Saturday, 17th May 2025
May 17, 2025

തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ട സംഭവം; കുഞ്ഞിനെ കൊലപ്പെടുത്തിയത് ബക്കറ്റില്‍ മുക്കി

  • December 22, 2021 2:23 pm

  • 0

തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ട സംഭവം; കുഞ്ഞിനെ കൊലപ്പെടുത്തിയത് ബക്കറ്റില്‍ മുക്കി

തൃശൂരില്‍ നവജാത ശിശുവിന്റെ മൃതദേഹം കനാലില്‍ കണ്ട സംഭവം കൊലപാതകം.

അമ്മ മേഘ കുഞ്ഞിനെ ബക്കറ്റില്‍ മുക്കി കൊലപ്പെടുത്തിയ ശേഷം ഉപേക്ഷിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു

കഴിഞ്ഞ ദിവസമാണ് തൃശൂര്‍ പുഴക്കലില്‍ ഒരു നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയത്. മ്യതദേഹത്തിന് മൂന്ന് ദിവസത്തെ പഴക്കമുണ്ടായിരുന്നു. തൃശൂര്‍ വരടിയം സ്വദേശികളായ മേഘയ്ക്ക് കാമുകന്‍ ഇമ്മാനുവലില്‍ ഉണ്ടായ കുഞ്ഞിനെയാണ് കൊലപ്പെടുത്തി കനാലില്‍ ഉപേക്ഷിച്ചത്. സുഹൃത്തായ അമലാണ് മൃതദേഹം മറവ് ചെയ്യാന്‍ സഹായിച്ചത്.

മൂന്ന് പേരെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. മേഘ വരടിയത്തെ വീട്ടില്‍ വച്ചു തന്നെയാണ് കഴിഞ്ഞ ശനിയാഴ്ച കുഞ്ഞിനെ പ്രസവിച്ചത്. പിന്നീട് ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊലപ്പെടുത്തിയത്. മൃതദേഹം ഒരു ദിവസം വീടിന്റെ കട്ടിലിനടിയില്‍ സൂക്ഷിച്ച ശേഷമാണ് കാമുകന്‍ ഇമ്മാനുവലിന്റെയും, അമലിന്റെയും സഹായത്തോടെ കനാലില്‍ ഉപേക്ഷിച്ചത്.

8 കിലോമീറ്ററോളം ദൂരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോദിച്ചതില്‍ നിന്നാണ് പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചത്. മേഘ ഗര്‍ഭിണിയായ വിവരം അറിഞ്ഞില്ലെന്നാണ് വീട്ടുകാരുടെ മൊഴി. ഇത് സംബന്ധിച്ച്‌ പോലീസ് കൂടുതല്‍ പരിശോധിക്കും.