Blog Post

Karanavars > Articles by: admin

ആക്രമിക്കപ്പെട്ട നടിയെ യുഡിഎഫ് പ്രചാരണത്തിന് ഉപയോഗിക്കുന്നു: ഇ പി ജയരാജന്‍

തൃക്കാക്കര: ആക്രമിക്കപ്പെട്ട നടിയെ തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഉപയോഗിക്കുന്നോ എന്ന് സംശയമുണ്ടെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍.സ്വകാര്യ ചാനലിനോട് പ്രതകരിക്കുകയായിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പുകളില്‍ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യു ഡി എഫ് മടിക്കില്ല. ഇക്കാര്യം പരിശോധിക്കേണ്ടതാണെന്നും ഇ പി ജയരാജന്‍ പറഞ്ഞു. ദിലീപുമായി അവിശുദ്ധ ബന്ധമുള്ളത് ആര്‍ക്കാണെന്ന് ജനത്തിന് അറിയാം. സര്‍ക്കാരിന് ഇക്കാര്യത്തില്‍ മറ്റ് ലക്ഷ്യങ്ങളില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. എന്നാല്‍ പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരു വഴിവിട്ട ഇടപെടലും നടത്തിയിട്ടില്ല. […]

Read More

യുദ്ധം അവസാനിപ്പിക്കാന്‍ റഷ്യന്‍ പ്രസിഡന്റുമായി മാത്രം ചര്‍ച്ചക്ക് തയാറെന്ന് സെലന്‍സ്കി

ദാവോസ്: യുദ്ധം അവസാനിപ്പിക്കുന്നതു സംബന്ധിച്ച്‌ ചര്‍ച്ചകള്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിന്‍ പുടിനുമായി മാത്രമേ നടത്തുകയുള്ളുവെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് വൊ​േളാദിമിര്‍ സെലന്‍സ്കി.ദാവോസില്‍ ലോക സാമ്ബത്തിക ഫോറത്തെ വിഡിയോ വഴി അഭിമുഖീകരിച്ച്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധിനിവേശ പ്രദേശത്തിനു കീഴിലുള്ള ജനങ്ങള്‍ക്കെതിരായ റഷ്യന്‍ നടപടിയുടെ തെളിവുകളാണ് താന്‍ പറഞ്ഞത് മുഴുവന്‍. അതിനാല്‍ റഷ്യയുമായി ഏതു തരത്തിലുള്ള ചര്‍ച്ചയും സംഘടിപ്പിക്കുക എന്നത് കൂടുതല്‍ ബുദ്ധിമുട്ടാകുമെന്നും സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു. യുക്രെയ്നിന്റെ സൈനിക ശക്തിയെ ബലഹീനമാക്കുന്നതിനായി നടത്തിയ പ്രത്യേക ഓപ്പറേഷന്‍ ആണെന്നും പൊതുജനങ്ങളെ ലക്ഷ്യം വെച്ചിട്ടില്ലെന്നുമാണ് […]

Read More

വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ പ്രത്യേക യാത്രാരേഖ; എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

കൊച്ചി: യുവ നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ ഉടന്‍ നാട്ടിലെത്തിക്കും.വിജയ് ബാബു ഇപ്പോള്‍ ദുബായിലാണ് ഉള്ളത്. ഇയാളെ പ്രത്യേക യാത്രാ രേഖ നല്‍കിയാണ് കേരളത്തിലേക്ക് കൊണ്ടുവരിക. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്നാണ് പ്രത്യേക യാത്രാ രേഖ കേരളത്തിലേക്ക് പോകാനായി നല്‍കുന്നത്. കൊച്ചി പോലീസ് ഇതിനോടകം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ന് തന്നെ എത്തിയില്ലെങ്കില്‍ കടുത്ത നടപടി വിജയ് ബാബു നേരിടേണ്ടി വരും. റെഡ് കോര്‍ണര്‍ നോട്ടീസ് വിജയ് ബാബുവിനെതിരെ പുറപ്പെടുവിക്കാനാണ്് നീക്കം. […]

Read More

മദ്രസ എന്ന വാക്ക് ഇലാതാക്കുകയാണ് വേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ

