
ഹെലികോപ്ടര്‍ ദുരന്തം: പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും, കുടുംബത്തിന് അറിയിപ്പ് ലഭിച്ചു
December 10, 2021 4:29 pm
0
ന്യൂഡല്‍ഹി: സംയുക്ത സൈനിക മേധാവി ജനറല്‍ ബിപിന്‍ റാവത്തിന്റെ മരണത്തിന് ഇടയാക്കിയ ഹെലികോപ്ടര്‍ അപകടത്തില്‍ അന്തരിച്ച ജൂനിയര്‍ വാറണ്ട് ഓഫീസര്‍ പ്രദീപ് കുമാറിന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും.
ഇത് സംബന്ധിച്ച് സൈന്യത്തില്‍ നിന്നുള്ള സന്ദേശം കുടുംബത്തിന് ലഭിച്ചു. ഇന്ന് രാത്രി ന്യൂഡല്‍ഹിയില്‍ നിന്ന് കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമത്താവളത്തില്‍ എത്തിക്കുന്ന മൃതദേഹം അവിടെനിന്ന് നാളെ പുത്തൂരിലെത്തിക്കും.
തൃശൂര്‍ ഒല്ലൂര്‍ സ്വദേശിയായ പ്രദീപ് 2004ലാണ് വ്യോമസേനയുടെ ഭാഗമായത്. കോയമ്ബത്തൂരിലെ സുലൂര്‍ വ്യോമത്താവളത്തിലായിരുന്നു പ്രദീപ് സേവനം അനുഷ്ഠിച്ചിരുന്നത്. വെല്ലിംഗ്ടണില്‍ ജൂനിയര്‍ കേഡറ്റ് ഓപീസര്‍മാരുടെ സെമിനാറില്‍ സംസാരിക്കുന്നതിന് വേണ്ടിയായിരുന്നു ജനറല്‍ ബിപിന്‍ റാവത്ത് യാത്ര തിരിച്ചത്. ഇതിനായി സുലൂര്‍ വ്യോമത്താവളത്തില്‍ നിന്നും അദ്ദേഹത്തെ അനുഗമിച്ച സൈനിക ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു പ്രദീപ്.