Saturday, 17th May 2025
May 17, 2025

സര്‍വകലാശാല വിഷയത്തില്‍ ഗവര്‍ണറുടെ നിലപാട് ദുരൂഹം: കോടിയേരി ബാലകൃഷ്ണന്‍

  • December 13, 2021 11:25 am

  • 0

തിരുവനന്തപുരം | കേരളത്തിലെ സര്‍വകലാശാല നിയമന വിഷയത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിക്കുന്ന നിലപാട് ദുരൂഹമെന്ന് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

ഗവര്‍ണര്‍ ഇങ്ങനെയൊരു നിലപാട് സ്വീകരിക്കേണ്ട സാഹചര്യമില്ല. ചാന്‍സലര്‍ പദവിയിലിരിക്കുന്നയാള്‍ക്ക് വിവേചനാധികാരമുണ്ട്. ഒരുതരത്തിലുള്ള സമ്മര്‍ദ്ദങ്ങള്‍ക്കും വഴങ്ങേണ്ട ആളല്ല ചാന്‍സലര്‍. ഗവര്‍ണറുമായി ഈ വിഷയത്തില്‍ ഏറ്റുമുട്ടല്‍ ആഗ്രഹിക്കുന്നില്ല. ഗവര്‍ണറും സര്‍ക്കാറും ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണ്. ഗവര്‍ണര്‍ തന്നെ ചാന്‍സലറായി തുടരണമെന്നാണ് സര്‍ക്കാറിന്റെ ആഗ്രഹമെന്ന് കോടിയേരി പറഞ്ഞു.