
കുപ്പിവെള്ളം ഇനി 13 രൂപയ്‌ക്ക് കിട്ടില്ല, തീരുമാനം മോദി സര്‍ക്കാരിന്റെ കൈയില്‍
December 16, 2021 11:49 am
0
കൊച്ചി: കുപ്പിവെള്ളത്തിന് വില 13 രൂപയായി സര്‍ക്കാര്‍ നിശ്ചയിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. കേരള പാക്കേജ്ഡ് ഡ്രിങ്കിംഗ് വാട്ടര്‍ മാനുഫാക്‌ചറേഴ്സ് അസോസിയേഷന്‍ ഉള്‍പ്പെടെ നല്‍കിയ ഹര്‍ജികളില്‍ ജസ്റ്റിസ് പി.വി.
കുഞ്ഞിക്കൃഷ്‌ണന്റെ ബെഞ്ചാണ് ഇടക്കാല ഉത്തരവ് നല്‍കിയത്. കുപ്പിവെള്ളത്തിന്റെ വില നിശ്ചയിക്കാനുള്ള അധികാരം കേന്ദ്ര സര്‍ക്കാരിനാണ്.
കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കുന്നതിന് സ്വീകരിക്കേണ്ട നടപടികള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ രണ്ടു മാസത്തിനകം സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു. അധികാരപരിധി മറികടന്ന് അവശ്യസാധന നിയന്ത്രണ നിയമത്തില്‍ ഉള്‍പ്പെടുത്തി വില നിയന്ത്രിക്കുകയാണ് ചെയ്തതെന്ന് ഹര്‍ജിയില്‍ പറയുന്നു.
മിതമായ നിരക്കില്‍ കുപ്പിവെള്ളത്തിന്റെ ലഭ്യത ഉറപ്പാക്കാനാണ് അവശ്യ സാധന നിയന്ത്രണ നിയമത്തില്‍ ഉള്‍പ്പെടുത്തി വില നിശ്ചയിച്ചതെന്നായിരുന്നു സര്‍ക്കാരിന്റെ വാദം. എന്നാല്‍, കുടിവെള്ളം 1955 ലെ കേന്ദ്ര അവശ്യ സാധന നിയമത്തിന്റെ പരിധിയിലാണ് ഉള്‍പ്പെടുന്നതെന്നും കേന്ദ്ര സര്‍ക്കാരിനാണ് വില നിശ്ചയിക്കാന്‍ അധികാരമെന്നും സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി.