Blog Post

Karanavars > Articles by: admin

പെണ്‍കുട്ടി ജനിക്കുമോ എന്ന സംശയത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തി, മൃതദേഹം കഷണങ്ങളാക്കി മെഷീനില്‍ അരച്ചെടുത്ത് കത്തിച്ചു, മൃഗീയമായ കൊലപാതകം നടത്തിയ യുവാവ് അറസ്റ്റില്‍

ലക്‌നൗ: പെണ്‍കുട്ടി ജനിക്കുമോ എന്ന സംശയത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ ഭാര്യയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തുകയും മൃതദേഹം കഷണങ്ങളാക്കി മെഷീനില്‍ അരച്ചെടുത്ത് കത്തിക്കുകയും ചെയ്ത കേസില്‍ യുവാവ് അറസ്റ്റില്‍. ഊര്‍മിള(27)യെ കൊന്ന കേസില്‍ രവീന്ദ്ര കുമാര്‍(35) ആണ് അറസ്റ്റിലായത്. ഉത്തര്‍പ്രദേശിലെ റായ് ബറേലിയിലാണ് മൃഗീയമായ കൊലപാതകം. കേസിനാസ്പദമായ സംഭവം നടന്നത് ജനുവരി നാലിനായിരുന്നു. കേസിലെ ഏക ദൃക്‌സാക്ഷിയായ ദമ്ബതികളുടെ മൂത്ത മകള്‍ ഊര്‍മിളയുടെ വീട്ടിലെത്തി അന്നേദിവസം നടന്ന സംഭവത്തെക്കുറിച്ച്‌ വിശദീകരിച്ചപ്പോഴാണ് പൈശാചിക കൊലപാതകം പുറംലോകമറിയുന്നത്. പത്താം തീയതി ഊര്‍മിളയുടെ സഹോദരിയും […]

Read More

ബി.സി.സി.ഐയുടെ വാര്‍ഷിക കരാറില്‍ നിന്നും ധോണി പുറത്ത്

മുംബൈ: ധോണി യുഗം അവസാനിക്കുന്നു. ബി.സി.സി.ഐയുടെ വാര്‍ഷിക കരാര്‍ പട്ടികയില്‍ നിന്നും മഹേന്ദ്ര സിങ് ധോണി പുറത്ത്. കഴിഞ്ഞ വര്‍ഷം ജൂലായ് മുതല്‍ ക്രിക്കറ്റില്‍ നിന്നും അവധിയില്‍ തുടരുകയാണ് മുന്‍ ഇന്ത്യന്‍ നായകന്‍ എം.എസ് ധോണി. 2019 ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിന് എതിരെയാണ് ധോണി അവസാനമായി പാഡ് അണിഞ്ഞത്. അന്ന് 18 റണ്‍സിന് ഇന്ത്യ തോറ്റു; ടീം ലോകകപ്പില്‍ നിന്നും പുറത്തായി. തുടര്‍ന്ന് ഇന്ത്യയുടെ ഓരോ പരമ്ബരയില്‍ നിന്നും ധോണി സ്വമേധയാ പിന്മാറുകയാണ്. ഈ സാഹചര്യത്തിലാണ് ധോണിയെ […]

