‍ പാര്‍ട്ടി പ്രാഥമികാംഗത്വം രാജിവെച്ചു. ഹാര്‍ദിക് ട്വിറ്റ ഭാവിയില്‍ ഗുജറാത്തിന്റെ പുരോഗതിക്കായി പ്രവര്‍ത്തിക്കും. തന്റെ തീരുമാനം ഗുജറാത്തിലെ ജനങ്ങളും തന്‍രെ സഹപ്രവര്‍ത്തകരും സ്വീകരിക്കുമെന്ന് വിശ്വസിക്കുന്നതായും രാജി പ്രഖ്യാപിച്ചുകൊണ്ടുള്ള ട്വീറ്റില്‍ ഹാര്‍ദിക് പറഞ്ഞു. 2019 ലാണ് പട്ടീദാര്‍ സമര നേതാവായ ഹാര്‍ദിക് പട്ടേല്‍ കോണ്‍ഗ്രസില്‍ ചേരുന്നത്. 2020 ല്‍ അദേഹം കോണ്‍ഗ്രസ് ഗുജറാത്ത് ഘടകം വര്‍ക്കിംഗ് പ്രസിഡന്റായി നിയമിതനായി. കുറച്ചുകാലങ്ങളായി കോണ്‍ഗ്രസിനേയും നേതൃത്വത്തേയും നിരന്തരം വിമര്‍ശിച്ചുകൊണ്ട് പൊതുവേദികളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. കോണ്‍ഗ്ര്‌സ് വര്‍ക്കിങ് […]

Read More

‘കുറ്റവും ശിക്ഷയും’ചാലഞ്ചുമായി ആസിഫ് അലി

നിങ്ങള്‍ ചെയ്ത കുറ്റവും ലഭിച്ച ശിക്ഷയും പറയൂ സമ്മാനം നേടാം.. കുറ്റവും ശിക്ഷയും എന്ന രാജീവ് രവി ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ നടന്‍ ആസിഫ് അലിയാണ് ചലഞ്ചിന് തുടക്കം കുറിച്ചിരിക്കുന്നത്.മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും. ശറഫുദ്ധീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍, സെന്തില്‍ എന്നിവരെ ആണ് ആസിഫ് കുറ്റവും ശിക്ഷയും ചലഞ്ചു ചെയ്തത്. നിങ്ങള്‍ ചെയ്ത രസകരമായ ഒരു കുറ്റവും അതിന് നിങ്ങള്‍ക്ക് ലഭിച്ച ശിക്ഷയും 5 മിനിറ്റില്‍ കുറഞ്ഞ ഒരു വീഡിയോ #KuttavumShikshayum എന്ന ഹാഷ്ടാഗുമായീ പോസ്റ്റ് ചെയ്യുക. […]

Read More

ഇന്നും തീവ്രമഴയ്ക്ക് സാധ്യത; ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും തീവ്രമഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചു.തൃശ്ശൂര്‍ മുതല്‍ കാസര്‍കോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് അതിശക്ത മഴ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിനും കേരളത്തിന് മുകളിലുമായി നിലനില്‍ക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും കനത്ത മഴയുണ്ടാകുമെന്നാണ് അറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും കേരളം മുതല്‍ വിദര്‍ഭ വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദ […]

Read More

‘കിട്ടുന്ന പണം മുഴുവന്‍ ശമ്ബളത്തിന് ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടും’; മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സിയ്ക്ക് കിട്ടുന്ന വരുമാനം മുഴുവന്‍ ശമ്ബളത്തിനായി ചെലവഴിച്ചാല്‍ വണ്ടിയെങ്ങനെ ഓടിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ഒരു സര്‍ക്കാരിനും കെഎസ്‌ആര്‍ടിസിയുടെ ശമ്ബളം മുഴുവനായും കൊടുക്കാന്‍ സാധിക്കില്ല. പെന്‍ഷന്‍ കൊടുക്കുന്നത് സര്‍ക്കാരാണ്, മുപ്പത് കോടിയോളം താല്‍ക്കാലിക ആശ്വാസവും നല്‍കി. ഇതിനപ്പുറം സര്‍ക്കാരിന് ഒന്നും ചെയ്യാനില്ലെന്നും ആന്റണി രാജു പറഞ്ഞു.മാനേജ്മെന്റിന്റെയോ ജീവനക്കാരുടെയോ പിടിപ്പുകേടുകൊണ്ടല്ല ഇങ്ങനെ സംഭവിക്കുന്നത്. അനിയന്ത്രിതമായി ഡീസല്‍ വില കൂടിയതാണ് കാര്യങ്ങള്‍ കൈവിട്ടുപോകാന്‍ ഇടയാക്കിയത്. വരവും ചെലവും എല്ലാം നോക്കി കൈകാര്യം ചെയ്യേണ്ടത് […]

Read More

സി.ബി.ഐക്ക് ഒന്നും കണ്ടെത്താനും പിടിച്ചെടുക്കാനുമായിട്ടില്ല- പി.ചിദംബരം

ന്യൂഡല്‍ഹി: സിബിഐ പരിശോധനാ സംഘം തനിക്ക് എഫ്.ഐ.ആര്‍ കാണിച്ചു തന്നുവെന്നും അതില്‍ പ്രതിസ്ഥാനത്ത് തന്റെ പേരില്ലെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി.ചിദംബരം പ്രതികരിച്ചു.തന്റെ ഡല്‍ഹിയിലെയും ചെന്നൈയിലെയും വീടുകളില്‍ പരിശോധന നടത്തി. എന്നാല്‍ പരിശോധിച്ചവര്‍ക്ക് ഒന്നും കണ്ടെത്താനും പിടിച്ചെടുക്കാനുമായിട്ടില്ലെന്നും’ ചിദംബരം ട്വീറ്റ് ചെയ്തു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന്റെ വീടുകളും മറ്റും നേരത്തെ സി.ബി.ഐ റെയ്ഡ് ചെയ്തിരുന്നു. ഇന്ന് രാവിലെ സി.ബി.ഐ തന്റെ ചെന്നൈയിലെ വീടും ഡല്‍ഹിയിലെ ഔദ്യോഗിക വസതിയും പരിശോധിച്ചു.

