Blog Post

Karanavars > Articles by: admin

മുന്‍കൂര്‍ ജാമ്യം തേടി പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കൊച്ചി: വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി പി.സി ജോര്‍ജ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.ഇന്നു തന്നെ കോടതിയുടെ പരിഗണനയ്ക്ക് കൊണ്ടുവരാനാണ് നീക്കം. വസ്തുതകള്‍ പരിഗണിക്കാതെയാണ് ജില്ലാ സെഷന്‍സ് കോടതി ജാമ്യം നിരസിച്ചതെന്ന് പി.സി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. മതസൗഹാര്‍ദ്ദം തകര്‍ക്കുന്ന രീതിയില്‍ താന്‍ പ്രസംഗിച്ചിട്ടില്ല. വെണ്ണല കേസ് രാഷ്ട്രീയ പ്രേരിതമാണ്. തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും പി.സി ജോര്‍ജ് ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി ഉച്ചയ്ക്ക് ശേഷം പരിഗണിക്കും. പി.സി ജോര്‍ജ് ഒളിവിലെന്ന് കൊച്ചി സിറ്റി […]

Read More

വിസ്‍മയക്കേസില്‍ കിരണ്‍ കുറ്റക്കാരനെന്ന് കോടതി; ജാമ്യം റദ്ദാക്കി, ശിക്ഷ നാളെ വിധിക്കും

കൊല്ലം: നിലമേല്‍ സ്വദേശിനി വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാര്‍ കുറ്റക്കാരനെന്ന് കോടതി.ജാമ്യം റദ്ദാക്കി. ശിക്ഷ നാളെ വിധിക്കും. കൊല്ലം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പുറപ്പെടുവിച്ചത്. പ്രതി കിരണ്‍ കുമാറും വിസ്മയയുടെ അച്ഛന്‍ ത്രിവിക്രമന്‍ നായരും വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയിരുന്നു. വിസ്മയ മരിച്ച്‌ ഒരു വര്‍ഷം പൂര്‍ത്തിയാകും മുമ്ബാണ് കേസില്‍ വിധി വന്നിരിക്കുന്നത്. സമൂഹമനസാക്ഷിയെ തൊട്ടുണര്‍ത്തിയ കേസില്‍ അതിവേഗത്തിലായിരുന്നു കോടതി നടപടികള്‍. മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥന്‍ […]

Read More

കോ​ഴി​ക്കോ​ട് ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ചു; നാല്‍പ്പതോളം പേ​ര്‍​ക്ക് പ​രി​ക്ക്

കോ​ഴി​ക്കോ​ട് : ജില്ലയിലെ ചേ​വ​ര​മ്ബ​ല​ത്ത് ടൂ​റി​സ്റ്റ് ബ​സു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച്‌ അ​പ​ക​ടം. കൊ​ച്ചി​യി​ല്‍ സോ​ളി​ഡാ​രി​റ്റി സ​മ്മേ​ള​നം ക​ഴി​ഞ്ഞു മ​ട​ങ്ങി​യ​വ​രു​ടെ ബ​സും തി​രു​നെ​ല്ലി​യി​ലേ​ക്ക് പോ​യ മ​റ്റൊ​രു ബ​സു​മാ​ണ് കൂ​ട്ടി​യി​ടി​ച്ച​ത്. അ​പ​ക​ട​ത്തി​ല്‍ നാല്‍പ്പതോളം പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്. പ​രി​ക്കേ​റ്റ​വ​രെ മെ​ഡി​ക്ക​ല്‍​കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അമിത വേഗതയാണ് അപകടത്തിന് പിന്നിലെന്നാണ് സൂചന. തിങ്കളാഴ്ച പുലര്‍ച്ചെ 3. 40 ഓടെയാണ് അപകടം.