Read More

നിര്‍ഭയ കേസിലെ പ്രതികളെ ജനുവരി 22-ന് തൂക്കിലേറ്റുന്നതിന് സ്റ്റേ

ന്യൂഡല്‍ഹി: നിര്‍ഭയ ബലാത്സംഗ കേസിലെ പ്രതികളുടെ വധശിക്ഷ ഈ മാസം 22-ന് നടപ്പാക്കുന്നത് സ്റ്റേ ചെയ്തു. പ്രതികളിലൊരാള്‍ ദയാഹര്‍ജി നല്‍കിയതിനെ തുടര്‍ന്നാണിത്. ഡല്‍ഹി തീസ് ഹസാരി കോടതിയുടേതാണ് ഉത്തരവ്. പ്രതികളെ തൂക്കിലേറ്റുന്നതിന് മരണവാറണ്ട് പുറപ്പെടുവിച്ച ഉത്തരവ് പുനരവലോകനം ചെയ്യുന്നില്ല. എന്നാല്‍ ഒരു ദയാഹര്‍ജി നിലനില്‍ക്കുന്നതിനാല്‍ മരണവാറണ്ടിന് സ്റ്റേ നല്‍കുകയാണെന്ന് കോടതി പറഞ്ഞു.ജനുവരി 22-ന് പ്രതികളെ തൂക്കിലേറ്റില്ലെന്ന് അറിയിച്ചുക്കൊണ്ട് തിഹാര്‍ ജയില്‍ അധികൃതര്‍ റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി നിര്‍ദേശിച്ചു. വധശിക്ഷയ്ക്കുവിധിച്ച നാല് പ്രതികളിലൊരാളായ മുകേഷ് സിങാണ് ദയാഹര്‍ജി നല്‍കിയത്.

Read More

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ‘Superfan’ ചാരുലത പട്ടേല്‍ യാത്രയായി…’

‘ക്രിക്കറ്റ് ആരാധകര്‍‘ എന്ന വാക്കിന് പുതിയ പര്യായമായിരുന്നു 88കാരിയായ അവര്‍. ക്രിക്കറ്റിനോടുള്ള അവരുടെ ആവേശം ലോകം മുഴുവനുമുള്ള ക്രിക്കറ്റ് പ്രേമികള്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. 88ാം വയസിലായിരുന്നു അന്ത്യം. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഈ ‘Superfan’ യാത്രയാവുമ്ബോള്‍ ഇന്ത്യ വീണ്ടും ലോകകപ്പ് ഉയര്‍ത്തുന്നത് കാണുക എന്ന അവരുടെ സ്വപ്നമാണ് സഫലമാവാതെ അവശേഷിച്ചത്… 2019ല്‍ എഡ്ബാസ്റ്റണില്‍ നടന്ന ലോകകപ്പ് മത്സരത്തില്‍ മുഖത്ത് ത്രിവര്‍ണപതാക വരച്ച്‌ കൈയില്‍ ട്രംപറ്റുമായി വീല്‍ചെയറിലാണ് അവര്‍ സ്റ്റേഡിയത്തില്‍ എത്തിയത്. എം.എസ് ധോണിയും റിഷഭ് പന്തും ബാറ്റ് […]

Read More

ഒരു കൊലപാതകം മറയ്ക്കാന്‍ മറ്റൊന്ന്; കോഴിക്കോട് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിഞ്ഞു….

കോഴിക്കോട്‌: ജില്ലയുടെ വിവിധ ഭാഗങ്ങളിലായി മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയ സംഭവത്തില്‍ ചുരുളഴിച്ച്‌ ക്രൈംബ്രാഞ്ച്. കൊല്ലപ്പെട്ടയാളെ തിരിച്ചറിഞ്ഞപ്പോള്‍ പോലീസ് എത്തിച്ചേര്‍ന്നത് മറ്റൊരു കൊലക്കേസില്‍.   മൃതദേഹഭാഗങ്ങള്‍ വണ്ടൂര്‍ സ്വദേശി ഇസ്മായിലിന്റേതാണെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. മുക്കം സ്വദേശി ബിര്‍ജുവാണ് ഇസ്മായിലിനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിമുറിച്ച്‌ കഷണങ്ങളാക്കി വിവിധയിടങ്ങളില്‍ ഉപേക്ഷിച്ചത്. ബിര്‍ജുവും ഇസ്മായിലും ചേര്‍ന്ന് നേരത്തെ ബിര്‍ജുവിന്റെ മാതാവിനെ കൊലപ്പെടുത്തിയിരുന്നു. ഈ സംഭവത്തില്‍ ക്വട്ടേഷന്‍ തുക സംബന്ധിച്ച തര്‍ക്കവും കൃത്യം നടത്തിയ വിവരം ഇസ്മായില്‍ പുറത്തുപറയുമോ എന്ന ഭയവുമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. […]

