Blog Post

Karanavars > Articles by: admin

തമിഴ്നാട്ടിലെ വെല്ലൂരില്‍ യുവതി കൂട്ടബലാത്സംഗത്തിനിരയായി

ചെന്നൈ: കത്തി കാണിച്ച്‌ ഭീഷണിപ്പെടുത്തി 24കാരിയെ മൂന്നു പേര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി. തമിഴ്നാട്ടിലെ വെല്ലൂരിലാണ് അക്രമം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടു പേര്‍ അറസ്റ്റിലായി. വെല്ലൂരിലെ പുരാതന കോട്ടക്ക് സമീപത്തെ പാര്‍ക്കില്‍ വൈകുന്നേരം ഏഴോടെയാണ് സംഭവം. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്തിനെ അക്രമികള്‍ മര്‍ദിക്കുകയും പണവും മറ്റും മോഷ്ടിക്കുകയും ചെയ്തു. ബലാത്സംഗത്തിനും കവര്‍ച്ചക്കും പൊലീസ് കേസെടുത്തിട്ടുണ്ട്. 18കാരായ രണ്ട് യുവാക്കളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Read More

നിര്‍ഭയ കേസ്; പവന്‍ഗുപ്തയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പ്രതികളിലൊരാളായ പവന്‍ ഗുപ്ത നല്‍കിയ ഹര്‍ജി ഇന്ന് ജസ്റ്റിസ് ആര്‍ ഭാനുമതി അദ്ധ്യക്ഷയായ മൂന്നംഗബെഞ്ച് രാവിലെ പത്തരക്ക് പരിഗണിക്കും. 2012ല്‍ കേസില്‍ അറസ്റ്റിലാകുമ്‌ബോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നാണ് പവന്‍ ഗുപ്തയുടെ ഹര്‍ജിയിലെ വാദം. അതിനാല്‍ കേസ് ജുവനൈല്‍ കോടതിയിലേക്ക് മാറ്റണമെന്നും ഹര്‍ജി ആവശ്യപ്പെടുന്നു. നേരത്തെ ഇതേ വാദം ഉന്നയിച്ച്‌ പവന്‍ ഗുപ്ത ദില്ലി ഹൈക്കോടതിയെ സമീപിച്ചതാണ് എന്നാല്‍ ആവശ്യം ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. പ്രതികളിലൊരാളായ മുകേഷ് സിംഗ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി […]

Read More

നിര്‍ഭയ കേസ്; മുകേഷ് സിങ്ങിന്റെ ദയാഹര്‍ജി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ പ്രതി മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി രാഷ്ട്രപതി തള്ളി. മുകേഷ് സിങ് നല്‍കിയ ദയാഹര്‍ജി തള്ളണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം രാഷ്ട്രപതി ഭവനോട് ശുപാര്‍ശ ചെയ്തിരുന്നു. പിന്നാലെയാണ് ദയാഹര്‍ജി തള്ളിക്കൊണ്ടുള്ള രാഷ്ട്രപതി ഭവന്റെ നടപടി. മുകേഷ് ശര്‍മ നല്‍കിയ തിരുത്തല്‍ ഹര്‍ജിയും പുനഃപരിശോധന ഹര്‍ജിയും നേരത്തെ സുപ്രീം കോടതി തള്ളിയിരുന്നു. കേസിലെ മറ്റ് പ്രതികള്‍ ദയാഹര്‍ജി നല്‍കിയിട്ടില്ല. നിര്‍ഭയ കേസിലെ പ്രതികളെ 22ന് രാവിലെ ഏഴിന് ഡല്‍ഹി തിഹാര്‍ ജയിലില്‍ തൂക്കിലേറ്റണമെന്നാണ് കഴിഞ്ഞ ഏഴിന് […]

Read More

സ്വകാര്യ ബസില്‍ നിന്ന് പിതാവിനേയും മകളേയും തള്ളിയിട്ടു; യാത്രക്കാരന്റെ കാലിലൂടെ ബസ് കയറിയിറങ്ങി, മകള്‍ക്കും പരുക്ക്

വയനാട്:സ്വകാര്യ ബസില്‍ നിന്നും തള്ളിയിട്ടതിനെത്തുടര്‍ന്ന് ഗുരുതര പരുക്കേറ്റ യാത്രക്കാരനും മകളും ആശുപത്രിയില്‍. വയനാട് ബത്തേരിയിലാണ് സംഭവം. ബസില്‍ നിന്നും വീണ കാര്യമ്ബാടി സ്വദേശി ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയെല്ലുകള്‍ പുറത്തുവന്നും മുട്ടുചിരട്ട തകര്‍ന്ന നിലയിലും ജോസഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍ നിന്ന് കല്‍പറ്റയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സിലാണ് സംഭവം. ഇറങ്ങുന്നതിനു മുന്നെ ബസ് മുന്നോട്ടെടുത്തതിനെത്തുടര്‍ന്ന് ജോസഫിന്റെ മകള്‍ നീതു റോഡിലേക്ക് തെറിച്ചുവീണു. ബസ് നിര്‍ത്താതെപോവുകയും യാത്രക്കാര്‍ ബഹളം വെച്ചതിനെത്തുടര്‍ന്ന് […]

