Blog Post

Karanavars > Articles by: admin

5000 രൂപ മാസശമ്ബളമുള്ള ജോലിയുമായി ഒരാള്‍ വന്നപ്പോള്‍ അവള്‍ കണ്ണുമടച്ച്‌ ആ ജോലി സ്വീകരിച്ചു ; ആദ്യദിവസം രാത്രി തന്നെ അയാള്‍ അവളെ ബലാത്സംഗം ചെയ്തു;കരളലിയിക്കും കദനകഥ ഇങ്ങനെ

ജോലി വാഗ്ദാനം ചെയ്യപ്പെട്ട് പീഡനത്തിനിരയാക്കപ്പെടുന്ന നിരവധി പെണ്‍കുട്ടികള്‍ നമ്മുടെ സമൂഹത്തിലുണ്ട്. അത്തരം ഒരു പെണ്‍കുട്ടി അനുഭവിച്ച കഥയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. വയസ്സായ അച്ഛനും അമ്മയും പൊരിവെയിലത്ത് കൂലിവേല ചെയ്യുന്നത് വീട്ടിലെ മുതിര്‍ന്നവളായ പെണ്‍കുട്ടിയെ ഏറെ ദുഖിപ്പിച്ചിരുന്നു. അങ്ങനെയാണ് 5000 രൂപ മാസശമ്ബളമുള്ള ജോലിയുമായി ഒരാള്‍ വന്നപ്പോള്‍ അവള്‍ കണ്ണുമടച്ച്‌ ആ ജോലി സ്വീകരിച്ചത്.പറഞ്ഞതൊക്കെ വിശ്വസിച്ച്‌ അവള്‍ അയാള്‍ക്കൊപ്പം ഇറങ്ങിപ്പുറപ്പെട്ടു. നാലു മാസം മുമ്ബായിരുന്നു അത്. എന്നാല്‍ ഡിസംബര്‍ 27ന് സ്വന്തം വീട്ടിലേക്ക് തിരികെയെത്തിയത് പോയപ്പോഴുണ്ടായിരുന്ന പെണ്‍കുട്ടിയായിരുന്നില്ല.അവളുടെ […]

Read More

പ്രായപൂര്‍ത്തിയാവാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കി; പിതാവിന് 26000 രൂപ പിഴ ശിക്ഷ

ഭുവനേശ്വര്‍: പ്രായപൂര്‍ത്തിയാവാത്ത മകന് ബൈക്കോടിക്കാന്‍ നല്‍കിയ പിതാവിന് പിഴ ശിക്ഷ. ഒഡീഷയിലാണ് സംഭവം. പ്രായപൂര്‍ത്തിയാകാത്ത മകനെ ബൈക്കോടിയ്ക്കാന്‍ അനുവദിച്ചതിന് മങ്കരാജ് പ്രിതയില്‍ എന്നയാള്‍ക്കാണ് പിഴ ശിക്ഷ വിധിച്ചത്. 26000 രൂപയാണ് പിഴ ചുമത്തിയത്. ഒഡീഷ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പിതാവിനെതിരെ നടപടി സ്വീകരിച്ചത്. തലസ്ഥാനമായ ഭുവനേശ്വറിന് സമീപത്തുള്ള ബരാങ് എന്ന സ്ഥലത്തേക്കാണ് കുട്ടി ബൈക്കോടിച്ച്‌ പോയത്. ഹെല്‍മറ്റില്ലാതെയും ലൈസന്‍സ് ഇല്ലാതെയും ബൈക്കോടിച്ച കുട്ടിയെ ബാരാങ്ങില്‍ വെച്ച്‌ പോലീസ് പിടികൂടുകയായിരുന്നു. വാഹനത്തിന്റെ രേഖകള്‍ പരിശോധിക്കുന്നതിനിടെയാണ് കുട്ടിയ്ക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് മനസിലായത്. കുട്ടിയെ ട്രാഫിക്ക് […]

Read More

പ്ലാസ്റ്റിക് നിരോധനം ; പാര്‍സല്‍ ഭക്ഷണത്തിന് പാത്രം കൊണ്ടുവരണമെന്ന് ഹോട്ടല്‍ ഉടമകള്‍