Read More

സെന്‍സെക്‌സ് ഇതാദ്യമായി 42,000 ഭേദിച്ചു

മുംബൈ: ഓഹരി സൂചികകളില്‍ റെക്കോഡ് നേട്ടം തുടുരുന്നു. സെന്‍സെക്‌സ് ഇതാദ്യമായി 42,000 കടന്നു. 150 പോയന്റാണ് നേട്ടം. 28 പോയന്റ് ഉയര്‍ന്ന് 12371ലാണ് നിഫ്റ്റിയില്‍ വ്യാപാരം നടക്കുന്നത്. ഒരു വര്‍ഷത്തോളമായി തുടരുന്ന വ്യാപാരയുദ്ധത്തിന് വിരാമമിട്ട് യുഎസ്–ചൈന ഒന്നാംഘട്ട വ്യാപാരക്കരാര്‍ ഒപ്പുവെച്ചതാണ് വിപണിയ്ക്ക് കരുത്തായത്. ബിഎസ്‌ഇയിലെ 1342 കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 932 ഓഹരികള്‍ നഷ്ടത്തിലുമാണ്. ബിഎസ്‌ഇ മിഡ്ക്യാപ് സ്‌മോള്‍ ക്യാപ് ഓഹരികള്‍ 0.5ശതമാനത്തോളം നേട്ടത്തിലാണ്. ലോഹ വിഭാഗം ഓഹരികളാണ് നഷ്ടത്തില്‍. യെസ് ബാങ്ക്, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, കൊട്ടക് […]

Read More

തിരുവനന്തപുരത്ത് വിമാനത്തില്‍ പട്ടം തട്ടി; വന്‍ദുരന്തം ഒഴിവായത് പൈലറ്റിന്റെ ബുദ്ധിപരമായ ഇടപെടല്‍ മൂലം; പൈലറ്റ് ചെയ്‌തത്‌

തിരുവനന്തപുരം: തിരുവനന്തപുരത്ത് ലാന്‍ഡിംഗിനൊരുങ്ങിയ വിമാനത്തിന്‍റെ എഞ്ചിനില്‍ പട്ടം തട്ടി. വന്‍ദുരന്തം ഒഴിവായത് പൈലറ്റിന്റെ ബുദ്ധിപരമായ ഇടപെടല്‍ കൊണ്ടാണ്. തിരുവനന്തപുരം അന്താരാഷ്‍ട്ര വിമാനത്താവളത്തിനു മുകളില്‍ കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വിമാനത്തിന്‍റെ എഞ്ചിനിലാണ് പട്ടം തട്ടിയത്. ഇതോടെ വിമാനത്തിന് തീപിടിക്കുമെന്ന് ഭയന്ന പൈലറ്റ് വിമാനം ചെറുതായി ചെരിച്ചു. ശേഷം സുരക്ഷിതമായി ഇറക്കുകയായിരുന്നു. തുടര്‍ന്ന് എയര്‍ ട്രാഫിക്ക് കണ്ട്രോള്‍ ടവറില്‍ പൈലറ്റ് റിപ്പോര്‍ട്ടും ചെയ്‍തു. ഭാഗ്യം കൊണ്ടാണ് ദുരന്തം ഒഴിവായതെന്നാണ് പൈലറ്റിന്‍റെ റിപ്പോര്‍ട്ട്. മാലദ്വീപില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മാലദ്വീപ് എയര്‍ലൈന്‍സിന്‍റെ […]

