Saturday, 17th May 2025
May 17, 2025

കേരളത്തില്‍ ഒമിക്രോണ്‍ നിരീക്ഷണം പാളി, മാര്‍ഗനിര്‍‌ദ്ദേശം ലംഘിച്ച്‌ രോഗി മാളിലും റസ്റ്റോറന്റിലും പോയതായി കണ്ടെത്തല്‍, എല്ലാ ജില്ലകളിലും അതീവ ജാഗ്രതാ നിര്‍ദ്ദേശം

  • December 16, 2021 4:03 pm

  • 0

തിരുവനന്തപുരം: സംസ്ഥാനത്തെ ഒമിക്രോണ്‍ നിരീക്ഷണത്തില്‍ വന്‍ പാളിച്ചയെന്ന കണ്ടെത്തല്‍. കോംഗോയില്‍ നിന്നെത്തിയ രോഗി സ്വയം നിരീക്ഷണത്തിലായിരുന്ന സമയത്ത് ഷോപ്പിംഗ് മാളിലും റസ്റ്റോറന്റിലും പോയതിനാല്‍ ഇയാളുടെ സമ്ബര്‍ക്ക പട്ടിക അതി വിപുലമാണ്.

ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുള്ള രോഗികള്‍ക്ക് കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം അനുസരിച്ച്‌ കഠിനമായ ക്വാറന്റൈന്‍ വ്യവസ്ഥകളാണ് നിലവിലുള്ളത്. എന്നാല്‍ കോംഗോ ഹൈ റിസ്ക് രാജ്യങ്ങളുടെ പട്ടികയില്‍പെടാത്തതിനാല്‍ ഇയാള്‍ക്ക് സ്വയം നിരീക്ഷണമായിരുന്നു ആരോഗ്യ പ്രവര്‍ത്തകര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് ലംഘിച്ച ഇയാള്‍ ഷോപ്പിംഗ് മാളികളിലും റസ്റ്റോറന്റുകളിലും കറങ്ങി നടന്നതാണ് ഇപ്പോള്‍ സംസ്ഥാനത്ത് പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം സാംപിള്‍ ടെസ്റ്റ് റിപ്പോര്‍ട്ട് വന്ന് ഇയാള്‍ പൊസിറ്റീവായതിനെ തുടര്‍ന്ന് സമ്ബര്‍ക്ക പട്ടിക തയ്യാറെടുക്കുന്ന അവസരത്തിലാണ് പട്ടിക വളരെ വിപുലമാണെന്ന് അധികൃതര്‍ മനസിലാക്കുന്നത്. ഒമിക്രോണ്‍ വൈറസിന് മറ്റ് കൊവിഡ് വൈറസുകളെ അപേക്ഷിച്ച്‌ വ്യാപന ശേഷി കൂടുതലായതിനാല്‍ ഇയാളുടെ സമ്ബര്‍ക്ക പട്ടികയിലുള്ളവരെ കണ്ടെത്തുക എന്നത് ആരോഗ്യപ്രവര്‍ത്തകരെ സംബന്ധിച്ച ഒരു വെല്ലുവിളിയാണ്. എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിട്ടുണ്ട്.