Read More

തലൈവര്‍ 169; രജനികാന്ത് ചിത്രം നിരസിച്ച്‌ ഐശ്വര്യ റായ്

രജനികാന്ത് നായകനാകുന്ന പുതിയ ചിത്രം സംവിധാനം ചെയ്യുന്നത് നെല്‍സണാണ്.തലൈവര്‍ 169 എന്നാണ് ചിത്രത്തിന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്നത്. തലൈവര്‍ 169 ചിത്രത്തിന്റെ വിശേഷങ്ങള്‍ സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നുണ്ട്. ഇപ്പോഴിതാ രജനികാന്ത് നായകനാകുന്ന ചിത്രത്തിലെ നായികയാകാന്‍ ഐശ്വര്യ റായ് വിസമ്മതിച്ചുവെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത് . തലൈവര്‍ 169 പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ ചിത്രത്തിലെ നായികയായി പറഞ്ഞുകേട്ടത് ഐശ്വര്യ റായുടെ പേരായിരുന്നു. എന്നാല്‍ രജനികാന്തിന്റ പുതിയ ചിത്രത്തില്‍ ഐശ്വര്യ റായ് നായികയായേക്കില്ല എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. തലൈവര്‍ 169ലെ അഭിനേതാക്കളുടെ വിവരങ്ങള്‍ വൈകാതെ പ്രഖ്യാപിക്കും. […]

Read More

വിസ്മയക്കേസില്‍ വിധി തിങ്കളാഴ്ച

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് കൊല്ലത്ത് യുവതി ജീവനൊടുക്കിയ കേസില്‍ (വിസ്മയ കേസ്) വിധി തിങ്കളാഴ്ച.ഈ മാസം 23ന് കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക.നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്തത് സ്ത്രീധന പീഡനത്തെ തുടര്‍ന്നാണെന്നാണ് 507 പേജുള്ള കുറ്റപത്രം. 9 വകുപ്പുകള്‍ ചുമത്തിയാണ് കുറ്റപത്രം. 102 സാക്ഷി മൊഴികള്‍, 56 തൊണ്ടി മുതലുകള്‍, ഡിജിറ്റല്‍ അടക്കം 92 രേഖകള്‍ എന്നിവ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 21നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭര്‍തൃഗൃഹത്തില്‍ വിസ്മയയെ […]

Read More

കെഎസ്‌ആര്‍ടിസി ബസുകള്‍ ക്ലാസ് മുറികളാക്കുന്നു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി ലോ ഫ്ലോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കുന്നു. പുതിയ പരീക്ഷണത്തിനായി ബസുകള്‍ വിട്ടുനല്‍കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.പൊളിച്ചു വില്‍ക്കാനായി മാറ്റി വെച്ച ബസുകളാണ് ക്ലാസ് മുറികളാക്കി മാറ്റുന്നത്. ഇനി എല്ലാവരും കെട്ടിടം വേണ്ട, ലോ ഫ്ലോര്‍ ബസു തന്നെ മതിയെന്ന് പറഞ്ഞുകളയരുതെന്നും മന്ത്രി പറഞ്ഞു. തിരുവനന്തപുരം മണക്കാട് ടിടിഇയിലാണ്, ആദ്യ ‘ബസ് ക്ലാസ് മുറി‘കള്‍ വരുന്നത്. രണ്ടു ലോ ഫ്ലോര്‍ ബസുകളാണ് സ്‌കൂളില്‍ അനുവദിച്ചിട്ടുള്ളത്. ബസുകള്‍ സ്‌കൂള്‍ കോമ്ബൗണ്ടില്‍ കൊണ്ടുവന്ന് ക്ലാസ് മുറികളായി തിരിച്ച്‌, രണ്ടോ […]

Read More

പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്; നിഖിലയുടേത് അറിവില്ലായ്മ; എംടി രമേശ് പറയുന്നു

ഭക്ഷണത്തിനായി പശുവിനെ കൊല്ലുന്നതില്‍ കുഴപ്പമില്ലെന്ന് പറഞ്ഞ നടി നിഖില വിമരലിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി എംടി രമേശ് രംഗത്ത്.ഭരണഘടനാപരമായി അവകാശമുള്ളതിനാല്‍ പല സംസ്ഥാനങ്ങളിലും പശുവിനെ കൊല്ലാന്‍ നിരോധനമുണ്ട്. നടിയുടെ അറിവില്ലായ്മ കൊണ്ടാണ് അത്തരത്തില്‍ അഭിപ്രായ പ്രകടനം നടത്തിയതെന്നും എംടി രമേശ് പറഞ്ഞു. എന്നാല്‍ നിഖല വിമലിന്റെ അഭിപ്രായത്തെ അനുകൂലിച്ചവര്‍ 15കാരിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ബിജെപി സംഘടിപ്പിച്ച ‘കേരളം തീവ്രവാദ പരിശീലനത്തിന് സുരക്ഷിത താവളമോ?’ എന്ന ജനജഗ്രതാ സദസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു […]

Read More