Read More

ഡല്‍ഹിയില്‍ കനത്ത മഴ: മരങ്ങള്‍ കടപുഴകി, പലസ്ഥലത്തും വൈദ്യുതി ഇല്ല

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്ന് രാവിലെ മുതല്‍ ആരംഭിച്ച കനത്ത മഴയില്‍ പലയിടത്തും റോഡിലേക്ക് മരങ്ങള്‍ കടപുഴകി വീണു.മതിലുകള്‍ തകര്‍ന്നു വീണ മൂന്നോളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നഗരത്തില്‍ പലയിടത്തും വൈദ്യുതി മുടങ്ങി. ഇന്ന് പകല്‍ തലസ്ഥാനനഗരിയില്‍ കനത്ത മഴ ലഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. നഗരത്തിന്‍റെ കേന്ദ്രഭാഗങ്ങളില്‍ പൊടിക്കാറ്റും, മണിക്കൂറില്‍ 60-90 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിക്കുന്ന കാറ്റും വീശാന്‍ സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. കാലാവസ്ഥ മോശമാകുന്ന സാഹചര്യം വിമാനത്താവളത്തിന്‍റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിമാനത്തിന്‍റെ […]

Read More

ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്ര വിലക്കി സൗദി

റിയാദ്: കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യയടക്കം 16 രാജ്യങ്ങളിലേക്കുള്ള യാത്രക്ക് പൗരന്‍മാരെ വിലക്കി സൗദി അറേബ്യ.കഴിഞ്ഞ കുറച്ച്‌ ആഴ്ചകളായി രാജ്യത്ത് കൊവിഡ് കേസുകള്‍ ഉയര്‍ന്ന് വരുന്ന സാഹചര്യത്തിലാണ് ഈ നീക്കം. ഇന്ത്യക്ക് പുറമേ ലെബനന്‍, സിറിയ, തുര്‍ക്കി, ഇറാന്‍, അഫ്ഗാനിസ്ഥാന്‍, യെമന്‍, സൊമാലിയ, എത്യോപ്യ, കോംഗോ, ലിബിയ, ഇന്തോനേഷ്യ, വിയറ്റ്‌നാം, അര്‍മേനിയ, ബെലാറസ്, വെനസ്വേല എന്നീ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നതിനാണ് സൗദി പൗരന്‍മാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം, സൗദിയില്‍ ഇതുവരെ കുരങ്ങുപനി കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ലെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. […]

Read More

മണിച്ചന്റെ മോചനം: നാല് ആഴ്ച്ചയ്ക്കകം സര്‍ക്കാര്‍ തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി ഉത്തരവ്

ന്യൂഡല്‍ഹി: മുപ്പത്തൊന്നുപേരുടെ ജീവനെടുത്ത കല്ലുവാതുക്കല്‍ മദ്യദുരന്ത കേസിലെ മുഖ്യപ്രതി മണിച്ചന്റെ മോചനകാര്യത്തില്‍ സര്‍ക്കാര്‍ നാല് ആഴ്ച്ചയ്ക്കകം തീരുമാനം എടുക്കണമെന്ന് സുപ്രീംകോടതി.ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷനായ ബെഞ്ചാണ് ഇതുസംബന്ധിച്ച്‌ ഉത്തരവിട്ടത്. ഉത്തരവില്‍ പേരറിവാളന്‍ കേസും സുപ്രീംകോടതി പരാമര്‍ശിച്ചു. മണിച്ചന്റെ ഭാര്യ ഉഷയാണ് മോചനം സംബന്ധിച്ച്‌ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത്. മണിച്ചന്‍ ഉള്‍പ്പടെയുള്ള തടവുകാരെ മോചിപ്പിക്കാന്‍ സര്‍ക്കാര്‍ ശുപാര്‍ശ നല്‍കിയിരുന്നു. ഇതിപ്പോള്‍ ഗവര്‍ണറുടെ പരിഗണനയിലാണ്. കഴിഞ്ഞ ആഴ്ച കേസ് പരിഗണിക്കെ നാലുമാസം സമയം നല്‍കിയിട്ടും ജയില്‍ ഉപദേശക സമിതി […]

Read More

കെഎസ്‌ആര്‍ടിസി: സമരം ചെയ്തത് കൊണ്ടല്ല, പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്ബള വിതരണം വൈകുന്നതെന്ന് ധനമന്ത്രി

