
കെ റെയില്‍ സമരവുമായി കോണ്‍ഗ്രസ് മുന്നോട്ട്; തരൂരിന് സ്വന്തം നിലപാടെടുക്കാമെന്ന് കെ. മുരളീധരന്‍
December 17, 2021 10:16 am
0
തിരുവനന്തപുരം: കെ റെയിലിനെതിരായ പ്രതിഷേധ സമരവുമായി കോണ്‍ഗ്രസ് മുന്നോട്ടു പോകുമെന്ന് കെ. മുരളീധരന്‍ എം.പി.
വ്യത്യസ്ത അഭിപ്രായമുള്ളവര്‍ക്ക് മാറിനില്‍കാന്‍ അവകാശമുണ്ട്. പാര്‍ട്ടി നിലപാടും യു.ഡി.എഫ് നയവും അനുസരിച്ചാണ് റെയില്‍വേ മന്ത്രിക്ക് നിവേദനം നല്‍കിയത്. വയല്‍കിളി വിഷയത്തില്‍ വ്യത്യസ്ത നിലപാടാണ് താന്‍ സ്വീകരിച്ചതെന്നും കെ. മുരളീധരന്‍ ചൂണ്ടിക്കാട്ടി.
സംസ്ഥാന സര്‍ക്കാരിനൊപ്പം ശശി തരൂര്‍ നില്‍ക്കില്ലെന്നാണ് തന്‍റെ വിശ്വാസം. കെ റെയില്‍ വിഷയത്തില്‍ പഠനത്തിന് ശേഷം പ്രതികരിക്കാമെന്ന നിലപാടാണ് തരൂര്‍ സ്വീകരിച്ചിട്ടുള്ളത്. എന്നാലിത് സര്‍ക്കാറിനൊപ്പമാണ് തരൂര്‍ നിലകൊള്ളുന്നുവെന്നല്ല. സര്‍ക്കാറിനൊപ്പം തരൂര്‍ നില്‍ക്കുന്നില്ലെന്നാണ് മനസിലാക്കുന്നത്.
ശശി തരൂരിന് സ്വന്തം നിലപാടുമായി മുന്നോട്ടു പോകാം. അടുത്ത തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം തരൂരിനെതിരെ മത്സരിക്കരുത്. മുഖ്യമന്ത്രിയുടെ പ്രസ്താവനയില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ ഇടതുപക്ഷം തരൂരിനെ ലോക്സഭയിലെത്തിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
കേരളത്തില്‍ ന്യൂനപക്ഷങ്ങളുടെ വോട്ട് ലഭിക്കുമെന്ന് സി.പി.എമ്മിന് തെറ്റിദ്ധാരണയുണ്ട്. ഈ തെറ്റിദ്ധാരണയില്‍ ബി.ജെ.പിക്ക് ഹിന്ദുത്വം തീറെഴുതി കൊടുക്കാനാണ് സി.പി.എം ശ്രമിക്കുന്നത്. അത് കേരളത്തില്‍ ബി.ജെ.പിയുടെയും സംഘ്പരിവാറിന്‍റെയും വളര്‍ച്ചക്കാകും വഴിവെക്കുക. രൂക്ഷമായ സ്ഥിതിയിലേക്ക് കാര്യങ്ങളെ കൊണ്ടെത്തിക്കും. ഈ നടപടി സി.പി.എം അവസാനിപ്പിക്കണമെന്നും കെ. മുരളീധരന്‍ ആവശ്യപ്പെട്ടു.