കുന്നംകുളം: ഉപഭോക്താക്കള്‍ക്ക് പൊതിഞ്ഞ് നല്‍കുന്ന ഭക്ഷണ പദാര്‍ഥങ്ങളില്‍ പ്ലാസ്റ്റിക് കവറുകള്‍ ഉപയോഗിക്കരുതെന്ന് കുന്നംകുളത്തെ ഹോട്ടല്‍ ആന്‍ഡ് റെസ്‌റ്റോറന്റ് അസോസിയേഷന്റെ നിര്‍ദേശം. പ്ലാസ്റ്റിക്കിന് പകരമായി ബദല്‍ സംവിധാനങ്ങള്‍ വിപണിയില്‍ ലഭ്യമാകുന്നതുവരെ പാത്രങ്ങളും തുണി കവറുകളും കൊണ്ടുവരണമെന്ന നോട്ടീസും ഹോട്ടല്‍ സ്ഥാപനങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട് . ഭക്ഷണവസ്തുക്കള്‍ പൊതിയുമ്ബോള്‍ കറികള്‍ നല്‍കുന്നതിനും മറ്റുമായി ചെറിയ കവറുകളാണ് ഉപയോഗിച്ചിരുന്നത്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് നിരോധിച്ചതോടെ ഇത് ഉപേക്ഷിക്കേണ്ടി വരികയാണ്. അതെ സമയം ഏത് രീതിയില്‍ ഭക്ഷണം നല്‍കണമെന്നതിന് തീരുമാനമായിട്ടില്ല . വീണ്ടും ഉപയോഗിക്കാന്‍ […]

Read More

വന്‍ വിലക്കിഴിവില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പന മത്സരം; ആമസോണിനും ഫ്ലിപ്കാര്‍ട്ടിനുമെതിരെ അന്വേഷണം

ന്യൂഡല്‍ഹി: ഓണ്‍ലൈന്‍ വ്യാപാര പോര്‍ട്ടലുകളായ ആമസോണും ഫ്ലിപ്കാര്‍ട്ടും വന്‍ വിലക്കിഴിവില്‍ സ്മാര്‍ട് ഫോണ്‍ വില്‍പ്പന മത്സരം നടത്തിയെന്ന ആരോപണം അന്വേഷിക്കണമെന്ന് കോംപറ്റീഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യ (സി.സി.ഐ.)യുടെ നിര്‍ദേശം. സി.സി.ഐയുടെ അന്വേഷണ വിഭാഗത്തിന്റെ ഡയറക്ടര്‍ ജനറലിനോടാണ് ഇക്കാര്യം നിര്‍ദേശിച്ചത്. വില്‍പ്പനക്കാരുമായി ആമസോണും ഫ്ലിപ്കാര്‍ട്ടും നേരിട്ട് കരാറുണ്ടാക്കുന്നതും ചിലര്‍ക്ക് മുന്‍ഗണന നല്‍കുന്നതും പരാതിയില്‍ ചോദ്യം ചെയ്യപ്പെടുന്നുണ്ട്. സ്മാര്‍ട് ഫോണുകള്‍ക്ക് വലിയ വിലക്കിഴിവ് നല്‍കല്‍, വിപണിയിലെ മുന്‍നിരസ്ഥാനം ദുരുപയോഗം ചെയ്യല്‍ എന്നിവയും അന്വേഷിക്കുന്നുണ്ട്. 2002-ലെ കോംപറ്റീഷന്‍ നിയമത്തിലെ വിവിധ വകുപ്പുകളുടെ […]

Read More

യുവാക്കളെ വശീകരിച്ച്‌ കവര്‍ച്ച ചെയ്യുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന നാലംഗസംഘം പിടിയില്‍

തിരുവനന്തപുരം: യുവാക്കളെ വശീകരിച്ച്‌ പണവും മൊബൈല്‍ ഫോണും കവരുന്ന സ്ത്രീകള്‍ ഉള്‍പ്പെടുന്ന നാലംഗ സംഘത്തെ ഫോര്‍ട്ട് പോലീസ് അറസ്റ്റ്‌ചെയ്തു. മുട്ടത്തറ ബീമാപളളി മാണിക്യവിളാകം വീട്ടില്‍ നസീര്‍ (33), മുട്ടത്തറ ബീമാപളളി മാമൂട്ട് വിളാകം വീട്ടില്‍ അസ്ലം (25), കുളത്തൂര്‍ പള്ളിത്തുറ, ശാന്തി നഗര്‍ മണക്കാട്ടുവീട്ടില്‍ ഷീജ (35), തൈക്കാട് സെക്രട്ടേറിയേറ്റ് രാജാജി നഗറില്‍ താമസിക്കുന്ന ബിന്ദു (36) എന്നിവരെയാണ് ഫോര്‍ട്ട് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഞായറാഴ്ച രാത്രി 20.30 ന് കിഴക്കേക്കോട്ട അജന്താ തീയറ്ററിന് സമീപം […]

