Blog Post

Karanavars > Articles by: admin

നടിയെ ആക്രമിച്ച കേസ്; തുടരന്വേഷണം ഉടന്‍ അവസാനിപ്പിക്കില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പെട്ടന്ന് അവസാനിപ്പിക്കാനുള്ള നീക്കം ഉപേക്ഷിക്കുന്നു.പ്രതിഷേധങ്ങളെ തുടര്‍ന്ന് സര്‍ക്കാര്‍ ഇടപെട്ടതിനെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് തീരുമാനം മാറ്റുന്നതെന്നാണ് വിവരം. ഈ സാഹചര്യത്തില്‍ കുറ്റപത്രം നല്‍കാന്‍ ക്രൈംബ്രാഞ്ച് അന്വേഷണ സംഘം സമയം നീട്ടിചോദിച്ചേക്കും. നടിയുടെ ഹരജിയില്‍ ഇന്ന് ഹൈക്കോടതി നിലപാട് അനുസരിച്ച്‌ തുടര്‍ നടപടി സ്വീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണം അവസാനിപ്പിച്ച്‌ ഈ മാസം 30ന് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം നടക്കുന്നതിനിടെയാണ് ഇതിനെ ചോദ്യം ചെയ്ത് ആക്രമണത്തിന് ഇരയായ നടി ഹൈക്കോടതിയെ സമീപിച്ചത്. […]

Read More

ലുലു മാളിന്‌ പാര്‍ക്കിങ്‌ ഫീസ്‌ പിരിക്കാന്‍ അനുമതിയില്ലെന്ന്‌ നഗരസഭ

കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളിന് പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് കളമശേരി നഗരസഭ ഹൈക്കോടതിയെ അറിയിച്ചു.അപേക്ഷ ലഭിച്ചെങ്കിലും പാര്‍ക്കിങ് ഫീസ് പിരിക്കാന്‍ ലൈസന്‍സ് നല്‍കിയില്ല. ലുലു മാള്‍ നിയമവിരുദ്ധമായി പാര്‍ക്കിങ് ഫീസ് പിരിക്കുന്നുവെന്നും അത് തടയണമെന്നും ചൂണ്ടിക്കാട്ടി പോളി വടക്കനും മറ്റും സമര്‍പ്പിച്ച ഹര്‍ജിയാണ് ജസ്റ്റിസ് പി വി കുഞ്ഞിക്കൃഷ്ണന്‍ പരിഗണിച്ചത്. അനധികൃത പാര്‍ക്കിങ് ഫീസ് പിരിക്കുന്നതുമായി ബന്ധപ്പെട്ട് നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്ന് കളമശേരി നഗരസഭ സെക്രട്ടറി സത്യവാങ്മൂലത്തില്‍ പറഞ്ഞു. ഫീസ് പിരിക്കാന്‍ ലൈസന്‍സുണ്ടെങ്കില്‍ ഹാജരാക്കാന്‍ […]

Read More

പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത് ഉഭയ സമ്മതപ്രകാരം; വിജയ്ബാബു

കൊച്ചി: ബാലാത്സം​ഗ പരാതിയില്‍ നടി അയച്ച വാട്ട്സ് അപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു ഹൈക്കോടതിക്ക് കൈമാറി .ഉഭയ സമ്മതപ്രകാരമാണ് പരാതിക്കാരിയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടത്. മാര്‍ച്ച്‌ 16 ന് ഡി ഹോംസ് സ്യൂട്ട്സ് അപ്പാര്‍ട്ട്മെന്റില്‍ വച്ചും മാര്‍ച്ച്‌ 22 ന് ഒലിവ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ വച്ചും പീഡിപ്പിച്ചെന്നാണ് പരാതി. 2018 മുതല്‍ പരാതിക്കാരിയെ അറിയാം. സിനിമയില്‍ അവസരത്തിനുവേണ്ടി നിരന്തരം ബന്ധപ്പെട്ടിരുന്നു. നടി പലതവണയായി പണം കടം വാങ്ങിയിട്ടുണ്ട്.തന്‍്റെ ഉടമസ്ഥതയിലുള്ള ബ്യൂട്ടി ക്ളിനിക്കില്‍ നടി ഏപ്രില്‍ 12 […]