Read More

സമിനക്ക് ഇത് പുതുജന്മം; മഞ്ഞിനടിയില്‍ കഴിഞ്ഞത് പതിനെട്ടു മണിക്കൂറോളം

മുസഫറാബാദ്: പാക് അധീന കശ്മീരില്‍ തിങ്കളാഴ്ചയുണ്ടായ മഞ്ഞിടിച്ചിലില്‍ സമിന ബിബിക്ക് ഇത് പുതു ജന്മമാണ്. പതിനെട്ട് മണിക്കൂറോളം മഞ്ഞിനടിയില്‍ കുടുങ്ങിയ പന്ത്രണ്ടുകാരിയായ സമിനയെ ചൊവ്വാഴ്ചയാണ് ജീവനോടെ കണ്ടെത്തിയത്.സമിനയും കുടുംബവും തീ കായുന്നതിനിടയിലാണ് മഞ്ഞിടിച്ചിലുണ്ടായത്. കണ്ടെത്തുമ്ബോള്‍ സമിനയുടെ വായില്‍ നിന്ന് രക്തം വരുന്നുണ്ടായിരുന്നു. സമിനയുടെ ഒരു കാലിന് ഒടിവുണ്ട്. മരിച്ചുവെന്നാണ് താന്‍ കരുതിയതെന്നും മഞ്ഞിനടിയില്‍ കുടുങ്ങിയ നിമിഷം സഹായത്തിനായി ഉറക്കെ നിലവിളിച്ചെങ്കിലും രക്ഷിക്കാന്‍ ആരെങ്കിലുമെത്തുമെന്ന പ്രതീക്ഷയില്‍ മഞ്ഞിനടിയില്‍ ഉറങ്ങാതെ കഴിച്ചുകൂട്ടുകയായിരുന്നുവെന്നും സമിന പറയുന്നു. തങ്ങള്‍ തീ കായുമ്ബോഴാണ് മഞ്ഞിടിച്ചില്‍ […]

Read More

ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ച്‌ ലോകമാന്യ തിലക് എക്സ്പ്രസ്; പാളംതെറ്റി 25 പേര്‍ക്ക് പരുക്ക്

കട്ടക്ക്: ലോകമാന്യ തിലക് എക്സ്പ്രസ് പാളം തെറ്റി 25 പേര്‍ക്ക് പരിക്ക്. ചരക്കു തീവണ്ടിയുമായി കൂട്ടിയിടിച്ചാണ് ലോകമാന്യ തിലക് എക്സ്പ്രസ്സ് പാളംതെറ്റിയത്. ഒഡിഷയിലെ കട്ടക്കില്‍ രാവിലെ ഏഴോടെയാണ് അപകടം. എട്ടു കോച്ചുകളാണു പാളം തെറ്റിയതെന്നു റെയില്‍വെ അധികൃതര്‍ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 25 പേര്‍‌ക്കു പരുക്കേറ്റതായാണ് പ്രാഥമിക റിപ്പോര്‍ട്ട്. യാത്രക്കാരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രദേശത്തു കനത്ത മഞ്ഞ് ആയിരുന്നെന്നും എന്നാല്‍ ഇതാണ് അപകട കാരണമെന്നു വ്യക്തമല്ലെന്നും അധികൃതര്‍ പറഞ്ഞു.

Read More

കളിയിക്കാവിളയില്‍ പോലീസുകാരനെ കൊലപ്പെടുത്തിയത് നിരോധിത സംഘടനയായ ‘അല്‍ ഉമ്മ’ പ്രവര്‍ത്തകര്‍; കേന്ദ്രം ബംഗളൂരു

തിരുവനന്തപുരം: കളിയിക്കാവിളയില്‍ ചെക്ക്‌പോസ്റ്റില്‍ എഎസ്‌ഐയെ വെടിവെച്ചു കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. അബ്ദുള്‍ ഷെമീമിനെയും തൗഫീഖിനെയുമാണ് മജിസ്ട്രേറ്റിനു മുമ്ബാകെ ഹാജരാക്കുന്നത്. തമിഴ്‌നാട്ടിലെ ‘അല്‍ ഉമ്മ‘ എന്ന നിരോധിതസംഘടനയുടെ പ്രവര്‍ത്തകരാണ് ഇവര്‍. പൊങ്കലിനോടനുബന്ധിച്ച്‌ കോടതി അവധിയായതിനാല്‍ തക്കലയില്‍ മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കാനാണ് സാധ്യത. മുഖ്യപ്രതികളായ നാഗര്‍കോവില്‍ തിരുവിതാംകോട് സ്വദേശികളായ തൗഫീഖ്(28), അബ്ദുള്‍ ഷെമീം(32) എന്നിവരെ ഉഡുപ്പി പോലീസ് തമിഴ്‌നാട് പോലീസിന് കൈമാറിയിരുന്നു. ചൊവ്വാഴ്ച രാത്രിയോടെയാണ് കന്യാകുമാരി എസ്പി ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഉഡുപ്പി ഡിവൈഎസ്പി […]

Read More