ന്യൂഡല്‍ഹി: സ്‌കൂളുകളില്‍ എല്ലാവരും പൊതുവിദ്യാഭ്യാസം എന്ന് പറയുമ്ബോള്‍ മദ്രസ എന്ന വാക്ക് ഇലാതാക്കുകയാണ് വേണ്ടതെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ.ആര്‍.എസ്.എസ് സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ധനസഹായത്തോടെയുള്ള മദ്രസകള്‍ നിര്‍ത്തലാക്കണമെന്ന വാദത്തില്‍ തന്റെ നിലപാട് അറിയിക്കുകയായിരുന്നു അദ്ദേഹം. വീട്ടില്‍ ഖുറാന്‍ പഠിപ്പിക്കുക. കുട്ടികളെ സ്കൂളില്‍ പഠിപ്പിക്കേണ്ടത് ശാസ്ത്രവും ഗണിതവുമാണ്. ഒരു പ്രത്യേക മതത്തിന് മാത്രം മതവിദ്യാഭ്യാസം നല്‍കുന്നതിനായി സംസ്ഥാനത്തിന്റെ പണം ചെലവഴിക്കേണ്ടതില്ലെന്ന് ഞങ്ങള്‍ക്ക് തോന്നി’, അദ്ദേഹം പറഞ്ഞു. “മദ്രസ എന്ന വാക്ക് നിലനില്‍ക്കുന്നിടത്തോളം കാലം, […]

Read More

പി.സി ജോര്‍ജിന് ഇടക്കാല ജാമ്യം

വിദ്വേഷ പ്രസംഗ കേസില്‍ ഒളിവില്‍ പോയ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന് ഹൈകോടതി ഇടക്കാല ജാമ്യം അനുവദിച്ചു.തിരുവനന്തപുരത്ത് നടന്ന ഹിന്ദുമഹാ സമ്മേളനത്തില്‍ മുസ്‍ലിംകള്‍ക്കെതിരെ വിദ്വേഷ പ്രസംഗം നടത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ ജോര്‍ജ് കൊച്ചിയില്‍ നടന്ന പരിപാടിയിലും വിദ്വേഷ പ്രസംഗം ആവര്‍ത്തിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് അറസ്റ്റ് ചെയ്യാന്‍ ഇരിക്കെ പി.സി ജോര്‍ജ് ഒളിവില്‍ പോയിരുന്നു. എന്നാല്‍, താന്‍ നിയമത്തില്‍നിന്നും ഓടിയൊളിക്കില്ലെന്നാണ് ജോര്‍ജ് ഇപ്പോള്‍ ഹൈകോടതിയെ അറിയിച്ചിരിക്കുന്നത്.

Read More

സ്ഥലം റഷ്യയ്ക്ക് വിട്ടുകൊടുത്തുള്ള സമാധാന കരാര്‍ അംഗീകരിക്കില്ല: യുക്രൈന്‍

കിയെവ്: പ്രദേശം വിട്ട് നല്‍കിയുള്ള സമാധാന കരാര്‍ അംഗികരിക്കാന്‍ സാധിക്കില്ലെന്ന് യുക്രൈന്‍. നയതന്ത്രത്തിലൂടെ മാത്രമേ യുദ്ധം പരിഹരിക്കാനാകൂ എന്ന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് യുക്രൈന്‍ പുതിയ നിലപാട് വ്യക്തമാക്കിയത്.ഇളവുകള്‍ ഇതിലും വലിയതും രക്തരൂക്ഷിതമായതുമായ റഷ്യന്‍ ആക്രമണത്തിലേക്ക് നയിക്കുമെന്ന് പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് പറഞ്ഞു. കിഴക്ക് സെവെറോഡോനെറ്റ്‌സ്കിനെ പ്രതിരോധിക്കുന്ന യുക്രൈന്‍ സൈന്യത്തെ വളയാനുള്ള റഷ്യയുടെ ശ്രമം തുടരുന്നതിനിടെയാണ് പോഡോലിയാക് ഇക്കാര്യം വ്യക്തമാക്കിയത്. നിലവില്‍ യുദ്ധത്തില്‍ റഷ്യന്‍ സൈന്യം യുക്രൈനിയന്‍ പ്രതിരോധം തകര്‍ത്ത് രാജ്യത്തിന്റെ കിഴക്കന്‍ […]

Read More

നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നു; അതിജീവിത ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. കേസ് അട്ടിമറിക്കാന്‍ നീക്കം നടക്കുന്നു എന്നും നീതി ഉറപ്പാക്കാന്‍ കോടതി ഇടപെടണമെന്നും ആവശ്യപ്പെട്ടാണ് നടി കോടതിയെ സമീപിച്ചത്.കേസില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടം വേണമെന്നും നിര്‍ദേശങ്ങള്‍ നല്‍കണമെന്നും നടി ഹരജിയില്‍ ആവശ്യപ്പെടുന്നു. ഭരണമുന്നണിയിലെ രാഷ്ട്രീയക്കാരെ സ്വാധീനിച്ച്‌ കേസ് അവസാനിപ്പിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. സാക്ഷികളെ സ്വാധീനിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചതിന് തെളിവുകള്‍ പുറത്തുവന്നിട്ടും അന്വേഷണത്തില്‍ നിന്ന് അവരെ ഒഴിവാക്കി. കേസ് അന്വേഷണം അവസാനിപ്പിക്കാന്‍ അന്വേഷണസംഘത്തിന് മേല്‍ രാഷ്ട്രീയ സമ്മര്‍ദ്ദമുണ്ട്. കേസിലെ പ്രതിയായ […]

