Saturday, 17th May 2025
May 17, 2025

തിരുവനന്തപുരത്ത് ഗുണ്ടാ വിളയാട്ടം: ആറംഗ സംഘം പിടിയില്‍

  • December 24, 2021 11:20 am

  • 0

തിരുവനന്തപുരം നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഗുണ്ടാ സംഘം പിടിയില്‍. കുപ്രസിദ്ധ കുറ്റവാളികളായി കണ്ണപ്പന്‍ രതീഷും ഫാന്റം പൈലിയുമുള്‍പ്പെടെ ആറംഗ സംഘമാണ് പിടിയിലായത്.

വാഹനത്തില്‍ നിന്ന് കഞ്ചാവും പണവും പിടിച്ചെടുത്തു.

സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടതിനെതുടര്‍ന്ന് ഇന്നലെ രാത്രി ഒമ്ബതരയോടെ പി.എം.ജി ജങ്ഷനിലാണ് ഗുണ്ടകള്‍ അഴിഞ്ഞാടിയത്. സംഘത്തില്‍ ഒരു 14 വയസ്സുകാരനുമുണ്ടായിരുന്നു. വൈദ്യപരിശോധനക്ക് വിധേയക്കാമാക്കിയ പ്രതികളെ

ഇന്ന് വിശദമായി ചോദ്യം ചെയ്യും.