
എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍
December 24, 2021 4:26 pm
0
എസ്ഡിപിഐ നേതാവ് ഷാന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകര്‍ പിടിയില്‍.
ഇവരുടെ അറസ്റ്റ് ഇന്ന് രാത്രിയോടെ ഉണ്ടാകും. ആലപ്പുഴയില്‍ എസ്ഡിപിഐ നേതാവ് ഷാനെ കൊലപ്പെടുത്തിയ കേസിലാണ് മണ്ണഞ്ചേരി സ്വദേശി അതുല്‍ കസ്റ്റഡിയിലുള്ളത്.
ഷാനെ കൊലപ്പെടുത്താന്‍ എത്തിയ അഞ്ചംഗ സംഘത്തില്‍പ്പെട്ടതാണ് അതുല്‍. കേസില്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കുള്ള പ്രതികളിലൊരാള്‍ കസ്റ്റഡിയിലാകുന്നത് ഇതാദ്യമാണ്.
അതേസമയം എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിന്റെ കൊലപാതക കേസിലെ പ്രതികള്‍ രക്ഷപ്പെടാന്‍ ഉപയോഗിച്ചത് സേവാഭാരതിയുടെ ആംബുലന്‍സായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ അടക്കം നാലു പേര്‍ ചേര്‍ത്തലയില്‍ അറസ്റ്റിലായി.
ചേര്‍ത്തല ഗവണ്‍മെന്‍റ് താലൂക്ക് ആശുപത്രി സ്റ്റാന്‍ഡിലെ സേവാഭാരതി ആംബുലന്‍സ് ഡ്രൈവര്‍ ചേര്‍ത്തല സ്വദേശി അഖിലിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഉച്ചയോടെ കാറിലെത്തിയ പൊലീസ് ഉദ്യോഗസ്ഥര്‍ ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.