Read More

ബലാത്സംഗക്കേസ്: വിജയ് ബാബു 30 ന് എത്തുമെന്ന് പ്രതിഭാഗം കോടതിയില്‍

കൊച്ചി: നടിയെ ബലാത്സംഗ ചെയ്ത കേസില്‍ കുറ്റാരോപിതനായ നടനും നിര്‍മ്മാതാവുമായ വിജയ് ബാബും മേയ് 30 ന് വിദേശത്ത് നിന്ന് മടങ്ങിയെത്തുമെന്ന് പ്രതിഭാഗം അഭിഭാഷകന്‍ ഹൈക്കോടതിയെ അറിയിച്ചു.മടക്ക ടിക്കറ്റെടുത്തെന്ന് കോടതിയെ അറിയിച്ച അഭിഭാഷകന്‍ യാത്രാ രേഖകളും ഹാജരാക്കി. വിജയ് ബാബു ജോര്‍ജിയയില്‍ നിന്ന് ദുബായിലേക്ക് മടങ്ങിയെത്തിയതായി പൊലീസ് ഇന്നലെ അറിയിച്ചിരുന്നു. വൈകാതെ തന്നെ വിജയ് ബാബുവിനെ കേരളത്തിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ അന്വേഷണസംഘം തുടരുകയാണ്. പ്രത്യേക യാത്രാ രേഖ നല്‍കിയായിരിക്കും കേരളത്തിലേക്ക് കൊണ്ടുവരുന്നത്. വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കിയ […]

Read More

തൃക്കാക്കരയില്‍ അവിശുദ്ധ കൂട്ടുകെട്ട്; ബിജെപി വോട്ട് യുഡിഎഫിന് നല്‍കാന്‍ ശ്രമം: കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമോ എന്ന പരാജയ ഭീതിയാല്‍ അവിശുദ്ധ കൂട്ടുകെട്ടിന് യുഡിഎഫ് ശ്രമിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.തൃക്കാക്കരയില്‍ ബിജെപി വോട്ട് യുഡിഎഫിന് നല്‍കാന്‍ ശ്രമം നടക്കുകയാണ്. എന്നാല്‍ രാഷ്ട്രീയ പ്രബുദ്ധരായ കേരള ജനത പരാജയപ്പെടുത്തും. തൃക്കാക്കരയില്‍ എല്‍ഡിഎഫ് അട്ടിമറി വിജയം നേടുമെന്നും കോടിയേരി പറഞ്ഞു. യുഡിഎഫ് സ്ഥാനാര്‍ഥി ഉമ തോമസ് ബിജെപി ഓഫീസ് സന്ദര്‍ശിക്കുകയും കുമ്മനം രാജശേഖരനോട് വോട്ട് ചോദിക്കുകയും ചെയ്തു. ഇത് യുഡിഎഫ് –ബിജെപി കൂടിക്കാഴ്ചയുടെ ഭാഗമാണെന്നും കോടിയേരി ആരോപിച്ചു. സ്ത്രീസുരക്ഷക്ക് വേണ്ടി […]

Read More

‘സിപിഎം നേതാക്കള്‍ അതിജീവിതയെ അപമാനിക്കുന്നു’: വി ഡി സതീശന്‍

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ഇരയോടൊപ്പമെന്നു പറയുന്ന സര്‍ക്കാര്‍ വേട്ടക്കാരനൊപ്പം സഞ്ചരിക്കുന്ന വിചിത്രമായ കാഴചയാണ് കേരളം കാണുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.ഗൂഡാലോചന നടത്തി തെരഞ്ഞെടുപ്പ് കാലത്ത് കേസ് കൊടുത്തെന്ന മട്ടില്‍, ഇ.പി ജയരാജന്‍ അതിജീവിതയെ വീണ്ടും അപമാനിക്കുകയാണ്. മാന്യമായും സമാധാനപരമായും ജീവിക്കുന്ന ആളുകളെ അപമാനിക്കാന്‍ മുഖ്യമന്ത്രി നിയോഗിച്ചിരിക്കുന്ന ആളാണ് ജയരാജന്‍ എന്നും കുറ്റപ്പെടുത്തി. അതിജീവിതയുടെ ഹര്‍ജിക്ക് പിന്നില്‍ പ്രത്യേക താത്പര്യമുണ്ടോ എന്ന് പരിശോധിക്കണമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പരാമര്‍ശത്തിന് പിന്നാലെയാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം. […]

