
‘രാഷ്ട്രീയപ്രവര്‍ത്തകനല്ല, രാഷ്ട്രസേവകന്‍ മാത്രം’; ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല -ഇ. ശ്രീധരന്‍
December 16, 2021 1:16 pm
0
മലപ്പുറം: താന്‍ രാഷ്ട്രീയപ്രവര്‍ത്തകനല്ലെന്നും രാഷ്ട്രസേവകന്‍ മാത്രമാണെന്നും ഇ. ശ്രീധരന്‍. ബ്യൂറോക്രാറ്റ് എന്ന നിലയിലാണ് തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
ഇനി സജീവ രാഷ്ട്രീയത്തിലേക്കില്ല. പരാജയത്തില്‍ നിരാശയില്ല. പലതും പഠിക്കാനായെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ പാലക്കാട് മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ഥിയായാണ് ഇ. ശ്രീധരന്‍ മത്സരിച്ചത്. ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായിരുന്നു ശ്രീധരന്‍.
തെരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന ശുഭാപ്തി വിശ്വാസം ഇ. ശ്രീധരന്‍ പങ്കുവെച്ചിരുന്നു. ബി.ജെ.പി കേരളത്തില്‍ അധികാരത്തിലേറുമെന്നും അദ്ദേഹം വിലയിരുത്തിയിരുന്നു. എന്നാല്‍, 3840 വോട്ടിന് യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്ബിലാണ് ശ്രീധരനെ പരാജയപ്പെടുത്തിയത്.
‘ഞാന്‍ തീര്‍ച്ചയായും വിജയിക്കും. ബി.ജെ.പി ഏറ്റവും ചുരുങ്ങിയത് 40 സീറ്റെങ്കിലും സ്വന്തമാക്കും. അത് 75 വരെെയത്താം‘ –തെരഞ്ഞെടുപ്പിന് മുമ്ബ് ഒരു അഭിമുഖത്തില്‍ ഇ. ശ്രീധരന്‍ പറഞ്ഞിരുന്നു. ‘അധികാരം പിടിക്കാന്‍ ബി.ജെ.പിക്ക് ഇത്തവണ ലഭിച്ച മികച്ച അവസരമാണിത്. അതില്ലെങ്കില്‍ കിങ്മേക്കറെങ്കിലും ആകും. കേരളം ആരു ഭരിക്കണമെന്ന് ബി.ജെ.പി തീരുമാനിക്കും. അത്രക്ക് വലിയതോതിലുള്ള കൂറുമാറ്റമാണ് ബി.ജെ.പിയിലേക്ക്. പാര്‍ട്ടി പ്രതിഛായ തീര്‍ത്തും വ്യത്യസ്തമാണിപ്പോള്‍. ഞാന്‍ പാര്ട്ടിെക്കാപ്പം ചേര്‍ന്നതോടെ പ്രത്യേകിച്ചും. പ്രശസ്തിയും കഴിവും പെരുമയും മേളിച്ച എന്നെ പോലെ ഒരാളെ ലഭിച്ചതോടെ ആളുകള്‍ ബി.ജെ.പിയില്‍ കൂട്ടമായി ചേരുകയാണ്‘
മുഖ്യമന്ത്രിയാകുമോ എന്ന ചോദ്യത്തിന് അത് പാര്‍ട്ടി തീരുമാനിക്കുമെന്നും അതുവേണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നുമായിരുന്നു മെട്രോമാന്‍റെ മറുപടി.