Read More

‘തെറ്റുകാരനല്ലെങ്കില്‍ ദിലീപിനൊപ്പം സിനിമ ചെയ്യും’; ദുര്‍ഗാ കൃഷ്ണ

ദിലീപ് കുറ്റക്കാരനല്ലെങ്കില്‍ നടനൊപ്പം സിനിമ ചെയ്യുമെന്ന് നടി ദുര്‍ഗ കൃഷ്ണ. ധ്യാന്‍ ശ്രീനിവാസന്റെ മി ടു പാരമര്‍ശം പുഛിച്ചുകൊണ്ടുള്ളതാണെന്ന് തനിക്ക് തോന്നിയില്ലെന്നും ധ്യാനിന്റെ സംസാര ശൈലി അങ്ങനെയാണെന്നും ദുര്‍ഗ പ്രതികരിച്ചു. അതിജീവിത എല്ലാ പെണ്‍കുട്ടികള്‍ക്കും പ്രചോദനമാണെന്നും താരം പറഞ്ഞു. ‘ഉടല്‍‘ എന്ന ചിത്രത്തിന്റെ ഭാഗമായി നടത്തിയ പത്രസമ്മേളനത്തിലായിരുന്നു നടിയുടെ പ്രതികരണം. ‘എല്ലാ പെണ്‍കുട്ടികള്‍ക്കും അതിജീവിത ഒരു പ്രചോദനമാണ്. അഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്ബ് ഞാന്‍ സിനിമയിലേക്ക് വരുന്ന സമയത്താണ് ആ പ്രശ്‌നം ഉണ്ടാകുന്നത്. പല അസ്ഥകളിലും മിണ്ടാതിരിക്കേണ്ട അവസ്ഥ പലര്‍ക്കും […]

Read More

ആരോഗ്യനില മോശം; നവജ്യോത് സിംഗ് സിദ്ദുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി

പട്യാല: ജയില്‍ ശിക്ഷ അനുഭവിക്കുന്ന പഞ്ചാബ് കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദുവിനെ ആശുപത്രിയിലേയ്ക്ക് മാറ്റി.ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്നാണ് സിദ്ദുവിനെ ജയിലില്‍ നിന്ന് ആശുപത്രിയിലേയ്ക്ക് മാറ്റിയത്. വെള്ളിയാഴ്ച മുതല്‍ സിദ്ദു ആഹാരം കഴിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. മുപ്പത്തിനാല് വര്‍ഷം മുമ്ബ് റോഡിലുണ്ടായ അടിപിടിയെ തുടര്‍ന്ന് ഒരാള്‍ മരിച്ച കേസിലാണ് സിദ്ദുവിന് ഒരു വര്‍ഷം തടവ് ശിക്ഷയ്ക്ക് സുപ്രീംകോടതി വിധിച്ചത്. ജസ്റ്റിസുമാരായ എ എം ഖാന്‍വില്‍ക്കര്‍, സഞ്ജയ് കിഷന്‍ കൗള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്. ഇരയുടെ കുടുംബം […]

Read More

ഐഡി കാര്‍ഡ് പരിശോധന നിര്‍ബന്ധമാക്കാന്‍ മന്ത്രി വീണാ ജോര്‍ജിന്റെ കര്‍ശന നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്തെ മെഡിക്കല്‍ കോളേജുകളില്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധന കര്‍ശനമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് കര്‍ശന നിര്‍ദേശം നല്‍കി.രോഗികളുടെ കൂട്ടിരിപ്പുകാരായി ഒരേ സമയം ഒരാളെ മാത്രമേ അനുവദിക്കുകയുള്ളൂ. ഡോക്ടറുടെ നിര്‍ദേശാനുസരണം മാത്രമേ മറ്റൊരാള്‍ക്കുകൂടി പാസ് അനുവദിക്കുകയുള്ളൂ. ജീവനക്കാരും മെഡിക്കല്‍, നഴ്‌സിംഗ് വിദ്യാര്‍ത്ഥികളും നിര്‍ബന്ധമായും ഐഡന്റിറ്റി കാര്‍ഡ് ധരിച്ചിരിക്കണം. സുരക്ഷാ ജീവനക്കാര്‍ ഐഡന്റിറ്റി കാര്‍ഡ് പരിശോധിച്ച്‌ വ്യാജമല്ലെന്ന് ഉറപ്പ് വരുത്തണം. ഉത്തരവാദപ്പെട്ടവര്‍ ഇത് നിര്‍ബന്ധമായും നടപ്പിലാക്കണമെന്ന് മന്ത്രി കര്‍ശന നിര്‍ദേശം നല്‍കി. പൊതുജനങ്ങളും ജീവനക്കാരും ഇതുമായി […]

Read More