തിരുവനന്തപുരം: സമരം ചെയ്തത് കൊണ്ടല്ല കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്ബളം നല്‍കാത്തതെന്നും പെട്ടിയില്‍ പണം ഇല്ലാത്തതുകൊണ്ടാണ് ശമ്ബള വിതരണം വൈകുന്നതെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമരം ചെയ്തത് കൊണ്ടാണ് ശമ്ബളം നല്‍കാത്തതെന്ന ഗതാഗതമന്ത്രിയുടെ വാദം തള്ളിക്കൊണ്ടാണ് ധനമന്ത്രിയുടെ പ്രതികരണം. ശമ്ബളവിതരണത്തിന് അധിക ധനസഹായം അനുവദിക്കുമെന്ന സൂചനയും മന്ത്രി നല്‍കി. സംസ്ഥാനം ഇതുവരെ കടക്കെണിയില്‍ വീണിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.കെഎസ്‌ആര്‍ടിസി ശമ്ബള വിതരണത്തിനായി എക്കാലവും സര്‍ക്കാരിന് ധനസഹായം നല്‍കാനാകില്ലെന്നും ധനമന്ത്രി ആവര്‍ത്തിച്ചു. തൊഴിലാളികള്‍ക്ക് ശമ്ബളം നല്‍കേണ്ടത് മാനേജ്‌മെന്റാണെന്ന ഗതാഗതമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ […]

Read More

ഹൈദരാബാദ് കൂട്ടബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ച്‌ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഹൈദരാബാദില്‍ മൃഗഡോക്ടറെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ നാല് പ്രതികളെ കൊലപ്പെടുത്തിയത് വ്യാജ ഏറ്റുമുട്ടലിലൂടെയെന്ന് സുപ്രീം കോടതി നിയോഗിച്ച സമിതി.10 പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നുണ്ട്. കേസില്‍ മൂന്നംഗ അന്വേഷണ കമ്മിഷന്റെ സീല്‍ ചെയ്ത കവര്‍ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. തുടര്‍ നടപടികള്‍ക്കായി വിഷയം തെലങ്കാന ഹൈക്കോടതിയിലേക്ക് മാറ്റി. റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ സൂക്ഷിക്കണമെന്ന മുതിര്‍ന്ന അഭിഭാഷകന്‍ ശ്യാം ദിവാന്റെ വാദങ്ങള്‍ ചീഫ് ജസ്റ്റിസ് എന്‍ വി രമണ, ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്‌ലി […]

Read More

തൃശൂര്‍ പൂരം വെടിക്കെട്ട് തുടങ്ങി; സ്വരാജ് റൗണ്ടില്‍ ഗതാഗത നിയന്ത്രണം

തൃശൂര്‍: ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനാെടുവില്‍ പൂരം വെടിക്കെട്ട് ആരംഭിച്ചു. മഴ മാറിയതോടെ പൂരം വെടിക്കെട്ട് ഇന്നുതന്നെ നടത്താന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. തൃശൂര്‍ പൂരത്തോടനുബന്ധിച്ച്‌ മേയ് 11ന് പുലര്‍ച്ചെ നടത്തേണ്ടിയിരുന്ന വെടിക്കെട്ട് കനത്ത മഴയെ തുടര്‍ന്ന് പല തവണ മാറ്റിവയ്ക്കുകയായിരുന്നു. വെടിക്കെട്ടിന്റെ ഭാഗമായി തൃശൂര്‍ സ്വരാജ് റൗണ്ടിലേക്കുള്ള എല്ലാ വഴികളും അടച്ചിരിക്കുകയാണ്. തേക്കിന്‍കാട് മൈതാനത്തിന്റെ രണ്ട് വശങ്ങളിലായിട്ടാണ് ഇരു ദേവസ്വങ്ങളുടെയും കരിമരുന്നും സാമഗ്രികളും സൂക്ഷിച്ചിരിക്കുന്ന വെടിമരുന്ന് പുര. തല്‍ഫലമായി പൊലീസ് കാവലും ബാരിക്കേഡും ഉള്‍പ്പെടെ കര്‍ശനസുരക്ഷയാണ് ഒരുക്കിയിരുന്നത്. വലിയ […]

Read More

പി സി ജോര്‍ജ്ജിന്‍റെ പ്രസംഗം നേരിട്ട് കാണാന്‍ കോടതി

തിരുവനന്തപുരം: പി സി ജോര്‍ജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും.പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാനുള്ള സൗകര്യമൊരുക്കാന്‍ സൈബര്‍ പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി. പി സി ജോര്‍ജ്ജിന്‍റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദ്ദേശം. പി സി ജോര്‍ജ്ജ് നടത്തിയ മതവിദ്വേഷ പ്രസംഗത്തിന്‍റെ ഡിവിഡി പ്രോസിക്യൂഷന്‍ കോടതിയില്‍ നല്‍കിയിരുന്നു. ഈ പ്രസംഗം കാണാനായി തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണമെന്നാണ് നിര്‍ദ്ദേശം.

Read More