
കെ റെയില്‍; പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
December 24, 2021 3:03 pm
0
തിരുവനന്തപുരം | കെ റെയില്‍ പദ്ധതിക്കെതിരാ പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.
ഏത് പുതിയ പദ്ധതികള്‍ ഉണ്ടാകുമ്ബോഴും ചിലര്‍ എതിര്‍ക്കുന്നത് പതിവാണ്. ദേശീയപാതാ വികസനം, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി എന്നിവ ഉദാഹരണമാണ്. എതിര്‍ത്തവര്‍ പിന്നീട് പല പദ്ധതികള്‍ക്കും ഒപ്പം നിന്ന ചരിത്രമാണുള്ളത്.
ഒന്നും നടപ്പാക്കാന്‍ കഴിയില്ലെന്നത് മാറി പലതും നടപ്പാക്കാമെന്ന സ്ഥിതിയായി. സമയോചിതമായി പദ്ധതികള്‍ പൂര്‍ത്തിയാക്കുക എന്നതാണ് പ്രധാനമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.