Read More

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം വ്യാപകമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ അറിയിപ്പ.ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടി, മിന്നല്‍, ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ,കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. കേരള – ലക്ഷദ്വീപ് തീരങ്ങളില്‍ ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും ചിലയവസരങ്ങളില്‍ മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയിലും ശക്തമായ കാറ്റിനും […]

Read More

പിണറായി വിജയന് പിറന്നാള്‍ ആശംസകളുമായി എംകെ സ്റ്റാലിന്‍

ചെന്നൈ : കേരള മുഖ്യമന്ത്രി പിണറായി വിജയന് 77-ാം ജന്മദിനത്തില്‍ ആശംസകളുമായി തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ രംഗത്ത് . പ്രിയ സഖാവും ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുമായി പിണറായി വിജയന് ജന്മദിനാശംസകള്‍ നേരുന്നുവെന്നാണ് സ്റ്റാലിന്‍ തന്‍റെ ഫേസ്ബുക്കില്‍ കുറിച്ചത്. ഛിദ്രശക്തികള്‍ക്കെതിരെ കേരളത്തെ കൂടുതല്‍ ശക്തിപ്പെടുത്താനും, സംസ്ഥാനങ്ങളുടെ ഐക്യത്തിന് കരുത്താവാന്‍ കഴിയട്ടെ എന്നും സ്റ്റാലിന്‍ ആശംസാ കുറിപ്പില്‍ പറയുന്നു.

Read More

വിസ്മയ കേസ്: കിരണ്‍ കുമാറിന് 10 വര്‍ഷം തടവ്, 12.5 ലക്ഷം രൂപ പിഴ

കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് വിസ്മയ ആത്മഹത്യ ചെയ്ത കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം തടവും 12.5 ലക്ഷം പിഴയും വിധിച്ചു. മൂന്നു വകുപ്പുകളിലായി 18 വര്‍ഷം തടവാണ് വിധിച്ചതെങ്കിലും പ്രതി ഇത് ഒന്നിച്ച്‌ അനുഭവിച്ചാല്‍ മതിയെന്ന് കോടതി വിധിക്കുകയായിരുന്നു.പിഴത്തുകയില്‍ 2 ലക്ഷം രൂപ വിസ്മയയുടെ മാതാപിതാക്കള്‍ക്ക് നല്‍കണം.ഐപിസി 304 പ്രകാരം 10 വര്‍ഷം തടവ്, ഐപിസി 304 പ്രകാരം– 10 വര്‍ഷം, ഐപിസി 498 പ്രകാരം 2 വര്‍ഷവുമാണ് ശിക്ഷ. കൊല്ലം അഡീഷണല്‍ […]

Read More

ഒളിവിലായിരുന്ന പി.സി. ജോര്‍ജ് വീട്ടിലെത്തി

വിദ്വേഷ പ്രസംഗത്തെ തുടര്‍ന്ന് പൊലീസ് അറസ്റ്റ് ഭയന്ന് ഒളിവില്‍ പോയ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് ഒടുവില്‍ വീട്ടില്‍ തിരിച്ചെത്തി.ഈരാറ്റുപേട്ടയിലെ വീട്ടിലാണ് ജോര്‍ജ് മടങ്ങിയെത്തിയത്. വിദ്വേഷ പ്രസംഗത്തിന് പാലാരിവട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജോര്‍ജിനെ വ്യാഴാഴ്ച വരെ അറസ്റ്റ് ചെയ്യരുതെന്ന് കഴിഞ്ഞ ദിവസം ഹൈകോടതി ഉത്തരവിട്ടിരുന്നു. ഹരജി 26ന് കോടതി വീണ്ടും പരിഗണിക്കും. കേസ് വന്നതിനെ തുടര്‍ന്ന് ജോര്‍ജ് ഒളിവില്‍പോയിരിക്കുകയാണെന്നാണ് പൊലീസ് പറഞ്ഞിരുന്നത്.

Read More