
ആലപ്പുഴയിലെ സമാധാനയോഗം പ്രഹസനം: കെ.സുരേന്ദ്രന്‍
December 20, 2021 10:24 am
0
ആലപ്പുഴയില്‍ ജില്ലാ കലക്ടര്‍ വിളിച്ച സര്‍വകക്ഷി യോഗം പ്രഹസനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍.
ബിജെപിയെ ഔദ്യോഗികമായി യോഗത്തിലേക്ക് ക്ഷണിച്ചില്ല. സമാധാനത്തിന് എതിരല്ല. കൊല്ലപ്പെട്ട ഒ.ബി.സി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്തിന്റെ സംസ്‌കാരം കഴിഞ്ഞ് സൗകര്യപ്രദമായ സമയത്ത് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്നും കെ. സുരേന്ദ്രന്‍ പ്രതികരിച്ചു.
ഇന്ന് ഉച്ചയക്ക് മൂന്ന് മണിക്കായിരുന്നു യോഗം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ യോഗം ബഹിഷ്‌കരിക്കുമെന്ന് ബി.ജെ.പി ജില്ലാനേതൃത്വം നേരത്തെ അറിയിച്ചിരുന്നു. ഇതോടെ യോഗം വൈകിട്ട് അഞ്ചുമണിയിലേക്ക് മാറ്റിയതായി ജില്ല കലക്ടര്‍ അറിയിച്ചിരുന്നു. ഇക്കാര്യം എല്ലാ നേതാക്കളെയും അറിയിച്ചിരുന്നുവെന്നുമാണ് കലക്ടര്‍ പറഞ്ഞു. രഞ്ജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം മനപൂര്‍വം വൈകിച്ചതാണെന്നും മൃതദേഹത്തോട് അനാദരവ് കാണിച്ചെന്നുമാണ് ബി.ജെ.പി ജില്ലാ നേതൃത്വം ആരോപിക്കുന്നത്.