Read More

10 വര്‍ഷം പുറത്തുനില്‍ക്കാന്‍ കാരണമായത് ദിലീപ്, അന്നന്ന് കണ്ടവനെ അപ്പാ എന്ന് വിളിക്കുന്നവരുടെ മേഖലയാണ് സിനിമ: തുറന്നടിച്ച്‌ വിനയന്‍

കണ്ണൂര്‍: 10 വര്‍ഷക്കാലത്തോളം താന്‍ സിനിമയില്‍ നിന്നും പുറത്ത് നില്‍ക്കാന്‍ കാരണം നടന്‍ ദിലീപാണെന്ന വെളിപ്പെടുത്തലുമായി സംവിധായകന്‍ വിനയന്‍. 40 ലക്ഷം രൂപ അഡ്വാന്‍സായി വാങ്ങിയ ശേഷം ഒരു സംവിധായകന്റെ സിനിമയില്‍ ദിലീപ് അഭിനയിക്കാന്‍ തയാറാകാതിരുന്നതിനെ താന്‍ ചോദ്യം ചെയ്തപ്പോഴാണ് അയാള്‍ തനിക്കെതിരെ തിരിഞ്ഞതെന്നും തന്നെ സിനിമാ വ്യവസായത്തില്‍ നിന്നും പുറത്താക്കുമെന്ന് ദിലീപ് പറഞ്ഞിരുന്നതായും വിനയന്‍ പറയുന്നു. താന്‍ മാക്ടയുടെ നേതൃത്വത്തില്‍ ഉണ്ടായിരുന്ന കാലത്താണ് ഈ സംഭവമെന്നും ഇതിനു ശേഷമാണ് തനിക്ക് നേരെയുള്ള വിലക്ക് ഉണ്ടാകുന്നതെന്നും വിനയന്‍ […]

Read More

കളിയിക്കാവിള വധം പ്രതികാരം, സംഘാംഗങ്ങളെ പിടിച്ചതിന്റെ വൈരാഗ്യം: പ്രതികളുടെ മൊഴി

കളിയാക്കാവിളയിലെ പൊലീസുകാരനെ കൊന്നത് പ്രതികാരം ചെയ്യാനെന്ന് അറസ്റ്റിലായ പ്രതികളുടെ മൊഴി. സംഘാംഗങ്ങളെ പിടികൂടിയതിലുള്ള വൈരാഗ്യമാണ് പ്രതികാരത്തിനു പ്രേരിപ്പിച്ചത്. കളിയിക്കാവിള തിരഞ്ഞെടുത്തത് പരിചയമുള്ള സ്ഥലമായതിനാലാണെന്നും പ്രതികൾ വെളിപ്പെടുത്തി. പ്രതികളുടെ ഐഎസ് ബന്ധം അന്വേഷിക്കുമെന്നു പൊലീസ് അറിയിച്ചു. പ്രതികള്‍ കുറ്റം സമ്മതിച്ചെന്നും പൊലീസ് വ്യക്തമാക്കി. രണ്ടുപ്രതികളേയും മൂന്നുദിവസത്തേയ്ക്ക് റിമാന്‍ഡില്‍ വിട്ടു. മുഖ്യ പ്രതികളായ അബ്ദുൾ ഷമീമും, തൗഫീഖും തീവ്ര വർഗീയ സംഘടനയിലെ അംഗങ്ങളെന്ന പൊലീസ് നിഗമനം ശരിവയ്ക്കുന്നതാണ് പ്രതികളുടെ കുറ്റസമ്മത മൊഴി. സംഘടനയുടെ ആശയം പ്രചരിപ്പിക്കാൻ നടത്തിയ അസൂത്രിത കൊലപാതകമെന്ന് […]

Read More

‘ചങ്ങാതീസ് 123’, വാട്‌സ്‌ആപ്പില്‍ പ്രത്യേക ഗ്രൂപ്പ്, ഹോം നഴ്‌സിങ് ഏജന്റെന്ന വ്യാജേന ഇടപാടുകള്‍, 19കാരിയെ പീഡിപ്പിച്ച കേസില്‍ യുവതി അറസ്റ്റില്‍

തൃശൂര്‍ : മോഡലിങ് രംഗത്ത് അവസരങ്ങള്‍ വാഗ്ദാനം ചെയ്ത് 19 വയസ്സുള്ള വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ വനിതാ ഏജന്റ് അറസ്റ്റിലായി. തിരുവനന്തപുരം പെരുമാതുറ സ്വദേശിനി കസലായിക്കകം വീട്ടില്‍ സീന (സുഹ്‌റ നസീര്‍) ആണ് അറസ്റ്റിലായത്. മലപ്പുറം കേന്ദ്രീകരിച്ചാണു സീന കൂടുതലും പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. വാട്‌സാപ്പില്‍ പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കി അതിലൂടെയാണ് സീന പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ പലര്‍ക്കും അയച്ചുകൊടുത്തത്. ഇവരില്‍ ചിലര്‍ സീനയുടെ സഹായത്തോടെ പലപ്പോഴും പീഡിപ്പിച്ചതായി പെണ്‍കുട്ടി പരാതിപ്പെട്ടിരുന്നു. മണ്ണാര്‍ക്കാട്ടേക്കു കൂട്ടിക്കൊണ്ടുപോയി പലര്‍ക്കും കാഴ്ചവയ്ക്കുന്നതിനിടെ പെണ്‍കുട്ടിക്ക് […]

Read More

അനിയത്തിയെ സ്വന്തമാക്കാന്‍ ഗര്‍ഭിണിയായ ഭാര്യയെ വകവരുത്താന്‍ ശ്രമം, മൂന്ന് പേരെ വാടകയ്ക്കെടുത്ത് ഭര്‍ത്താവ്: ഒടുവില്‍ സംഭവിച്ചത്

ഗാസിയാബാദ്: ഭാര്യയുടെ അനിയത്തിയെ സ്വന്തമാക്കുന്നതിനായി ഗര്‍ഭിണിയായ ഭാര്യയെ കൊലപ്പെടുത്താന്‍ പദ്ധതി തയാറാക്കിയ ഭര്‍ത്താവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജനുവരി 11നും 12നും ഇടയ്ക്ക് ഉത്തര്‍ പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഭാര്യാസഹോദരിയുമായുള്ള രഹസ്യ ബന്ധം നിലനിര്‍ത്താനാണ് ഇയാള്‍ ഭാര്യയെ കൊലപ്പെടുത്താന്‍ ശ്രമിച്ചത്. വീട്ടിലുണ്ടായ ഒരു മോഷണ ശ്രമത്തിനിടെ ഭാര്യ കൊല്ലപ്പെട്ടു എന്ന് വരുത്തി തീര്‍ക്കാനായിരുന്നു ഇയാളുടെ ശ്രമം. ഇതിനായി മൂന്ന് പേരെ ഇയാള്‍ വാടകയ്ക്കെടുക്കുകയും വീട്ടില്‍ മോഷണം നടത്തുന്നതായി ഭാവിച്ചുകൊണ്ട് ഭാര്യയെ വകവരുത്താന്‍ ഇവരെ ഇയാള്‍ ചട്ടം […]

Read More

23 പ്രാവശ്യം ജയില്‍ നിയമങ്ങള്‍ തെറ്റിച്ചു, 1.37 ലക്ഷം ജോലി ചെയ്തുണ്ടാക്കി: നിര്‍ഭയ കേസ് പ്രതികളുടെ ഏഴ് വര്‍ഷക്കാല ജീവിതം ഇങ്ങനെ

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട മൂന്നു പ്രതികള്‍ ഡല്‍ഹിയിലെ തിഹാര്‍ ജയിലില്‍ ഏഴു വര്‍ഷത്തിനിടെ ജോലി ചെയ്ത് സമ്ബാദിച്ചത് 1.37 ലക്ഷം രൂപ . ജയില്‍ വൃത്തങ്ങളെ ഉദ്ധരിച്ച്‌ ഒരു ദേശീയ മാദ്ധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. അക്ഷയ് കുമാര്‍ സിംഗ് (31), പവന്‍ ഗുപ്ത (25), മുകേഷ് സിംഗ് (32), വിനയ് ശര്‍മ (26) എന്നിവരാണ് വധശിക്ഷ കാത്ത് ജയിലില്‍ കഴിയുന്നത്. ജയിലില്‍ ജോലി ചെയ്ത് അക്ഷയ് 69,000 രൂപയും പവന്‍ 29,000 രൂപയും […]

Read More

രണ്ട് യാത്രക്കാര്‍, രണ്ട് ട്രെയിനുകള്‍; പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത റെയില്‍വേ സ്റ്റേഷന്റെ അവസ്ഥ ഇതാണ്

ഭുവനേശ്വര്‍: പ്രധാനമന്ത്രി നരേന്ദ്രമോഡി ഉദ്ഘാടനം ചെയ്ത ഒഡീഷയിലെ ബിച്ചുപാലി റെയില്‍വേ സ്റ്റേഷന്റെ പ്രതിദിന വരുമാനം 20 രൂപ മാത്രം. ഹേമന്ദ് പാണ്ഡെ എന്നയാള്‍ സമര്‍പ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് ലഭിച്ച മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇവിടെ നിന്നും ദിവസവും യാത്ര ചെയ്യുന്നത് രണ്ട് പേര്‍ മാത്രം. ഒരുവര്‍ഷം മുമ്ബാണ് പ്രധാനമന്ത്രി ഒഡീഷയിലെ ബിച്ചുപാലി റെയില്‍വേ സ്റ്റേഷന്‍ ഉദ്ഘാടനം ചെയ്തത്. നാല് ജീവനക്കാരാണ് ഇവിടെ ജോലി ചെയുന്നത്. എന്നാല്‍ സ്റ്റേഷനില്‍ 3.5 ലക്ഷം രൂപയാണ് ഒരു മാസത്തെ നടത്തിപ്പ് ചെലവ്. […]

Read More