
വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹം; മുഖ്യമന്ത്രിയെ പുകഴ്ത്തി ശശി തരൂര്‍
December 16, 2021 3:00 pm
0
മുഖ്യമന്ത്രി പിണറായി വിജയനെ പുകഴ്ത്തി ശശി തരൂര്‍. വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുന്ന പിണറായി വിജയന്റെ നിലപാട് സ്വാഗതാര്‍ഹമാണ്.
മുഖ്യമന്ത്രി കേരളത്തിന്റെ വികസനത്തിന് തടസം നില്‍ക്കുന്ന കാര്യങ്ങളെ മാറ്റാന്‍ ശ്രമിക്കുന്നുവെന്നും തരൂര്‍ പറഞ്ഞു.
ഇത് നല്ല കാര്യമാണെന്നും വ്യവസായികളെ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ധൈര്യപൂര്‍വ്വം ശ്രമിക്കുന്നുവെന്നും ലുലു മാള്‍ ഉദ്ഘാടന വേദിയില്‍ തരൂര്‍ പറഞ്ഞു.
ബുദ്ധിമുട്ടുകളും തടസങ്ങളും സമരങ്ങളും ഹര്‍ത്താലുകളുമായിരുന്നു വ്യവസായികളെ പിന്തിരിപ്പിച്ചതെന്നും താന്‍ വികസനത്തിനു വേണ്ടി നില്‍ക്കുന്ന വ്യക്തിയാണെന്നും ശശി തരൂര്‍ പറഞ്ഞു.