Blog Post

Karanavars > Articles by: admin

കളിയിക്കാവിള എ.എസ്.ഐ കൊലപാതകം: മുഖ്യപ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: നാഗര്‍കോവില്‍ ദേശീയ പാതയില്‍ കേരള തമിഴ്നാട് അതിര്‍ത്തിയിലെ കളിയിക്കാവിളയില്‍ എസ്.ഐയെ വെടിവച്ച്‌ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. കളിയിക്കാവിള ചെക്ക് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ വില്‍സണിനെ ബുധനാഴ്ച രാത്രി വെടിവച്ചുകൊന്ന കേസില്‍ തുടരന്വേഷണം പുരോഗമിക്കവെയാണ് പ്രതികളായ അബ്‌ദുള്‍ ഷമീറും തൗഫീകും പിടിയിലായത്. ഉഡുപ്പി റെയില്‍വെ സ്‌റ്റേഷന്‍ പരിസരത്തു നിന്ന് തമിഴ്നാട് പൊലീസാണ് പ്രതികളെ പിടികൂടിയത്.

Read More

ഇന്ത്യ- ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്ബര; ഇന്ന് ഉച്ചയ്ക്ക് മുംബൈയില്‍

മുംബൈ: ഇന്ത്യ– ഓസ്‌ട്രേലിയ ഏകദിന ക്രിക്കറ്റ് പരമ്ബര ഇന്ന് തുടങ്ങും. മുംബൈയില്‍ ഉച്ചയ്ക്ക് ഒന്നരയ്ക്കാണ് കളി ആരംഭിക്കുക. ലോക ക്രിക്കറ്റിലെ ഏറ്റവും ശക്തരായ രണ്ട് ടീമുകളാണ് ഇന്ന് കളിക്കളത്തില്‍ നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ പരമ്ബര നേടിയ ആത്മവിശ്വാസത്തിലാണ് ഓസ്‌ട്രേലിയ ഇന്ന് ഇറങ്ങുന്നത്. രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ശിഖര്‍ ധവാന്‍ ഓപ്പണറാവുന്നതായിരിക്കും. വിരാട് കോലി നാലാംസ്ഥാനത്തേക്ക് ആയിരിക്കും ഇറങ്ങുക. വാംഖഡേയില്‍ മഞ്ഞുവീഴ്ച ഉള്ളത് കൊണ്ട് ടോസ് നേടുന്നവര്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കാന്‍ ആണ് സാധ്യത.

Read More

പൗരത്വ ഭേദഗതി നിയമം വിവേചനപരം: സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ റിട്ട് ഹ‌ര്‍ജി സമര്‍പ്പിച്ചു. നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് ഹര്‍ജിയില്‍ വ്യക്തമാക്കുന്നു. പൗത്വ ഭേദഗതി നിയമത്തിനെതിരെ ഹര്‍ജി നല്‍കുന്ന ആദ്യ സംസ്ഥാനമാണ് കേരളം അഡീഷണല്‍ ചീഫ് സെക്രട്ടറിയാണ് സുപ്രീം കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഭരണഘടനയുടെ 132ആം അനുച്ഛേദ പ്രകാരമുള്ള സ്യൂട്ട് ഹര്‍ജിയാണിത്. ഭരണഘടന എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പാക്കുന്ന 14ആം അനുച്ഛേദത്തിന്റെ ലംഘനമാണ് പൗത്വ ഭേദഗതി നിയമം, നിയമത്തിലൂടെ മുസ്ലീം ജനവിഭാഗങ്ങളോട് മതപരമായ വിവേചനം […]

Read More

നിര്‍ഭയ കേസ്; പ്രതികളുടെ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും

ദില്ലി: നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ പ്രതികള്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. കേസിലെ പ്രതികളായ വിനയ് ശര്‍മ്മ, മുകേഷ് സിംഗ് എന്നിവര്‍ നല്‍കിയ തിരുത്തല്‍ ഹര്‍ജിയാണ് പരിഗണിക്കുന്നത്. ഉച്ചക്ക് 1.45ന് ജസ്റ്റിസ് എന്‍.വി.രമണയുടെ ചേംബറിലാണ് ഹര്‍ജികള്‍ പരിഗണിക്കുക. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍.എഫ്.നരിമാന്‍, ആര്‍.ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍. കേസിലെ നാല് പ്രതികള്‍ക്കും ദില്ലി പട്യാല കോടതി മരണവാറണ്ട് പുറപ്പെടുവിച്ചിരുന്നു. 22ന് രാവിലെ 7 മണിക്ക് വധശിക്ഷ നടപ്പാക്കാനാണ് ഉത്തരവ്. […]

Read More

തൃശ്ശൂരില്‍ കാറിടിച്ച്‌ വഴി യാത്രക്കാരായ നാല് പേര്‍ മരിച്ചു

തൃശ്ശൂര്‍: തൃശൂര്‍ കൊറ്റനല്ലൂരില്‍ കാല്‍നടയാത്രക്കാരുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറി അച്ഛനും മക്കളും ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു . ഒരാള്‍ക്ക് ഗുരുതരപരുക്ക് . കൊറ്റനല്ലൂര്‍ സ്വദേശികളായ സുബ്രന്‍ (54)മകള്‍ പ്രജിത (29) , ബാബു (52), മകന്‍ വിപിന്‍ എന്നിവരാണ് മരിച്ചത്. തുമ്ബൂര്‍ അയ്യപ്പന്‍കാവ് ഉല്‍സവം കഴിഞ്ഞു മടങ്ങുകയായിരുന്നു ഇവര്‍. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. ഇടിയുടെ ആഘാതത്തില്‍ ഇവര്‍ക്കു ഗുരുതരമായി പരുക്കേറ്റിരുന്നു. ഉടന്‍ തന്നെ ഇവരെ തൃശൂരിലെ വിവിധ ആശുപത്രികളിലേക്കു കൊണ്ടു പോയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരിങ്ങാലക്കുട […]

Read More

ഓഫീസ് റൂം വൃത്തിയാക്കാന്‍ നേരത്തെ വരണമെന്ന് ആവശ്യപ്പെട്ടു ; അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിച്ചു, പ്യൂണ്‍ അറസ്റ്റില്‍

കാസര്‍കോട് : അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സ്‌കൂള്‍ പ്യൂണ്‍ അറസ്റ്റിലായി. കാസര്‍കോട്ടെ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ അറ്റന്‍ഡറായ ചന്ദ്രശേഖര (55) എന്നയാളാണ് അറസ്റ്റിലായത്. അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അഞ്ച് കുട്ടികളെയാണ് ഇയാള്‍ പീഡിപ്പിച്ചത്. രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തിയതായി പൊലീസ് അറിയിച്ചു. ക്ലാസ്സില്‍ ശ്രദ്ധിക്കാതെ, വിഷമിച്ച്‌ ഇരിക്കുന്ന കുട്ടികളെ ടീച്ചര്‍ ശ്രദ്ധിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിഞ്ഞത്. ടീച്ചര്‍ ഉടന്‍ […]

Read More

അക്കാര്യം പറഞ്ഞ് ആദ്യം പെണ്‍കുട്ടിയെ പീഡിപ്പിച്ചു, രണ്ടാമത് ആവശ്യപ്പെട്ടത് കൂട്ടുകാരികളുടെ നഗ്ന ചിത്രങ്ങള്‍: ഇടുക്കിയിലെ കോളേജ് വിദ്യാര്‍ത്ഥിക്ക് സംഭവിച്ചത്

രാജാക്കാട്: പ്രായപൂര്‍ത്തിയാകാത്ത കോളേജ് വിദ്യാര്‍ത്ഥിനിയെ നഗ്നചിത്രങ്ങള്‍ ഉപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിച്ച കോളേജ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. സേനാപതി മുക്കുടില്‍ നീറനാനിക്കല്‍ ഷഹില്‍ ഷാജന്‍ (20) ആണ് ശാന്തന്‍പാറ പൊലീസ് അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയുടെ നഗ്നചിത്രം പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് കോളേജ് ഹോസ്റ്റലിലെ മറ്റു പെണ്‍കുട്ടികളുടെ നഗ്നചിത്രങ്ങള്‍ എടുത്ത് അയച്ചുകൊടുക്കുവാന്‍ ഇയാള്‍ ആവശ്യപ്പെട്ടിരുന്നു. പെണ്‍കുട്ടിയില്‍നിന്നു ഇക്കാര്യം അറിഞ്ഞ കൂട്ടുകാരികള്‍ കോളേജ് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ശാന്തന്‍പാറ പൊലീസില്‍ പരാതി നല്‍കുകയും ഷഹിലിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാള്‍ക്കെതിരേ പോക്സോ ചുമത്തി കേസെടുത്തു. രാജാക്കാട് പ്രദേശത്തെ […]

Read More

മധുവിധു ദിവസം മാത്രമെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുള്ളൂവെന്ന് യുവതിയുടെ കഠിന പ്രതിജ്ഞ ; എന്നാല്‍ മധുവിധു ആയപ്പോഴേക്കും യുവതിയ്ക്ക് വിധി നല്‍കിയത് കനത്ത തിരിച്ചടി ; സംഭവം ഇങ്ങനെ.

വിവാഹത്തിനു മുമ്ബു തന്നെ ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്ന ആളുകള്‍ക്ക് ഒരു അപവാദമായിരുന്നു 23 വയസ്സുകാരി സ്റ്റെഫിനി മുള്ളര്‍. മധുവിധു ദിവസം മാത്രമെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുകയുള്ളൂ എന്ന് സ്റ്റെഫിനി പ്രതിജ്ഞയെടുത്തിരുന്നു. എന്നാല്‍ മധുവിധു ദിവസം അതിന് സ്റ്റെഫാനിയ്ക്ക് കഴിഞ്ഞില്ല മാത്രമല്ല സ്റ്റെഫിനിക്ക് അണുബാധയും ഉണ്ടായി. ഒടുവില്‍ ആശുപത്രിയിലെത്തി ചികിത്സക്ക് ശേഷം മാത്രമാണ് സ്റ്റെഫിനിയ്ക്കും ഭര്‍ത്താവിനും മധുവിധു ആഘോഷിക്കാനായത്. രണ്ട് വര്‍ഷമായി 31കാരനായ ആന്‍ഡ്രുവുമായി സ്റ്റെഫിനി ഡേറ്റിംഗിലായിരുന്നു. എന്നാല്‍ ഈ സമയം ഒന്നും ഇരുവരും ശാരീരിക ബന്ധം പുലര്‍ത്തിയിരുന്നില്ല. അണുബാധ കുറയാന്‍ […]

Read More

ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിച്ചതിന് താല്‍ക്കാലിക അധ്യാപകനെ പുറത്താക്കി; പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികളുടെ സമരം

ചേളന്നൂര്‍: കോഴിക്കോട് ചേളന്നൂര്‍ എസ്‌എന്‍ കോളേജില്‍ പ്രിന്‍സിപ്പലിനെ പൂട്ടിയിട്ട് വിദ്യാര്‍ത്ഥികളുടെ സമരം. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഒന്നിച്ചിരുത്തി പഠിപ്പിച്ചതിന് താല്‍ക്കാലിക അധ്യാപകനെ പ്രിന്‍സിപ്പല്‍ പുറത്താക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വിദ്യാര്‍ത്ഥികള്‍ സമരം ചെയ്യുന്നത്. പ്രിന്‍സിപ്പല്‍ സദാചാര പോലീസിങ് നടപ്പാക്കാന്‍ ശ്രമിക്കുകയാണ്. അതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ പറഞ്ഞു. സമരം അഞ്ചുമണിക്കൂര്‍ പിന്നിടുകയാണ്. അഞ്ച് മണിക്കൂറായി പ്രിന്‍സിപ്പലിനെ പൂട്ടിയിട്ടിരിക്കുകയാണ്. എന്നാല്‍ അധ്യാപകന്‍ അച്ചടക്കത്തോടെ ക്ലാസ് എടുക്കാന്‍ പ്രാപ്തി ഇല്ലെന്നാണ് പ്രിന്‍സിപ്പലിന്റെ വിശദീകരണം. സമരം തുടരുന്ന സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്ത് […]

Read More

റോഡപകടങ്ങള്‍ ഒഴിവാക്കാന്‍ ഉറക്കം മാറ്റല്‍ കേന്ദ്രങ്ങള്‍ തുടങ്ങും: മുഖ്യമന്ത്രി

കണ്ണൂര്‍: റോഡപകടങ്ങള്‍ ഒഴിവാക്കുന്നതിന്റെ ഭാഗമായി പ്രധാന റോഡുകളില്‍ ഡ്രൈവര്‍മാര്‍ക്ക്‌ ഉറക്കം മാറ്റാനുള്ള കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിച്ചുവരികയാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. റോഡുകളില്‍ നിശ്‌ചിത അകലം പാലിച്ച്‌ വണ്ടികള്‍ നിര്‍ത്തി ഡ്രൈവര്‍മാര്‍ക്ക്‌ ചായയും കാപ്പിയും മറ്റും നല്‍കുന്ന സംവിധാനമാണ്‌ ഉദ്ദേശിക്കുന്നത്‌. ഉറക്കമൊഴിച്ച്‌ വണ്ടിയോടിക്കുമ്ബോഴുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കുന്നതിന്‌ ഇത്‌ പ്രയോജനപ്പെടുമെന്നാണ്‌ കരുതുന്നത്‌. റോഡില്‍ അപകട സാധ്യതയുള്ള സ്ഥലങ്ങള്‍ ശാസ്‌ത്രീയമായി അടയാളപ്പെടുത്തി ജാഗ്രത പാലിക്കാനുള്ള മുന്‍കരുതല്‍ ഒരുക്കും. കണ്ണൂരില്‍ ദേശീയ റോഡ്‌ സുരക്ഷാ വാരം സംസ്ഥാനതല ഉദ്‌ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി. […]

Read More