Read More

നിര്‍ഭയ കേസ്​: ജനുവരി 22ന്​ വധശിക്ഷ നടപ്പാക്കാനാകില്ലെന്ന്​ ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക്​ ജനുവരി 22ന്​ വധശിക്ഷ നടപ്പാക്കാന്‍ കഴിയില്ലെന്ന്​ ഡല്‍ഹി സര്‍ക്കാര്‍. പ്രതികളിലൊരാളായ മുകേഷ്​ സിങ്​ രാഷ്​ട്രപതിക്ക്​ ദയാഹരജി നല്‍കിയിട്ടുണ്ട്​. ഈ സാഹചര്യത്തിലാണ്​ മരണ വാറണ്ട്​ നടപ്പാക്കുന്നതില്‍ അവ്യക്തത വന്നത്​. രാഷ്ട്രപതി ദയാഹരജി തള്ളിയതിന് ശേഷം വധശിക്ഷ നടപ്പാക്കാന്‍ 14 ദിവസത്തെ സമയം ലഭിക്കും. അതിനാല്‍ ശിക്ഷ നടപ്പാക്കുന്നത്​ വൈകിയേക്കാമെന്നാണ്​ സൂചന. വിചാരണ കോടതി പുറപ്പെടുവിച്ച മരണ വാറണ്ട് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള മുകേഷ്​ സിങ്ങി​​​​െന്‍റ ഹരജിയില്‍ വാദം ഡല്‍ഹി ഹൈകോടതിയില്‍ തുടരുകയാണ്​.ഓരോ പ്രതികള്‍ വെവ്വേറെ ദയാഹര്‍ജി […]

Read More

കേരളത്തില്‍ ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭ തീരുമാനം ; ഓര്‍ഡിനന്‍സ് ഉടന്‍

തിരുവനന്തപുരം : സംസ്ഥാനത്ത് ഡിജിറ്റല്‍ സര്‍വകലാശാല സ്ഥാപിക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ‘ദി കേരള യൂണിവേഴ്‌സിറ്റി ഓഫ് ഡിജിറ്റല്‍ സയന്‍സസ് ഇന്നവേഷന്‍ ആന്റ് ടെക്‌നോളജി‘ എന്ന പേരിലായിരിക്കും പുതിയ സര്‍വ്വകലാശാല. തിരുവനന്തപുരത്ത് പ്രവര്‍ത്തിക്കുന്ന ഐഐഐടിഎംകെ എന്ന സ്ഥാപനമാണ് ഡിജിറ്റല്‍ സര്‍വകലാശാലയാക്കി ഉയര്‍ത്തുന്നത്. ആഗോള രംഗത്തോട് കിടപിടിക്കുന്ന രീതിയില്‍ സംസ്ഥാനത്തെ വിവരസാങ്കേതിക വിദ്യാഭ്യാസം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഡിജിറ്റല്‍ സര്‍വകലാശാല ആരംഭിക്കാന്‍ തീരുമാനിച്ചത്. ഐടി മേഖലയിലെ നൂതന കോഴ്‌സുകള്‍ ഏകോപിപ്പിക്കുകയാണ് ഡിജിറ്റല്‍ […]

Read More

കളിയിക്കാവിള കൊലപാതകം: ആസൂത്രണം കര്‍ണാടകയിലും ഡല്‍ഹിയിലും ; 17 അംഗ സംഘത്തിലെ മൂന്ന് പേര്‍ ചാവേറുകള്‍ ; രാജ്യവ്യാപക ആക്രമണത്തിനും പദ്ധതിയിട്ടു

തിരുവനന്തപുരം: കളിയിക്കാവിളയില്‍ എഎസ്‌ഐ വില്‍സണ്‍ വെടിയേറ്റ് മരിച്ച സംഭവത്തില്‍ കൊലപാതകത്തിന്റെ ആസൂത്രണം നടന്നത് കടര്‍ണാടത്തിലും ഡല്‍ഹിയിലുമെന്ന് റിപ്പോര്‍ട്ട്. സംഭവം ആസൂത്രണം ചെയ്തത് 17 അംഗ സംഘമാണെന്നും ഇവരില്‍ മൂന്ന് പേര്‍ക്ക് ചാവേര്‍ ആകാന്‍ പരിശീലനം കിട്ടിയതായും പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. തമിഴ്‌നാട്ടിലെ ക്യൂ ബ്രാഞ്ച് അറസ്റ്റിലായ പ്രധാന പ്രതികള്‍ അബ്ദുള്‍ ഷമീമിനെയും തൗഫീഖിനെയും ചോദ്യം ചെയ്യുകയാണ്. സംഭവം നടന്ന ദിവസം നാലു പേരായിരുന്നു ഉണ്ടായിരുന്നതെന്നും രണ്ടുപേര്‍ കാറില്‍ തന്നെ ഇരുന്നതായും ഇവര്‍ ചോദ്യം ചെയ്യലില്‍ പറഞ്ഞിട്ടുണ്ട്്. ഷമീമും […]

Read More

പ്ലാസ്റ്റിക് നിരോധനം; പിടിവീണാല്‍ പിഴ 10,000 രൂപ, മൂന്നാം തവണയും നിയമലംഘനത്തിന് 50,000, ഒപ്പം സ്ഥാപനത്തിന്റെ നിര്‍മാണ അനുമതിയും പ്രവര്‍ത്തന അനുമതിയും റദ്ദാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിയമലംഘനത്തിന് ബുധനാഴ്ച മുതല്‍ പിഴ ഈടാക്കി തുടങ്ങി. ജനുവരി ഒന്നു മുതല്‍ ഒറ്റത്തവണ ഉപയോഗ പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ക്ക് നിരോധനം നിലവില്‍ വന്നിരുന്നെങ്കിലും പിഴ ഈടാക്കുന്നത് 15 ദിവസത്തേക്കു നീട്ടിയിരുന്നു. പിടി വീണാല്‍ 10,000 രൂപയാണ് പിഴ. നിയമലംഘനം ആവര്‍ത്തിച്ചാല്‍ പിഴ 25,000 രൂപയായിരിക്കും ഈടാക്കുന്നത്. മൂന്നാം തവണയും നിയമം ലംഘിച്ചാല്‍ 50,000 രൂപ പിഴ ഈടാക്കുന്നതിനൊപ്പം സ്ഥാപനത്തിന്റെ നിര്‍മാണ അനുമതിയും പ്രവര്‍ത്തന അനുമതിയും റദ്ദാക്കും. നിരോധനം നടപ്പിലാക്കാന്‍ കലക്ടര്‍മാര്‍, […]

Read More

സംസ്ഥാന സര്‍ക്കാരിന് ചാകര: അടുത്തവര്‍ഷം 1000 കോടി കിട്ടും

തൃശ്ശൂര്‍: പുതിയ സാന്പത്തിക വര്‍ഷാരംഭം മുതല്‍ കേരളത്തിന് കോളടിക്കും. മാര്‍ച്ച്‌ 31-ന് കേരളത്തിലൂടെയുള്ള ഗെയ്ല്‍ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ കമ്മിഷന്‍ ചെയ്യുന്നതോടെ നികുതിയിനത്തില്‍ സംസ്ഥാനത്തിന് വര്‍ഷംതോറും 1000 കോടി രൂപയോളം കിട്ടും. കൊച്ചിമുതല്‍ മംഗലാപുരംവരെയുള്ള പൈപ്പ്‌ലൈനാണ് മാര്‍ച്ചില്‍ കമ്മിഷന്‍ ചെയ്യുക. ജൂണില്‍ കൂറ്റനാട് മുതല്‍ വാളയാര്‍ വരെയുള്ള ലൈനും കമ്മിഷന്‍ ചെയ്യും. അതോടെ വരുമാനം വീണ്ടും കൂടും. കൊച്ചി–മംഗലാപുരം പൈപ്പ്‌ലൈന്‍ കമ്മിഷന്‍ ചെയ്താല്‍ പ്രതിദിന വിതരണം 60 ലക്ഷം ക്യൂബിക് മീറ്ററാകും.

Read More